Works on Moral Value

അനുകമ്പാദശകം

1
ഒരു പീഡയെറുമ്പിനും വരു-
ത്തരുതെന്നുള്ളനുകമ്പയും സദാ
കരുണാകര! നല്കുകുള്ളില്‍ നിന്‍
തിരുമെയ് വിട്ടകലാതെ ചിന്തയും.
2
അരുളാല്‍ വരുമിമ്പമന്‍പക-
ന്നൊരു നെഞ്ചാല്‍ വരുമല്ലലൊക്കെയും
ഇരുളപിനെ മാറ്റുമല്ലലിന്‍
കരുവാകും കരുവാമിതേതിനും.
3
അരുളന്‍പമ്പ മൂന്നിനും
പൊരുളൊന്നാണിതു ജീവതാരകം
"അരുളിള്ളവനാണു ജീവി"യെ-
ന്നുരുവിട്ടീടുകയീ നവാക്ഷരീ.
4
അരുളില്ലയതെങ്കിലസ്ഥി തോല്‍
സിര നാറുന്നൊരുടമ്പു താനവന്‍;
മരുവില്‍ പ്രവഹിക്കുമംബുവ-
പ്പുരുഷന്‍ നിഷ്ദലഗന്ധപുഷപമാം.
5
വരുമാറു വിധം വികാരവും
വരുമറില്ലറിവിന്നിതിന്നു നേര്‍;
ഉരുവാമുടല്‍ വിട്ടു കീര്‍ത്തിയാ-
മുരുവാര്‍ന്നിങ്ങനുകമ്പന നിന്നിടും.
6
പരമാര്‍ത്ഥമുരച്ചു തേര്‍ വിടും
പൊരുളോ, ഭൂതദയാക്ഷമാബ്ധിയോ?
സരളാദ്വയഭാഷ്യകാരനാം
ഗുരുവോയീയനുകമ്പയാണ്ടവന്‍?
7
പുരുഷാകൃതി പൂണ്ടു ദൈവമോ?
നരദിവ്യാകൃതി പൂണ്ട ദൈവമോ?
പരമേശപവിത്രപുത്രനോ?
കരുണാവാന്‍ നബി മുത്തുരത്നമോ?
8
ജ്വര മാറ്റി വിഭൂതികൊണ്ടു മു-
ന്നരിതാം വേലകള്‍ ചെയ്ത മൂര്‍ത്തിയോ?
അരുതാതെ വലഞ്ഞു പാടിയൗ-
ദരമാംനോവു കെടുത്ത സിദ്ധനോ?
9
ഹരനന്നെഴുതി പ്രസിദ്ധമാം
മറയൊന്നോതിയ മാമുനീന്ദ്രനോ?
മരിയാതുടലൊടു പോയൊര-
പ്പരമേശന്റെ പരാര്‍ത്ഥ്യഭ്ക്തനോ?
10
നരരൂപമെടുത്തു ഭൂമിയില്‍
പെരുപമാറിടിന കാമധേനുവോ?
പരമാദ്ഭുതദാനദേവതാ-
തരുവോയീയനുകമ്പയാണ്ടവന്‍

    ഫലശ്രുതി

അരുമാമറയോതുമര്‍ത്ഥവും
ഗുരുവോതും മുനിയോതുമര്‍ത്ഥവും
ഒരു ജാതിയിലുള്ളതൊന്നു താന്‍
പൊരുളോര്‍ത്താലഖിലാഗമത്തിനും.

ജാതിനിര്‍ണ്ണയം


    മനുഷ്യാണാം മനുഷ്യത്വം
    ജാതിര്‍ ഗോത്വം ഗവാം യഥാ
    ന ബ്രാഹ്മണാദിരസ്യൈവം
    ഹാ! തത്ത്വം വേത്തി കോ| പി ന.

2
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്
ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതില്‍.

3
ഒരു ജാതിയില്‍ നിന്നല്ലോ പിറന്നീടുന്നു സന്തതി
നരജാതിയിതോര്‍ക്കുമ്പോളൊരു ജാതിയിലുള്ളതാം.

4
നരജാതിയില്‍ നിന്നത്രേ പിറന്നീടുന്നു വിപ്രനും
പറയന്‍ താനുമെന്തുള്ളതന്തരം നരജാതിയില്‍?

5
പറച്ചിയില്‍ നിന്നു പണ്ടു പരാശരമഹാമുനി
പിറന്നു മറ സൂത്രിച്ച മുനി കൈവര്‍ത്തകന്യയില്‍.

6
ഇല്ല ജാതിയിലൊന്നുണ്ടോ വല്ലതും ഭേദമോര്‍ക്കുകില്‍
ചൊല്ലേറും വ്യക്തിഭാഗത്തലല്ലേ ഭേദമിരുന്നിടൂ?

ജാതിലക്ഷണം

1
പുണര്‍ന്നു പെറുമെല്ലാമൊ-
രിനമാം പുണരാത്തത്
ഇനമില്ലിനമാമിങ്ങൊ-
രിണയാര്‍ന്നൊത്തു കാണ്‍മതും.
2
ഓരോയിനത്തിനും മെയ്യു-
മോരോ മാതിരിയൊച്ചയും
മണവും ചുവയും ചൂടും
തണുവും നോക്കുമോര്‍ക്കണം.
3
തുടര്‍ന്നോരോന്നിലും വെവ്വേ-
റടയാളമിരിക്കയാല്‍
അറിഞ്ഞീടുന്നു വെവ്വേറെ
പിരിച്ചോരോന്നുമിങ്ങു നാം.
4
പേരൂരു തൊഴിലീ മൂന്നും
പോരുമായതു കേള്‍ക്കുക!
ആരു നീയെന്നുകേള്‍ക്കേണ്ടാ
നേരു മെയ് തന്നെ ചൊല്കയാല്‍
5
ഇനമാര്‍ന്നുടല്‍ താന്‍ തന്റെ-
യിനമേതെന്നു ചൊല്‍കയാല്‍
ഇനമേതേന്നു കേള്‍ക്കില്ല
നിനവും കണനുമുള്ളവര്‍
6
പൊളി ചൊല്ലുന്നിനം ചൊല് വ-
തിഴിവെന്നു നിനയ്ക്കയാല്‍,
ഇഴിവില്ലിനമൊന്നാണു
പൊളി ചൊല്ലരുതാരുമേ.
7
ആണും പെണ്ണും വേര്‍തിരിച്ചു
കാണുംവണ്ണമിനത്തെയും
കാണണം കുറികൊണ്ടിമ്മ-
ട്ടാണു നാമറിയേണ്ടത്
8
അറിവാഴിയില്‍ നിന്നു
വരുമെല്ലാവുടമ്പിനും
കരുവാണിന,മീ നീരിന്‍
നിരതാന്‍ വേരുമായിടും.
9
അറിവാം കരുവാന്‍ ചെയ്ത
കരുവാണിനമോര്‍ക്കുകില്‍
കരുവാര്‍ന്നിനിയും മാറി
വരുമീ വന്നതൊക്കെയും.
10
ഇനമെന്നിതിനെച്ചൊല്ലു-
ന്നിന്നതെന്നറിയിക്കയാല്‍
ഇനമില്ലെങ്കിലില്ലൊന്നു-
മിന്നതെന്നുള്ളുതൂഴിയില്‍.

 

മുനിചര്യാപഞ്ചകം

1
ഭുജ:കിമുപധാനതാം കിമു ന കുമ്ഭിനീ മഞ്ചതാം
വ്രജേദ് വ്യജിനഹാരിണീ സ്വപദപാതിനീ മേദിനീ
മുനേരപരസമ്പദാ കിമിഹ മുക്തരാഗസ്യ ത-
ത്ത്വമസ്യധിഗമാദയം സകലഭോഗ്യമത്യശനുതേ.
2
മുനി: പ്രവബദതാം വര: ക്വചന വാവ്യമീ പണ്ഡിതോ
വിമൂഢ ഇവ പര്യടന്‍ ക്വചന സംസ്ഥിതോ | പ്യുത്ഥിത:
ശ്രീരമധിഗമ്യ ചഞ്ചലമനേഹസാ ഖണ്ഡിതം
ഭജത്യനിശമാത്മന: പദമഖണ്ദ്ബോധം പരം.
3
അയാചിതമലിപ് സയാ നിയതിദത്തമന്നം മുനി-
സ്തനോ: സ്ഥിതയ അന്വദന്‍ പഥി ശയാനകോ | വ്യാകുല:
സദാത്മദൃഗനശ്വരം സ്വപരമാത്മനോരൈക്യത:
സ്ഫുരന്‍ നിരുപമം പദം നിജമുപൈതി സച്ചിത് സുഖം.
4
അസത്സീഅദിതി വാദതോ ബഹിരചിന്ത്യമഗ്രാഹ്യമ-
ണ്വഖര്‍വമമലം പരം സ്തിമിതനിമ്നമത്യുന്നതം
പരാങ്മുഖ എഅതസ്തത: പരിസമേതി തുര്യം പദം
മുനിസ്സദസതോര്‍ ദ്വയാദുപരിഗന്തുമഭ്യുദ്യ്ത:.
5
സ്വവേശ്മനി വനേ തഥാ പുളിനഭൂമിഷു പ്രാന്തരേ
ക്വ വാ വസതു യോഗിനോ വസതി മാനസം ബ്രഹ്മണി
ഇദം മരുമരീചികാസദൃശമാത്മദൃഷ്ട്യാഖിലം
നിരീക്ഷ്യ രമതേ മുനീര്‍ നിരുപമേ പരബ്രഹമണി.

സദാചാരം

1
നല്ലത്ല്ലൊരുവന്‍ ചെയ്ത
നല്ല കാര്യം മറപ്പത്
നല്ലതല്ലാത്തതുടനേ
മറന്നീടുന്നതുത്തമം.
2
ധര്‍മ്മം ജയിക്കുന്നു, സത്യം
ജയിക്കുന്നിങ്ങു സര്‍വ്വദാ
അധര്‍മ്മവും ജയിക്കുന്നി-
ല്ലസത്യവുമൊരിക്കലും.
3
നെല്ലിന്നു നീരു വിട്ടീടില്‍
പുല്ലിനും പോയിടുന്നത്;
കല്ലിലത്രേ ജലം, നെല്ലില്‍-
ച്ചെല്ലും വഴി ചെറുക്കുക്കുകില്‍.
4
പേരും പ്രതിഭയും നല്ലോ-
രാരുമേ കൈവിടില്ലത്,
നേരറ്റ കൃപണര്‍ക്കൊട്ടും
ചേരാ,നേരേ വിപര്യയം.
5
ഒന്നുണ്ടു നേരു,നേരല്ലി-
തൊന്നും,മര്‍ത്ത്യര്‍ക്കൂ സത്യവും
ധര്‍മ്മവും വേണമായുസ്സ്
നില്ക്കുകില്ലാര്‍ക്കുമോര്‍ക്കുക.
6
ദത്താപഹാരം വംശ്യര്‍ക്കു-
മത്തലേകിടുമെന്നതു
വ്യര്‍ത്ഥമല്ല പുരാഗീരി-
തെത്രയും സത്യമോര്‍ക്കുക.
7
കൊടുത്തതു തിരിച്ചങ്ങോ-
ട്ടെടുക്കുന്നവനെത്ത്രയും
നിസ്സ്വനാമവനെക്കാളും
നിസ്സ്വനില്ലാരുമൂഴിയില്‍.

ആശ്രമം

1
ആശ്ര്മേ | സ്മിന്‍ ഗുരു: കശ്ചിദ്
വിദ്വാന്‍ മുനിരുദാരധീ:
സമദൃഷ്ടി: ശാന്തഗംഭീ-
രാശയോ വിജിതേന്ദ്രിയ:
2
പരോപകാരീ സ്യാദ്ദീന-
ദയാലു: സത്യവാക് പടു:
സദാചാരരത: ശീഘ്ര-
കര്‍ത്തവ്യകൃദതന്ദ്രിത.
3
അധിഷ്ഠായാസ്യ നേതൃത്വം
കുര്യാത് കാഞ്ചിത് സഭാം ശുഭാം;
അസ്യാമായാന്തി യേ തേ സ്യു:
സര്‍വേ സോദരബുദ്ധയ:
4
യദ്വദത്രൈവ തദ്വച്ച
സ്ത്രീണാം പുംസാം പൃഥക്  പ്രഥക്
വിദ്യാലയാ ദിശി ദിശി
ക്രിയന്താമാശ്രമാ: സഭാ:.
5
ഏകൈകസ്യാമാസു നേതാ
ചൈക: സ്യാദ്വിചക്ഷണ:
സര്‍വാഭിരനുബന്ധോ | ദ്വൈ-
താശ്രമസ്യാഭിരന്വഹം.

അര്‍തഥം:
    ഈ ആശ്രമത്തില്‍ വിദ്വാനായും  മുനിയായും ഉദാരചിത്താനായും  സമദൃഷ്ടിയായും ശാന്തഗംഭീരനായും ജിതേന്ദ്രിയനായും പരോപകാരിയായും ദീനദയാലുവായും സത്യവാനായും
സമര്‍ത്ഥനായും സദാചാരതത്പരനായും കര്‍ത്തവ്യങ്ങളെ ശീഘ്രം ചെയ്യുന്നവനായും മടിയില്ലാത്തവനായും എഅരിക്കുന്ന ഒരു ഗുരു ഉണ്ടായിരിക്കണം. ആ ഗുരു ഇതിന്റെ(ആശ്രമത്തിന്റെ) നേതൃത്വത്തെ സ്വീകരിച്ചിട്ട് നല്ല ഒരു സഭയെ ഉണ്ടാക്കണം. ഇതില്‍ (സഭയില്‍) ആരെല്ലാം ചേരുന്നുവോ,അവരെല്ലാം സഹോദരഭാവന ഉഅള്ളവരായിരിക്കണം. ഇവിടെ (ഈ ആശ്രമത്തി
ല്‍)എങ്ങനെയോ അതുപോലെ തന്നെ ദെശം തോറും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം പ്രത്യേകം വിദ്യാലയങ്ങളും വിദഗ് ദ്ധനായ ഓരോ നേതാവ് ഉണ്ടായിരിക്കണം.ഇതെല്ലാംകൂടി
ചേര്‍ന്നതിന് അദ്വൈതാശ്രമെന്നു പേര്‍.

ധര്‍മ്മ:

(ധര്‍മ്മം മാസികയ്ക്കെഴുതിയ മംഗളാശംസ)
    ധര്‍മ്മ ഏവം പരം ദൈവം
    ധര്‍മ്മ ഏവ മഹാധനം
    ധര്‍മ്മസ്സര്‍വ്വത്ര വിജയീ
    ഭവതു ശ്രേയസേ നൃണാം.

സമാധിശ്ശോകങ്ങള്‍

(ചട്ടമ്പിസ്വാമികള്‍ മഹാസമാധി പ്രാപിച്ചപ്പോല്‍ എഴുതിയത്)
    സര്‍വ്വജ്ഞ ഋഷിരുത്ക്രാന്ത:
    സദ്ഗുരു: ശുകവര്‍ത്മനാ
    ആഭാതി പരമവ്യോമ്നിപരിപൂര്‍ണ്ണ കലാനിധി:

    ലീലയാ കാലമധികം
    നീത്വാ | ന്തേ സ മഹാപ്രഭു:
    നിസ്സ്വം വപു: സമുതസൃജ്യ
    സ്വം ബ്രഹ്മവപുരാസ്ഥിത:.

ഒരു സമസ്യാപൂരണവും ഒരു മംഗളാശംശയും

    കൊല്ലത്തുനിന്നും വിളയത്തു കൃണനാശാന്റെ പത്രാധിപത്യ
ത്തില്‍ പ്രചരിച്ച വിദ്യാവിലാസിനി  മാസികയിലാണ്  ശ്രീനാരായണ
ഗുരുവിന്റെയും കുമാരനാശാന്റെയും ആദ്യകാലകവിതകള്‍ പ്രസിദ്ധീകരിച്ചത്.
സ്വാമികളും ആശാനും മാത്രം  പങ്കെടുത്ത ഒരു സമസ്യാപൂരണവും
വിദ്യാവിലാസിനിയില്‍(1073 മേടം, പു: 1, ല: 8) വന്നു. ഗുരുദേവന്റെ പൂരണം
ഇതാണ്.

    "കാലദേശകനകങ്ങള്‍ വിസ്മൃതി കരസ്ഥ
        മാക്കുമതുപോലെയ-
    പ്പാലെടുത്തു പരുകും ഖഗം ബകമെതിര്‍ത്തു
        ശുക്തിയതുപോലെ താന്‍
    വേല ചെയ്തുലയില്‍ വച്ചുരുക്കിയൊരിരുമ്പി-
        ലൊറ്റിയ ജലം വിയ-
    ജ്ജ്വാലയില്‍ പണമറിഞ്ഞു കൊള്ളുമുപദേശ-
        മോര്‍ക്കിലിതുപോലെയാം."

    മാവേലിക്കരനിന്നും 1101 മീനം മുതല്‍ കെ. പത്മനാഭപ്പണിക്കരുടെ
പത്രാധിപത്യത്തില്‍ മഹാകവി കുമാരനാശാന്റെ സ്മാരകാര്‍ത്ഥം പ്രസിദ്ധപ്പെടുത്തി
 വന്ന ധര്‍മ്മകുമാരന്‍ മാസികയ്ക്ക് ഗുരുദേവന്‍ നല്കിയ മംഗളാശംസ.

    "കര്‍മ്മം പരോപകാരം
    ധര്‍മ്മോപേതം പരത്തി ലോകത്തില്‍
    ശര്‍മ്മമര്‍ന്നു വളര്‍ന്നീ-
    ധര്‍മ്മകുമാരന്‍ ജയിക്ക ജനതയ്ക്കായ്!"

ജീവകാരുണ്യപഞ്ചകം

1
എല്ലാവരുമാത്മസഹോദഋഎ-
ന്നല്ലേ പര്‍യേണ്ടതിതോര്‍ക്കുകില്‍ നാം?
കോല്ലുന്നതുമെങ്ങനെ ജീവികളെ-
ത്തെല്ലും കൃപയറ്റു ഭുജിക്കയതും?
2
കൊല്ലാവൃതമുത്തമമാമതിലും
തിന്നാവ്രതമെത്രയുമുത്തമമാം
എല്ലാ മതസാരവുമോര്‍ക്കിലിതെ-
ന്നല്ലേ പറയേണ്ടതു ധാര്‍മ്മികരേ?
3
കൊല്ലുന്നതു തങ്കല്‍ വരില്‍ പ്രിയമാ-
മല്ലീ വിധിയാര്‍ക്കു ഹിതപ്രദമാം?
ചോല്ലേണ്ടതു ധര്‍മ്മ്യമിതാരിലുമൊ-
ത്തല്ലേ മരുവേണ്ടതു സൂരികളെ?
4
കൊല്ലുന്നവനില്ല ഭുജിപ്പതിനാ-
ളിലെങ്കിലശിക്കുക തന്നെ ദൃഢം,
കൊല്ലിക്കുക കൊണ്ടു ഭുജിക്കുകയാം
കൊല്ലുന്നതില്‍ നിന്നുമുരത്തൊരഘം.
5
കൊല്ലായകിലവന്‍ ഗുണമുള്ള പുമാ-
നല്ലായ്കില്‍ മൃഗത്തൊടു തുല്യനവന്‍
കൊല്ലുന്നവനില്ല ശരണ്യത മ -
റ്റെല്ലാ വക നന്മയുമാര്‍ന്നിടിലും.