Collected Works

Hymns - Ganesh (ഗണേശ സ്തോത്രം)

വിനായകാഷ്ടകം

1   
നമദ്ദേവവൃന്ദം ലസദ്വേദകന്ദം
ശിര:ശ്രീമദിന്ദും ശ്രിതശ്രീമുകുന്ദം
ബ്രൃഹച്ചാരുതുന്ദം സ്തുതശ്രീസനന്ദം
ജടാഹീന്ദ്രകുന്ദം ഭജേ: ഭീഷ്ടസന്ദം

2   
കിലദ്ദേവഗോത്രം കനദ്ദേമഗാത്രം
സദാനന്ദമാത്രം മഹാഭക്തമിത്രം
ശരച്ചന്ദ്രവക്ത്രം ത്രയീപൂതപാത്രം
സമസ്താര്‍ത്തിദാത്രം ഭജേ ശക്തിപുത്രം.

3   
ഗളദ്ദാനമാലം ചലദ്ഭോഗിമാലം
ഗളാമ്ഭോദകാലം സദാ ദാനശീലം
സുരാരാതികാലം മഹേശാത്മബാലം
ലസത്പുണ്ഡ്‌ റഫാലം ഭജേ ലോകമൂലം.

4   
ഉരസ് താരഹാരം ശരച്ചന്ദ്രഹീരം
സുരശ്രീവിചാരം ഹൃതാര്‍ത്താരിഭാരം
കടേ ദാനപൂരം ജടാഭോഗിപൂരം
കലാബിന്ദുതാരം ഭജേ ശൈവവീരം

5   
കരാരൂഢമോക്ഷം വിപദ്ഭങ്ഗദക്ഷം
ചലത്സാരസാക്ഷം പരാശക്തിപക്ഷം
ശ്രീതാമര്‍ത്ത്യവ്യക്ഷം സുരാരിദ്രുതക്ഷം
പരാനന്ദപക്ഷം ഭജേ ശ്രീശിവാക്ഷം

6   
സദാശം സുരേശം സദാ പാതുമീശം
നിദാനോദ്ഭവം ശാങ്കരപ്രേമകോശം
ധൃതശ്രീനിശേശം ലസദ്ദന്തകോശം
ചലച്ഛൂലപാശം ഭജേ കൃത്തപാശം

7   
തതാനേകസന്തം സദാ ദാനവന്തം
ബുധശ്രീകരന്തം ഗജാസ്യം വിഭാന്തം
കരാത്മീയദന്തം ത്രിലോകൈകവൃന്തം
സുമന്ദം പരന്തം ഭജേ: ഹം ഭവന്തം.

8   
ശിവപ്രേമപിണ്ഡം പരം സ്വര്‍ണ്ണവര്‍ണ്ണം
ലസദ്ദന്തഖണ്ഡം സദാനന്ദപൂര്‍ണ്ണം
വിവര്‍ണ്ണപ്രഭാസ്യം ധൃതസ്വര്‍ണ്ണഭാണ്ഡം
ചലച്ചാരുശുണ്ഡം ഭജേ ദന്തിതുണ്ഡം.

Hymns - Vishnu (വിഷ്ണു സ്തോത്രങ്ങള്‍)

ശ്രീവാസുദേവാഷ് ടകം

1   
ശ്രീവാസുദേവ, സരസീരുഹപാഞ്ചജന്യ-
കൗമോദകീഭയനിവാരണചക്രപാണേ,
ശ്രീവത്സവത്സ, സകലാമയമൂലനാശിന്‍,
ശ്രീഭൂപതേ, ഹരേ ഹരേ, സകലാമയം മേ.

2   
ഗോവിന്ദ, ഗോപസുത, ഗോഗണപാലലോല,
ഗോപീജനാങ്ഗകമനീയനിജാങ്ഗസങ്ഗ,
ഗോദേവിവല്ലഭ, മഹേശ്വരമുഖ്യവന്ദ്യ,
ശ്രീഭൂപതേ, ഹരേ ഹരേ, സകലാമയം മേ.

3   
നീലാളികേശ പരിഭൂഷിതബര്‍ഹിബര്‍ഹ,
കാളാമ്ബുദദ്യുതികളായകളേബരാഭ,
വീര, സ്വഭക്തജനവത്സല, നീരജാക്ഷ,
ശ്രീഭൂപതേ, ഹരേ ഹരേ, സകലാമയം മേ.

4   
ആനന്ദരൂപ, ജനകാനകപൂര്‍വദുന്ദു-
ഭ്യാനന്ദസാഗരസുധാകരസൗകുമാര്യ,
മാനാപമാനസമമാനസരാജഹംസ,
ശ്രീഭൂപതേ, ഹരേ ഹരേ, സകലാമയം മേ.

5   
മഞ്ജീരമഞ്ജുമണിശിഞ്ജിതപാദപദ്മ,
കഞ്ജായതാക്ഷ, കരുണാകര, കഞ്ജനാഭ,
സഞ്ജീവനൗഷധസുധാമയ, സാധുരമ്യ,
ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.

6   
കംസാസുരദ്വിരദകേസരി വീര, ഘോര-
വൈരാകരാമയവിരോധകരാജ, ശൗരേ,
ഹംസാദിരമ്യ സരസീരുഹപാദമൂല,
ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.

7
സംസാരസങ്കടവിശങ്കടകങ്കടായ
സര്‍വ്വാര്‍ത്ഥദായ സദയായ സനാതനായ
സച്ചിന്മയായ ഭവതേ സതതം നമോ‌: സ്തു
ശ്രീഭൂപതേ, ഹരേ ഹരേ, സകലാമയം മേ.

8
ഭക്തപ്രിയായ ഭവശോകവിനാശനായ
മുക്തിപ്രദായ മുനിവൃന്ദനിഷേവിതായ
നക്തന്ദിവം  ഭഗവതേ നതിരസ്മദീയാ
ശ്രീഭൂപതേ, ഹര ഹരേ, സകലാമയം മേ.

വിഷ്ണ്വഷ് ടകം

 
1   
വിഷ്ണും വിശാലാരുണപദ്മനേത്രം
വിഭാന്തമീശാമ്ബുജയോനിപൂജിതം
സനാതനം സന്മതിശോധിതം പരം
പുമാംസമാദ്യം സതതം പ്രപദ്യേ.

2   
കല്യാണദം കാമഫലപ്രദായകം
കാരുണ്യരൂപം കലികല്മഷഘ്നം
കലാനിധിം കാമതനൂജമാദ്യം
നമാമി ലക്ഷ്മീശമഹം മഹാന്തം.

3   
പീതാമ്ബരം ഭൃങ്ഗനിഭം പിതാമഹ-
പ്രമുഖ്യവന്ദ്യം ജഗദാദിദേവം
കിരീടകേയൂരമുഖൈ: പ്രശോഭിതം
ശ്രീകേശവം സന്തതമാനതോ: സ്മി.

4   
ഭുജങ്ഗതല്പം ഭുവനൈകനാഥം
പുന: പുന: സ്വീകൃതകായമാദ്യം
പുരന്ദരാദ്യൈരപി വന്ദിതം സദാ
മുകുന്ദമത്യന്തമനോഹരം ഭജേ.

5   
ക്ഷീരാമ്ബുരാശേരഭിത: സ്ഫുരന്തം
ശയാനമാദ്യന്തവിഹീനമവ്യയം
സത് സേവിതം സാരസനാഭമുച്ചൈര്‍-
വിഘോഷിതം കേശിനിഷൂദനം ഭജേ.

6   
ഭക്താര്‍ത്തിഹന്താരമഹര്‍ന്നിശന്തം
മുനീന്ദ്രപുഷ്പാഞ്ജലിപാദപങ്കജം
ഭവഘ്നമാധാരമഹാശ്രയം പരം
പരാപരം പങ്കജലോചനം ഭജേ.

7   
നാരായണം ദാനവകാനനാനലം
നതപ്രിയം നാമവിഹീനമവ്യയം
ഹര്‍ത്തും ഭുവോ ഭാരമനന്തവിഗ്രഹം
സ്വസ്വീകൃതക്ഷ്മാവരമീഡിതോ :സ്മി.

8
നമോ :സ്തുതേ നാഥ! വരപ്രദായിന്‍
നമോ :സ്തുതേ കേശവ! കിങ്കരോ :സ്മി
നമോ :സ്തുതേ നാരദപൂജിതാങ്ഘ്രേ
നമോ :നമസ്ത്വച്ചരണം പ്രപദ്യേ.

ഫലശ്രുതി:
വിഷ്വഷ്ടകമിദം പുണ്യം യ: പഠേദ് ഭക്തിതോ നര:
സര്‍വ്വപാപവിനിര്‍മുക്തോ വിഷ്ണുലോകം സ ഗച്ഛതി.

ശ്രീകൃഷ്ണദര്‍ശനം

 
ഭൂയോ വൃത്തി നിവൃത്തിയായ് ഭുവനവും
സത്തില്‍ തിരോഭൂതമായ്
പിയൂഷധ്വനി ലീനമായ്ച്ചുഴലവും
ശോഭിച്ചു ദീപപ്രഭ
മായാമൂടുപടം തുറന്നു മണിരംഗ-
ത്തില്‍ പ്രകാശിക്കുമ-
ക്കായാവിന്‍ മലര്‍മേനി കൗസ്തുഭ
മണി ഗ്രീവന്റെ ദിവ്യോത്സവം.

Hymns - Shiva (ശിവ സ്തോത്രങ്ങള്‍)

ശിവപ്രസാദ പഞ്ചകം.

 

1   
ശിവ, ശങ്കര, ശര്‍വ, ശരണ്യ, വിഭോ,
ഭവസങ്കടനാശന, പാഹി ശിവ,
കവിസന്തതി സന്തതവും തൊഴുമെന്‍-
ഭവനാടകമാടുമരുമ്പൊരുളേ!

2   
പൊരുളെന്നുമുടമ്പൊടു മക്കളുയിര്‍-
ത്തിരളെന്നുമിതൊക്കെയനര്‍ത്ഥകരം
കരളീന്നു കളഞ്ഞു കരുംകടലില്‍
പുരളാതെ പൊതിഞ്ഞു പിടിപ്പതു നീ.

3   
പിടിപെട്ടു പുരണ്ടു മറിഞ്ഞു പിണ-
ക്കുടിയില്‍ കുടികൊണ്ടു ഗുണങ്ങളൊടും
കുടികൊണ്ടു കുടിക്കുമരും കുടിനീ-
രടിതട്ടിയകത്തു നിറഞ്ഞിരി നീ.

4   
ഗളമുണ്ടു കറുത്തതു നീ ഗരളം
കളമുണ്ടതുകൊണ്ടു കൃപാനിധിയേ,
കളമുണ്ടൊരു കൊണ്ടലൊടൊത്ത കടല്‍
ക്കളവുണ്ടൊരു സീമ നിനക്കു നഹി.

5   
കനിവെന്നിലിരുത്തിയനങ്ഗരസ-
ക്കനി തട്ടിയെറിഞ്ഞു കരം കഴുകി
തനി മുക്തി പഴുത്തു ചൊരിഞ്ഞൊഴുകും
കനകക്കൊടിയേ, കഴലേകുക നീ.

സദാശിവദര്‍ശനം

 
1    മണം തുടങ്ങിയെണ്ണി മണ്ണിലുണ്ണുമെണ്ണമൊക്കെയ-
    റ്റിണങ്ങി നില്ക്കുമുള്‍ക്കുരുന്നുരുക്കി നെക്കി നക്കിടും
    ഗുണം നിറഞ്ഞ കോമളക്കുടടത്തിലന്നുമിന്നുമി-
    ന്നിണങ്ങളങ്ങുമിങ്ങുമെങ്ങുമില്ല നല്ല മങ്ഗളം.

2    കളം കറുത്ത കൊണ്ടലുണ്ടിരുണ്ട കൊണ്ട കണ്ടെഴും-
    കളങ്കമുണ്ട കണ്ടനെങ്കിലും കനിഞ്ഞുകൊള്ളുവാന്‍
    ഇളംപിറക്കൊഴുന്നിരുന്നു മിന്നുമുന്നതത്തല-
    ക്കുളം കവിഞ്ഞ കോമളക്കുടം ചുമന്ന കുഞ്ജരം.

3    'അരം' തിളച്ചു പൊങ്ങുമാടലാഴി നീന്തിയേറിയ-
    ക്കരെക്കടന്നു കണ്ടപോതഴിഞ്ഞൊഴിഞ്ഞു നിന്ന നീ
    ചുരന്നു ചൂഴവും ചൊരിഞ്ഞിടുന്ന സൂക്തി കണ്ടുക-
    ണ്ടിരന്നുനിന്നിടുന്നിതെന്‍ മുടിക്കു ചൂടുമീശനേ!

4    ശനൈരുയര്‍ന്നുയര്‍ന്നു വന്നു നിന്നു കൊന്നുതിന്നിടും
    ദിനം ദിനം ദിനേശനിന്ദുവെന്നു രണ്ടു കന്ദുകം
    മനം കവിഞ്ഞു മാറിയാടുമങ്ങു മണ്ണൊടെണ്ണുമി
    ജനം നിനയ്ക്കുമൊക്കെയും ജയിക്കുമാദിദൈവമേ

5    ദൈവമേ, നിനയ്ക്ക നീയും ഞാനുമൊന്നു തന്നെയെന്നു
    കൈവരുന്നിതെന്നിയടിയനില്ല കാംക്ഷിതം
    ശൈവമൊന്നൊഴിഞ്ഞു മറ്റുമുള്ളതൊക്കെയങ്ങുമിങ്ങു-
    മായ് വലഞ്ഞുഴന്നിടുന്ന വഴിയതും നിനയ്ക്കില്‍ നീ.

6    നിനയ്ക്കിലിന്ദുചൂഡനൊന്നു തന്നെ നീയൊഴിഞ്ഞു മ-
    റ്റെനിക്കു ദൈവമില്ല പൊന്‍വിളക്കിളയ്ക്കുമാഴിയേ,
    മനം തുടങ്ങിയെണ്ണുമെണ്ണമൊക്കെ നെക്കി നക്കിടും
    കനം കുറഞ്ഞ മേനിയേ, കനിഞ്ഞു വന്ന കന്നലേ.

7    നിലം നിലിമ്പരാറു പാമ്പെലുമ്പൊടമ്പിളിക്കല-
    ത്തിലം വിളങ്ങിടുന്ന ചെഞ്ചിടയ്ക്കിടയ്ക്കണഞ്ഞിടും
    ചിലങ്ക കണ്ടു ചഞ്ചലപ്പെടും മുഖം മലര്‍ന്ന പൂ-
    ങ്കുലയ്ക്കു കുമ്പിടും പടിയ്ക്കിനിക്കനിഞ്ഞു കൂറു നീ.

8    കനിഞ്ഞു മണ്ണുമപ്പുമപ്പുറം കലര്‍ന്ന കാറെറാട-
    ങ്ങണഞ്ഞു വിണ്ണിലന്നുമിന്നുമൊന്നിരുന്നു മിന്നിടും
    മണം കലര്‍ന്ന മേനിയേതതിന്നു നീ മലര്‍ന്നിടും
    മണിക്കു മാനമില.  മല്ലിടുന്നൊരല്ലുമില്ലിതില്‍.

9    ഇതില്‍ക്കിടന്നു കേണു വാണു നാള്‍ കഴിഞ്ഞിടുന്നിനി-
    ക്കിതില്‍പ്പരം നിനയ്ക്കിലെന്തു വന്നിടുന്നു സങ്കടം?
    മതിക്കൊഴുന്നണിഞ്ഞിടുന്ന മന്നവാ, കനിഞ്ഞു മു-
    ന്മതിക്കുടം കവിഞ്ഞു പായുമാറു ചൂടിയാടു നീ.

10    അടിക്കു പന്നി പോയി നിന്‍മുടിക്കൊരന്നവും പറ-
    ന്നടുത്തു കണ്ടതില്ല നിന്നെയിന്നുമഗ്നിശൈലമേ,
    എടുത്തു നീ വിഴുങ്ങിയെന്നെയിന്ദ്രിയങ്ങളോടുടന്‍
    നടിച്ചിടും നമശ്ശിവായ നായകാ നമോ നമഃ

ശിവശതകം

 
1    അഴകൊടു ഭാരതയുദ്ധമദ്രിയിന്മേല്‍
    മുഴുചെവിയിന്‍ മുറികൊമ്പുകൊണ്ടു മുന്നം
    എഴുതി നിറച്ചെളിയോര്‍ക്കിണങ്ങി നില്‍ക്കും
    മുഴുമുതലാകിയ മൂര്‍ത്തി കാത്തുകൊള്‍ക!

2    അരുമാറ നാലുമൊരിക്കലോതി മുന്നം
    കരിമുകില്‍വര്‍ണ്ണനു പങ്കുചെയ്തു നല്കി
    പരമതു വള്ളുവര്‍നാവിലും മൊഴിഞ്ഞ-
    പ്പരിമളഭാരതി കാത്തുകൊള്‍ക.

3    കനകമയില്‍മുകളേറി വേലുമേന്തി-
    ക്കനിവൊടു കണ്ണിണ കണ്‍കണം നിറഞ്ഞു   
    ജനിമരണച്ചുടുകാടിലാടി വെണ്ണീ-
    റണിതിരുമേനി തുണയ്ക്കണം സദാ മേ.

4    സനകസനന്ദസനത്കുമാരര്‍ മുന്‍പാം
    മുനിജനമോടുപദേശമോതി മുന്നം
    കനിവൊടു തെക്കുമുഖം തിരിഞ്ഞു കല്ലാല്‍-
    ത്തണലിലിരുന്നൊരു മൂര്‍ത്തി കാത്തുകൊള്‍ക!

5    ശിവ ശിവ നിന്‍ തിരുനമമോര്‍ത്തു കണ്ടാ-
    ലെവിടെയുമൊന്നുമിതിന്നു തുല്യമില്ല
    ഇവ പലതുള്ളിലറിഞ്ഞിരുന്നുമീ ഞാ-
    നിവിടെയിവണ്ണമലഞ്ഞിടുന്നു കഷ്ടം!

6    ഹരിഭഗവാനരവിന്ദസൂനുവും നിന്‍-
    തിരുവിളയാടലറിഞ്ഞതില്ലയൊന്നും;
    ഹര ഹര പിന്നെയിതാരറിഞ്ഞിടുന്നു
    കരളിലിരുന്നു കളിച്ചിടുന്ന കോലം!

7    ചെറുപിറ ചെഞ്ചിടയിങ്കലാറുമേറും
    തിറമിയലും ഫണിമാലയും ത്രിപുണ്ഡ്ര-
    ക്കുറികളുമമ്മദനം പൊരിച്ച കണ്ണും
    ദ്ദിനമനുസേവകള്‍ ചെയ്തിടുന്ന മൂക്കും.

8    ദിനമണി തിങ്കളണിഞ്ഞ കണ്ണു രണ്ടും
    മണിമയകുണ്ഡലകര്‍ണ്ണയുഗ്മവും തേ
    കനകതിലക്കുസുമം കുനിഞ്ഞു കൂപ്പി-
    ദ്ദിനമനുസേവകള്‍ ചെയ്തിടുന്ന മൂക്കും.

9    പഴവിനയൊക്കെയറുത്തിടുന്ന തൊണ്ടി-
    പ്പഴമൊടു പോരിലെതിര്‍ത്തിടുന്ന ചുണ്ടും
    കഴുകിയെടുത്തൊരു മുത്തൊടൊത്ത പല്ലും
    മുഴുമതിപോലെ കവിള്‍ത്തടങ്ങളും തേ.

10    അമൃതൊഴുകും തിരമാലപോലെ തള്ളും
    തിമൃതയുതത്തിരുവാക്കുമെന്‍ ചെവിക്ക്
    കുമറിയെരിഞ്ഞു കുമിഞ്ഞെഴും മനത്തി-
    ക്കമൃതു ചൊരിഞ്ഞതുപോലെയുള്ള നോക്കും.

11    കുവലയമൊക്കെ വിളങ്ങിടുന്ന  പുത്തന്‍-
    പവിഴമലയ്ക്കു മുളച്ചെഴും നിലാവും
    തഴുവിന വെണ്‍മതിതാരകങ്ങളും നീ-
    ന്നൊഴിവറെ രക്ഷകള്‍ ചെയ്യുവാന്‍ തൊഴുന്നേന്‍.

12    അരവവുമെല്ലുമിടയ്ക്കിടയ്ക്കണിഞ്ഞും
    കരിമുകില്‍ കണ്ടു കുനിഞ്ഞിടും കഴുത്തും
    വരദമഭീതികുരംഗശൂലപാണി-
    നിരകളൊടും തിരുമേനിയെന്നു കാണാം?

13    ഉരകലസ്തകൃതമാലമാല ചാര്‍ത്തി-
    ച്ചുഴിയൊടു തുല്യമുദിച്ചെഴുന്ന നാഭി-
    ക്കുഴിയിലെഴുന്ന കളിന്ദകന്യ മേലോ-
    ട്ടൊഴുകിടുമെന്നകണക്കു രോമരാജി.

14    ഒഴുകിടുമംബരഗങ്ഗ തന്റെ നീരില്‍-
    ച്ചുഴിയൊടു തുല്യമുദിച്ചെഴുന്ന നാഭി-
    ക്കുഴിയിലെഴുന്ന കളിന്ദകന്യ മേലോ-
    ട്ടൊഴുകിടുമെന്നകണക്കു രോമരാജി.

15    തുടയിണതന്നിലുരിച്ച വാരണത്തോല്‍-
    പ്പടയുടയോടയുടുത്തതിന്‍ പുറത്ത്
    പടമൊരു കൈയിലെടുത്തു വാലുമായി-
    ക്കിടിയില്‍ മുറുക്കിയ കാഞ്ചിയെന്നു കാണാം.

16    കരിയുരി കെട്ടിയുടുത്തനന്തകച്ച-
    പ്പുറമതു പൂട്ടിയലങ്കരിച്ചു പാമ്പും
    പരിമളഭൂതി പൊതിഞ്ഞു പൂശിയന്തി-
    ത്തിരുവിളയാടലിതെന്നു കാണുമീ ഞാ?

17    മലരടി രടിലുമിട്ട പുഞ്ചിലങ്ക-
    ക്കുലകള്‍ കൊരുത്തു കളിച്ചിടുന്ന നേരം
    കലകലയെന്നു കിലുങ്ങിടും ചിലമ്പി-
    ന്നൊലി ചെവി രണ്ടിലുമെന്നു കേള്‍ക്കുമീ ഞാന്‍?

18    മുടിനടുവാദി മുടിഞ്ഞു മൂന്നുമൊന്നായ്
    വടിവൊടു നിന്നു വിളങ്ങിടും വിളക്കിന്‍
    ചുടലൊളി ചുട്ടു തുടച്ചു ശോകമാകും
    കടലതുകൊണ്ടു കടന്നിടുന്നു കൂലം.

19    കുവലയനായകനര്‍ക്കനഗ്നിഹോതാ-
    വവനി തുടങ്ങിയ ഭൂതിഒയഞ്ചുമിന്നീ
    തവ മറിമായമിതാര്‍ക്കറിഞ്ഞിടാവൂ
    കവിജജകല്പിതകാവ്യമെന്നപോലെ!

20    മതികല ചൂടിയ പൊന്‍കുടം മതിക്കു-
    ള്ളതിമൃദുകോമളനാടകം നടപ്പാന്‍
    കൊതി പെരുകുന്നതുകൊണ്ടു കണ്ടതെല്ലാ-
    മുദിതമിതൊക്കെയുമങ്ങു ചേരുമല്ലോ!

21    ഭഗവതിയമ്മ പകുത്തു പാതി വാങ്ങി-
    പ്പകുതി മുകുന്ദനു നല്കി മുന്നമേ നീ,
    ഭഗവതി നിന്‍ തിരുമേനിതന്നിലിന്നൊ-
    രഗതിയിരിപ്പതിനാഗ്രഹിച്ചിടുന്നു.

22    പശുപതി പാശമൊഴിച്ചു പാഹി മാമോ-
    രശുഭമെനിക്കണയാതെ തക്കവണ്ണം
    പിശിതമശിച്ചു പരുത്ത പിണ്ഡമോ ഞാ-
    നശുചിയിതെന്നകതാരിലൊര്‍ത്തിടാത്തു.

23    അതിസരണം വമി തന്നെ വന്നിതിന്നാ-
    ളതിപരിദേവന ചെയ്തതൊക്കെയും നിന്‍
    മതിയിലറിഞ്ഞു, മറഞ്ഞു പിന്നെയും ഞാന്‍
    ഗതിയറിയാതെ വലഞ്ഞിടുന്നു കഷ്ടം!

24    മലയതിലുണ്ടു മരുന്നു മൂന്നു പാമ്പും
    പുലിയുമതിന്നിരുപാടുമുണ്ടു കാവല്‍
    പുലയനെടുത്തു ഭജിച്ചു പാതിയിന്നും
    വിലസതി നീയുമെടുത്തുകൊള്‍ക നെഞ്ചേ!

25    ധരണിയിലിങ്ങനെ വാഴുവാനസഹ്യം
    മരണവുമില്ല നമുക്കു പാര്‍ത്തു കണ്ടാല്‍
    തരുണമിതെന്നു ധരിച്ചു താപമെല്ലാം
    സ്മരഹാര, തീര്‍ത്തെഴുനള്ളുകെന്റെ മുമ്പില്‍.

26    വയറു പതപ്പതിനുണ്ടു കണ്ടതെല്ലാം
    കയറി മറിഞ്ഞു മരിച്ചിടുന്നതിന്‍ മുന്‍
    ദയ തിരുമേനി മനസ്സിലോര്‍ത്തു ഭക്തി-
    ക്കയറു കൊടുത്തു കരേറ്റണം മനം മേ.

27    അരുള്‍ വടിവായൊരുപോല്‍ നിറഞ്ഞു നില്‍ക്കും
    പരമശിവന്‍ ഭഗവാനറിഞ്ഞു സര്‍വ്വം
    സുരനദി തിങ്കളണിഞ്ഞ ദൈവമേ! നിന്‍-
    തിരുവടി നിത്യമനുഗ്രഹിച്ചിടേണം.

28    മുഴുമതിമൂടു  തുരന്നു മുത്തെടുത്ത-
    ക്കുഴിയിലടച്ച കുരങ്ഗമുണ്ടു കൈയില്‍
    തഴലെരിയും പൊഴുതൂറി മൂലമോളം
    പുഴയൊഴുകുന്നതു വാഴ്ക ഭൂവിലെന്നും.

29    ജനിമൃതി രോഗമറുപ്പതിന്നു സഞ്ജീ-
    വനി പരമേശ്വരനാമമെന്നിയില്ല.
    പുനരതുമൊക്കെ മറന്നു, പൂത്തു കായ്ക്കും
    പുനകൃതികൊണ്ടു നിറഞ്ഞു ലോകമെല്ലാം.

30    നരഹരിമൂര്‍ത്തി നമിച്ചിടുന്ന നെറ്റി-
    ത്തിരുമിഴിതന്നിലെരിച്ച മാരനിന്നും
    വരുവതിനെന്തൊരു കാരണം പൊരിച്ചീ-
    ടെരിമിഴിതന്നിലിതൊന്നുകൂടെയിന്നും.

31    പറവകള്‍ പത്തുമറുത്തു പറ്റി നില്‍ക്കും
    കുറികളൊഴിച്ചു കരുത്തടക്കിയാടും
    ചെറുമണി ചെന്നു ചെറുത്തു കാളനാഗം
    നെറുകയിലാക്കിയൊളിച്ചിടുന്നു നിത്യം.

32    ശിവ! ശിവതത്ത്വമൊഴിഞ്ഞു ശക്തിയും നി-
    ന്നവധി പറഞ്ഞൊഴിയാതെ നാദവും നിന്‍
    സവനമതിന്നു സമിത്തതാക്കി ഹോമി-
    പ്പവനിവനെന്നരുളീടുകപ്പനേ നീ.

33    ചെറുമയിര്‍ തോലു പൊതിഞ്ഞു ചത്തുപോവാന്‍
    വരവുമെടുത്തു വലത്തു വലത്തു വായുവിന്മേല്‍
    ചരുകു ചുഴന്നു പറന്നിടുന്നവണ്ണം
    തിരിയുമതിങ്ങു വരാതെ തീയിടേണം.

34    കരുമന ചെയ്തു കളിച്ചു കള്ളമെല്ലാം
    കരളിലമര്‍ത്തിയൊരല്പനെക്കുറിച്ച്
    കരുണയിരുത്തിയനുഗ്രഹിച്ചിടേണം
    കരപെരുകിക്കവിയും സമുദ്രമേ നീ

35    തൊഴിലുകളഞ്ജുമൊഴിഞ്ഞു തോന്നി നില്ക്കും
    മുഴുമതിയായി കടഞ്ഞെടുത്തു മുന്നം
    ഒഴുകിവരുന്നമൃതുണ്ടു മാണ്ടുപോകാ-
    തൊഴുവിലൊടുക്കമുദിക്കുമര്‍ക്കബിംബം.

36    ഒരുവരുമില്ല നമുക്കു നീയൊഴിഞ്ഞി-
    ങ്ങൊരു തുണ താണ്ഡവമൂര്‍ത്തി പാര്‍ത്തലത്തില്‍
    സ്മരഹര! സാംബ സദാപി നീ തെളിഞ്ഞി-
    ങ്ങൊരു കൃപ നല്കുകിലെന്തു വേണ്ടു പിന്നേ?

37    ഉമയൊഠുകൂടിയടുത്തു വന്നു വേഗം
    മമ മതിമോഹമറുത്തു മെയ് കൊടുത്ത്
    യമനുടെ കയ്യിലകപ്പെടാതെയെന്നും
    സമനില തന്നു തളര്‍ച്ച തീര്‍ത്തിടേണം.

38    ചലമിഴിമാരുടെ ചഞ്ചു കണ്ടു നില്ക്കും
    നില നിടിലത്തിരുനോക്കു വച്ചറുത്ത്
    പല പല ലീല തുടര്‍ന്നിടാതെ പാലി-
    ച്ചലിവൊടു നിന്‍ പദപങ്കജം തരേണം.

39    കടിയിടങ്കലൊളിച്ചിരുന്നു കൂടും
    പൊടിയിലുടുണ്ടു പിരണ്ടു പോക്കടിപ്പാന്‍
    അടിയനു സംഗതി വന്നിടാതിരുത്തി-
    പ്പടിയരുളീടുക പാര്‍വ്വതീശ പോറ്റി.

40    യമനൊടു മല്ലു പിടിപ്പതിന്നു നീതാ-
    നിമയളവും പിരിയാതിരുന്നുകൊള്‍ക!
    സുമശരസായകസങ്കടം സഹിപ്പാന്‍
    നിമിഷവുമെന്നെയയയ്ക്കൊലാ മഹേശാ!

41    സുഖവുമൊരിക്കലുമില്ല ദുഖമല്ലാ-
    തിഹപരലോകവുമില്ല തെല്ലു പോലും;
    സകലമതിങ്ങനെ ശാസ്ത്രസമ്മതം, ഞാന്‍
    പകലിരവൊന്നുമറിഞ്ഞതില്ലപോറ്റി.

42    ഒരുകുറി നിന്‍ തിരുമേനി വന്നു മുന്നില്‍-
    തിരുമുഖമൊന്നു തിരിച്ചുനോക്കിയെന്നില്‍
    പെരുകിന സങ്കടവന്‍കടല്‍ കടത്തി-
    ത്തരുവതിനെന്നു തരം വരും ദയാലോ!

43    അവനിയിലഞ്ചുരുവപ്പില്‍ നാലുമഗ്നി-
    ക്കിവയൊരു മൂന്നുരു രണ്ടു കാറ്റില്‍ വാനില്‍
    തവ വടിവൊന്നു തഴച്ചെഴുന്നു കാണ്മാ-
    നെവിടെയുമുണ്ടു നിറഞ്ഞു നിന്നീടുന്നു.

44    മലമകളുണ്ടൊരുപാടു മാറിടാതെ
    മുലകളുലഞ്ഞമൃതൂറ്റി മോദമാകും
    മലമുകളീന്നൊഴുകും പുഴയൊഴിയെന്‍
    തലവഴിയെന്നൊഴുകുന്നിതു ശങ്കരാ!

45    ഭസിതമണിഞ്ഞു പളുങ്കൊടൊത്തു നിന്നം-
    ഭസി തലയില്‍തിരമാല മാല ചൂടി
    ശ്വസിതമശിക്കുമലംകൃതീകലാപി-
    ച്ചസി തിരുമേനിയിരങ്ങവേണമെന്നില്‍.

46    അഹമൊരു ദോഹമൊരുത്തരോടു ചെയ്‌വാ-
    നകമലരിങ്കലറിഞ്ഞിടാതവണ്ണം
    സകലമൊഴിച്ചുതരേണമെന്നുമേ ഞാന്‍
    ഭഗവതനുഗ്രഹപാത്രമായ് വരേണം.

47    പുരഹര, പൂര്‍വ്വമിതെന്തു ഞാന്‍ പിഴച്ചി-
    പ്പരവശഭാവമൊഴിഞ്ഞിടായ്‌വതിന്ന്?
    പുരമെരിചെയ്തതുപോലെ ജന്മജന്മാ-
    ന്തരവിനയൊക്കെയെരിക്കണം ക്ഷണം മേ.

48    സുമശരവേല തുരത്തിയോട്ടി നീതാ-
    നമരണമെന്‍ മനതാരിലെന്നുമെന്നില്‍
    കുമതികുലം കൊലയാനപോലെ കുത്തി-
    ത്തിമിരനിരയ്ക്കു തിമിര്‍ത്തിടാതിരിപ്പാന്‍.

49    ചുവയൊളിയൂറലൊഴിഞ്ഞു ശീതരശ്മി-
    യ്ക്കവമതി ചെയ്വതിനുള്ള നിന്‍ കടാക്ഷം
    ഭവമൃതി മൂടു പറിഞ്ഞുപോകുമാറി-
    ങ്ങിവനു തരേണമതിന്നു വന്ദനം തേ.

50    കരണവുമങ്ങു കുഴഞ്ഞു കണ്ണു രണ്ടും
    ചെരുകിയിരുണ്ടു ചമഞ്ഞു ജീവനാശം
    വരുമളവെന്നുമറിഞ്ഞുകൊള്ളുവാനും
    ഹര! ഹര! നിന്‍തിരുനാമമുള്ളില്‍ വേണം.

51    ജയ ജയ ചന്ദ്രകലാധര! ദൈവമേ!
    ജയ ജയ ജന്മവിനാശന! ശങ്കര!
    ജയ ജയ ശൈലനിവാസ! സതാം പതേ!
    ജയ ജയ പാലയ മാമഖിലേശ്വര!

52    ജയ ജിതകാമ! ജനാര്‍ദ്ദനസേവിത!
    ജയ ശിവ! ശങ്കര! ശര്‍വ്വ! സനാതന!
    ജയ ജയ മാരകളേബരകോമളേ!
    ജയ ജയ സാംബ സദാശിവ പാഹി മാം.

53    കഴലിണ കാത്തു കിടന്നു വിളിക്കുമെ-
    ന്നഴലവിടുന്നറിയാതെയിരിക്കയോ?
    പിഴ പലതുണ്ടിവനെന്നു നിനയ്ക്കയോ
    കുഴിയിരിരുന്നു കരേറുവതെന്നു ഞാന്‍?

54    മഴമുകില്‍വര്‍ണ്ണനുമക്ഷി പറിച്ചു നിന്‍-
    കഴലിണ തന്നിലൊരര്‍ച്ചന ചെയ്തുപോല്‍
    കഴി വരുമോയിതിനിന്നടിയന്നു, നിന്‍-
    മിഴിമുന നല്കിയനുഗ്രഹമേകണേ!.

55    ഒഴികഴിവൊന്നു പറഞ്ഞൊഴിയാതെ നി-
    ന്നഴലതിലിട്ടുരുകും മെഴുകെന്നപോല്‍
    കഴലിണയിങ്കലടങ്ങുവതിന്നു നീ   
    വഴിയരുളീടുക വാമദേവ, പോറ്റി.

56    മലമുകളീന്നു വരുന്നൊരു പാറപോല്‍
    മുലകുടി മാറിയനാള്‍ മുതല്‍ മാനസം
    അലര്‍ശരസായകമല്ലു പിടിച്ചു നിന്‍
    മലരടിയും ജഗദീശ മറന്നു ഞാന്‍.

57    കുലഗിരി പോലെയുറച്ചിളകാതെയി-
    ക്കലിമലമുള്ളിലിരുന്നു മറയ്ക്കയാല്‍
    ബലവുമെനിക്കു കുറഞ്ഞു ചമഞ്ഞു നിര്‍-
    മ്മലനിലയെന്നു തരുന്നടിയന്നു നീ?

58    കുലവുമന്നു കുടുംബവുമങ്ങനെ
    മലയിരുന്നു മഹേശ്വരസേവനം
    കലയതു കാലമനേകഭയം ഭവാനന്‍
    തലയില്‍ വിധിച്ചതു സമ്മതമായ് വരും.

59    വകയറിയാതെ വലഞ്ഞിടുമെന്നെ നീ
    ഭഗവതിയോടൊരുമിച്ചെഴുനള്ളിവ-
    ന്നകമുരുകുംപടി നോക്കിടുകൊന്നു മാ-
    മഘമൊരുനേരമടുത്തു വരാതിനി.

60    അരുവയര്‍ തന്നൊടു കൂടിയോടിയാടി-
    ത്തിരിവതിനിത്തിരി നേരവും നിനപ്പാന്‍
    തരമണയാതെയുരുക്കിയെന്മനം നിന്‍-
    തിരുവടിയൊടൊരുമിച്ചു ചേര്‍ത്തിടേണം.

61    ഒരു പിടി തന്നെ നമുക്കു നിനയ്ക്കിലി-
    ത്തിരുവടിതന്നിലിതെന്നി മറ്റതെല്ലാം
    കരളിലിരുന്നു കളഞ്ഞഖിലം നിറ-
    ഞ്ഞിരിയിരിയെന്നരുളുന്നറിവെപ്പൊഴും.

62    കരമതിലുണ്ടു കരുത്തുമടക്കിനി-
    ന്നരികിലിരുന്നു കളിപ്പതിനെന്നു മേ
    വരമരുളുന്നതു, വാരിധിയെന്നപോല്‍
    കരുണ നിറഞ്ഞു കവിഞ്ഞൊരു ദൈവമേ!

63    പുരമൊരു മൂന്നുമെരിച്ച ഭവാനൊഴി-
    ഞ്ഞൊരുവരുമില്ല ദിഗംബര! നിന്‍പദം.
    തരമെനിക്കതുകൊണ്ടഘമൊക്കെയും
    തരണമഹങ്കരവാണി ഭവാര്‍ണ്ണവം.

64    പരമൊരു തുമ്പമെനിക്കു ഭവാനൊഴി-
    ഞ്ഞൊരുവരുമില്ല ദിഗംബര! നിന്‍പദം
    തരണമെനിക്കതുകൊണ്ടഘമൊക്കെയും
    തരണമഹങ്കരവാണി ഭവാര്‍ണ്ണവം.

65    മിഴികളില്‍ നിന്നൊഴുകുന്നമൃതത്തിര-
    പ്പൊഴികളില്‍ വീണൊഴുകും പരമാഴിയില്‍
    ചുഴികളില്‍ നിന്നു ചുഴന്നു ചുഴന്നു നിന്‍
    കഴല്‍കളില്‍ വന്നണയുന്നതുമെന്നു ഞാന്‍?

66    മഴ പൊഴിയുന്നതുപോല്‍ മിഴിയിങ്കല്‍ നി-
    ന്നൊഴുകിയൊലിച്ചുരുകിത്തിരുവുള്ളവും
    പഴയൊരു ഭക്തജനം ഭവസാഗര-
    ക്കുഴിയ്തില്‍ നിന്നു കടന്നു കശ്മലന്‍ ഞാന്‍.

67    വഴിയിരുന്നു വരുന്നു ബാധയെല്ലാ-
    മൊഴിയണമെന്നൊരു നേരമെങ്കിലും മേ
    മിഴികളില്‍ നിന്നമൃതൂറിയറിഞ്ഞു നിന്‍-
    കഴലിണ കണ്ടു കളിപ്പതിനാഗ്രഹം.

68    പിഴ പലതുള്ളിലിരുന്നു പലപ്പോഴും
    ചുഴല്‍വതുകൊണ്ടു ശിവായ നമോസ്തു തേ
    പഴി വരുമെന്നു നിനച്ചുരുകുന്നു ഞാ-
    നഴലതിലിട്ടലിയുന്നൊരു വെണ്ണപോല്‍.

69    മിഴിമുനകൊണ്ടു മയക്കി നാഭിയാകും
    കുഴിയിലുരുട്ടി മറിപ്പതിന്നൊരുങ്ങി   
    കിഴിയുമെടുത്തു വരുന്ന മങ്കമാര്‍ താന്‍
    വഴികളിട്ടു വലയ്ക്കൊലാ മഹേശാ!

70    തലമുടി കോതി മിടഞ്ഞു തക്കയിട്ട-
    ക്കൊലമദയാന കുലുങ്ങി വന്നു കൊമ്പും
    തലയുമുയര്‍ത്തി വിയത്തില്‍ നോക്കിനില്ക്കും
    മുലകളുമെന്നെ വലയ്ക്കൊലാ മഹേശാ!

71    കുരുവുകള്‍പോലെ കുരുത്തു മാര്‍വിടത്തില്‍
    കരളു പറിപ്പതിനങ്ങു കച്ചകെട്ടി
    തരമതു നോക്കി വരുന്ന തീവിനയ്ക്കി-
    ന്നൊരുകുറി പോലുമയയ്ക്കൊലാ മഹേശാ!

72    കടലു ചൊരിഞ്ഞുകളഞ്ഞു കുപ്പകുത്തി-
    ത്തടമതിലിട്ടു നിറച്ചു കുമ്മി നാറി
    തടമുലയേന്തി വരുന്ന കൈവളപ്പെണ്‍-
    കൊടിയടിപാര്‍ത്തു നടത്തൊലാ മഹേശാ!

73    കരുതി നിറഞ്ഞു ചൊരിഞ്ഞു ചീയൊലിക്കും
    നരകനടുക്കടലില്‍ ഭ്രമിയാതെ, നിന്‍
    ചരിതരസാമ്യമെന്നുടെ മാനസേ
    ചൊരിവതിനൊന്നു ചുളിച്ചു മിഴിക്കണം.

74    ശരണമെനിക്കു ഭവച്ചരണാംബുജം
    നിരുപമനിത്യനിരാമയമൂര്‍ത്തിയേ!
    നിരയനിരയ്ക്കൊരുനേരവുമെന്നെ നീ
    തിരിയുവതിന്നൊരുനാളുമയയ്ക്കൊലാ.

75    പരമപാവന! പാഹി പുരാരയേ
    ദുരിതനാശന ധുര്‍ജ്ജടയേ നമ:
    ചരണസാരസയുഗ്മനിരീക്ഷണം
    വരണതെന്നു വലാന്തകവന്ദിതാ!

76    സരസിചായതലോചന! സാദരം
    സ്മരനിഷൂദന! മാമവ നീ പതേ!
    കരുണ നിന്മനതാരിലുദിക്കണം
    ഗിരിശ! മയ്യനുവാസരമെപ്പൊഴും.

77    പുതിയ പൂവു പറിച്ചു ഭവാനെ ഞാന്‍
    മതിയിലോര്‍ത്തൊരു നേരവുമെങ്കിലും
    ഗതിവരും പടി പൂജകള്‍ ചെയ്തതി-
    ല്ലതിനുടേ പിഴയോയിതു ദൈവമേ!

78    പതിവതായിയൊരിക്കലുമെന്മനം
    കുതിയടങ്ങിയിരിക്കയുമല്ലയേ!
    മതിയുറഞ്ഞ ജടയ്ക്കണിയുന്ന നീ-
    രതിരഴിഞ്ഞൊഴുകീടിന മേനിയേ!

79    വിധി വരച്ചതു മാറി വരാന്‍ പണി   
    പ്രതിവിധിക്കുമകറ്റരുതായത്
    ഇനി പറഞ്ഞു വരുന്നു മഹാജനം
    മതിയിലൊന്നടിയന്നറിയാവതോ?

80    സ്തുതി പറഞ്ഞിടുമെങ്കിലനാരതം
    മുദിതരാകുമശേഷജനങ്ങളും
    അതുമിനിക്കരുതേണ്ടതില്‍നിന്നെഴും
    പുതയലും ബത! വേണ്ട ദയാനിധേ!

81    അതിരൊഴിഞ്ഞു കവിഞ്ഞൊഴുകുന്ന നി-
    ന്നതിരസക്കരുണത്തിരമാലയില്‍
    ഗതി വരും പടി മുങ്ങിയെഴുന്നു, നി-
    ല്പതിനു നീയരുളേണമനുഗ്രഹം.

82    കുമുദിനി തന്നിലുദിച്ചു കാലു വീശി-
    സ്സുമശരസാരഥിയായ സോമനിന്നും
    കിമപി കരങ്ങള്‍ കുറഞ്ഞു കാലുമൂന്നി-
    ത്തമസി ലയിച്ചു തപസ്സു  ചെയ്തിടുന്നു.

83    കല മുഴുവന്‍ തികയും പൊഴുതായ്വരും
    വിലയമിതെന്നകതാരില്‍ നിനയ്ക്കയോ?
    അലര്‍ശരമൂലവിരോധിയതായ നിന്‍
    തലയിലിരുന്നു തപിക്കരുതിന്നിയും.

84    അലയൊരു കോടിയലഞ്ഞു വരുന്നതും
    തലയിലണിഞ്ഞു തഴച്ചു സദായ്പൊഴും
    നിലയിളകാതെ നിറഞ്ഞു ചിദംബര-
    സ്ഥലമതിലെപ്പൊഴുമുള്ളവനേ! നമ:

85    മലമുകളേറി വധിച്ചു മൃഗങ്ങള്‍ തന്‍
    തൊലികളുരിച്ചു തരുന്നതിനിന്നിവന്‍
    അലമലമെന്നു പുരൈവ ഭവാനുമെന്‍
    തലയില്‍ വരച്ചതിതെന്തൊരു സങ്കടം.

86    നിലയനമേറി ഞെളിഞ്ഞിരുന്നിവണ്ണം
    തലയണപോലെ തടിച്ചു തീറ്റി തിന്ന്
    തുലയണമെന്നു പുരൈവ ഭവാനുമെന്‍
    തലയില്‍ വരച്ചതിതെന്തൊരു സങ്കടം.

87    കലിപുരുഷന്‍ കടുവാ പിടിപ്പതിന്നായ്
    മലയിരിരുന്നു വരുന്നവാറു പോലെ   
    കലിയുഗമിന്നിതിലെങ്ങുമുണ്ടു കാലും
    തലയുമറുത്തു കരസ്തമാക്കുവാനായ്.

88    മലര്‍മണമെന്നകണക്കു മൂന്നു ലോക-
    ത്തിലുമൊരുപോലെ പരന്നു തിങ്ങി വീശി   
    കലശജലപ്രതിബിംബനഭസ്സുപോല്‍
    പലതിലുമൊക്കെ നിറഞ്ഞരുളേ! ജയ.

89    മലജലമുണ്ടൊരുപാടു നിറഞ്ഞു മു-
    മ്മലമതില്‍ മുങ്ങി മുളച്ചുളവാകുവാന്‍
    വിളനിലമങ്ങു വിതച്ചു പഴുത്തറു-
    ത്തുലകള്‍ ഭുജിച്ചലയുന്നതു സങ്കടം.

90    പലിതജരാമരണങ്ങള്‍ പലപ്പൊഴും
    പുലിയതുപോലെ വരുന്നു പിടിക്കുവാന്‍
    പൊലിവിതിനെന്നു വരുംഭഗവാനുടെ
    കളിയിവയൊക്കെയനാദിയതല്ലയോ!

91    ചില സമയം ശിവസേവ മുഴുക്കയാ-
    ലിളകരുതാതെയിരുന്നലിയും മനം
    പല പൊഴുതും ഭഗവാനുടെ മായയില്‍
    പലകുറിയിങ്ങനെ തന്നെയിരിക്കയോ?

92    അപജയമൊന്നുമെനിക്കണയാതിനി-
    ത്തപസി നിരന്തരമെന്മലമൊക്കെയും
    സപദി ദഹിച്ചു സുഖം തരുവാനുമെന്‍-
    ജപകുസുമത്തിരുമേനി ജയിക്കണം.

93    അവമതി ചെയ്തു തഴച്ച കാടുതന്നില്‍
    ഭവമൃതിവിത്തു മുളച്ചു മൂടുമൂന്നി
    ഭുവനമതിങ്കലിരുന്നു മണ്ണു തിന്നും
    ശവമെരി തിന്നുവതോ, നരിക്കൊരൂണോ?

94    ജനകനുമമ്മയുമാത്മസഖിപ്രിയ
    ജനവുമടുത്തയല്‍വാസികളും വിനാ
    ജനനമെടുത്തു പിരിഞ്ഞിടുമെപ്പൊഴും
    തനിയെയിരിപ്പതിനേ തരമായ് വരൂ.

95    അണയലിരുന്നരുളീടുമനുഗ്രഹം
    ദിനമണി ചൂടിയ തമ്പുരാനിതൊന്നും
    അണുവളവും പിരിയാതെയിരിക്കുമെന്‍
    മണികള്‍ നമുക്കു വരും പിണി തീര്‍ത്തിടും.

96    പിണിയിനിക്കണയാതെയിനിത്തിരു-
    പ്പണിവുടയ്ക്കൊരു ഭക്തിയുറയ്ക്കണം
    തണലിലിരുന്നരുളുന്നതു ചെഞ്ചിട-
    യ്ക്കണിയുമംബരഗംഗയുടെ തിര.

97    അണിമുടിക്കണിയും തിരമാലയില്‍
    തണിയുമെന്‍ വ്യസനങ്ങളതൊക്കെയും
    പണിയറുപ്പതിനെപ്പൊഴുമത്തിരു-
    ക്കണികള്‍ കാട്ടുക കാമവിനാശന!

98    പണിയുമപ്ഫണിമാല പിരിച്ചു ചേര്-
    ത്തണിയുമച്ചിടയാടി വരുന്ന നി-
    ന്നണിമുഖാംബുജമക്ഷികള്‍ കൊണ്ടിനി-
    ക്കണിയണം കരുണാകലശാംബുധേ!

99    അമരവാഹിനി പൊങ്ങി വരും തിര-
    യ്ക്കമരമെന്ന കണക്കു പടങ്ങളും
    സമരസത്തില്‍ വിരിച്ചവങ്ങളോ-
    ടമരുമച്ചിടയാടിയടുക്കണം.

100    കുളിര്‍മതികൊണ്ടു കുളിര്‍ത്തു ലോകമെല്ലാ-
    മൊളിതിരളുന്നൊരു വെണ്ണിലാവു പൊങ്ങി
    തെളുതെളെ വീശിവിളങ്ങി ദേവലോക-
    ക്കുളമതിലാമ്പല്‍ വിരിഞ്ഞു കാണണം മേ!

അര്‍ദ്ധനാരീശ്വരസ്തവം

 
1    അയ്യോയീ വെയില്‍കൊണ്ടു വെന്തുരുകി വാ-
    ടീടുന്നു നീയെന്നിയേ
    കയ്യേകീടുവതിന്നു കാണ്‍കിലൊരുവന്‍
    കാരുണ്യവാനാരഹോ!
    പയ്യാര്‍ന്നീ ജനമാഴിയില്‍ പതിവതി-
    ന്മുന്നേ പരന്നൂഴിയില്‍
    പെയ്യാറാകണമേ ഘനാംബു കൃപയാ
    ഗങ്ഗാനദീധാമമേ!

2    നാടും കാടുമൊരേ കണക്കിനു നശി-
    ച്ചീടുന്നതും നെക്കി ന-
    ക്കീടും നീരുമൊഴിഞ്ഞു നാവുകള്‍ വര
    ണ്ടീടുന്നതും നിത്യവും
    തേടും ഞങ്ങളുമുള്ളു നൊന്തു തിരിയും
    പാടും പരീക്ഷിച്ചു നി-
    ന്നീടും നായകനെന്തു നന്മയരുളായ്
    വാനര്‍ദ്ധനാരീശ്വരാ?

3    ഊട്ടിത്തീറ്റി വളര്‍ത്തുമുമ്പര്‍തടിനീ-
    നാഥന്നുമിപ്പോളുയിര്‍-
    ക്കൂട്ടത്തോടൊരു കൂറുമില്ല, കഥയെ-
    ന്തയ്യോ! കുഴപ്പത്തിലായ്    
    നാട്ടില്‍ക്കണ്ടതശേഷവും ബന്ത! നശി-
    ച്ചീടുന്നതു കണ്ടു നീ   
    മൂട്ടില്‍ത്തന്നെയിരുന്നിടുന്നു, മുറയോ?
    മൂളര്‍ദ്ധനാരീശ്വരാ!

4    ദാരിദ്ര്യം കടുതായ്, ദഹിച്ചു തൃണവും
    ദാരുക്കളും ദൈവമേ!
    നീരില്ലാതെ നിറഞ്ഞു സങ്കടമഹോ!
    നീയൊന്നുമോര്‍ത്തില്ലയോ?
    ആരുള്ളിത്ര കൃപാമൃതമ് ചൊരിയുവാ-
    നെന്നോര്‍ത്തിരുന്നോരിലീ
    ക്രൂരത്തീയിടുവാന്‍ തുനിഞ്ഞതഴകോ?
    കൂറര്‍ദ്ധനാരീശ്വരാ!

5    മുപ്പാരൊക്കെയിതാ മുടിഞ്ഞു മുടിയില്‍
    ചൊല്‍പൊങ്ങുമപ്പും ധരിച്ചെപ്പോഴും
    പരമാത്മനിഷ്ഠായിലിരു-
    ന്നീടുന്നു നീയെന്തഹോ!
    ഇപ്പാരാരിനിയാളുമിപ്പരിഷയി-
    ന്നാരോടുരയ്ക്കുന്നു നിന്‍-
    തൃപ്പാദത്തണലെന്നിയേ തുണ നമു-
    ക്കാരര്‍ദ്ധനാരീശ്വരാ?

മനനാതീതം (വൈരാഗ്യദശകം)

മനനാതീതം (വൈരാഗ്യദശകം)
1   
കരിങ്കുഴലിമാരൊടു കലര്‍ന്നുരുകിയപ്പൂ-
ങ്കുരുന്നടി പിരിഞ്ഞടിയനിങ്ങു കുഴയുന്നു;
പെരുംകരുണയാറണിയുമയ്യനെ  മറന്നി-
ത്തുരുമ്പനിനിയെന്തിനുയിരോടു മരുവുന്നു?

2   
മരുന്നു തിരുനാമമണിനീറൊടിതു മന്നില്‍
തരുന്നു പല നന്മ തടവീടുമടി രണ്ടും
വരുന്ന പല ചിന്തകളറുന്നതിപായാ-
ലിരന്നിതു മറന്നുകളയായ്വതിനടുത്തേന്‍.

3   
അടുത്തവരൊടൊക്കെയുമെതിര്‍ത്തു പൊരുതീടും
പടത്തലവിമാരൊടു പടയ്ക്കടിയനാളോ?
എടുത്തരികിരുത്തിയരുളേണമിനിയും പൊ-
ന്നടിത്തളിര്‍മറന്നിവിടെടെയെന്തിനലയുന്നു.

4   
അലഞ്ഞു മുലയും തലയുമേന്തിയകതാരില്‍
കലങ്ങിയെഴുമാഴിയുമഴിഞ്ഞരിയ കണ്ണും
വിളങ്ങി വിളയാടി നടകൊള്ളുമിവരോടി-
മ്മലങ്ങളോഴുകും കുടിലിലാണു വലയുന്നു.

5   
വളഞ്ഞു വലകെട്ടി മദനപ്പുലയനുള്ളം
കളഞ്ഞതിലകപ്പറവ വീണു വലയുന്നു;
വളഞ്ഞ കുഴലോടുമുലയുന്ന മിഴിയീന്നും
വിളഞ്ഞതതിലെന്തിനു കിടന്നു ചുഴലുന്നു?

6   
ചുഴന്നു വരുമാളുകളെയൊക്കെ വിലകൊണ്ടി-
ങ്ങെഴുന്നണയുമെന്നൊരറിവുണ്ടടിയനിന്നും
ഉഴന്നവരിലുള്ളമലയാതിവിടെയൊന്നായ്-
ത്തൊഴുന്നു തുയിരോടിവിടെ നിന്നടിയിണയ്ക്കായ്.

7   
ഇണങ്ങിയിരുകൊങ്കയുമിളക്കിയുയിരുണ്ണും
പിണങ്ങളോടു പേടി പെരുതായി വിളയുന്നു
മണം മുതലൊരഞ്ചിലുമണഞ്ഞു വിളയാടും
പിണങ്ങളോടു ഞാനൊരു കിനാവിലുമിണങ്ങാ.

8   
ഇണങ്ങണമെനിക്കരുളിലെന്തിനു കിടന്നീ
ഗുണങ്ങളൊഴിയും കുലടമാരൊടലയുന്നു:
പിണഞ്ഞു പുണരും പെരിയ പേയടിയൊടേ പോയ്
മണങ്ങളുമറുന്നതിനിതാ മുറയിടുന്നൂ.

9   
മുറയ്ക്കു മുറ മിന്നി മറയും മിഴിയിളക്കി-
ത്തെറിക്കുമൊരു പെണ്‍കൊടി ചെറുത്തടിയിലാക്കി
മറുത്തു വിളയാടി മരുവുന്നിടയിലെല്ലാം
വെറുത്തു വരുവാനെഴുതി നിന്തിരുവടിക്കായ്

10   
അയയ്ക്കരുതിനിച്ചടുലലോചനയൊടപ്പൊന്‍-
ശയത്തളിരിലേന്തിയടിയോടവനിയിന്മേല്‍
മയക്കവുമറുത്തു മണിമേനിയിലണച്ചീ-
ടയയ്ക്കരുതയയ്ക്കരുതനങ്ങ്ഗരിപുവേ നീ

കുണ്ഡലിനിപ്പാട്ട്

ആടു പുനം തേടു പാമ്പേ, യരു-
ളാനന്ദക്കൂത്തു കണ്ടാടു പാമ്പേ!

തിങ്കളും കൊന്നയും വിളങ്ങും ചൂടുമീശന്‍ പദ-
പങ്കജം ചേര്‍ന്നു നിന്നാടു പാമ്പേ!

വെണ്ണീറണിഞ്ഞു വിളങ്ങും തിരുമേനി
കണ്ണീരൊഴുകക്കണ്ടാടു പാമ്പേ!

ആയിരം കോടിയനന്തന്‍ നീയാനന-
മായിരവും  തുറന്നാടു പാമ്പേ!

ഓമെന്നു തൊട്ടൊരു കോടി മന്ത്രപ്പൊരുള്‍
നാമെന്നറിഞ്ഞുകൊണ്ടാടു പാമ്പേ!

പുള്ളിപ്പുലിത്തോല്‍ പുതയ്ക്കും പൂമേനിയെ-
ന്നുള്ളില്‍ കളിക്കുമെന്നാടുപാമ്പേ!

പേയും പിളവും പിറക്കും ചുടുകാടു
മേയും പരംപൊരുളാടു പാമ്പേ!

നാദത്തിലുണ്ടാം നമശ്ശിവായപ്പൊരു-
ളാദിയായുള്ളതെന്നാടു പാമ്പേ!

പൂമലരോനും തിരുമാലുമാരും പൊന്‍-
പൂമേനി കണ്ടില്ലെന്നാടു പാമ്പേ!

കാമനെച്ചുട്ട കണ്ണുള്ള കാലാരിതന്‍-
നാമം നുകര്‍ന്നു നിന്നാടു പാമ്പേ!

വെള്ളിമലയില്‍ വിളങ്ങും കേദപ്പൊരു-
ളുള്ളില്‍ കളിക്കുമെന്നാടു പാമ്പേ!

എല്ലാമിറക്കിയെടുക്കുമേകന്‍ പദ-
പല്ലവം പറ്റി നിന്നാടു പാമ്പേ!

എല്ലായറിവും വിഴുങ്ങി വെറും വെളി-
യെല്ലയിലേരി നിന്നാടു പാമ്പേ!

എല്ലാം വിഴുങ്ങിയെതിരറ്റെഴുന്നൊരു
ചൊല്ലെങ്ങുമുണ്ടു നിന്നാടു പാമ്പേ!

ചൊല്ലെല്ലാമുണ്ടു ചുടരായെഴും പൊരു-
ളെല്ലയിലേറി നിന്നാടു പാമ്പേ!

ദേഹം നിജമല്ല ദേഹിയൊരുവനീ
ദേഹത്തിലുണ്യറിഞ്ഞീടു പാമ്പേ!

നാടും നഗരവുമൊന്നായി നാവില്‍ നി-
ന്നാടു നിന്‍ നാമമോതീടു പാമ്പേ!

ദേഹവും ദേഹിയുമൊന്നായ് വിഴുങ്ങിടു-
മേകനമുണ്ടറിഞ്ഞീടു പാമ്പേ!

പേരിങ്കല്‍ നിന്നു പെരുവെളിയെന്നല്ല
പാരാദി തോന്നിയെന്നാടു പാമ്പേ!

ചേര്‍ന്നു നില്‍ക്കുമ്പൊരുളെല്ലാം ചെന്താരൊടു
നേര്‍ന്നു പോമ്മാറു നിന്നാടു പാമ്പേ!

ചിജ്ജഡചിന്തനം

 
1    ഒരുകോടി  ദിവാകരരൊത്തുയരും-
    പടി  പാരൊടു നീരനലാദികളും
    കെടുമാറു കിളര്‍ന്നു വരുന്നൊരു നിന്‍
    വടിവെന്നുമിരുന്നു വിളങ്ങിടണം.

2    ഇടണേയിരുകണ്‍മുനയെന്നിലതി-
    ന്നടിയന്നഭിലാഷമുമാപതിയേ!
    ജഡമിന്നിതുകൊണ്ടു ജയിക്കുമിതി-
    ന്നിടയില്ലയിരിപ്പതിലൊന്നിലുമേ.

3    നിലമോടു നെരുപ്പു നിരന്നൊഴുകും
    ജലമാശുഗനംബരമഞ്ചിലുമേ
    അലയാതെയടിക്കടി നല്കുക നിന്‍
    നിലയിന്നിതുതന്നെ നമ്മുക്കു മതി.

4    മതി തൊട്ടു മണം മുതലഞ്ചുമുണര്‍-
    ന്നരുളോളവുള്ളതു ചിന്‍മയമാം
    ക്ഷിതിതൊട്ടിരുളോളമഹോ! ജഡമാ-
    മിതു രണ്ടിലുമായമരുന്നഖിലം.

5    അഖിലര്‍ക്കുമതിങ്ങനെ തന്നെ മതം
    സുഖസാദ്ധ്യമിതെന്നു സുകാദികളും
    പകരുന്നു പരമ്പരയായ് പലതും
    ഭഗവാനുടെ മായയഹോ! വലുതേ.

6    വലുതും ചെറുതും നടുമദ്ധ്യവുമാ-
    യലയറ്റുയരുന്ന ചിദംബരമേ!
    മലമായയിലാണു മയങ്ങി മനം
    നില വിട്ടു നിവര്‍ന്നലയാതരുളേ.

7    അരുളേ തിരുമേനിയണഞ്ഞിടുമീ-
    യിരുളേ വെളിയേയിടയേ പൊരുതുവേ,
    കരളേ, കരളിങ്കലിരിക്കുമരും-
    പൊരുളേ, പുരി മൂന്നുമെരിച്ചവനേ!

8    എരികൈയ്യതിലെന്തിയിറങ്ങി വരും
    തിരുമേനി ചിദംബരമെന്നരുളും
    പുരി തന്നിലിരുന്നു പുരം പൊരി ചെയ്-
    തരുളുന്നതു തന്നെയൊരദ്ഭുതമാം   

9    പുതുമാംകനി പുത്തമൃതേ, ഗുളമേ,
    മധുവേ, മധുരക്കനിയേ, രസമേ,
    വിധിമാധവരാദി തിരഞ്ഞിടുമെന്‍
    പതിയേ പദപങ്കജമേ ഗതിയേ!

10    ഗതി നീയടിയന്നു ഗജത്തെയുരി-
    ച്ചതുകൊണ്ടുട ചാര്‍ത്തിയ ചിന്മയമേ,
    ചതി ചെയ്യുമിരുട്ടൊരു ജാതി വിടു-
    ന്നതിനിന്നടിയന്നരുളേകണമേ!

ഇന്ദ്രിയവൈരാഗ്യം

1    നാദം കടന്നു നടുവേ വിലസുന്ന നിന്മെയ്
    ചേതസ്സിലായ് വരിക ജന്മമറുന്നതിന്നായ്
    ബോധം കളഞ്ഞു പുറമേ ചുഴലും വെവിക്കൊ-
    രാതങ്കമില്ല, 'ടിയനുണ്ടി' തു തീര്‍ക്ക ശംഭോ!

2    കാണുന്ന കണ്ണിനൊരു  ദണ്ഡവുമില്ല കണ്ടെന്‍-
    പ്രാണന്‍ വെടിഞ്ഞിടുകിലെന്തിനു പിന്നെയെല്ലാം
    കാണും നിറം തരമിതൊക്കെയഴിഞ്ഞെഴും നിന്‍-
    ചേണുറ്റ ചെങ്കഴലു തന്നു ജയിക്ക ശംഭോ!

3    ത്വക്കിനു ദു:ഖമൊരു നേരവുമില്ലതോര്‍ക്കില്‍
    ദു:ഖം നമുക്കു തുടരുന്നു ദുരന്തമയ്യോ!
    വെക്കം തണുപ്പു വെയിലോടു വിളങ്ങിടും നിന്‍-
    പോക്കല്‍പ്പൊലിഞ്ഞിടുവതിന്നരുളീടു ശംഭോ!

4    തണ്ണീരുമന്നവുമറിഞ്ഞു തരുന്ന നിന്‍മെയ്
    വെണ്ണീറണിഞ്ഞു വിലസുന്നതിനെന്തു ബന്ധം?
    മണ്ണിനു തൊട്ടു മതിയന്തമിരുന്നു മിന്നും
    കണ്ണിനു കഷടമിതു നിന്റെ വിഭൂതി ശംഭോ!

5    നാവിന്നെഴുന്ന നരകക്കടലില്‍ക്കിടന്നു
    ജീവന്‍ തളര്‍ന്നു ശിവമേ! കര ചേര്‍ത്തിടേണം
    ഗോവിന്ദനും നയനപങ്കജമിട്ടു കുപ്പി
    മേവുന്നു, നിന്‍ മഹിമയാരറിയുന്നു ശംഭോ!

6    നീരും നിരന്ന നിലവും കനലോടു കാറ്റും
    ചേരും ചിദംബരമതിങ്കലിരുന്നിടും നീ
    പാരില്‍ കിടന്നലയുമെന്‍ പരിതാപമെല്ലാ-
    മാരിങ്ങു നിന്നൊടറിയപ്പതിനുണ്ടു ശംഭോ!

7    നാവിന്നു നിന്റെ തിരുനാമമെടുത്തുരച്ചു
    മേവുന്നതിന്നെളുതിലൊന്നരുളീടണേ നീ
    ജീവന്‍ വിടുമ്പൊഴതില്‍ നിന്നു തെളിഞ്ഞിടും പിന്‍
    നാവിന്നു ഭൂഷണമിതെന്നി നമുക്കു വേണ്ടാ.

8    കയ്യൊന്നു ചെയ്യുമതുപോലെ നടന്നിടും കാ-
    ലയ്യോ! മലത്തൊടു ജലം വെളിയില്‍ പതിക്കും
    പൊയ്യേ പുണര്‍ന്നിടുമതിങ്ങനെ നിന്നു യുദ്ധം
    ചെയ്യുമ്പൊഴെങ്ങനെ ശിവാ തിരുമെയ് നിനപ്പൂ?

9    ചിന്തിച്ചിടുന്നു ശിവമേ ചെറുപൈതലാമെന്‍
    ചിന്തയ്ക്കു ചേതമിതുകൊണ്ഠൊരുതെല്ലുമില്ലേ
    സന്ധിച്ചിടുന്ന ഭഗവാനൊടു തന്നെ ചൊല്ലാ-
    തെന്തിങ്ങു നിന്നുഴറിയാലൊരു സാദ്ധ്യമയ്യോ!

10    അയ്യോ! കിടന്നലയുമിപ്പുലയര്‍ക്കു നീയെന്‍-
    മെയ്യോ കൊടുത്തു വിലയായ് വിലസുന്നുമേലില്‍
    കയ്യൊന്നു തന്നു കരയേറ്റണമെന്നെയിന്നീ-
    പ്പൊയ്യിങ്കല്‍ നിന്നു പുതുമേനി പുണര്‍ന്നിടാനായ്.

കോലതീരേശസ്തവം

1    കലാശ്രയമെന്നായണയുന്നോര്‍ക്കനുകൂലന്‍
    ഫാലാക്ഷനധര്‍മ്മിഷ്ഠരിലേറ്റം പ്രതികൂലന്‍.
    പാലിക്കണമെന്നെപ്പരിചോടിന്നു കുളത്തുര്‍
    കോലത്തുകരക്കോവിലില്‍ വാഴും പരമേശ.

2    ഈ ലോകമശേഷം ക്ഷണമാത്രേണ സ്യജിച്ചാ-
    രാലോകനമാത്രേണ ഭരിക്കുന്നനുവേലം
    ഈ ലീലകളാടുന്നവനാണ്ടീടണമെന്നെ-
    ക്കോലത്തുകരക്കോവിലില്‍ വാഴും പരമേശന്‍.

3    സര്‍വ്വാശ്രയമെങ്ങും നിറയുന്നോനപി ഭക്തര്‍-
    ക്കിവ്വാറൊരു രൂപം ഭജനത്തിന്നു ധരിപ്പോന്‍
    ആലസ്യമൊഴിച്ചപ്പരബോധം തരണം മേ
    കോലത്തുകരക്കോവിലില്‍ വാഴും പരമേശന്‍.

4    ഈ ലോചനമാദീന്ദ്രിയമേതെങ്കിലുമൊന്നി-
    ങ്ങാലോചന കൂടാതപഥത്തിങ്കലണഞ്ഞാല്‍
    ആ ലാക്കിലുടന്‍ സന്മതി തോന്നിക്കുകെനിക്കെന്‍
    കോലത്തുകരക്കോവിലില്‍ വാഴും പരമേശന്‍.   

5    കൈകാല്‍ മുതലാമെന്നുടെയങ്ഗങ്ങളിലൊന്നും
    ചെയ്യാതൊരു സത്കര്‍മ്മമൊഴിഞ്ഞ,ങ്ങവിവേകാല്‍
    വയ്യാത്തതു ചെയ്യാന്‍ തുനിയാതാക്കുക വേണം
    കോലത്തുകരക്കോവിലില്‍ വാഴും ഭഗവാനേ!

6    രോഗാദികളെല്ലാമൊഴിവാക്കീടുക വേണം
    ഹേ! കാമദ, കാമാന്തക, കാരുണ്യപയോധേ!
    ഏകീടണമേ സൗഖ്യമെനിക്കന്‍പൊടു ശംഭോ
    കോലത്തുകരക്കോവിലില്‍ വാഴും ഭഗവാനേ!

7    ദാരിദ്ര്യമഹാദു:ഖമണഞ്ഞിടരുതെന്നില്‍
    ദൂരത്തകലേണം മദമെന്നും സുജനാനാം
    ചാരത്തുവസിപ്പാനൊരു ഭാഗ്യം വരണം, ശ്രീ-
    കോലത്തുകരക്കോവിലില്‍ വാഴും ഭഗവാനേ!

8    ചാപല്യവശാല്‍ ചെയ്തൊരു പാപങ്ങള്‍ പൊറുത്തെന്‍
    താപങ്ങളൊഴിച്ചാളണമെന്നല്ലിനി നിത്യം
    പാപാപഹമാം നിന്‍പദമോര്‍ക്കായ് വരണം മേ
    കോലത്തുകരക്കോവിലില്‍ വാഴും ഭഗവാനേ!

9    ധാതാവിനുമാ മാധവനും കൂടിയമേയം
    വീതാവധി നിന്‍വൈഭവമാരാണുര ചെയ്‌വാന്‍?
    ഏതാനുമിവന്നുള്ളഭിലാഷങ്ങള്‍ പറഞ്ഞേന്‍
    കോലത്തുകരക്കോവിലില്‍ വാഴും ഭഗവാനേ!

10    മാലുണ്ടതുരപ്പാന്‍ കഴിവില്ലാശ്ശിശുവിന്റെ
    പോലിങ്ങു നിരര്‍ത്ഥധ്വനിയാണെന്റെ പുലമ്പല്‍
    ആലംബനാമാമെങ്കിലുമംബാസമമിന്നെന്‍
    കോലത്തുകരക്കോവിലില്‍ വാഴും പരമേശ്വരന്‍.

സ്വാനുഭവഗീതി

1   
മങ്ഗളമെന്മേലരുളും
തങ്ങളിലൊന്നിച്ചിടുന്ന സര്‍വജ്ഞന്‍,
സങ്ഗമൊന്നിലുമില്ലാ-
തങ്ഗജരിപുവില്‍ തെളിഞ്ഞു കണ്‍കാണും.

2   
കാണും കണ്ണിലടങ്ങി-
ക്കാണുന്നില്ലീ നിരന്തരം സകലം,
ക്വാണം ചെവിയിലടങ്ങു-
ന്നോണം ത്വക്കില്‍ തുലഞ്ഞു മറ്റതു പോം.

3   
പോമിതിപോലെ തുടങ്ങി-
പ്പോമറുരസ്മപ്പുറത്തു നാവതിലും,
പോമിതുപോലെ തുടങ്ങി-
പ്പോമിതു വായ്മുതലെഴുന്നൊരിന്ദ്രിയമാം.

4   
ഇന്ദ്രിയമാടുമന്നാ-
ളിന്ദ്രിയവും കെടുമതന്നു കൂരിരുളാം,
മന്നിലുരുണ്ടുവിഴുമ്പോല്‍
തന്നില കൈവിട്ടു തെറ്റി വടമറ്റാല്‍.

5   
അറ്റാലിരുളിലിരിക്കു-
ന്നുറേറാനിവനെന്നുരയ്ക്കിലല്ലലറും,
ചുറ്റും കതിരിടുവോന്‍ തന്‍
ചുറ്റായ് മറെറാരിരുട്ടു വിലസിടുമോ?
   
6   
വിലസിടുവോനിവനെന്നാ-
ലലസത താനെ കടന്നു പിടികൂടും,
നിലയിതു തന്നെ നമുക്കീ
നിലയനമേറുമ്പൊഴാണൊരാനന്ദം.

7   
ആനന്ദക്കടല്‍ പൊങ്ങി-
ത്താനേ പായുന്നിതാ പരന്നൊരു പോല്‍,
ജ്ഞാനം കൊണ്ടിതിലേറി-
പ്പാനം ചെയ്യുന്നു പരമഹംസജനം.

8   
ജനമിതു കണ്ടു തെളിഞ്ഞാല്‍
ജനിമൃതി കൈവിട്ടിരിക്കുമന്നിലയില്‍,
മനതളിരൊന്നു കലര്‍ന്നാ-
ലനവരതം സൗഖ്യമന്നു തന്നെ വരും.

9
വരുമിതൊലൊന്നു നിനയ്ക്കില്‍
കരളിലഴിഞ്ഞൊഴുകീടുമിമ്പമറും
കരുതരുതൊന്നുമിതെന്നാ-
ലൊരു പൊരുളായിടുമന്നു തന്നെയവന്‍.

10   
അവനിവനെന്നു നിനയ്ക്കു-
ന്നവനൊരു പതിയെന്നിരിക്കിലും പശുവാം
അവികലമാഗ്രഹമറ്റാ-
ലവകലിതാനന്ദവെള്ളമോടിവരും.

11   
ഓടിവരുന്നൊരു കൂട്ടം
പേടികളൊളി കണ്ടൊഴിഞ്ഞു പോമുടനേ,
മൂടുമൊരുരുള്‍ വന്നതു പി-
ന്നീടും വെളിവായ് വരുന്നു തേന്‍വെള്ളം.

12   
വെള്ളം തീ മുതലായ് നി-
ന്നുള്ളും വെളിയും നിറഞ്ഞു വിലസീടും
കള്ളം കണ്ടുപിടിച്ചാ-
ലുള്ളം കൈകണ്ട നെല്ലിതന്‍ കനിയാം.

13   
കനിയാമൊന്നിലിരുന്നി-
ക്കനകാഡംബരമതിങ്ങു കാണുന്നൂ,
പനിമതി ചൂടുമതിന്‍ മുന്‍-
പനികതിരൊളി കണ്ടിടുന്നപോല്‍ വെളിയാം.
   
14
വെളിയാമതു വന്നെന്‍ മുന്‍-
വെളിവായെല്ലാം വിഴുങ്ങി വെറുവെളിയായ്   
വെളി മുതലഞ്ചിലുമൊന്നായ്
വിളയാടീടുന്നതാണു തിരുനടനം.

15   
നടനം ദര്‍ശനമായാ-
ലുടനേതാനങ്ങിരുന്നു നടുനിലയാം,
നടുനില തന്നിലിരിക്കും
നെടുനാളൊന്നായവന്നു സൗഖ്യം താന്‍.

16   
സൗഖ്യം തന്നെയിതെല്ലാ-
മോര്‍ക്കുന്തോറും നിറഞ്ഞ സൗന്ദര്യം
പാര്‍ക്കില്‍ പാരടി പറ്റി-
പ്പാര്‍ക്കുന്നോനില്‍ പകര്‍ന്ന പഞ്ജരമാം.

17   
പഞ്ജരമാമുടല്‍ മുതലാം
പഞ്ഞിയിലറിവായിടുന്ന തീയിടിലും
മഞ്ഞുകണങ്ങള്‍ കണക്കി-
മ്മഞ്ജുളവെയില്‍കൊണ്ടപായമടയുന്നു

18   
അടയുന്നിന്ദ്രിയവായീ-
ന്നടിപെടുമതു കണ്ടൊഴിഞ്ഞു മറ്റെല്ലാം
അടിയറ്റിടും തടിവ-
ന്നടിയില്‍ തനിയേ മറിഞ്ഞു വീഴുമ്പോല്‍.

19   
വീഴുമ്പൊഴിവയെല്ലാം
പാഴില്‍ തനിയേ പരന്ന തൂവെളിയാം
ആഴിക്കെട്ടിലവന്‍ താന്‍
വീഴുന്നൊനല്ലിതാണു കൈവല്യം.

20   
കൈവല്യക്കടലൊന്നായ്
വൈമല്യം പൂണ്ടിടുന്നതൊരു വഴിയാം
ജീവിത്വം കെടുമന്നേ
ശൈവലമകലുന്നിതന്നു പരഗതിയാം.

21   
പരഗതിയരുളീടുക നീ   
പുരഹര! ഭഗവാനിതാണു കര്‍ത്തവ്യം
ഹര ഹര ശിവപെരുമാനേ
ഹര ഹര വെളിയും നിറഞ്ഞ കൂരിരുളും.

22   
ഇരുളും വെളിയുമിതൊന്നും
പുരളാതൊളിയായ് നിറഞ്ഞ പൂമഴയേ,
അരുളീടുകകൊണ്ടറിയാ-
തരുളീടുന്നേ,നിതിന്നു വരമരുളേ!

23   
അരുളേ! നിന്‍കളിയരുളാ-
ലരുളീടുന്നീയെനിക്കൊരരുമറയേ!
ഇരുളേ വെളിയേ നടുവാ-
മരുളേ! കരളില്‍ കളിക്കുമൊരു പൊരുളേ!

24   
പൊരുളേ! പരിമളമിയലും
പൊരുളേതാണാ നിറഞ്ഞ നിറപൊരുളേ!
അരുളേ അരുലീടുക തേ-
രുരുളേറായ്‌വാനെനിക്കിതിഹ പരനേ.

25
പരനേ പരയാം തിരയില്‍-
പ്പരനേതാവായിടുന്ന പശുപതിയേ!
ഹരനേയരികില്‍ വിളിച്ചീ-
ടൊരുനേരവുമിങ്ങിരുത്തുകരുതരുതേ!
   
26   
അരുതേ പറവാനുയിരോ-
ടൊരു പെരുവെളിയായ നിന്റെ മാഹാത്മ്യം;
ചെറുതും നിന്‍കൃപയെന്ന്യേ
വെറുതേ ഞാനിങ്ങിരിക്കുമോ ശിവനേ.

27   
ശിവനേ! നിന്നിലിരുന്നി-
ച്ചെവി മിഴി മുതലായിറങ്ങി മേയുന്നു.
ഇവയൊടുകൂടി വരുമ്മ-
റ്റവകളുമെല്ലാ, മിതെന്തു മറിമായം?

28   
മറിമായപ്പൊടിയറുമ-
മ്മറവാല്‍ മൂടപ്പെടുന്ന പരവെളിയേ!
ചെറുതൊന്നൊന്നുമതൊന്നാ-
മ്മറവൊത്തിളകിപ്പുകഞ്ഞ പുകയും നീ.

29
പുകയേ! പൊടിയേ പുറമേ!
യകമേ വെളിയേ നിറഞ്ഞ പുതുമയേ!
ഇഹമേ പരമേ ഇടയേ
സുഖമേകണമേ കനിഞ്ഞു നിയകമേ.

30   
അകവും പുറവുമൊഴിഞ്ഞെന്‍-
ഭഗവാനേ! നീ നിറഞ്ഞു വാഴുന്നു.
പുകള്‍ പൊങ്ങിനെ നിന്‍ മിഴിയില്‍
പുകയേ, ഇക്കണ്ടതൊക്കെയും പകയേ.

31   
പകയാമിതു നെയ്യുരുകും
നികരായ് നീരാക്കിടുന്ന നരഹരിയേ!
പക ചെയ്വതുമിങ്ങിനിമേല്‍
പുകയായ് വാനില്‍ ചുഴറ്റി വിടിമെരിയേ.

32
എരിനീരൊടു നിലമുരുകി
പ്പെരുകിപ്പുകയായ് മുഴങ്ങി വരുമൊലിയേ!
അരുമറ തിരയുന്നൊരു നി-
ന്തിരുവടിയുടെ പൂഞ്ചിലങ്കയുടെ വിളിയേ!

33   
വിളിയേ! വിലപെറുമൊരു മണി-
യൊലിയേ! വിളിയേ പറന്നു വരുമളിയേ!
ഇളകും പരിമളമൊടു ചുവ-
യൊളിയും പൊടിയായ് വരുത്തിയൊരു നിലയേ!

34   
നിലയില്ലാതെ കൊടുങ്കാ-
റ്റലയുന്നതു പോല്‍ നിവര്‍ന്നു വരുമിരുളോ?
അലയും തലയിലണിഞ്ഞ-
ങ്ങലയുന്നിതു, താന്‍ പുതയ്ക്കുമൊരു തൊലിയോ?

35   
തൊലിയുമെടുത്തു പുതച്ചാ-
ക്കലിയെക്കഴലാലഴിക്കുമൊരു കലിയേ!
കലിയും കാലല്‍ തുലയും
നിലയേയെല്ലാ നിലയ്ക്കുമൊരു തലയേ!

36   
ഒരു തലയിരുളും വെളിയും
വരവുമൊരരുമക്കൊടുക്കു സുരതരുവേ!
അരുളപ്പെടുമൊരു പൊരുളേ-
തറിവാലറിയപ്പെടാത്ത നിറപൊരുളേ!

37   
ശരി പറവതിനും മതി നിന്‍-
ചരിതമൊടതുകൊണ്ടിതിന്നു നികരിതുവേ,
അരുളപ്പെടുമൊരു പൊരുളേ-
തറിവാലറിയപ്പെടാത്ത നിറപൊരുളേ!

38   
പൊരുളും പദവുമൊഴിഞ്ഞ-
ങ്ങരുളും പരയും കടന്നു വരുമലയേ!
വരളും നാവു നനച്ചാ-
ലുരുള്‍ പൊങ്ങും വാരിധിക്കതൊരു കുറയോ?

39   
കുറയെന്നൊന്നു കുറിക്കും
മറയോ തേടുന്നതിന്നു മറുകരയേ!
നിറവില്ലയ്യോ! ഭഗവാ-
നറിയുന്നില്ലീ രഹസ്യമിതു സകലം.

40   
സകലം കേവലമൊടു പൊ-
യകലുമ്പൊഴങ്ങുദിക്കുമൊരു വഴിയേ!
സഹസനകാദികളൊടു പോയ്-
ത്തികവായീടും വിളിക്കുമൊരു മൊഴിയേ!

(ഇവിടം മുതല്‍ 40 പദ്യം കാണ്‍മാനില്ല.)

81   
ഒന്നുമറിഞ്ഞീല്ലയ്യോ!
നിന്നുടെ ലീലാവിശേഷമിതു വലുതേ.
പൊന്നിന്‍കൊടിയൊരു ഭാഗം
തന്നില്‍ ചുറ്റിപ്പടര്‍ന്ന തനിമരമേ!

82   
തനിമരമേ തണലിനിയീ
നിന്‍കനി, കഴലിണയെന്‍ തലയ്ക്കു പൂവനിയേ;
കനകക്കൊടി കൊണ്ടാടും
തനിമാമലയോ, യിതെന്തു കണ്‍മായം?

83   
കണ്‍മായങ്ങളിതെല്ലാം
കണ്‍മൂന്നുണ്ടായിരുന്നു കണ്ടീലേ!
വെണ്‍മതി ചൂടി വിളങ്ങും
കണ്മണിയേ! പുംകഴല്ക്കു കൈതൊഴുതേന്‍.

84   
കൈതൊഴുമടിയനെ നീയ   
കൈതവനിലയീന്നെടുത്തു നിന്നടിയില്‍
കൈതഴവിച്ചേര്‍ക്കണമേ, നിന്‍-
പൈതലിതെന്നോര്‍ത്തു നിന്‍ഭരമേ,

85   
നിന്‍ഭരമല്ലാതൊന്നി-
ല്ലമ്പിളി ചൂടും നിലിമ്പനായകമേ!
വന്‍പെഴുമിമ്മലമായ-
ക്കൊമ്പതിനൊന്നായ് വിലയ്ക്കു നല്കരുതേ.

86   
നല്കണമടിയനു നിന്‍പൂ-
പ്പൈങ്കഴലിണ നീരണിഞ്ഞ വെണ്മലയേ!
കൂകും പൂങ്കുയിലേറി-
പ്പോകും പൊന്നിന്‍കൊടിക്കു പുതുമരമേ!

87
പുതുമരമേ പൂംകൊടി വ-
ന്നതുമിതുകൊക്കെപ്പരന്ന നിന്‍കൃപയേ
പദമലരിണയെന്‍ തലയില്‍
പതിയണമെന്മെയ് കലര്‍ന്നുകൊള്ളണമേ!

88   
കൊള്ളണമെന്നെയടിക്കായ്-
ത്തള്ളരുതേ നിന്‍ കൃപയ്ക്കു കുറയരുതേ;
എള്ളളവും കനിവില്ലാ-
തുള്ളവനെന്നോര്‍ത്തൊഴിഞ്ഞു പോകരുതേ.

89   
പോകരുതിനി നിന്നടിയില്‍
ചാകണമല്ലെന്നിരിക്കിലിവനിന്നും
വേകുമിരുള്‍ക്കടലില്‍ വീ-
ണാകുലമുണ്ടാമതിന്നു പറയണമോ?

90   
പറയണമെന്നില്ലല്ലോ
അറിവാമടിയെന്‍ മുടിക്കു ചൂടണമേ!
അറിവറെറാന്നായ് വരുമെ-
ന്നറിയാതൊന്നായിരുന്നു വേദിയനേ!

91   
വേദിയരോതും വേദം
കാതിലടങ്ങുന്നിവണ്ണമിവ പലതും
ആദിയൊടന്തവുമില്ലാ-
തേതിനൊടൊന്നായ് വരുന്നതതു നീയേ!
   
92
അതു നീയെന്നാലിവനോ-
ടുദിയാതൊന്നായിരിക്കുമരുമുതലേ!
ഗതിയില്ലയോ! നിന്മെയ്   
പതിയെത്തന്നെന്‍ പശുത്വമറു പതിയേ!

93   
പതിയേതെന്നറിയാതെന്‍-
പതിയേ നിന്നെത്തിരഞ്ഞു പലരുമിതാ!
മതികെട്ടൊന്നിലുമില്ലാ-
തതിവാദം കൊണ്ടൊഴിഞ്ഞു പോകുന്നു.

94   
പോകും മണ്ണൊടു തീ നീ-
രോഹരിപോലെ മരുത്തിനൊടു വെളിയും
നാകമൊടൊരു നരകം പോ-
യേകമതായ് ഹാ! വിഴുങ്ങിയടിയനെ നീ!

95
അടിയൊടു മുടി നടുവറ്റെന്‍-
പിടിയിലടങ്ങാതിരുന്നു പല പൊരുളും
വടിവാക്കിക്കൊണ്ടവയെല്ലാം
നിന്നോടൊന്നായ് വരുന്നു കളവല്ലേ.

96   
ഒന്നെന്നും രണ്ടെന്നും
നിന്നിവനെന്നും പറഞ്ഞു പതറരുതേ
ഇന്നിക്കണ്ടവയെല്ലാം
നിന്നോടൊന്നായ് വരുന്നു താനയ്യോ!

97   
അല്ലെന്നും പകലെന്നും
ചൊല്ലും പൊരുളും കടന്ന സുന്ദരമേ!
കൊല്ലെന്നോടുയിരെക്കൊ-
ണ്ടല്ലേ നീ കൈവിലയ്ക്കു താനയ്യോ

98   
അയ്യോ! നീയെന്നുള്ളും
പൊയ്യേ! പുറവും പൊതിഞ്ഞു മേവുന്നു:
മെയ്യാറാനായ് വന്നേന്‍.
കയ്യേന്തിക്കൊണ്ടൊഴിഞ്ഞു പോകുന്നു.

99   
കുന്നും മലയുമിതെല്ലാ-
മൊന്നൊന്നായ് പൊന്നടിക്കു കൂട്ടാക്കി
നിന്നപ്പോളടിയോടെന്‍-
പൊന്നിന്‍ കൊടികൊണ്ടമഴ്ന്നതെന്തയ്യോ!

100   
എന്തയ്യോ! നീയെന്നും
ചിന്തയ്ക്കണയുന്നൊഴിഞ്ഞ ചിന്മയമേ!
വെന്തറ്റിടുമഹന്തയ്   
ക്കന്തിപ്പിറയേയണിഞ്ഞ കോമളമേ!

പിണ്ഡനന്ദി

1   
ഗര്‍ഭത്തില്‍ വച്ചു ഭഗവാനടിയന്റെ പിണ്ഡ-
മേപ്പേരുമന്‍പൊടു വളര്‍ത്ത കൃപാലുവല്ലീ!
കല്പിച്ചപോലെ വരുമെന്നു നിനച്ചു കണ്ടി-
ട്ടര്‍പ്പിച്ചിടുന്നടിയനൊക്കെയുമങ്ങു ശംഭോ!

2   
മണ്ണും ജലം കനലുമംബരമോടു കാറ്റു-
മെണ്ണിപ്പിടിച്ചറയിലിട്ടെരിയും കൊളുത്തി
ദണ്ഡപ്പെടുത്തുമൊരു ദേവതയിങ്കല്‍ നിന്നെന്‍
പിണ്ഡത്തിനന്നമൃതു നല്കി വളര്‍ന്ന ശംഭോ!

3   
കല്ലിന്നകത്തു കുടിവാഴുമൊരല്പജന്തു-
വൊന്നല്ല നിന്റെ കൃപയിന്നറിയിച്ചിടുന്നു!
അല്ലിക്കുടത്തിലമരുന്നമരേന്ദ്രനും മ-
റ്റെല്ലാരുമിങ്ങിതിലിരുന്നു വളര്‍ന്നിടുന്നു.

4   
ബന്ധുക്കളില്ല ബലവും ധനവും നിനയ്ക്കി-
ലെന്തൊന്നുകൊണ്ടിതു വളര്‍ന്നതഹോ! വിചിത്രം;
എന്‍തമ്പുരാന്റെ കളിയൊക്കെയിതെന്നറിഞ്ഞാ-
ലന്ധത്വമില്ലതിനു നീയരുളീടു ശംഭോ!

5   
നാലഞ്ചു മാസമൊരുപോല്‍ നയനങ്ങള്‍ വച്ചു
കാലന്റെ കയ്യിലണയാതെ വളര്‍ത്തി നീയേ,
കാലം കഴിഞ്ഞു കരുവിങ്കലിരുന്നു ഞാന-
ക്കാലം നിനച്ചു കരയുന്നിതു കേള്‍ക്ക ശംഭോ!

6   
രേതസ്സു തന്നെയിതു രക്തമൊടും കലര്‍ന്നു
നാദം തിരണ്ടുരുവതായ് നടുവില്‍ കിടന്നേന്‍,
മാതാവുമില്ലയവിടെയന്നു പിതാവുമില്ലെന്‍-
താതന്‍ വളര്‍ത്തിയവനാണിവനിന്നു ശംഭോ

7   
അന്നുള്ള വേദന മറന്നതു നന്നുണര്‍ന്നാ-
ലിന്നിങ്ങു തന്നെരിയില്‍ വീണു മരിക്കുമയ്യോ!
പൊന്നപ്പനന്നു പൊറിവാതിലൊരഞ്ചുമിട്ടു
തന്നിട്ടു തന്നെയിതുമിന്നറിയുന്നു ശംഭോ!

8   
എന്‍ തള്ളയെന്നെയകമേ ചുമടായ്ക്കിടത്തി
വെന്തുള്ളഴിഞ്ഞു വെറുതേ നെടുവീര്‍പ്പുമിട്ടു.
നൊന്തിങ്ങു പെറ്റു, നരിപോലെ കിടന്നു കൂവു-
ന്നെന്താവതിങ്ങടിയനൊന്നരുളീടു ശംഭോ!
   
9   
എല്ലാമറിഞ്ഞു ഭഗവാനിവനിന്നെടുത്തു
ചൊല്ലേണമോ ദുരിതമൊക്കെയകറ്റണേ നീ
ഇല്ലാരുമിങ്ങടിയനങ്ങൊഴിയുന്നുവെങ്കി-
ലെല്ലാം കളഞ്ഞെരുതിലേറി വരുന്ന ശംഭോ!

ചിതംബരാഷ്ടകം

1    ബ്രഹ്മമുഖാമരവന്ദിത ലിങ്ഗം
    ജന്മജരാമരണാന്തകലിങ്ഗം
    കര്‍മ്മനിവാരണ കൗശലലിങ്ഗം
    തന്‍മൃദു പാതു ചിദംബരലിങ്ഗം

2    കല്പകമൂല പ്രതിഷ്ഠിതലിങ്ഗം
    ദര്‍പ്പകനാശ യുധിഷ്ഠിതലിങ്ഗം
    കുപ്രകൃതി പ്രകരാന്തകലിങ്ഗം
    തന്‍മൃദു പാതു ചിദംബരലിങ്ഗം

3    സ്കന്ദഗണേശ്വര കല്പിതലിങ്ഗം
    കിന്നരചാരണ ഗായകലിങ്ഗം
    പന്നഗഭൂഷണ പാവനലിങ്ഗം
    തന്‍മൃദു പാതു ചിദംബരലിങ്ഗം

4    സാംബസദാശിവ ശങ്കരലിങ്ഗം
    കാമ്യവരപ്രദ കോമളലിങ്ഗം
    സാമ്യവിഹീന സുമാനസലിങ്ഗം
    തന്‍മൃദു പാതു ചിദംബരലിങ്ഗം.

5    കലിമലകാനന പാവകലിങ്ഗം
    സലിലതരംഗ വിഭൂഷണലിങ്ഗം
    സലിലതരംഗ വിഭൂഷണലിങ്ഗം
    തന്‍മൃദു പാതു ചിദംബരലിങ്ഗം.

6    അഷ്ടതനു പ്രതിഭാസുരലിങ്ഗം
    വിഷ്ടപനാഥ വികസ്വരലിങ്ഗം
    ശിഷ്ടജനാവന ശീലിതലിങ്ഗം
    തന്‍മൃദു പാതു ചിദംബരലിങ്ഗം.

7    അന്തകമര്‍ദ്ധന ബന്ധുരലിങ്ഗം
    കൃന്തിതകാമ കളേബരലിങ്ഗം
    ജന്തുഹൃദിസ്ഥിത ജീവകലിങ്ഗം
    തന്‍മൃദു പാതു ചിദംബരലിങ്ഗം

8    പുഷ്ടധിയസ്സുചിദംബര ലിങ്ഗം
    ദൃഷമിദം മനസാനുപഠന്തി
    അഷ്ടകമേത്ദവാങ്മനസീയം
    അഷ്ടതനും പ്രതി യാന്തി നരാസ്തേ.  

തേവാരപ്പതികങ്കള്‍

നയിനാര്‍ പതികം
1  ഞാനോതയമേ! ഞാതുരുവേ!
    നാമാതിയിലാ നര്‍ക്കതിയേ!
    യാനോ നീയോ യാതി പരം
    യാതായ് വിടുമോ പേചായേ,
    തേനാര്‍ തില്ലൈച്ചീരടിയാര്‍
    തേടും നാടാമരുമാനൂര്‍-
    കോനേ! മാനേര്‍ വിഴി പാകം
    കൊണ്ടായ് നയിനാര്‍ നായകമേ!

2    ആള്‍വായ് നീയെന്നാവിയൊടീ
    യാക്കൈ പൊരുള്‍ മുമ്മലമുതിരും
    തേള്‍വായിടൈയിറ്റിരിയാമ-
    റ്റെവേ കാവായ് പെരിയൊവേ!
    നാള്‍ വാടന്തം നരുനരെന
    നെരുക്കിന്‍റാടാരായോ
    നാതാ, നയിനാര്‍ നായകമേ!

3   ഉരുവായരുവായരുവുരുവാ-
    യൊന്‍റായ് പലവായുയിര്‍ക്കുയിരായ്
    തെരുളായരുളായ് തേരുരുണി-
    ന്റ്ടമായ് നടുമാത്തിരൈ വടിയായ്
    ഇരുളായ് വെളിയായികപരമാ-
    യിന്‍റായന്‍റായരുമാനൂര്‍
    മരുവായ് വരുവായെനൈയാള്‍വായ്
    നാതാ, നയിനാര്‍ നയകമേ!

4   വാനായ് മലൈയായ് വാടിയിനും
    വാണാള്‍ വീണായഴിയുമുനെന്‍
    ഊനായുയിരായുടയോനായ്
    ഒന്‍റായ് മൂന്‍റായ് വാരായോ
    കാനായനലായ് കനൈ കടലായ്
    കാരായ് വെളിയായരുമാനൂര്‍
    താനായ് നിര്‍ക്കും തര്‍പരമുന്‍
    താള്‍ താ നയിനാര്‍ നായകമേ!

5    പൂവായ് മണമായ് പുണരചമായ്
    പൊടിയായ് മുടിയായ് നെടിയോനായ്
    തീവായുരുവായ് തിരിചിതമായ്
    തേനാരമുതായ് തികഴ്കിന്‍റായ്
    നീ വാ കാവായെനൈയാള്‍വായ്
    നിത്താ! ചിത്തായരുമാനൂര്‍-
    തേവാ- മൂവാ മുതര്‍കോനേ!
    തേനേ! നയിനാര്‍ നായകമേ!

6    അരിയും വിതിയും തേടിയിനും
    അറിയായെരിയായരുവുരുവായ്
    മറിയാമറിമാനിടവടിവായ്
    മടിയാതേയിനി വാ കാവായ്
    പിരിയാതെനൈയാള്‍വായ് തേവ-
    പ്പിരിയ പ്പെരിയോരരുമാനൂര്‍
    പുരിവാണരുളീടും കോവേ!
    പൂവേ! നയിനാര്‍ നായകമേ!

7    അന്‍റോയിന്‍റോ യമതൂതര്‍-
    ക്കന്‍റേ നിന്‍റാടാരായോ
    കുന്‍റേ! കുടൈയേ! കോതനമേ!
    കോവേ! കാവായ് കുലതേവേ!
    അന്‍റേയിന്‍റേയാരടിയേ-
    നായേ നീയേയരുമാനൂര്‍
    നിന്‍റായ് നിന്‍റാടാരായോ
    നാതാ! നയിനാര്‍ നായകമേ!

8    നിന്‍റാരടിചേരടിയാര്‍തം
    നിന്‍റാനിയലാം നീക്കി നിതം
    ചന്താനമതായ് നിന്‍റാളും
    ചന്താപമിലാ നന്‍മയമേ!
    വന്‍ താപമിലാതെന്‍ മുന്‍ നീ
    വന്താള്‍ വായേയരുമാനൂര്‍-
    നന്തായ് നിന്‍റാടാരായോ
    നാതാ! നയിനാള്‍ നായകമേ!

9    പൊന്നേ! മണിയേ മരകതമേ!
    പൂവേ! മതുവേ! പൂമ്പൊടിയേ!
    മന്നേ മയിലേ കുയിലേ! വന്‍-
    മലൈയേ ചിലൈയേ മാനിലമേ!
    എന്നേയിനിയാള്‍വായ് നീയേ-
    യെളിയേന്‍ നായേനരുമാനൂര്‍
    തന്നന്തനിയേ നിന്‍റായ് നിന്‍-
    താള്‍താ നയിനാള്‍ നായകമേ!

10    കല്ലോ മരമോ കാരയമോ
    കടിനം നന്നൈഞ്ചറിയേന്‍ യാന്‍
    അല്ലോ പകലോ ഉന്നടി വി-
    ട്ടല്ലോകലമായ് നിന്‍റടിയേന്‍
    ചൊല്ലാവല്ലാ ചരുതി മുടി-
    ച്ചൊല്ലാനല്ലായരുമാനൂര്‍
    നല്ലാര്‍മണിമാതവ! കാവായ്
    നാതാ! നയിനാര്‍ നായകമേ!

പതികം 2

1    എങ്കും നിറൈന്തെതിരറ്റിമയാതവ-
    രിന്‍ പൂറു ചിര്‍ചുടരേ!
    പൊങ്കും പവക്കടലിര്‍പ്പടിയാത പടിക്കു-
    ന്നരുള്‍ പുരിവായ്
    തിങ്കറ്റിരുമുടിയിറ്റികഴും തിവ്വിയ
    തേചോമയാനന്തമേ!
    തങ്കക്കൊടിയേ! നമൈ തടുത്താട്-
    കൊള്‍വായ്  നീ കരുണാനിതിയേ!

2    തീയേ തിരുനീറണിയും തിരുമേനിയി-
    റ്റിങ്കളൊളി മിളിരും
    നീയേ നിരൈയക്കടലില്‍ കനിമമഞ്ചനം
    ചെയ്യാതരുള്‍ പുരിവായ്
    കായും പുനലും കനിയും കനല്‍വാ
    തൈവത്തെയ് നിനന്തരുന്തിക്കണ്ണീര്‍
    പായും പടി പടിയില്‍ പരമാനന്തം
    പെയ്യും പരഞ്ചുടരേ!

3    ചുടരേ ചുടര്‍ വിട്ടൊളിയും ചുരര്‍
    ചൂഴ്‌ന്തിരുക്കും ചുരവിച്ചുടര്‍ ചൂഴ്-
    ക്കടലേ മതി കങ്കൈയരവങ്കടങ്കു-
    ങ്കവരി വിരിചടൈയായ്
    വിടമുണ്ടമുതും കനിയും  മിടര്‍
    കണ്ടിലനയിനവനിമിചൈ
    കുടികൊണ്ടതിനാലെന്‍ കൊല്‍
    കൊന്‍റലരണിന്തു കൂവും കുയിലേ!

4    കുയില്‍വാണി കുരുമ്പൈ മുലൈയുമൈ
    കൂടി നിന്‍റാടും കരുമണിയേ
    മയില്‍ വാകനന്‍ വന്തരുളും മണിമന്തിരം-
    കോള്‍മയിര്‍ മേനിയനേ!
    കയര്‍ക്കണ്ണിയര്‍ കണ്‍കള്‍ മൂന്‍റും
    കതിര്‍ തിങ്കളുമങ്കിയുമങ്കൊളിരും
    പുയങ്കം പുനലും ചടൈയും പുലൈ-
    നായിനേര്‍ക്കമ്പുവിയിര്‍ പുലനേ!

5    പുലുനറ്റുപ്പൊറികളറ്റുപ്പരിപൂരണ-
    പോതം പുകന്റെ പുത്തേ-
    ളുലകറ്റുടലോടുയിരുള്ളമുടങ്കു-
    മിടങ്കൊടുരും പൊഴിന്ത
    നിലൈ പെറ്റു നിരഞ്ചനമാകി നിരുപാതികൈ-
    നിത്തിരൈക്കടലേ
    അലൈ പൊങ്കിയടിങ്കി മടങ്കിയല-
    ങ്കോലമാകാതരുള്‍ പുരിവായ്.

6    വായിര്‍ക്കുടമെന വരമ്പിലേവ-
    ക്കടലിര്‍വഴിത്തങ്കുമിങ്കും
    നായികടേതിനും നട്ടന്തിരിയാത-
    നുക്കിരകം നല്‍കിടുവായ്
    പായുമ്മിരുകമും പരചും പടര്‍പൊ-
    ങ്കരവിന്‍ പടമുഞ്ചടൈയിര്‍
    ചായും ചിറുപിറൈയും ചരണങ്കളും
    ചറുവം ചരണ്‍ പുരിവാം.

7    പുരിവായിര്‍ പുതൈന്തു മുന്നം പൊന്‍-
    മലൈയൈ ചിലൈനായ് കുനിത്തുപ്പൂട്ടി
    പുരിമൂന്‍റുമെരിഞ്ഞ പുരാനുമ്പര്‍ തമ്പിരാ-
    നെന്‍ പെരുമാന്‍ പൊതുവായ്
    പുരിയുന്നടനപുവിയിര്‍ പുലൈ നായിനേ-
    നമ്പൂതിയിറ്റിരൈ പോ-
    റ്റിരിയും ചകന്മായൈച്ചിക്കിത്തിരിന്തി-
    യന്തോ ചെമ്മേനിയനേ!

8    ചെമ്മേനി ചിവപെരുമാന്‍ ചിരമാലൈയണിന്തു
    ചെങ്കോല്‍ ചെലുത്തി
    ചെമ്മാന്തിരം വേരറുപ്പോന്‍ തിരുമന്തിരാല്‍
    ചെമ്മെചെരുക്കറുപ്പോന്‍
    പെമ്മാന്‍ പിണക്കാടനെന്‍റും പെരുമ്പിത്ത-
    നെന്‍റും പെരിയോര്‍ പെയരി-
    ട്ടിമ്മാനിടവീട്ടിലണങ്കുമുയ്യും വകൈ-
    യെങ്ങനന്തോയിയമ്പായ്.

9    ഇയമ്പും പതമും പൊരുളുമിറൈ-
    യിന്‍റിയിരുകക്കുമിന്ത
    വിയപ്പന്‍ വെളിവാനതെങ്ങന്‍ വിളൈയാത
    വിളൈയും മതിയെന്‍കൊലോ
    ചേയിക്കും വഴിയെങ്ങനേയെങ്കല്‍ ചെമ്പൊര്‍-
    ച്ചോതിയേ! യെന്‍മയരറുക്കും-
    തയൈക്കെന്ന കൈമാറു ചെയ്‌വേന്‍ തയാ
    വാരിതിയേ തരമിറ്റമിയേന്‍.

10    തമിയേന്‍ തവം ചെയ്തറിയേന്‍ ചപാനായ-
    കര്‍ ചന്നിതിക്കേ തിനമും
    കവിയേന്‍ കഴല്‍ കണ്ടു കൈകൂപ്പിക്കടൈ-
    ക്കണ്ണീര്‍ വാര്‍ത്തുക്കനിന്തുമിലെന്‍
    നവിന്‍ മാലൈപ്പുനൈന്തുമിലേന്‍ നാല്‌വര്‍
    നാവലര്‍ ചൂഴും തിരുവടിക്കും
    പുവി മീതെനൈയേ വകുത്തായ് പുലൈനാ-
    യേന്‍ പിഴൈപ്പതെങ്ങന്‍ പുകല്‍വായ്.

പതികം 3

1    ഓമാതിയില്‍ നിര്‍ക്കും പൊരുള്‍ നീതാനുലകെങ്കും
    താമാകി വളര്‍ന്തോങ്കിയചാമാനിയ തേവേ!
    വ്യോമാനലപൂനീരൊലിയോടാവി വിളക്കോ-
    ടാമാതനു വാരായി നമുക്കായമിതാമേ.

2    ആമോതമുമാമിന്ത മകാമന്തിരമൊന്‍റും
    നാമാതു നമുക്കിന്‍റരുളായോ നമൈയാളും
    കോമാനരുളും കൊണ്ട കുഴാം കൂവിയണൈന്താ-
    ലാമോതമുമാമിന്ത മകാമന്തിരമെല്ലാം.

3    എല്ലാവുയിരും നിന്നുരുവെല്ലാവുടലും നീ-
    രെല്ലാവുലകും നിന്‍കളിയല്ലാതവൈയില്ലൈ
    പൊല്ലാതനവെല്ലാം പൊടിചെയ്താണ്ടരുള്‍ പൂവീര്‍
    പല്ലാരുയിരാളും പരതേവേ! ചുരകോവേ!

4    കോവേറുപിരാനേ! കുറിയറേറാങ്കി വിളങ്കും
    മൂവേഴുലകും കോന്തുമെഴും മോനവിളക്കേ!
    പൂവേറുപിരാനും നെടുമാലും പൊടികാണാ-
    താവേചര്‍കളാനാരുരുവാരോരറിവാരോ?

5    വാരോ വാരൈയോ വാരിതിയോ വാനവര്‍ ചേരും
    താരോ തരൈയോ തണ്‍മലരോ തര്‍പരനേ നീ   
    യാരോ നീയറിയേനടിയേനരുള്‍വായേ
    നീരാറണിവോനേ! നിതമാള്‍വായ് നിമ്മലനേ

6    നിമലാ! നിത്തിയനേ നിര്‍പ്പയനേ നിര്‍ക്കുണനേ!
    അവമേ പൂവി നായേനഴിയാതേ നിത്മാള്‍വായ്
    നമനൈക്കഴലാല്‍ ക്കായ്ന്ത നടേചാ! നമൈ നീയേ
    പുവിമീതരുള്‍ വാരം പുരുവായേ പെരുമാനേ!

7    മാനേ മതി ചൂടും മറൈയോനേ ചടൈയാടീ
    വാനോര്‍കള്‍ വണങ്കും വടിവേ! വന്തരുള്‍വായേ;
    തേനേ തെളിവേ തീഞ്ചുവയേ തിവ്യരചം ത-
    ന്തോനേ! തുണൈയേ തെന്‍മറൈയിരാറുണര്‍വോനേ!

8    ഉണര്‍വാരറിവാരോ അറിവാരെങ്കുമിലങ്കും
    ഉണര്‍വേ പൊര്‍കുവൈയേ പോതവരമ്പിന്‍റിയ പൂവേ
    പുനലേ പുത്തമുതേ വിത്തകമേ വന്തരുണീ-
    രനലേ വെളിയേ മാരുതമേ മാനിലമേ വാ!

9    വാ വാ ചടയിര്‍ക്കങ്കൈ വളര്‍ക്കും മണിയെയെന്‍-
    പവായ് മതിയേ പങ്കയമേ പന്‍മറൈയീറായ്
    തേവാതികള്‍ പോറ്റും തെളിവേ തിണ്‍കടല്‍ ചേരും
    നാവായെനൈയാള്‍വായ് നതി ചൂടിനരകാരേ!

10    കാരേറു കയര്‍ക്കണ്ണീയര്‍ വീചും വലൈയിര്‍പ്പ-
    ട്ടാരാരഴിയാതോരവമേ നീയറിയായോ
    ഏരേറു പിരാനും നെടുമാലും പൊടികാണാ   
    ചാരാമുതമൊന്‍റീന്‍റരുളായേ പെരുമാനേ!

പതികം 4

1    തിരിചനം തിരുട്ടിത്തിരുചിയങ്കളറ്റുത്തികമ്പരിയായ്-
    പ്പരിയടനം ചെയ്യും പണ്ടിതരുള്ളം പലികൊടുത്തു-
    ത്തുരിചറച്ചുട്ടുത്തത്തുവങ്കളറ്റുത്തനി മുതലായ്-
    ക്കരിചനം കണ്ട കറൈക്കണ്ടരെന്‍ കുലതൈവതമേ!

2    ആതാരചത്തിന്‍ പരിപൂരണത്തിലചത്പിരപഞ്ച-
    പാതാരകിതം പവിക്കുമപ്പട്‌ചം പിടിവിടാതെ
    നാതപരൈയിന്നടുനിന്റെ നാട്ടനഴുവിയാത്മാ
    പോതങ്കെടുത്തു പുനരുത്തിതി വിട്ടതെന്‍ തൈവമേ!

3    വാനറ്റു മണ്ണെരുപ്പരുപ്പറ്റു വനന്തിചിക്കുറ്റമറ്റു
    കാനറ്റു കാലചക്കിരപ്പിരമമറ്റു ക്കതിരൊളിവായ്
    ഞാനക്കനല്കരിയറ്റു ഞാതിര്‍ കുരുമൂലമറ്റു
    മാനങ്കളറ്റു മകാമൗനമെന്‍ കണ്‍മണിത്തൈവമേ!

4    മുപ്പത്തിമുക്കോടിയറ്റു മുമ്മൂര്‍ത്തികള്‍ പേതമറ്റു
    കര്‍പിതത്തൊയ്‌തപ്പിരപഞ്ചമാം കാനര്‍ക്കമലമറ്റു
    മുപ്പൊരുളറ്റു മുപ്പാരറ്റു മുത്തികള്‍ മുന്‍റുമറ്റു
    മുര്‍പടും മുക്കട് കുരുമണിക്കോവെന്‍ കുലതൈവമേ!

5    വാക്കുമനമറ്റു വാന്‍ചുടരായ് വടിവൊന്‍റുമറ്റു
    നോക്കുമിടങ്കണെരുങ്കി നോക്കുക്കൊള്ളതിചയമായ്
    ചൂക്കുമത്തിര്‍ക്കുമതിചുക്കുമമായ് ചുഞ്ചോതിയായ്
    കാക്കുമെന്‍ കാരുണ്ണിയചാലി നമുക്കുക്കുലതൈവമേ.

6    വിരുത്തിയില്‍ തോന്‍റി വിരികിന്റെ വിചുവ
            പിരമമനൈത്തും
    വിരുത്തിയിനുള്ളേ ലയിപ്പിത്തു വിരുത്തിചത്തി കലര്‍ന്തു
    വിരുത്തിയ വിരുത്തികളറ്റു വിറക റെറരിചുടര്‍പോല്‍
    ചത്തുചിത്താനന്തപൂരണച്ചെല്‍വഞ്ചെയ്യ നമക്കേ.

7    പിരമച്ചരൂപം പിരമംകൊണ്ടു പേതപ്പെടുത്തിനാല്‍
    കരുമടര്‍ പിരാരപ്തകരുമത്തിനാല്‍ കരി കണ്ടതുപോല്‍
    കരുമക്കുരുടര്‍ കരങ്കൊണ്ടു കട്ടിപ്പിടിപ്പതിനോ
    കരുമിച്ചിടുന്നു കരുണാകര കതിയെന്നവര്‍ക്കേ.

8    എല്ലാമവന്‍ ചെയലിന്റെ മക്കുള്ളോരെളിതരുളാല്‍
    ചൊല്ലാമര്‍ ചൊല്ലിയ ചൂക്കുമചുകപ്പൊരുട്ടുവെളിയില്‍
    പല്ലായിരങ്കോടിയണ്ടം പലികൊടുത്തപ്പൂവിയിര്‍
    ചൊല്ലാതു ചെന്മനി വിരുത്തി വരുമൊ ചിവതൈവമേ!

9    എല്ലാമകമകമെന്റേകപോതം വരുത്തിയതും
    നില്ലാതു നിന്നില്‍ കലത്തി നീയു നാനുമറ്റിടത്തു
    തൊല്ലൈയറുമെന്‍റു തൊന്തത്തിനിര്‍ ക്കിടന്തെപ്പൊഴുതും
    തൊല്ലിത്തൊഴുമെന്‍റുയരമൊഴിക്ക ചുകക്കടലേ!

10    പൂരണചത്തിലചര്‍പ്പാതമറ്റു പ്പുരാതനമാം
    കാരണമറ്റു ക്കരുവറ്റു ക്കാര്യചങ്കര്‍പ്പമറ്റു
    താരണൈയും വിട്ടു തത്തുവം പത അത്ത്വൈതപ്പൊരുളാം
 മാരണങ്കൊട്ടിയടിയറ്റ രൂപമെന്‍ തൈവതമേ!

പതികം  5

1   
ചിത്തെന്‍റുരൈക്കിര്‍ ചടപാതകമുണ്ടതൈപ്പിരിത്തു-
ച്ചത്തെന്‍റു ചൊല്ലിലചത്തുമങ്കേ വന്തു ചാര്‍ന്തിടുമാല്‍
ചുന്തം കുളുര്‍ത്ത ചുകമെനില്‍ തുക്കമനൈത്തുമറേറാ-
രിത്തന്മയുള്ളൊരു തെയ്‌വമെന്‍റും നമുക്കുള്ളതേ!

2  
ചിര്‍ചടമറ്റു ച്ചെറിന്തിലങ്കിച്ചതചത്തുമറ്റു
പര്‍പല കാട് ചിര്‍ത്തുകളറ്റു പ്പന്തനിര്‍മോട്‌മച്ചമറ്റു
ചര്‍കരൈയിന്‍ ചുവൈപോലന്‍പരുള്ളങ്കവര്‍ന്തു  നിര്‍ക്കു-
മിത്തന്മൈയുള്ളൊരു തെയ്വതമെന്‍റും നമുക്കുള്ളതേ!


ഒന്‍റന്റിരണ്ടെനും കുറ്റം പവിക്കുമതന്‍റി വെറും
കുന്റെനിര്‍ പള്ളമും നേരെ വിരുത്തങ്കുറിത്തിടിലോ
കുന്‍റിടുങ്കുറ്റങ്കുടിന്തന്‍പരുള്ളങ്കവര്‍ന്ത പിഞ്ഞ-
കന്‍റന്‍ തിരുവിളൈയാടലിക്കണ്ടതുലകമെല്ലാം.

4  
ഈ ലുങ്കണത്തിലിരുക്കുകൈ കുറ്റമെതിര്‍ കണത്തിന്‍
മൂലപ്പൊരുളല്ലൈ മൂന്‍റാവതില്‍ പിന്‍ മുടിവുമെങ്കേ
കാലത്തിലൊന്‍റി വിരുപ്പുള്ളതൊന്‍റിര്‍ കടുംപകൈയാം
മാലുമയനുമതിര്‍പ്പെട്ടു രുത്തിരനുമ്മായ്ന്തിടുമേ

5   
മാലുമയനും മഹേചുരന്‍ രുത്തിരന്‍ ചതാചിവനും
കാരചക്കിരമത്തൈക്കണ്ടു കൈകുവിത്തെവ്വുലകും
ലീലൈയില്‍ വൈത്തു ലയിപ്പിത്തു ലിങ്കപ്പിരതിട്ടൈ ചെയ്തു
മേലിളാകാതെ മെഴുകിട്ടുറൈപ്പിത്തതെന്റൈവമേ!

ഒരു തമിഴ് ശ്ലോകം

കണ്‍കളെത്തനൈ കരോടിയെത്തനൈ
    കരിപ്പുലിത്തൊലികളെത്തനൈ
തിങ്കകളിന്‍കലൈ വിടങ്കള്‍ ചീറു-
    മരവങ്കളെത്തന്നെ ചെറിന്തെഴും
കങ്കൈ നീയുമൈതുപോല്‍ കണക്കിലൈ നി-
    നീരില്‍ മൂഴ്കുവോരൊവ്വെന്റെയും
ചംകരിത്തുയരുമങ്കു ചമ്പുവിന്‍
    ചരൂപരാകിയിതു ചത്യമേ.

ശിവസ്തവം

(പ്രപഞ്ചസൃഷ്ടി)
1    ചെവി മുതലഞ്ചുമിങ്ങു ചിതറാതെ മയങ്ങി മറി-
    ഞ്ഞവിടെയിരുന്നു കണ്ടരിയ കണ്ണിലണഞ്ഞഴിയും
    ഇവകളിലെങ്ങുമെണ്ണവുമടങ്ങി നിറഞ്ഞു പുറം
    കവിയുമതേതതിന്റെ കളി കണ്ടരുളീടകമേ!

2    അകമുടലിന്നുമിന്ദിയമൊടുള്ളമഴിഞ്ഞൊഴുമീ-
    പ്പകലിരവിന്നുമാദിയിലിരുന്നറിയുന്നറിവാം
    നകയിലിതൊക്കെയും ചുഴലവും തെളിയുന്ന നമു-
    ക്കകുടിലവൈഭവങ്ങളിലടങ്ങിയിരുന്നരുളാം.

3    അരുളിലണഞ്ഞിരുള്‍ത്തിര മുഴങ്ങിയെഴുന്ന കുളിര്‍-
    ന്നുരുമിഴി നാവിലമ്മണമുണര്‍ന്നതൊടും പിരിയും
    അര നിമിഷത്തിലിങ്ങിതിലിരുന്നു തികഞ്ഞു വരും
    ദുരിതസമുദ്രമിമ്പമിതിലെങ്ങു  നമുക്കു ശിവ!

4    ശിവ ശിവ മാത്രയില്‍ പലതരം ചിതറുന്നു വെളി-
    ക്കിവകളിലെങ്ങുമിങ്ങിതമറിഞ്ഞു നിറഞ്ഞരുളും
    ശിവ ഭഗവാനെയും ചിതറുമാറു തികഞ്ഞു വരു-
    ന്നിവരൊടു പോരിനിന്നിയരുതേ കരുണാലയമേ!

5    അലയുമിതൊക്കെയും കപടനാടകമെന്നറിയും
    നിലയിരുന്നറിഞ്ഞഴിവതിന്നു നിനയ്ക്കുക നീ:
    തലയിലെങ്ങും തരങ്ങ്ഗനിര തല്ലി നിറഞ്ഞു മറ-
    ഞ്ഞലര്‍ശരവൈരി, നിന്നുടെ പദങ്ങളിലെങ്ങിനിയാം?

6    ഇനിയലയാതെ നിന്തിരുവടിക്കടിയില്‍ ദിനവും
    മനമലരിട്ടു കുമ്പിടുമിതില്‍ങ്ങറിയുന്നതു നീ;
    ജനനമെടുത്തു ഞാനിതുകളില്‍ പലതായി വല-
    ഞ്ഞനിശമെനിക്കിവണ്ണമൊരു വേദനയില്ല പരം.

7    അപരമിതൊക്കെയും പരിചയിക്കുമതിങ്കലിരു-
    ന്നപജയമായണഞ്ഞതിതു കണ്ടറി നീ മനമേ!
    ജപപടമങ്ഗമാമിതിലിരുന്നു ജപിക്കുകിലി-
    ങ്ങുപരതി വന്നുചേരുമകതാരിലൊരിമ്പമതാം.

8    അതുമിതുമെന്നുമുന്നുക നിമിത്തമിതിങ്കലെഴും
    പതി പശു പാശമിങ്ങിതു പരമ്പരയായഴിയും
    മതി കതിരോടു മണ്ണൊളി വിയത്തനിലന്‍ ജലവും
    പതിയുടെ രൂപമെന്നിഹ നമിച്ചു പദം പണിയാം.

9    പണി പലതായ് വരുന്ന കനകത്തിലിരുന്നതുപോ-
    ലണിമിഴികൊണ്ടു നിര്‍മ്കിതമിതൊക്കെയുമത്ഭുതമാം.
    അണിയണമെന്നെ നിന്തിരുവടിക്കടിയന്‍ മലരാ   
    യ്‌നിയനിയായ് നിരന്നു തിരയറ്റുയരും കടലേ!

10    കടലിലെഴും തരങ്ഗനിരപോലെ കലങ്ങി വരു-
    ന്നുടനുടനുള്ളഴിഞ്ഞു പല പറെറാഴിയുന്നതുപോല്‍
    ഘടപടമെന്നെടുത്തിഹ തൊടുത്തു വഴക്കിടുമീ
    മുടുമുടയുന്നതിന്നകമെടുത്തരുളീടണമേ!

Hymns - Devi (ദേവീ സ്തോത്രങ്ങള്‍)

ദേവീസ്തവം

1
തെഴുമേനി നിന്നവയവങ്ങളൂന്നു മുന്‍
മൊഴിയുന്നതെന്നി മുനികള്‍ക്കുമെന്നംബികേ!
കഴിവില്ലയൊന്നുമതുകൊണ്ടെനിക്കിന്നു നിന്‍
മൊഴി വന്നു മൗനനീലയായ്  മുഴങ്ങുന്നിതാ!

2
ഇതുകൊണ്ടു കണ്ടതിലൊരുത്തി നീയെന്നുമീ
മതിമണ്ഡലത്തൊടു മറുത്തു മറ്റെന്നിലും
കുതികൊണ്ടു ചാടി വലയാതെകണ്ടങ്ങു നിന്‍
പാദതാരടുത്തു പദ്മൂന്നി പൊന്നിങ്കനീ!

3
കണികാണുമിക്കനകമോടു കാര്‍വേണി മണ്‍-
പണി കാനല്‍നീരൂനികരെന്നു പാദുന്നിതാ
പിണിയാറുമറു പിരിയാതെ പേണുന്ന് നിന്‍-
മണിമേനിതന്നിലണയുന്ന്തിന്നൂതു നീ!

4
ധുനി ചൂടുമയ്യ്നു തുണുയ്ക്കു തോന്നുന്ന് നീ
മുനിമൗലിതന്നിലെഴുന്ള്ലി മൂളുന്ന്തും
പനിയുണ്ടിടും  ക്രമി തുടങ്ങി മടെക്കെ നി-
ന്നിനമേതും നിലയിലൂതി നിന്നീടു നീ!

5
ഇടയില്ലെനിക്കിടയിലിന്നു  കാണുന്നൊരി-
പ്പൊടികൊണ്ടു മൂടുമുടലിന്നു പൊന്നംബികേ!
തടവില്ലയൊന്നുമതുകൊണ്ടുനിക്കിന്നു നി-
ന്നുടലൊന്നു തന്നിനിയുമൂതു മാണിക്യമേ1

6
കമരും ചെവിക്കുമതുമല്ല കണ്ണിന്നു തൊ-
ട്ടമ്രുന്ന്തിന്നുമൊരു മൗലിയെന്ന്ല്ല നീ
അമരം തുഴഞ്ഞിതിലിരുന്നുയര്‍ന്നങ്ങു വ-
ന്ന്മരുന്നതിന്ന്രുളു മാമതൂതിന്നിയും!

7
ഇനി നിന്റെ മൗലിയിലെഴുന്നിടും പൂനിലാ-
വിനുമ്ങ്ങു നിന്നു വിലയുന്ന് വെണ്നീറിനും
കനലിന്നു നീരിനു മണത്തിനെന്ന്ല്ല് നി-
ന്നിനമിങ്ങു കണ്ടതതിനൊക്കെയും കൈതൊഴാം!

8
തൊഴുമെന്നെയങ്ങുവിളിയിങ്ങുനിന്നാഴിയിയില്‍
തുഴയുയുന്നെനിക്കു തുണയില്ല് നീയെന്നിയേ
കുഴയുന്നിതങ്ങു കുഴലൂതു കാര്‍കൊണ്ട്ലേ!

9
അല പൊങ്ങി വന്നു നുര തള്ളിയുള്ളാഴി നി-
ന്നലയുന്നു പെണ്‍കുതിരയല്ലി മ്ല്ലിന്നു നീ!
നിലപെറ്റു നിന്നിതു നുറുക്കി നീരാടു നീ-
രലയുന്നതില്ല,തണ്ലെന്നറിഞൂതു നീ!

10
ഇതു പഥൃവൃത്തമിടരെല്ല പാടുന്നവര്‍-
ക്കിതിനിന്നു നിന്ന്ടിയെടുത്തു തന്നീടു നീ
.... .... .... ....
.... .... .... ....

മണ്ണന്തലദേവീസ്തവം

1
മണിക്കുട വിടര്‍ത്തി മലര്‍ തൂവി മണമേല്ലാം
ഘ്യണിക്ക്പചിതി ക്രിയ കഴിച്ചു ഘൃണിയാക്കി,
ഗുണിച്ച്വകളൊക്കെയുമൊഴിഞ്ഞു ഗുണിയും പോയ്
ഗുണക്കടല്‍ കടന്നു വരുവാനരുള്‍ക് തായേ!

2
തിങ്കളും ത്രിദശഗംഗ് യും തിരുമുടി-
ക്കണിഞ്ഞു തെളിയുന്ന നല്‍-
ത്തിങ്കള്‍നേമുഖി,ദിഗംമ്ബരന്റെ
മെയ് പകുത്ത് ശിവമേനിയേ,
നിന്‍കഴല്‍ക്കമലമെന്‍ കരുത്തില്‍ നില-
     നിര്‍ത്തിനിത്യ്വുമ്ഹന്ത വ-
ന്നങ്കുരിച്ചറിവഴിഞുപോയ് വിഥല-
     മായ് വരാതരുളുകംബികേ!

3
പ്രഭാരൂപയാം നിന്‍ പൃകാരം നിനച്ചാല്‍
പൃഭാരം കെടും ഹൃത്പ്രസാദാലെവര്‍ക്കും;
പൃസാദിക്കുമെല്ലാവനും ത്വത്പൃസാദാല്‍
പ്രയാസം സ്മസ്തം പ്രയാതീവ ദൂര്ം!

4
സാധിക്കും സകലം സമസ്തഭുവന-
     ങ്ങ്ള്‍ക്കും ഹിതം നല്കി നീ
ചേതസ്സിങ്കലിരിക്ക്കൊണ്ടു ജനനി,
    ച്വൈതനമായെപ്പോഴും
ബോധിപ്പിപ്പതശേഷമംമ്ബുധിയില്‍ വ-
  ന്നേറിക്കലര്‍ന്നീടുമ-
സ്രോതസ്സെന്ന കണക്കൂ നിന്നിടിയില്‍വ-
    ന്നേറുന്നു മാറുന്നിതേ!

5
ദക്ഷപുത്രി,ദനുജാന്തകി,ത്വ്ദനുസാ-
    രിവാരിയിലഴുന്തിടാ-
തക്ഷ്മൊക്കെയുമടക്കി വാഴ്വതിനനു-
    ഗൃഹിക്ക പരദ്വൈവമേ.
കുക്ഷിമ്ബാധ വലുതായതീവൃഥ ജയി-
പ്പതിന്നു പണിയുണ്ഠ നിന്‍-
കുക്ഷിതന്നിലിളകാതെ വാണു ദിവസം
      കഴിക്കുകിലസംശയം!

6
പമ്പരത്തൊടു പകച്ചിടും ഭ്രമണ-
     വേഗ്മുള്ള മതിയോദു വ-
ന്നംബരത്തിലണയുന്നതിന്നിവന-
   ശക്തനെന്നു കരുതീടു നീ
അന്പിരന്ന്ടികള്‍ വാഴ്ത്തി നില് ക്കുമഗ-
   തിക്കു സദ്ഗതി വരുത്തിടും
നിന്‍പദത്തൊടു ലയിപ്പതിന്നു നിയ-
   തം വരം തരുക മങ്ഗലേ!

7
ചക്ഷരാദികള്‍ ചതിച്ചിടും ചതിയില്‍
    വീണിടും ചതുരനെങ്കിലും
പക്ഷമില്ല ഭവതിക്ക്വന്‍പ്രതി ഭ-
   വച്ചരിത്രപരനെങ്കിലോ
തത്ക്ഷണം സകലവും ഭവിച്ചു സത-
   തം സുഖിച്ചു മരുവീദുമീ
പക്ഷമൊക്കെയുമറിഞ്ഞിടുന്ന പര-
   ദൈവതം ഭവതിയല്ലയോ?

8
കങ്കമാദികശിച്ചിടുന്നൊരശ-
   നം ക്ളേബരമിതല്ലയോ
വന്‍കലാവതി വലച്ചിദുന്നിതു മ-
   തിപ്രസാദമരുളീടു നീ
തിങ്കമൗലി തിരുമെയ് തലോടിയിട-
   ചേര്‍ന്നു നിത്യവുമിരിക്കുമെന്‍ -
തങ്കമേ,സകല സങ്കടങ്ങളുമ-
  റുന്നതിന്നു തരണം വരം!

9
മണ്ണന്തലേ മരുവുമീശ്വരി തന്നെ മന്നി-
ലന്വര്‍ത്ഥസംജ്ഞയെ വഹിച്ചരുളുന്നു ചിത്രം!
മന്നില്‍ സമസ്തവുമടങ്ങുമതിന്നുമേല്‍ നി-
ന്നെണ്ണിക്കഴിക്കുമൊരു ദൈവതമല്ലയോ നീ!

കാളിനാടകം

നമോ നാദബിന്ദ്വാത്മികേ! നാശഹീനേ!
നമോ നാരദാദീഡ്യപാദാവിന്ദേ!
നമോ നാന്മറയ് ക്കും മണിപ്പൂംവിളക്കേ!
നമോ നാന്മുഖാദിപ്രിയാംബാ,നമസ് തേ!
സമസ്തപ്രപഞ്ചം സൃജിച്ചും ഭരിച്ചും
മുദാ സംഹരിച്ചും രസിച്ചും
കളിച്ചും പുളച്ചും മഹാഘോരഘോരം
വിളിച്ചും മമാനന്ദദേശേ വസിച്ചും
തെളിഞ്ഞും പറഞ്ഞും തുളുമ്പും പ്രപഞ്ചം
തുളഞ്ഞുള്ളിലെള്ളോളമുള്ളായിരുന്നും
തിരിഞ്ഞും പിരിഞ്ഞും മഹാനന്ദധാരാം
ചൊരിഞ്ഞും പദാംഭോജഭക്തര്‍ക്കും നിത്യം
വരുന്നോരു തുമ്പങ്ങളെല്ലാമറിഞ്ഞും
കരിഞ്ഞീദുമാറാവിരാത്ങ്കബീജം
കുറഞ്ഞോരു നേരം നിനയ് ക്കുന്ന ഭക്തര്‍-
ക്കറിഞ്ഞില മറ്റുളല കൈവല്യരൂപം!
നിറഞ്ഞങ്ങനേ വിശ്വമെല്ലാമൊരുപ്പൊ-
ലറം ചെറ്റുമില്ലാതെ വാണും ചിരന്നാള്‍
കഴിഞ്ഞാലുമില്ലോരു നാശം;കുറഞ്ഞൊ-
മ്മൃഇഞ്ഞീടരായിന്നഹോ! ഘൊരാരുള്ളു ലോകേ!
മഹാദിവ്യ ദേവേശ്,ഗൗരീശ്,ശൊഭോ,
മഹാമായ, നിന്‍ നൈഭവം ചിന്തനീയം
അടിക്കുള്ളു തൊണ്ഠീപ്പറിച്ചംബരാന്തം
നടുക്കം കൊടുക്കുന്ന മന്ദാകിനിക്കി-
ങ്ങടക്കം കൊടുപ്പാനിനിടംപെട്ടിരിക്കും
ജടയ് ക്കപ്പുറ്ത്തുള്ള് രത്നം പതിച്ചു-
ജ്ജ്വലിച്ചുത്തങ്ഗീക്രതം പൊങ്കിരീടം
പരം പഞ്ചമിച്ച  നും തോട്റ്റുപോയി
തിരയ് ക്ക്പ്പുറം വിട്ടു കപ്പം കൊടുക്കുന്ന് നെറ്റി-
ക്കുറിക്കുള്ളില്‍ വീനാഴിയേഴാമരഞ്ഞാ-
ണരയ്ക്ക്ന്വഹം ചാര്‍ത്തുമുര്‍വീമണളന്‍
മഹാദേവനും ബ്രഹ്മനും മുന്‍പരായോ-
രഹോ! മായയില്‍ പെട്ടിരിക്കുന്നു ചിത്രം!
മഹാത്മാക്കളായുള്ളവര്‍ക്കും നിഞ്ച്ചാല്‍
മഹാമായ!നിന് വൈഭവം കിന്തരണ്യം!
അനങ്ഗന്റെ പൂവില്ലിനല്ല്ല്‍പ്പെടുത്തും
കുനുച്ചില്ലിവല്ലിക്കൊടിത്ത്ല്ലു തെല്ലി-
ങ്ങനങ്ഗന്നുമങ്ഗത്തിലേറ്റാലൊഴിച്ചു-
ടനങ്ങാതെ പോയങ്ങടങ്ങുന്നതേ നല്‍-
പ്പദത്തെക്കെടുപ്പാനതേ ചില്ലി രണ്ടും
വശത്താക്കി വച്ചെപ്പൊഴും മിന്നിമിന്നു-
ന്നതും കണ്ണിണപ്പങ്കജപ്പൂവിലൊലും
ക്രപത്തേന്‍ കണക്കണ്‍കണം മാരിചേര്‍ത്താര്‍-
ത്തിപോക്കും കടക്കണ്ണു രണ്ടിങ്കലും
വിമ്മിവിമ്മിത്തിടുക്കെന്നു പായുന്ന
കല്ലോലിനിക്കൂം പടുത്വം കൊടുക്കുന്നൊ-
രാനന്ദവാരിക്കടല് ക്കക്കരെ-
പ്പാദഭക്തപ്രയുക്തശ്രുതം സ്തോത്ര-
സംഗീതനൃത്തങ്ങളും തൃച്ചെവിക്കൊണ്ടു
നില് ക്കുന്ന കര്‍ണ്ണങ്ങളില്‍പ്പൊന്മണിക്കുണ്ഡലം
കൊണ്ടാളിപ്പെട്ടു പൊങ്ങുംഘൃണിക്കങ്കിതം
ഗണ്ഡകണ്ണാടിയും നന്മണിച്ചെമ്പരത്തിപ്ര-
സൂനം നമിക്കും മണിച്ചുണ്ടു രണ്ടിന്നുമുള്ളായ്  വിളങ്ങും
പളിക്കൊത്ത് പല്പത്തി മുത്തുപ്പടത്തി-
ന്നിളിഭ്യം കൊടുക്കുന്നതിന്നെന്തു ബന്ധം?
തെളിഞ്ഞങ്ങനേ പൂര്‍ണ്ണചന്ദ്രന്നുമല്ലല്‍-
ക്കളങ്കം കൊടുക്കുന്നെതിര്‍ദ്വന്ദ്വശോഭാങ്കൂരം
വക്ത്രബിംബം കരാളോന്നതശ്രീകരം
ഘോരദംഷ് ട്രാദ്വായം ഭീഷന്നീയം
കരേ കങ്കണം കിങ്കിണീസങ്കുലം
കിങ്കരീഭ്രൂവേതാളകൂളീപ്രവാഹം
പറന്നട്ടഹാസങ്ങളിട്ടിട്ടു കുന്തം,
കുടഞ്ഞുള്ള ശംഖം കൃപാണം കപാലം
ഭടന്മാരെതിര്ത്തോടി മണ്ടുന്ന കണ്ഠശ്വനം
സിംഹനാദത്തിനും ക്ഷീണമുണ്ടാ-
മിടിക്കും പടുത്വം കൊടുക്കുന്ന പൊട്ടി-
ച്ചിരിക്കെട്ടു ദിക്കും പൊടിക്കായ് കൊടുക്കും
കടുംപന്തു കൊങ്കത്തടം താളമേളം
പിടിച്ച്ംബരീജാലസംഗീതനൃത്തം
തുടിക്കിങ്കിണീ വേവീനാപ്രയോഗം
ചെവികൊണ്ടു തങ്കക്കുടക്കൊങ്ക രണ്ടും
കളം കുങ്കുമീപങ്കമാലേയലേപം
പളുങ്കൊത്ത മുത്തുപ്പടങ്കല്പവൃക്ഷ്-
മാലാകലങ്കാവിഹീനം കലാപിച്ചു
മേതാനലങ്കാരബന്ധങ്ങളും മറ്റു-
മുള്ളോരലം ശക്തരല്ലാരുമോതാനിതൊന്നും!
പിടിക്കുള്ളടക്കിക്കൊടുക്കും വയറ്റി-
ന്നടിക്കോമനപ്പൂമണിപ്പട്ടുടുത്ത-
മ്മുടിച്ചിക്കു കച്ചപ്പുറം വച്ചിറുക്കി-
ക്കടിക്കാമവണ്ടികുടത്തീന്നിഴിഞ്ഞ-
ത്തുടക്കാമ്പു തുമ്പിക്കരശ്രീ നമിക്കും
അനങ്ഗന്റെ തൂണിരമോടേറ്റു തമ്മില്‍
പിനക്കം തുടങ്ങിജ്ജയിക്കുന്ന പൊന്നു-
ക്കണങ്കാലടിക്കച്ഛപം തൊറ്റു തോയേ
തപസ്സിന്നു പോകുന്ന പാദാഗ്രശോഭം
കണങ്കാടിത്താമരപ്പൂവിലോലം
കളിക്കുന്ന പൂന്തേന്‍ തുകര്‍ന്നാത്തമോദം
വിളങ്ങുന്ന ദേവാങ്ഗനാഗാനമേളം
കളം വീണ നാനാവിധം വാദ്യഭേദം
ശ്രവിച്ചും സഖീചാരുനര്യാണിതന്നില്‍
ഝണത്കാരപൂരം വഹിച്ചും നാടന്നും
മുദാ ശോഭ കൈലാസശൃങ്ഗേ ലസിച്ചും
തദാ ദേവനാരീസമക്ഷം വഹിച്ചും
നമിച്ചും സുരന്മാര്‍ വഹിച്ചും കടാക്ഷം
ഗമിച്ചും നിജാനന്ദമോടാവിരാശാ-
വധിക്കുള്ള കാമം ലഭിച്ചും പദാനന്തേ ഭജിച്ചും
തദാവാസദേശേ വസിച്ചും സുഖിച്ചും
രമിച്ചും സ്വകാര്യേഷ്വലം സംഭ്രമി-
ച്ചങ്കുരിച്ചത്തലും മൂലമാക്കീ വിള-
നങ്ങുന്നിവണ്ണം ഭവത്തൃക്കടക്കണ്‍ ചുളിച്ചൊന്നു
നോക്കായ്കമൂലം കൃപാലോ! നമസ്തേ നമസ്തേ!
നമസ്തേ മഹാഘോര സംസാരവാരവാരാ-
ന്നിധിക്കക്കരെക്കേരുവാന്‍ തൃപ്പദത്താ-
രിണക്കപ്പലല്ലാതൊരാലംബനം മ-
റ്റെനിക്കൊന്നുമില്ലബ,ക്കരുണ്യരാശേ!
നിനയ്ക്കുന്നതെല്ലാം കൊടുക്കുന്ന തൃക്ക-
ണ്ണിണത്തേന്‍ കടാക്ഷം ലഭിപ്പാനണഞ്ഞേന്‍
പദാംഭോജവൈമുഖ്യമെന്നില്‍ പിണനഞ്ഞീ-
ടൊലാ തേ നമസ്തേ നമസ്തേ നമസ്തേ!
പണം പെണ്ണിലും മണ്ണിലും ചെന്നു പുക്കാ-
ശ്വസിച്ചാത്തമോദം ഗുണം കെട്ടു
ദുഃഖിച്ചു പോവാനയയ്ക്കൊല്ല്യണം
ദേഹമെന്നോര്‍ത്തു സത്ത്വാദിയാം മുക്കുണം കെട്ടു-
പെട്ടോരു മായാവിലാസം ക്ഷണം ക്ഷീണ-
ശ്ലോകപ്രപഞ്ചപ്രവാഹം ക്ഷണജോതിരാചന്ദ്രതാരം
നമസ്തേ ശിവാബാ, നമസ്തേ! നമസ്തേ!

ജനനീ നവരത്നമഞ്ജരി

1
ഒന്നായ മാമതിയില്‍ നിന്നായിരം ത്രിപുടി
      വന്നാശു തന്‍ മതി മറ-
ന്നന്നാദിയില്‍ പ്രിയമുയര്‍ന്നാടലാം കടലി-
     ലൊന്നായി വീണു വലയും
എന്നാശയം ഗതി പെറും നാദഭൂമിയില-
    മര്‍ന്നാവിരാഭ പടരും
ചിന്നാഭിയില്‍ ത്രിപുടിയെന്നാണറുംപടി 
    കലര്‍ന്നാറിടുന്ന ജനനി!

2
ഇല്ലാത മായയിടുമുല്ലാസതൊന്നുമറി-
    വല്ലാതെയില്ലനിലനും
കല്ലാഴിയും കനലുമല്ലാതെ ശൂന്യമതു-
   മെല്ലാമൊരാദിയറിവാം
തല്ലാഘവം പറകിലില്ലാരണംക്രിയകള്‍
    മല്ലാടുകില്ല മതിയീ
സല്ലാഭമൊന്നു മതിയെല്ലാവരും തിരയു-
    മുല്ലാഘബോധജനനി!

3
ഉണ്ടായി മാറുമറിവുണ്ടായി മുന്നമിതു 
    കണ്ടാടുമങ്ഗമകവും-
കൊണ്ടായിരം തരമിരുണ്ടാശയം പ്രതി ചു-
    രുണ്ടാ മഹസ്സില്‍ മറയും
കണ്ടാലുമീ നിലയിലുണ്ടാകയില്ലറിവ-
    ഖണ്ഡാനുഭൂതിയിലെഴും
തണ്ടാരില്‍ വീണു മധുവുണ്ടാരമീക്കുമൊരു 
   വണ്ടാണു സൂരി സുകൃതീ.

4
ആരായുകില്‍ തിരകള്‍നീരായിടുന്നു, ഫണി
    നാരായിടുന്നു,കുടവും
പാരായിടുന്നതിനു നേരായിടുന്നുലക-
    മോരായ്കിലുണ്ടഖിലവും
വേരായ നിന്‍കഴലിലാരാധനം തരണ-
   മാരാലിതിന്നൊരു വരം
നേരയി വന്നിടുക വേറാരുമില്ല ഗതി
   ഹേ! രാജയോഗജനനി!

 5
മേലായ മൂലമതിയാലാവൃതം ജനനി!
   നീ ലാസ്യമാടിവിടുമീ
കിലാല വായ്വലകോഹലം ഭുവന-
   മാലാപമാത്രമഖീലം;
കാലാദിയായ മൃദുനൂലാലെ നെയ്യുമൊരു  
   ലീ;ആപടം ഭവതിമെയ്-
മേലാകെ മൂടുമതിനാലാരുള്ളതറി-
വീലാഗമാന്തനിലയേ!

6
മീനായതും ഭവതി മാനായതും ജനനി
     നീ നാഗവും നഗഖഗം-
താനായതും ധര നദീ നാരിയും നരനു-
    മാ നാകവും നരകവും
നീ നാമരൂപമതില്‍ നാനാവിധപ്രകൃതി-
    മാനായി നിന്നറിയുമീ
ന്താനായതും ഭവതി ഹേ നാദരൂപിണിയ-
   ഹോ! നാടകം നിഖിലവും!

7
എന്‍ പാപമെയ്വതിനൊരമ്പായിടുന്നറിവു
    നിന്‍ പാദതാരിലെഴുമെ-
ന്നന്‍പാണു മൗര്‍വിയൊരിരുമ്
പാം മനം ധനുര-
   ഹംഭാവിയാണു വിജയീ
അംബാ തരുന്നു വിജയം പാപപങ്കിലമ-
   ഹം ഭാനമകുമതിനാല്‍
വന്‍ ഭാരമാര്‍ന്ന തനുവും ഭാനമാമുലക-
   വും ഭാനമാകുമഖിലം.

8
സത്തായി നിന്നുപരി ചിത്തായി രണ്ടുമൊരു  
     മുത്തായി മൂന്നുമറിയും
ഹൃത്തായി നിന്നതിനുവിത്തായു വിണ്ണൊടു മ-
    രുത്തായി ദൃഷ്ടി മുതലായ്
കൊത്തായിടും വിഷയവിസ്ത്താരമന്നമതി-
   നത്താവുമായി വിലസും
സിദ്ധാനുഭൂതിയിലുമെത്താതെയാമതിമ-
   ഹത്തായിടും ജനനി നീ.

9
ഭൂവാദി ഭൂതമതിനാവാസമില്ല വെറു-
   മാഭാസമാമിതറിവി-
ന്നാഭാവിശേഷമിതിനാവാസമിങ്ങുലകി-
   ലാപാദിതം ഭവതിയാല്‍
നാവാദി തന്‍ വിഷയിതാവാസമറ്റ ഭവ-
   ദാവാസമകെ വിലസും
ദ്രോവാണതിന്റെ മഹിമാവാരറിഞ്ഞു ജന-
    നീ വാഴ്ത്തുവാനുമരുതേ!

ഭദ്രകാള്യഷ്ടകം

1
ശ്രീമച്ഛങ്കരപാണിപല്ലവകിര-
              ല്ലോലംബമാലോല്ലസ-
ന്മാലാലോലകലാപകാളകബരീ-
               ഭാരാവലീഭാസുരീം
  കാരുണ്യാമൃവാരിരാശിലഹരീ-
              പീയൂഷവര്‍ഷാവലീം
ബാലാംബാം ലളിതാകാമനുദിനം
               ശ്രീഭദ്രകാളീം ഭജേ.

2
ഹേലാദാരിത്ദാരികാസുരശിര:-
                ശ്രീവീരപാണോന്മദ-
ശ്രേണീശോണീതശോണിമാധരപുടീം
                വീടീരസാസ്വദിനീം
പാടീരാദി സുഗന്ധിചൂചുകതടീം
                ശാടീകുരസ്തനീം
ഘോടീവൃന്ദസമാനധാടിയുയുധീം
               ശ്രീഭദ്രകാളീം ഭജേ.

3
ബാലാര്‍ക്കായുത്കോടിഭസുരകിരീ-
               ടാമുക്തമുഗ്ധാളക-
ശ്രേണീനിന്ദിത്വാസികാമരുസരോ-
              ജാഗാഞ്ചലോരുശ്രിയം
വീണാവാദനകൗശലാശയശയ-
              ശ്ര്യാനന്ദസന്ദായിനീ-
മംബാമംബുജലോച്നാമനുദിനം
              ശ്രീഭദ്രകാളീം ഭജേ.

4
മാതങ്ഗ്ശ്രൂതിഭൂഷിണിം മധുധരീ-
             വാണീസുധാമോഷിനീം
ഭ്രൂവിക്ഷേപകടാക്ഷവീക്ഷണവിസര്‍-
             ഗ്ഗക്ഷേമസംഹാരിണീം
മാതങ്ഗീം  മഹിഷാസുരപ്രമഥിനീം
            മാധുര്‍യ്യധുര്‍യ്യാകര-
ശ്രീകാരോത്തരരപാണിപങ്കജപുടീം
            ശ്രീഭദ്രകാളീം ഭജേ.

5
മാതങ്ഗാനനബാഹുലേയജനനീം
             മാതങ്ഗസംഗാമിനീം
ചേതോഹാരി തനുച്ഛവീം സഫരികാ-
             ചക്ഷുഷ്മതീമംബികാം
ജൃംഭത്പ്രൗഢനിസുംഭസുംഭമഥിനീ-
             മംഭോജഭൂപൂജിതാം
സമ്പത്സന്തതിദായിനീം ഹൃദി സദാ
             ശ്രീഭദ്രകാളീമ ഭജേ.

6
ആനന്ദൈകതരന്ദ്ഗിണീമമലഹ്യ-
             ന്നാളീകഹംസീമണീം
പീനോത്തുങ്ഗഘനസ്തനാം ഘനലസത്-
              പാടീരപഞോജ്ജ്വലാം
ക്ഷൗമാവീതനിതംബബിംബരശനാ-
            സ്യൂതകവണത്  കിങ്കിണീം
ഏനാംകാംബുജ ഭാസുരാസ്യനയനാം
              ശ്രീഭദ്രകാളീം ഭജേ.

7
കാളാംഭോദകളായ കോമളതനു-
             ച്ഛായാശിതീഭൂതിമത്-
സംഖ്യാനാന്തരിതസ്തനാന്തരലസ-
            ന്മാലാകിലന്മൗക്തികാം
നാഭീകൂപസരോജ(നാളിവി)ലസ-
            ച്ഛാതോദരീശാപദീം
ദൂരീകുര്‍വയി ദേവി ഘോരദുരിതം
             ശ്രീഭദ്രകാളീം ഭജേ.

8
ആത്മീയസ്തനകുംഭകുംകുമരജ-
             പങ്കാരുണാലംകൃത-
ശ്രീകണ് ഠൗരസഭൂരിഭൂതിമമരീ-
           കോടീരഹിരായിതാം
വീണാപാണി സനന്ദനന്ദിതപദാ-
          മേണീവിശാലേക്ഷണാം
വേണീഹ്രീണിതകാലമേഘപടലീം
          ശ്രീഭദ്രകാളീം ഭജേ.

        ഫലശ്രുതി

ദേവീപാദപയോജപൂജനമിതി 
                 ശ്രീഭദ്രകാള്യഷ്ടകം
രോഗൗഘാഘഘനാനിലായിത്മിദം
                 പ്രാത: പ്രഗേയന്‍ പഠന്‍
ശ്രേയ:  ശ്രീശിവകീര്‍ത്തിസമ്പദമലം
                 സംപ്രാപ്യ  സമ്പാന്മയീം
ശ്രീദൈവീമനപായിനീം ഗതിമയന്‍
             സോ യം സഖീ വര്‍ത്തതേ.

ദേവീപ്രണാമദേവ്യഷ്ടകം

1
പാദഭക്തജന പാലനാധിക പരായണാ ഭവഭയാപഹാ
പൂതമാനസ പുരാണപൂരുഷ് പുരന്ദരാദി പുരുപൂജിതാ
സാധു സാധിത സരസ്വതീ സകല സംപ്രദായ സമുദാഹൃതാ
ശാതശാരദ ശശാംകശേഖര ശിവാ ശിവാ ശിവമുദീയതാം.

2
നീലനീരദനിഭാ നിശാകരനികാശ് നിര്മ്മലനിജാനനാ
ലോലലോചന ലലാമശോഭിത് ലലാടലാലിത് ലലാപകാ
ശാലിതാ ശകുലശാരദാ ച?ണ്ചാരി ശാശ്വതശുഭാവഹാ
കാലകാല കമനീയകാമുക കലാ കലാപ കലിതാപദാം.

3
കുംഭികുംഭചകുംഭകുങ്കുമ വിശുംഭിഭു ശുഭസംഭവാ
ജൃംഭിജംഭരിപു ജൃംഭ്ളസ്തനി നിഷേവ്യമാണ ചരണാംബുജാ
ഡിംഭകുംഭിഖ ബാഹുലേയ് അലസദങ്കകാ വിധുരപങ്കകാ
ഡാഭികാസുരനിശുംഭശുംഭമഥിനീ തനോതു ശിവമംബികാ.

4
ദാരിതാതിഘന  ദാരികാദമിത ദാരുണാഘനിരശ്ചടാ
മാരമാരണ മറാ മരാള മണിമത്തരാഗ പരമാനിനീ
ശൂരശൂരദനുസൂനുസാരമരതാരകാസുര രിപുപ്രസൂ
രാജരാജരമണീരപാരപിതരാജിതാമല പദാവതാം.

5
ഹേലയാസ്വദിത ഹാലയാകുലികാലയാ മലിന ശ്രീലയാ
വ്രീലയ പലിത ഫാലയാ വിമലമാലയാ സമരവേലയാ;
സ്ഫൂലയാ വപുഷി ബാലയാ കുശലമൂലയാ ജലദകാലായാ
പാലയേതി പരിപാലയേതി പരിപാലയേതി ജപമാലയാ.

6
രാമയാ വിമതവാമയാ ശമിതകാമയാ സുമിതസീമയാ
ഭൂമയാധികപരോമയാ ഘനകദംബയാ വിധുരിതാമയാ
ഘോരരയാ സമരവീരയാ കലിതഹീരയാ സമരപാരയാ
പാലയേതി പരിപാലയേതി പരിപാലയേതി ജപമാലയാ.

7
ഹാരയാ ജലദനീരയാ സ്മിത്മാരയാതപ വിദാരയാ
ഭൂമയാധികവികാരയാ ചകിത്ചോരയാ സകലസാരയാ
വീരയാച ശിവദാരയാ മുലിത്ഹീരയാ നമിതശൂരയാ
പാലയേതി പരിപാലയേതി പരിപാലയേതി ജപമാലയാ.

8 സാശയാ വിധുതപാശയാ വിധൃതപാശയാ സരജനീശയാ
ശോശയാനപതപാശയാ കുച്വികോശയാ വിനുത്മേശ്യാ
സേനയാ സുമഥനാശയാ ഹൃതഹരാശയാ ദമിതനാശയാ
ഹേലയാദൃത്സുകോശയാ ദിവി വിമോചയേ വിമതനാശയാ.

Hymns - Subrahmanyan (സുബ്രഹ്മണ്യ സ്തോത്രങ്ങള്‍)

ഷണ്‍മുഖസ്തോത്രം

1
അര്‍ബിംബമൊരാറുദിച്ചുയരുന്നപോലെ വിളങ്ങിടും
തൃക്കിരീട ജടയ്ക്കിടയ്ക്കരവങ്ങളമ്പിളി തുമ്പയും
ദുഷ്കൃതങ്ങളകറ്റുവാനൊഴുകീടുമംബരഗങ്ങു്ഗയും
ഹൃത്കുരുന്നിലെനിക്കു കാണ്ണമെപ്പൊഴും, ഗുഹ
                                           പാഹി മാം !

2
ആറു വാര്‍മതിയോടെതിര്‍ത്തു ജയിച്ചിടും തിരുനെറ്റിമേ-
ലാറിലും മദനം പൊരിച്ച് വലിപ്പമുള്ളൊരു കണ്‍കളും
കൂറൊടും നിജഭക്തരക്ഷ വരുത്തുവാനിളകീടുമ-
ക്കാര്‍തൊഴും പുരികങ്ങളും മമ കാണണം, ഗുഹ
                                              പാഹി മാം !
  
3
ഇന്ദുബിംബ വിഭാവസുക്കളിടം വലം നയനങ്ങളാ-
മിന്ദുബിംബമുഖങ്ങളും തിരുനാസികാവലിയും തഥാ
കര്‍ണ്ണമണ്ഡല മണ്ഡലീകൃത ഗണ്ഡപാളിയുമെന്നുടേ
കണ്ണിണയ്ക്കതിഥീഭവിക്കണമെപ്പൊഴും, ഗുഹ
                                            പാഹി മാം !

4
ഈശ, നിന്‍ പവിഴും തൊഴും രദനച്ഛദങ്ങളുമുല്ലസത്-
കേശപേശല ദന്തതാടികളും കറുത്ത ഗളങ്ങളും
ഭാസുരാകൃതി കൈകളില്‍ തിരുവായുധങ്ങളൊടും മമ
കേശനാസനസിദ്ധയേ വരുകാശു, ഷണ്‍മുഖ പാഹി മാം !
 

5
ഉള്ളിലുള്ളൊരു ദോഷഭാരമൊഴിപ്പതിന്നതിസൗരഭം
വെള്ളിമുത്തു പലുങ്കൊടൊത്തു കൊരുത്തു ചാര്‍ത്തിയ
                                                      മാറിടം,
വള്ളി തന്‍ മണവാള, നിന്നുദരാഭയും തിരുനാഭിയും
ഉഅള്ളിലാകണമെപ്പൊഴും പരിഉശുദ്ധയേ, ഗുഹ പാഹി മാം !

6
ഊഢകാന്തി കലര്ന്നിടും ത്രിവലിയ്ക്കടിക്കു കടിസ്ഥലാ-
രൂഢകാഞ്ചന കാഞ്ചിസഞ്ചിത ചേലയും കടിസൂത്രവും
രൂഢമായ്  വിലസുന്ന തൃത്തുട മുട്ടടുത്ത് കണങ്കഴല്‍-
പ്രൗഢിയും മമ കാണണം പരിചൊടു,ഷണ്‍മുഖ
                                                 പാഹിമാം !

7
ഋക്ഷ്വത്ക്കുതികൊള്ളുമെന്മമിക്കണക്കു വരാതിനി
രക്ഷ ചെവതിനൊച്ച്യുള്ളവ്ഹിലമ്പിടും നരിയാണിയും
പക്ഷിവാഹനഭാഗിനേയ, മയൂരപൃഷ് ഠമമരന്നു വ-
ന്നക്ഷിഗോചരമായ് വിള്ങ്ങണമെപ്പൊഴും, ഗുഹ
                                                 പാഹിമാം !

8
ഋണബന്ഡ്മെനിക്കിനി ക്കനവിങ്കലും കരുതേണ്ട മത്-
പ്രാണനാഥ, ഭവത്പദ പ്രപദത്തിലെത്തുകി ലാമയും
ക്ഷീണമായ് മരുവും, സേഓരുഹശോഭ തേടിന പാദവും
കാണണം പദവിക്രമങ്ങള്‍ നഖങ്ങളും, ഗുഹ പാഹി മാം !

9
ലുപ്തണ്ഡപിതൃപ്രതിക്രിയ ചെയ്വതിന്നുമിതൊന്നിനും
ക്ലിപ്തമില്ലയെനിക്കു താവക പാദസേവനമെന്നിയേ
ലബധവിദ്യനിവന്‍ ഭവത്കൃപയുണ്ടിതെങ്കിലനന്യ സം-
തൃപ്തിയും പദഭക്തിയും വരുമാശു,ഷണ്‍മുഖ  
                                               പാഹി മാം !
 
10
ലൂതമുള്ളിലിറുന്നു നൂലു വലിച്ചു നൂത്തു കലിച്ചതും
സാദരം തനതുള്ളിലാക്കി രമിച്ചിടും പടി മായയാ
ഭൂതഭൗതികമൊക്കെയും പതിവായെടുത്തു ഭരിച്ചഴി-
ച്ചാദി മുച്ചുടരായ് വിളങ്ങുന്നമനന്ത ഷണ്‍മുഖ
                                                പാഹി മാം !

11
എട്ടു ചുറ്റെടു മോക്ഷമാര്‍ഗ്ഗമടച്ചു മേവിന കുണ്ഡലി-
ക്കെട്ടരുത്തു കിള്ര്‍ന്നു മണ്ഡലവും പിളര്‍ന്നു ഭവതപദം
തുഷ്ടിയോടു പിടിപ്പതിന്നരുളുന്ന്തെന്നു ഭവാബ്ധിയില്‍-
പ്പെട്ടുപോകരുതിന്നിയും ഭഗവാനെ ഷണ്‍മുഖ 
                                                   പാഹി മാം !

12
ഏതുമൊന്നു ഭവാനൊഴിഞ്ഞടിയന്നൊരാശ്രയമാരുമീ-
ഭൂതലത്തിലുമെങ്ങുമില്ല കൃപാനിധേ, കരുതേണമേ !
'കാതിലോല'യിതെന്നു ചിന്ത തുടര്‍ന്നിടും മയി സന്തതം
ഭാതി യാവദനങ്ഗദാഹി കടാക്ഷമഗ്നിജ പാഹി മാം !

13
ഐശബീജമതിങ്കല്‍ നിന്നുളവായനിന്തിരുമേനിയി-
ങ്ങാശുശുക്ഷണി മിന്നലോടുപമിക്കുമന്നികടത്തിലും
നാശുശുക്ഷണി മിന്നലോടുപമിഅക്കുന്നികടത്തിലും
നാശഹീനനതാമഗസ്ത്യമുനീന്ദ്രസന്നിധിയില്‍ നി-
ന്നാശിഷാ ഗുരുനാഥനായ കണക്കു, ഷണ്‍മുഖ
                                               പാഹി മാം !

14
ഒന്നുപോലഖിലാണ്ഡകോടിയകത്തടച്ചതിനുള്ളിലും
തന്നകത്തിലുമെങ്ങുമൊക്കെ നിറഞ്ഞു തിങ്ങി വിളങ്ങിടും
നിന്നരുള്‍ക്കൊരിടം കൊടുപ്പതിനൊന്നുമില്ലയിതെപ്പൊഴോ
നിന്നില്‍ നിന്നരുള്‍ കൊണ്ടു ജാതമിതൊക്കെയും
                                              ഗുഹ പാഹി മാം !

15

ഓമിതി  പ്രണഷ്ടകലിപ്രദോഷമനസ്സില്‍ നി-
ന്നോമനപ്പുതുമെനി കണ്ടു കരം കുവിപ്പതിനാശയാ
പൂമണം ബുധപൂജിതം പെരുമാറുമന്ദ്ഘ്രിസരോരുഹേ
നാമനം വിതനോമി നാശവിഹീന്, ഷണ്‍മുഖ പാഹി മാം !

16
ഔഡുമണ്ഡലമദ്ധ്യവര്‍ത്തിയതാം ശശാങ്കനിഭന്‍
കൈടഭാരിസരോരുഹാസനദേവതാസു മഹാമതേ
ഐഡഭാവമൊഴിക്ക മേ തവ തൃച്ചിലമ്പൊലി കേള്‍ക്കുവാ-
നീഡയാമി ഭവത് പദാംബുജപ്പൊഴും ഗുഹ പാഹി മാം !

17
അംബുധിത്തിരയും തിരക്കുമിളപ്രവാഹവുമൊക്കെയോ-
രംബുരാശിയതായടങ്ങിയൊടുങ്ങിടും പടി നിന്നില്‍ നി-
ന്നംബ, പൊങ്ങിമറിഞ്ഞുയര്‍ന്നു മറഞ്ഞിടുന്നഖിലാണ്ഡവും
അംബയാ സഹ വര്‍ത്തമാന വിജന്മ,ഷണ്‍മുഖ
                                                      പാഹി മാം !

18
അല്ലിലും പകലും ഭവത്പദല്ലവങ്ങളിലല്ലയോ
ചൊല്ലിയിങ്ങനെസൗമ്യമാം മുതലുള്ളടക്കിയിരിപ്പതും
കൊല്ലുവാന്‍ കൊലയാനപോലെയണഞ്ഞിടും
വെല്ലുവാനൊരു മന്ത്രമിങ്ങരുളീടു, ഷണ്‍മുഖ പാഹി മാം !

19
കഷ്ട്മിക്കലിയില്‍ ക്കിടന്നുഴലുന്നതൊക്കെയുമങ്ങു സ-
ന്തുഷ്ടനായ്  സുഖമോടു കണ്ടു രസിച്ചിരിക്കുക യോഗ്യമോ!
ക്ലീഷ്ടനായ്ക്കൊരിടം കൊടുക്കണ്മെന്നു നിന്തിരുവുള്ളിലു-
ണ്ടിഷ്ടമെങ്കില്ടിക്കടുത്തിദുമെന്നിലോ, പാഹി മാം !

ഷണ്‍മുഖദശകം

1
ജ്ഞാനച്ചെന്തിയെഴുപ്പിത്തെളുതെളെ വിലസും
          ചില്ലിവല്ലിക്കൊടിക്കുള്‍-
മൗനപ്പൂന്തിങ്കളുള്ളൂടുരുകുമമൃതൊഴു-
            ക്കുണ്ടിരുന്നുള്ളലിഞ്ഞും
ഞാനും നീയും ഞെരുക്കെക്കലരുവതിനരുള്‍-
    ത്തന്മയാം നിന്നിടിത്താര്‍-
ത്തേനുള്‍ത്തൂകുന്നക്യു മുത്തുക്കുടമടിയനട-
    ക്കീടു മച്ചില്‍ക്കൊഴുന്തേ!
2
തൂമത്തിനങ്കള്‍ക്കിടാവും തിരുമുടിയില്‍
    പാമ്പെലുമ്പുരാറും
ശ്രീമച്ചെമ്പന്‍ മുടിക്കള്‍ തിരുവൊളി ചിതറി-
    ച്ചിന്തുമന്തിച്ചുവപ്പും
നാമപ്പൊട്ടിട്ടിണങ്ങും നെറുക ഞ്ചെറുപിറ-
    ക്കീറു കാര്‍വില്ലു വെല്ലു-
ന്നോര്‍പ്പൂഞ്ചില്ലിവല്ലിക്കൊടിയുമടിയനുള്‍-
    ക്കണ്‍മുനയ്ക്കെന്നു കാണാം?

3
ഓമല്‍ച്ചുണ്ടും ചിതുമ്പിച്ചെറുചിരി ചിതറും
    തിങ്കള്‍ പങ്കജപ്പൂ
താവിത്തൂകും കടാക്ഷത്തിരുമധു മധുരം
    മാരി കോരിച്ചൊരിഞ്ഞും
കാമം മുന്‍പായ് മുളയ്ക്കും കളമുളകളറു-
    ത്തുള്‍നിലത്തന്‍പു വിത്തി-
ട്ടീ മദ്ഭക്തിപ്പൊടിപ്പിന്‍ പയിന്‍ കതിര്‍ വരുമാ-
    റാകണേ താരകാരേ!
4
സ്വര്‍ണ്ണക്കണ്ണാടി കുപ്പും കവിളിണയൊളിവില്‍
    കുണ്ഡലം കര്‍ണ്ണബിംബം
കണ്ണില്‍ക്കാണ്‍മാന്‍ കൊതിപ്പൈങ്കിളിയുടെ പവിഴ-
    ച്ചുണ്ടു തോല്ക്കുന്ന മൂക്കും
വെണ്ണക്ഖണ്ഡത്തിലുള്ളാ വെളിയൊളി കളയും
    താടിയും തേടുമീയെ-
ന്നുണ്ണിപ്പൈന്തേന്‍ കുഴമ്പേ! പിഴപൊറുകയിവന്‍
    ചെയ്തതും ചെയ്വതും നീ.

5
ആലക്കാലക്കഴുത്തേലരവവുമതിലൂ-
    ടാടിയോടുന്ന പൊന്നിന്‍-
നൂലല്‍ കോര്‍ത്തിട്ടു ചാര്‍ത്തിക്കിലുകിലയൊലികൊ-
    ള്ളുന്ന വെള്ളച്ചിലമ്പും
വേലും ശൂലം വിളങ്ങും വരദവുമഭയം
    ചെങ്കരതാരിലേന്തി-
പ്പാലാലോലും മടുത്തൂം പുതുമൊഴിയൊഴുകും
    വായുമായ് വാ കളിപ്പാന്‍.

6
കൂറില്‍ കൂറുണ്ടു വെണ്ണീര്‍ നറുമലര്‍ കളഭ-
    ക്കൂട്ടണിഞ്ഞുല്‍വിളങ്ങും-
മാറും മാറും മനത്തീയരിയ  കൊടുമുടി-
    ക്കാതലെന്‍ കല്ലു നെഞ്ചേ,
തേറും തേറും തിരത്തീടകമലരൊളിവു-
    ള്ളത്തിരുക്കോലമെന്നാല്‍
നീറും നീറും നിരപ്പേ നിരയനിരയുമ-
    മ്പെയ്യുമയ്യമ്പവമ്പും.

7
തീരത്തീരത്തിരുത്തൂവരുഅവയറരുമ-
    പ്പൊക്കിള്‍ പിന്‍ പൊന്നരഞ്ഞാണ്‍
താരില്‍ കോര്‍ത്തിട്ടു തങ്കത്തരി തിരളുമര-
    ക്കിങ്ങിണിത്തൊങ്ങല്‍ തൂക്കി
നീരില്‍ത്താരമ്പരക്കൊടിയടിമുടി നീ-
    രാളി നീര്‍വാറുമൂടി-
ന്നേരം നേരെന്നടിച്ചെന്‍ മുരുകയരികില്‍ വാ
    മുത്തുവാന്‍ മൈലിലേറി.

8
ഊഴിത്തട്ടിന്നൊഴുക്കായിഴുകിന ജഘന-
    ത്താഴികട്ടിനുള്‍പ്പൊന്‍-
വാഴത്തണ്ടും മണിത്തൂണഴകുമൊഴിയുമ-
    ത്തൃത്തുടക്കാമ്പു രണ്ടും
താഴത്തൂറിത്തുളുമ്പും മടുമലര്‍ശരവീ-
    രന്‍ മണിച്ചെപ്പു കൂപ്പും
താഴംപൂപ്പൊന്‍ കണങ്കാല്‍ തിരുവടിയണിമു-
    ട്ടും മറന്നീടുമോ ഞാന്‍?

9
മിന്നിച്ചിന്നുന്ന രത്നക്കുമിളകള്‍ നരിയാ-
    ണിക്കു തൃക്കാഴ്ച  വച്ചോ-
രുണ്ണിച്ചെന്താമരപൂവടിലടിമവേ-
    ലത്തിറം പെറ്റുകൊള്‍വാന്‍
തന്നില്‍ത്തങ്കച്ചിലമ്പിന്‍ ത്ധലത്ധലനിനദം-
    ക്കൊണ്ടെഴുന്നള്ളി വന്നെന്‍-
മുന്നില്‍ പൊന്നിന്‍കൊടി, നിന്‍ പുതുമകളടിയന്‍
    കാണ്‍മതെന്നോമലുണ്ണീ?
10
പത്ടില്‍ പത്തിപ്പുതുവിളൊടു പട ത-
    ല്ലും വിരല്‍ത്താരകള്‍
പത്തും ചിത്തും തുളുമ്പിച്ചൊരിയുമരിയ നി-
    ന്നന്‍പൊഴുകൂറിയോടി
സത്തും ചിത്തും തുളുമിച്ചൊരിയുമരിയ നി-
    ഞാനുമായിട്ടൊരുന്നാള്‍
മുത്തും മുട്തുണ്ടിരിപ്പാന്‍ കനകമയില്‍ കരേ-
    റിക്കളിച്ചോടി വാ നീ!

ഷാണ്‍മാതുരസ്തവം

1
ഗൗരീസഹായ സുഹൃദൂരീകൃതാവയവ,
                 ഭൂരീഷു വൈരിഷു തമ-
സ്സൂരീകൃതായുധ നിവാരീതദോഷ നിജ-
                 നാരീകലാലസമന:
ക്രൂരീഭവത്തിമിരചാരീ ഹിതാപദുര
                 രീ നീതിസൂരി കരുണാ-
വാരീണ, വാരിധര, ഗൗരീകിശോര, മമ
                  ദൂരീകുരുഷ്വ ദുരിതം.

2
മല്ലീകൃതത്രിദശമല്ലീ, സദാ സുദതി  
                  വല്ലീകുചാങ്കണലസത്
സല്ലീന കുങ്കുമ രസോല്ലീനവത്സ, യുധി      
                  ഭല്ലീസമയോ| സി ദിതിജൈ:
സഫുല്ലീകുരുഷ്വ സ ച വല്ലീതഗോധിതല,
                  വല്ലീവിലോല, ബുധഹൃദ്-
വല്ലീനിവാസ മമ സോല്ലീന കേകിഹയ     
                   സല്ലീലപാഹൃദുദജം.
          
                       
3
പ്രാണീകൃത സ്വനഖരാണീത ഭക്തജന-
                  വണീശ മുഖ്യ സുമനശ്-
ശ്രേണീ, സുജാനുതലതൂണി തമാലതിമി-
                  രാണീല ചൂചുകഭരാ
വാണീവിവിലാസമളിവേണീ,വിപഞ്ചിമൃദു-
                  വാണീ, തവാംഗരമണീ
ശ്രോണീഘന, സുമതി, ശാണീതനോതു ഭൃശ-
                  മേണീ വിശാലനയനാ.

4
രാഗാഭിഷിക്ത നിജകേശാദിപാദ വപു-
                രാശാ പിശാചദഹനാ
ശ്രീശാതകുംഭനിഭ പാശാങ്കുശാഭരണ
                നാശാന്തകാനുചര ഭോ:
ഭീശാഡ്വലാഹരണ ഗോശാബകാവനത-
                കോശാധിപാശു ഭഗവന്‍
പാശാടവീ ദവ ഹുതാശാശയാവപിശി-
               താശാ ഹി ഭോഗഭുഗമും.

5
സന്താപസന്തതി നിശാന്താവസന്തമയി
                    \കാന്താ യുഗാന്തരരതേ,
കിന്താവകേ  ഹൃദി നിതാന്താകുലാശയമ-
                     ഹന്താനപേതമവിതും
കിതാംമസം ഭവസി, ചിന്താമണീ രുചിര
                     സന്താന പാദപ ദവ-
ശ്ചീന്താധുതാന്ത രുജമന്താദിഹീന കുരു
                     മാന്താവകീന ഭജനം.

6
സീമാവിഹീനഗുണ സോമാവചൂഡ ജിത-
                     കാമാഭിമാന സുമതേ!
ഭൂമാധവാദി നുത ഭൂമാസമാന,പുര-
                     കാമാന്ഡകാന്തക ഗുരോ
നാമാളിജാപിജന കാമാതിഭീമ, ഗുഹ  
                    സാമാദി വേദവിദ്യം.

7
വേദാനുഗീതനുത പാദാരവിന്ദയുഗ-
           മാദായ സേവനവിധേ-
രാദാവമും സരസമാധാതുകാമ,ശുഭ-
         കേദാരകേളി നിലയേ,
താദാത്മ്യലീനമതി സാദാപനോദ,സക-
        ലാദാസ ദൈവതതരോ
ഭൂദാസ കല്പലതികോദാരദാമ, കുരു
    മോദാംബുരാശി വസതിം.

8
കിഞ്ചാസുരദ്വിരദ പഞ്ചാനന പ്രണവ-
    സഞ്ചാരി ഹംസസമനേ
കിഞ്ചാപലന്നമന, തുഞ്ജാനുജീവി മമ
    സിഞ്ചാമൃതാഭാ കൃപയാ
പഞ്ചാനനപ്രണയ കഞ്ചാപി ശാസി കതി
    മുഞ് ചാശു ബദ്ധകമതിം
പഞ്ചാശുഗാരിസുര പഞ്ചാനനാത്മജ-
    മിമഞ്ചാപി പാഹി സതതം.

9
കാലായ ശീതരുചി ബാലാവചൂഡ, ശുഭ-
    ശീലാവധൂതചരിത
ശ്രീലാഘലാവരദ ലീലാഹി വാരിസഖ
    ബാലാശയാശ്യശുചേ!
കാലാനലോപമിത ഫാലാവലോകനക
    കാലാജിനാവൃത തനോ
വേലായുധോ മഹതി കോലാഹലാരവ സു-
    ലീലാ തനോതു കുശലം.  

സുബ്രഹ്മണ്യകീര്‍ത്തനം

1
അന്തിപ്പൂന്തിങ്കളുന്തിത്തിരുമുടി തിരുകി-
    ച്ചൂടിയാടും ഫണത്തിന്‍
ചന്തം ചിന്തും നിലാവിന്നൊളി വെളിയില്‍ വിയദ്
ഗംഗ പൊങ്ങിക്കവിഞ്ഞും
ചന്തച്ചെന്തീമിഴിച്ചെങ്കതിര്‍ നിര ചൊരിയി-
    ച്ചന്ഡകാരാനകറ്റി-
ച്ചിന്താസന്താനമേ, നിന്തിരുവടിയന്‍-
    സങ്കടം പോക്കിടേണം.

2
പച്ചക്കള്ളം വിതറ്റിപ്പഴവിന കുടികെ-
    ട്ടിക്കിടക്കുന്നൊരിമ്മെ-
യ്യെച്ചില്‍ച്ചോറുണ്ടിരപ്പോടൊരു വടിയുമെടു-
    ത്തോടി മൂടറ്റിടും മുന്‍
പച്ചപ്പൊന്‍ മയ്ലിലേറിപ്പരിചിനൊടെഴുന-
    ള്ളിപ്പടിക്കല്‍ കിടക്കും
പിച്ചക്കാരന്നു വല്ലോമൊരു ഗതി തരണേ
    മറ്റെനിക്കാരുമില്ലേ!

3
ജ്യോതിശ്ചക്രം കണക്കേന്‍ മനമിളകി മറി-
    ഞ്ഞായുരന്തം വരും മുന്‍
ബോധക്കേടൊക്കെ നീക്കിത്തരികയമൃതരുള്‍-
    ത്തേന്‍ തുളുമ്പും പദം തേ;
പാതിപ്പെണ്‍മെയ്കന്‍ നിന്തിരുവടിയുടെ മേ-
    ലേറിയാടുന്ന നേരം
മോദിച്ചേതും മടിക്കാതവനെയിവിടെ നീ
    കൊണ്ടുവാ തങ്കമയ്ലേ!

4
എണ്‍ചാണ്‍ റോട്ടൂടെയുള്ളശ്ശകടമതു വലി-
    ച്ചോണ്ടു മേലീഴ്ത്തു കീഴും
സഞ്ചാരം താവി മേവും തുരഗമിണയൊഇടേ
    പൂട്ടിയോടിച്ചിറങ്ങി
നെഞ്ചാറിപ്പാല്‍ കൂടിപ്പാനൊരു വരമരുളീ-
    ടേണമേ തമ്പുരാനേ!

5
അങ്കുങ്കും നാഡിയോടും ദിനമണി മതിയും
    പോയണഞ്ഞീടുമപ്പോള്‍
തങ്കക്കോയിക്കലുള്ളില്‍ തരളമണിവിള-
    ക്കും കൊളുത്തിക്കരേറ്റി
നങ്കും മങ്കും നടിച്ചും നടനമിടുവതി-
    ന്നായേഴുന്നള്ളി വായീ-
യങ്കം വെട്ടുന്ന വേടപ്പരിഷയെ നിരവേ
    ചുട്ടു നിര്‍ധൂളിയാക്കാന്‍.

6
കാടും മേടും കഥിച്ചോണ്ടൊരു കമനിമണീ-
    കാന്തനായാലുമെന്തേ
പാടും കേടും പറഞ്ഞും പലവഴിയുറി-
    പ്പാഞ്ഞലഞ്ഞാലുമെന്തേ
കാടും വീടും സമം നിന്തിരുവടിയരുള്‍ പൊ-
    ങ്ങീദുവോളം പൊറുപ്പാന്‍
നാടുണ്ടോടുണ്ടു ചാരുണ്ടരിയ തിരുവേഴു-
    ത്താറുമുണ്ടോതുവാനും.

7
ഓങ്കാരം കൊണ്ടെഴുപ്പിപ്പെരുവെളി നടുവേ
    പള്ളികൊണ്ടുള്ളിലുണ്ടാം
ത്ഡങ്കാരം കേട്ടുണര്‍ന്നീടുക ത്ഡടിതി മതി-
    ത്താമരത്തേന്‍ കുടിപ്പാന്‍
പങ്കാരും പറ്റുവാനില്ലിരവുപകലിരു-
    ന്നിച്ചയും തേനൂറിഞ്ക്ജും
ത്ഡങ്കാരം പോലുമില്ലിങ്ങിതിനെയിനിയോ-
    ടാസ്വദിച്ചീടുവാന്‍ വാ.

8
കണ്ണുണ്ടീരാറു കാതും കരവുമതുകണ-
    ക്കുണ്ടു കാരുണ്യമോയീ-
വണ്ണം മറ്റാര്‍ക്കുമില്ലീയടിമയിഹ പെടും
    പാടു കണ്ടീലയോ നീ
കണ്ണില്‍ക്കണ്ടോര്‍ പഴിക്കുന്നതുമൊരു ചെവി കൊ-
    ണ്ടെങ്കിലും കേട്ടതില്ലേ,
ദണ്ണം തീര്‍ത്തെന്നെ രക്ഷിച്ചഭയമരുളുവാന്‍
    കയ്യുമൊന്നല്ലെ വേണ്ടൂ?

9
ഓട്ടീലൊട്ടിച്ചു നാളത്തിരുനടുവെളി പാര്‍-
    ത്തങ്കുശുങ്കെന്നു തട്ടി-
ക്കൂട്ടിപ്പൂട്ടിപ്പിടിച്ചക്കുതിരയെ നടുറോ-
    ട്ടൂടെയോടിച്ചു വേഗം,
ചാട്ടിന്‍ കൂട്ടിങ്കുലുള്‍ച്ചഞ്ചലതരളകും
    പഞ്ചരാജാക്കള്‍ പോം മുന്‍
കൂട്ടക്കൊട്ടോടു കോട്ടയ്ക്കകമതു കരയേ-
    റിസ്സുഖിപ്പാന്‍ വരം താ.

10
മൗനപ്പുന്തേനൊഴുക്കേമതിയമ്ര്തൊലിയേ,
    മന്ദനാമെന്‍ മനക്കണ്‍-
ജ്ഞാനക്കണ്ണാടുയേ, നിന്‍ തിരുവടിയടിയന്‍-
    തീ പൊറുത്തീവേണം;
കൂനിത്തന്തേനുമായിക്കൂറവര്‍കുടിയതില്‍
    പെണ്ണെദുത്തുണ്ടതേക്കാള്‍
മാനക്കേടോ നിനക്കീയഗതിയെയവനം
    ചെയ്തു നിന്നോടു ചേര്‍ത്താല്‍?

11
വെയ്ലും ന്ലാവും വിഴുങ്ങിക്കനലൊളി നടുവില്‍
    കാലുമൂന്നിപ്പിടിച്ച-
മ്മയ്ലിന്മേലാടുമുണ്ണീ,മരയരുതു മനോ-
    മൗനവീട്ടിന്‍ ജയക്കും ജരനര മുതലാം
    മൂഢരും ഞാനുമായി-
ജ്ജെയ്ലില്‍ പാര്‍പ്പാന്‍ ഞെരുക്കും ജവമയി പരമന്‍
    ചിത്സുഖം നല്കിടേണം.

12
സ്പഷ്ടം ന്ലാവങ്ങു നീങ്ങി ദിനകരനുദയം
    ചെയ്തു ചന്ദ്രന്‍ മറഞ്ഞൂ
തട്ടിത്തട്ടിപ്പെരുക്കിപ്പെരുവെലിയതിലാ-
    കീടുവാന്‍ പിന്നെയാട്ടേ,
കഷ്ടം ദീനം പിടിച്ചോ മദിരയതു കൂടി-
    ച്ചോ കിടക്കുന്ന ലോകര്‍-
ക്കുത്തിഷ്ഠൊത്തിഷ് ഠ ശീഘ്രം,നദിയില്‍ മുഴുകുവാന്‍
    കാലമയ് വന്നിതിപ്പോള്‍.

13
ഉള്‍ത്തീമാറ്റാനുപായത്തുനിവു നയമന-
    ക്കണ്‍മണേ, നീ തരാഞ്ഞാ-
ലുള്‍തീവ്രം പൊങ്ങി വിങ്ങും ദഹശിഖയില്‍ ഞാന്‍
    വെന്തുപോട്ടെന്നുറച്ചോ?
പിച്ചും ഭ്രാന്തും പിടിച്ചപ്പിണിയറുതി വരാ-
    നായ് വിതറ്റുന്നൊരിപ്പേ-
പ്പട്ടിക്കുണ്ടോ സുബോധം, പിഴകളഖിലവും
    നീ പൊറുത്താളുമല്ലോ!

14
എച്ചില്ച്ചൊറുണ്ട പുള്ളിക്കിനിയൊരു മകനാം
    നീയിരപ്പാളി ഞാനോ
പിച്ചക്കാരന്‍, പിഴയ്ക്കും പിഴകളഖിലവും
    നീ പൊറുക്കെന്നു ഞായം
അച്ഛന്‍ പൈതങ്ങള്‍തന്‍ കാലടിയിണയടിപെ-
    ട്ടാലുമൊക്കെപ്പൊറുത്ത-
കൊച്ചുങ്ങള്‍ക്കുള്ളഭീഷ്ടം കനിവൊടു നിറവേ-
    റ്റികൊടുക്കുന്നുവല്ലോ!

15
ഉണ്‍മാനില്ലാഞ്ഞിരപ്പോട്ടിയുമൊരു വടിയും
    കൊണ്ടു നീളേ നടക്കും
പെണെമയ്പങ്കന്‍ കൂടത്തിന്‍ കവിളു കവിയുമാ-
    റുള്ള കള്ളും ചുമന്നും
നിര്‍മ്മാണം പോല്‍ ചിലപ്പോളരയിലൊരു കരി-
    ത്തോലുടുത്തും നടക്കും
വന്മായം നിന്‍ തകപ്പന്‍വികൃതികള്‍ പറവാ-
    നാദിശേഷ്ന്നുമാമോ!

നവമഞ്ജരി

    ശിശു നാമഗുരോരാജ്ഞാം
    കരോമി ശിരസാവഹന്‍
    നവമഞ്ജരികാം ശുദ്ധീ-
    കര്‍ത്തുമര്‍ഹന്തി കോവിദാ:
1
നാടീടുമീ വിഷയമോടീദൃശം നടന-
    മാടീടുവാനരുതിനി-
ക്കാടീ വയോവിതരതീടീയിടയ്ക്കിവനു
    കൂടിയമായതിയലും
കാടീയുമീ കരണമൂടീയെരിപ്പതിനൊ-
    രേടീ കരൈഞ്ഞ നിടില-
ച്ചൂടീ ദമീയ മയിലോടീടുവാനരുള്‍ക   
    മോടീയുതം മുരുകനേ!

2
രാപായി വീണുഴറുമാ പാപമീയരുതി-
    രാപായി പോലെ മനമേ
നീ പാര്‍വതീതനയമാപാദചൂഡമണി
    മാപാദനായ നിയതം
പാപാടവീ ചുടുമിടാപായമീ മരുദി-
    നോപാസനേന ചുഴിയില്‍
തീപായുമാറുമധുനാ പായമുണ്മതിനു
    നീ പാഹി മാമറുമുഖാ!

3
യന്നായി വന്നരികില്‍ നിന്നായിരം കതിര്‍ പ-
    രന്നാഭയുള്ള വടിവേല്‍-
തന്നാലിവന്നരുള്‍ തരുന്നാകിലൊന്നു കുറ-
    യുന്നാമമൊന്നരുളു നീ
പുന്നാമതോയതിനി വന്നാകിലും മുരുക,
    നിന്നാമമൊന്നു പിടുവി-
ട്ടെന്നാകിലില്ല ഗതിയെന്നാലുമൊന്നുരുകി-
    നിന്നാലവന്നതു മതി.

4
ണത്താരില്‍മാതണിയുമത്താമരക്കുസുമ-
    മൊത്താഭയുള്ളടികളെ-
ന്നുള്‍ത്താരിനുള്ളിലരികത്തായി വന്നമര-
    വിത്തായ മൂലമുരുകാ,
മത്താപമൊക്കയുമറുത്താശു മാമയിലി-
    ലൊത്താടി വല്ലിയൊടുമി-
മ്മത്താളടിച്ചു നിലയെത്താതെ നീന്തുമിവ-
    നെ സ്ഥായിയോടുമവ നീ.

5
കൃട്ടായി വന്ന നില വിട്ടോടി വന്നൊരു കു-
    രുട്ടാവിയിങ്കലൊരു ക-
ണ്ണിട്ടാലുമപ്പോഴുതിരുട്ടാറുമെന്തൊരു മി-
    രട്ടാണിതൊക്കെ മുരുകാ,
വിട്ടാലിവന്നൊരു വരട്ടാശു നീയവന-
    മിട്ടാലുമിങ്ങു കൃപയാ.

6
തണ്ടാരില്‍ മാനിനിയിലുണ്ടായ മാരനുമു-
    രുണ്ടായിരം ചുവടിനു-
ള്ളുണ്ടാതിരിപ്പതിനു കണ്ടാലെവന്നു മന-
    മുണ്ടാകയില്ല തവ മെയ്
തെണ്ടാതിരിപ്പവനിലുണ്ടാകയില്ല ശിതി-
    കണ് ഠാദി ദേവകൃപയും
വിണ്ടാവി നിന്നടിയനുണ്ടാകുമാരു കൃപ-
    യുണ്ടാകണം മുരുകനേ.

7
മഞ്ഞാവിതന്‍ കമനികുഞ്ഞായ നിന്‍ ചരണ-
    കഞ്ജായ വീണു പണിയു-
ന്നിഞ്ഞാനുമങ്ങുമൊരു കുഞ്ഞാണിതെന്നറിവു
    കിം ഞായമീശതനയാ,
കിം ജാതകം ബത! തിരിഞ്ഞാകിലൊന്നിഹ ക-
    നിഞ്ഞലുമൊന്നടിയനില്‍
പിന്‍ ഞാനുമങ്ങുമൊരു കുഞ്ഞണിതെന്ന പദ-
    വും ജായതേ സ്ഫലമായ്!

8
ജ്ഞപ്തിക്കു വന്നടിയനപ്തിങ്കള്‍ ചൂടനൊടു
    സപ്തിക്കണഞ്ഞു മുറിയില്‍
ശ്ബ്ദിച്ചിടാതഖിലദിക് തിങ്ങി നിന്നു വരു-
    മബ്ധിക്കടുത്ത കൃപയാ
യുക്തിക്കടുക്കുമൊരു ശുക് തിട്ടു മട്ടുകളെ
    യുക്തിപ്പറുത്തു പലരും
ധിക്  തിഗ്മദീധിതി സുദൃക് തിക്കുമീ വ്യസന-
    മുക്തിക്കു പാലയ വിഭോ!

9
രീണം മനം വിഷയബാണം വലിച്ചുഴറി
    നാണം കളഞ്ഞുതകി ന-
ല്ലോണം ഭവത്പദമൊരീണം വരാനരുള്‍ക
    വേണം ഷഡാനന വരം
ഏണം പിടിച്ചവനൊടോണം കളിപ്പതിനു
    പോണം ഭവാനൊടുമഹം
കാനംബരത്തു പരിമാണ്മം പടിപ്പതിനു
    നീ നമ്മള്ളോടുമൊരുനാള്‍!

ഗുഹാഷ്ടകം

1
ശാന്തം ശംഭുതനൂജം സത്യമനാധാരം ജഗദാധാരം
ജ്ഞാതൃജ്ഞാനനിരന്തലോകഗുണാതിതം ഗുരുണാതീതം
വല്ലീവത്സല ഭൃങ്ഗാരണ്യകതാരുണ്യം വരകാരുണ്യം
സേനാസാരമുദാരം പ്രണമത ദേവേശം ഗുഹമാവേശം.

2
വിഷ്ണുബ്രഹ്മസമരച്യം ഭക്തജനാദിത്യം വരുണാതിഥ്യം
ഭവാഭാവ ജഗത് ത്രയരൂപമഥാരുപം ജിതസാരൂപം
നാനാ ഭുവനസമാധേയം വിനുതാധേയം വരരാധേയം
കേയൂരാങ്ഗനിഷങ്ഗം പ്രണമത ദേവേശം ഗുഹമാവേശം.

3
സ്കന്ദം കുങ്കുമവര്‍ണ്ണം സ്പന്ദ്മുദാനന്ദം പരമാനന്ദം
ജ്യോതി:സ്തോതോമനിരരമ്യമഹഹ്സ്സാമ്യം മനസായാമ്യം
മായാശൃങ്ഖലബന്ഡവിഹീനാദീനം പരമാദീനം
ശോകാപേതമുദാന്തം പ്രണമത ദേവേശം ഗുഹമാവേശം.

4
വ്യാളവ്യാവൃതഭൂഷം ഭസ്മസമാലേപം ഭുവനാലേപം
ജ്യോതിശ്ചക്രമസര്‍പ്പിതകായമനാകായമാകായം
ഭക്തത്രാണനശ്ക്ത്യാ യുക്തമനുദ്യുക്തം പ്രണയാസക്തം
സുബ്രഹമണ്യമരുണ്യം പ്രണമത ദേവേശം ഗുഹമാവേശം

5
ശ്രീമത്സുന്ദരകായം   ശിഷ്ടജനാസേവ്യം സുജടാസേവ്യം
സേവാതുഷ്ടസമര്‍പ്പിതസൂത്രമഹാസത്രം നിജ ഷഡ്വക്ത്രം
പ്രതൃര്‍ത്ഥ്യാനത പാദസരോരുഹമാവാഹം ഭവഭീദാഹം
നാനാ യോനിമയോനിം പ്ര്ണമത ദേവേശം
                ഗുഹമാവേശം.

6
മാന്യം മുനിഭിരമാന്യം മഞ്ജുജടാസര്‍പ്പം ജിതകന്ദര്‍പ്പം
ആകല്പാമൃതതരളതരങ്ഗമനാസങ്ഗം സകലാസങ്ഗം
ഭാസാ ഹൃധരിതഭാസ്വന്തം ഭവികസ്വാന്തം ജിതഭീസ്വാന്തം
കാമം കാമനികാമം പ്രണമത ദേവേശം ഗുഹമാവേശം.

7
ശിഷ്ടം ശിവജനതുഷ്ടം ബുധഹൃദയാകൃഷ്ടം
            ഹൃതപാപിഷ്ഠം
നാദാന്തദ്യുതിമേകമനാസങ്ഗം സകലാസങ്ങു്ഗം
ദാനവിര്ജ്ജിതനിര്‍ജ്ജരദാരുമഹാഭീരും തിമിരാഭീരും
കാലാകാലമകാലം പ്രണമത ദേവേശം ഗുഹമാവേശം.

8
നിത്യം നിയമിഹൃദിസ്ഥം സത്യമനാഗാരം ഭുവനാഗാരം
ബന്ഡൂകാരുണ ലളിതശരീരമുരോഹാരം മഹിമാഹാരം
കൗമാരീകര പീഡിത പാദപയോജാതം ദിവി ഭൂജാതം
കണ്ഠേ കാലമകാലം പ്രണമത ദേവേശം ഗുഹമാവേശം.

ബാഹുലോയാഷ് ടകം

1
ഓ  ഓം  ഓം  ഹോമധൂമപ്രകദതടജടാ-
        കോടിഭോഗിപ്രപൂരം
അം  അം  അം  ആദുതേയ പ്രണതപദയുഗാമ്-
       ഭോരുഹ ശ്രീവിലാസം
ഉം  ഉം  ഉം  ഉഗ്രനേത്രത്രയ ലസിത വപുര്‍
      ജ്യോതിരാനന്ദ്രൂപം
ശ്രീം  ശ്രീം  ശ്രീം ശ്രീഘ്രചിത്തഭ്രമഹരമനിശം
      ഭാവയേ ബാഹുലേയം.

2
ഹിറീം  ഹിറീം  ഹിറീം  ഹൃഷ് ടഷട് കന്ധരമഘമരണാ-
    രണ്യസംവര്‍ത്തവഹ് നീം
ഐം  ഐം  ഐം ഐങ്ഗുദീ സത്ഫലമൃദു മിളിത-
    പ്രാശി യോഗീന്ദ്രവന്ദ്യം
ക്ലീം  ക്ലീം  ക്ലീം  ക്ലീഷ്ടകായക്ലമദവ ദഹന
    ക്ലേശനിര്‍മ്മൂലനാശം
സൗം  സൗം  സൗം സൗരകാന്തിഭ്രമഹരമനിശം
    ഭാവയേ ബാഹുലേയം.

3
ശം  ശം  ശം  ശബ്ദരൂപം ശശിധരമമലം
    ശങ്കരം സാംബമൂര്‍ത്തിം
ശിം  ശിം  ശിം  ശിഷ് ടവന്ദ്യം ശിഖരിനിലയനം
    ശിക്ഷിതാനേകലോകം
ശും  ശും  ശും  ശുഭ്രഹാസം ശുഭകരമതിസ-
    ന്ദേഹ സന്ദോഹനാശം
ശൗം ശൗം ശൗം ശൗക്ലിതാങ്ങ്ഗം സിതഭസിതഗണൈര്‍
    ഭാവയേ ബാഹുലേയം.

4
രം രം രം രമ്യദേഹം രജതഗിരിഗൃഹം
    രക്തപദ്മാങ്ഘ്രിയുഗ്മം
രിം രിം രിം രിക്തശോക പ്രകൃതിപരമജം-
    ഘാലമാനീലനേത്രം
രും രും രും രൂക്ഷകായപ്രതിഭടഹനനം
    രക്തകൗശേയവസ്ത്രം
രൗം  രൗം  രൗം രൗരവാദു ദ്രുതഹരകുഹരം
        ഭാവയേ ബാഹുലേയം.

5
ഹം  ഹം  ഹം  ഹംസയോഗിപ്രവരസുഖകരം
    ഹസ്തലക്ഷ്മീസമേതം
ഹിം  ഹിം  ഹിം ഹീനമാനം ഹിതസുഖവരദം
    ഹിംസയാപേതകീലം
ഹൂം  ഹൂം  ഹൂം  ഹൂംകൃതിധ്വംസിത രജനിചര-
    ക്രെര്യകൗടില്യമൂര്‍ത്തീം
ഹൈം  ഹൈം  ഹൈം ഹൈമകുംഭായതകര സഹജം
    ഭാവയേ ബാഹുലേയം.

6
ണം  ണം  ണം നന്ദികേശപ്രവര ഭുജഗ നിര്‍-
    വിഘ്ന കര്‍മ്മപ്രപഞ് ചം
ണിം  ണിം  ണിം  നീലകണ്ഠ പ്രിയസുതമജിതം
    നീര്‍മ്മലാങ് ഗം നിരീഹം
ണും  ണും  ണും  ണുത്തനാഭോത്തര നിഭൃതനിരാ-
    ലംബ കൈവല്യമൂര്‍ത്തിം
ണൗം  ണൗം  ണൗം നാമരൂപാത്മക ജഗദഖിലം
    ഭാവയേ ബാഹുലേയം.

7
ഭം  ഭം  ഭം ഭാഗധേയം ഭഗവദനുചര-
    പ്രാഞ്ജലിസ് തോത്രപൂരം
ഭിം  ഭിം ഭിം ഭീമ നാദാന്തക മദനഹരം
    ഭീഷിതാരാതിവര്‍ഗ്ഗം
ഭും  ഭും  ഭും  ഭൂതിഭൂഷാര്‍ച്ചിതമമിതസമ-
    സ്താര്‍ത്ഥശാസ്ത്രാന്തരങ്ഗം
ഭൗം ഭൗം ഭൗം ഭൗമമുഖ്യം ഗ്രഹഗണനപടും
    ഭാവയേ ബാഹുലേയം.

8
വം  വം  വം  വാഹിനീശം വലരിപുനിലയ-
    സ് തോത്രസമ്പത്സമൂഹം
വിം   വിം   വിം വീരബാഹുപ്രഭൃതിസഹചരം
    വിഘ്നരാജാനുജാതം
വും  വും  വും  ഭൂതനാഥം ഭുവനനിലയനം
    ഭൂരികല്യാണശീലം
വൗം  വൗം വൗം ഭാവിതാരി പ്രതിഭയമനിശം
    ഭാവയേ ബാഹുലേയം.

Works on Moral Value

അനുകമ്പാദശകം

1
ഒരു പീഡയെറുമ്പിനും വരു-
ത്തരുതെന്നുള്ളനുകമ്പയും സദാ
കരുണാകര! നല്കുകുള്ളില്‍ നിന്‍
തിരുമെയ് വിട്ടകലാതെ ചിന്തയും.
2
അരുളാല്‍ വരുമിമ്പമന്‍പക-
ന്നൊരു നെഞ്ചാല്‍ വരുമല്ലലൊക്കെയും
ഇരുളപിനെ മാറ്റുമല്ലലിന്‍
കരുവാകും കരുവാമിതേതിനും.
3
അരുളന്‍പമ്പ മൂന്നിനും
പൊരുളൊന്നാണിതു ജീവതാരകം
"അരുളിള്ളവനാണു ജീവി"യെ-
ന്നുരുവിട്ടീടുകയീ നവാക്ഷരീ.
4
അരുളില്ലയതെങ്കിലസ്ഥി തോല്‍
സിര നാറുന്നൊരുടമ്പു താനവന്‍;
മരുവില്‍ പ്രവഹിക്കുമംബുവ-
പ്പുരുഷന്‍ നിഷ്ദലഗന്ധപുഷപമാം.
5
വരുമാറു വിധം വികാരവും
വരുമറില്ലറിവിന്നിതിന്നു നേര്‍;
ഉരുവാമുടല്‍ വിട്ടു കീര്‍ത്തിയാ-
മുരുവാര്‍ന്നിങ്ങനുകമ്പന നിന്നിടും.
6
പരമാര്‍ത്ഥമുരച്ചു തേര്‍ വിടും
പൊരുളോ, ഭൂതദയാക്ഷമാബ്ധിയോ?
സരളാദ്വയഭാഷ്യകാരനാം
ഗുരുവോയീയനുകമ്പയാണ്ടവന്‍?
7
പുരുഷാകൃതി പൂണ്ടു ദൈവമോ?
നരദിവ്യാകൃതി പൂണ്ട ദൈവമോ?
പരമേശപവിത്രപുത്രനോ?
കരുണാവാന്‍ നബി മുത്തുരത്നമോ?
8
ജ്വര മാറ്റി വിഭൂതികൊണ്ടു മു-
ന്നരിതാം വേലകള്‍ ചെയ്ത മൂര്‍ത്തിയോ?
അരുതാതെ വലഞ്ഞു പാടിയൗ-
ദരമാംനോവു കെടുത്ത സിദ്ധനോ?
9
ഹരനന്നെഴുതി പ്രസിദ്ധമാം
മറയൊന്നോതിയ മാമുനീന്ദ്രനോ?
മരിയാതുടലൊടു പോയൊര-
പ്പരമേശന്റെ പരാര്‍ത്ഥ്യഭ്ക്തനോ?
10
നരരൂപമെടുത്തു ഭൂമിയില്‍
പെരുപമാറിടിന കാമധേനുവോ?
പരമാദ്ഭുതദാനദേവതാ-
തരുവോയീയനുകമ്പയാണ്ടവന്‍

    ഫലശ്രുതി

അരുമാമറയോതുമര്‍ത്ഥവും
ഗുരുവോതും മുനിയോതുമര്‍ത്ഥവും
ഒരു ജാതിയിലുള്ളതൊന്നു താന്‍
പൊരുളോര്‍ത്താലഖിലാഗമത്തിനും.

ജാതിനിര്‍ണ്ണയം


    മനുഷ്യാണാം മനുഷ്യത്വം
    ജാതിര്‍ ഗോത്വം ഗവാം യഥാ
    ന ബ്രാഹ്മണാദിരസ്യൈവം
    ഹാ! തത്ത്വം വേത്തി കോ| പി ന.

2
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്
ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതില്‍.

3
ഒരു ജാതിയില്‍ നിന്നല്ലോ പിറന്നീടുന്നു സന്തതി
നരജാതിയിതോര്‍ക്കുമ്പോളൊരു ജാതിയിലുള്ളതാം.

4
നരജാതിയില്‍ നിന്നത്രേ പിറന്നീടുന്നു വിപ്രനും
പറയന്‍ താനുമെന്തുള്ളതന്തരം നരജാതിയില്‍?

5
പറച്ചിയില്‍ നിന്നു പണ്ടു പരാശരമഹാമുനി
പിറന്നു മറ സൂത്രിച്ച മുനി കൈവര്‍ത്തകന്യയില്‍.

6
ഇല്ല ജാതിയിലൊന്നുണ്ടോ വല്ലതും ഭേദമോര്‍ക്കുകില്‍
ചൊല്ലേറും വ്യക്തിഭാഗത്തലല്ലേ ഭേദമിരുന്നിടൂ?

ജാതിലക്ഷണം

1
പുണര്‍ന്നു പെറുമെല്ലാമൊ-
രിനമാം പുണരാത്തത്
ഇനമില്ലിനമാമിങ്ങൊ-
രിണയാര്‍ന്നൊത്തു കാണ്‍മതും.
2
ഓരോയിനത്തിനും മെയ്യു-
മോരോ മാതിരിയൊച്ചയും
മണവും ചുവയും ചൂടും
തണുവും നോക്കുമോര്‍ക്കണം.
3
തുടര്‍ന്നോരോന്നിലും വെവ്വേ-
റടയാളമിരിക്കയാല്‍
അറിഞ്ഞീടുന്നു വെവ്വേറെ
പിരിച്ചോരോന്നുമിങ്ങു നാം.
4
പേരൂരു തൊഴിലീ മൂന്നും
പോരുമായതു കേള്‍ക്കുക!
ആരു നീയെന്നുകേള്‍ക്കേണ്ടാ
നേരു മെയ് തന്നെ ചൊല്കയാല്‍
5
ഇനമാര്‍ന്നുടല്‍ താന്‍ തന്റെ-
യിനമേതെന്നു ചൊല്‍കയാല്‍
ഇനമേതേന്നു കേള്‍ക്കില്ല
നിനവും കണനുമുള്ളവര്‍
6
പൊളി ചൊല്ലുന്നിനം ചൊല് വ-
തിഴിവെന്നു നിനയ്ക്കയാല്‍,
ഇഴിവില്ലിനമൊന്നാണു
പൊളി ചൊല്ലരുതാരുമേ.
7
ആണും പെണ്ണും വേര്‍തിരിച്ചു
കാണുംവണ്ണമിനത്തെയും
കാണണം കുറികൊണ്ടിമ്മ-
ട്ടാണു നാമറിയേണ്ടത്
8
അറിവാഴിയില്‍ നിന്നു
വരുമെല്ലാവുടമ്പിനും
കരുവാണിന,മീ നീരിന്‍
നിരതാന്‍ വേരുമായിടും.
9
അറിവാം കരുവാന്‍ ചെയ്ത
കരുവാണിനമോര്‍ക്കുകില്‍
കരുവാര്‍ന്നിനിയും മാറി
വരുമീ വന്നതൊക്കെയും.
10
ഇനമെന്നിതിനെച്ചൊല്ലു-
ന്നിന്നതെന്നറിയിക്കയാല്‍
ഇനമില്ലെങ്കിലില്ലൊന്നു-
മിന്നതെന്നുള്ളുതൂഴിയില്‍.

 

മുനിചര്യാപഞ്ചകം

1
ഭുജ:കിമുപധാനതാം കിമു ന കുമ്ഭിനീ മഞ്ചതാം
വ്രജേദ് വ്യജിനഹാരിണീ സ്വപദപാതിനീ മേദിനീ
മുനേരപരസമ്പദാ കിമിഹ മുക്തരാഗസ്യ ത-
ത്ത്വമസ്യധിഗമാദയം സകലഭോഗ്യമത്യശനുതേ.
2
മുനി: പ്രവബദതാം വര: ക്വചന വാവ്യമീ പണ്ഡിതോ
വിമൂഢ ഇവ പര്യടന്‍ ക്വചന സംസ്ഥിതോ | പ്യുത്ഥിത:
ശ്രീരമധിഗമ്യ ചഞ്ചലമനേഹസാ ഖണ്ഡിതം
ഭജത്യനിശമാത്മന: പദമഖണ്ദ്ബോധം പരം.
3
അയാചിതമലിപ് സയാ നിയതിദത്തമന്നം മുനി-
സ്തനോ: സ്ഥിതയ അന്വദന്‍ പഥി ശയാനകോ | വ്യാകുല:
സദാത്മദൃഗനശ്വരം സ്വപരമാത്മനോരൈക്യത:
സ്ഫുരന്‍ നിരുപമം പദം നിജമുപൈതി സച്ചിത് സുഖം.
4
അസത്സീഅദിതി വാദതോ ബഹിരചിന്ത്യമഗ്രാഹ്യമ-
ണ്വഖര്‍വമമലം പരം സ്തിമിതനിമ്നമത്യുന്നതം
പരാങ്മുഖ എഅതസ്തത: പരിസമേതി തുര്യം പദം
മുനിസ്സദസതോര്‍ ദ്വയാദുപരിഗന്തുമഭ്യുദ്യ്ത:.
5
സ്വവേശ്മനി വനേ തഥാ പുളിനഭൂമിഷു പ്രാന്തരേ
ക്വ വാ വസതു യോഗിനോ വസതി മാനസം ബ്രഹ്മണി
ഇദം മരുമരീചികാസദൃശമാത്മദൃഷ്ട്യാഖിലം
നിരീക്ഷ്യ രമതേ മുനീര്‍ നിരുപമേ പരബ്രഹമണി.

സദാചാരം

1
നല്ലത്ല്ലൊരുവന്‍ ചെയ്ത
നല്ല കാര്യം മറപ്പത്
നല്ലതല്ലാത്തതുടനേ
മറന്നീടുന്നതുത്തമം.
2
ധര്‍മ്മം ജയിക്കുന്നു, സത്യം
ജയിക്കുന്നിങ്ങു സര്‍വ്വദാ
അധര്‍മ്മവും ജയിക്കുന്നി-
ല്ലസത്യവുമൊരിക്കലും.
3
നെല്ലിന്നു നീരു വിട്ടീടില്‍
പുല്ലിനും പോയിടുന്നത്;
കല്ലിലത്രേ ജലം, നെല്ലില്‍-
ച്ചെല്ലും വഴി ചെറുക്കുക്കുകില്‍.
4
പേരും പ്രതിഭയും നല്ലോ-
രാരുമേ കൈവിടില്ലത്,
നേരറ്റ കൃപണര്‍ക്കൊട്ടും
ചേരാ,നേരേ വിപര്യയം.
5
ഒന്നുണ്ടു നേരു,നേരല്ലി-
തൊന്നും,മര്‍ത്ത്യര്‍ക്കൂ സത്യവും
ധര്‍മ്മവും വേണമായുസ്സ്
നില്ക്കുകില്ലാര്‍ക്കുമോര്‍ക്കുക.
6
ദത്താപഹാരം വംശ്യര്‍ക്കു-
മത്തലേകിടുമെന്നതു
വ്യര്‍ത്ഥമല്ല പുരാഗീരി-
തെത്രയും സത്യമോര്‍ക്കുക.
7
കൊടുത്തതു തിരിച്ചങ്ങോ-
ട്ടെടുക്കുന്നവനെത്ത്രയും
നിസ്സ്വനാമവനെക്കാളും
നിസ്സ്വനില്ലാരുമൂഴിയില്‍.

ആശ്രമം

1
ആശ്ര്മേ | സ്മിന്‍ ഗുരു: കശ്ചിദ്
വിദ്വാന്‍ മുനിരുദാരധീ:
സമദൃഷ്ടി: ശാന്തഗംഭീ-
രാശയോ വിജിതേന്ദ്രിയ:
2
പരോപകാരീ സ്യാദ്ദീന-
ദയാലു: സത്യവാക് പടു:
സദാചാരരത: ശീഘ്ര-
കര്‍ത്തവ്യകൃദതന്ദ്രിത.
3
അധിഷ്ഠായാസ്യ നേതൃത്വം
കുര്യാത് കാഞ്ചിത് സഭാം ശുഭാം;
അസ്യാമായാന്തി യേ തേ സ്യു:
സര്‍വേ സോദരബുദ്ധയ:
4
യദ്വദത്രൈവ തദ്വച്ച
സ്ത്രീണാം പുംസാം പൃഥക്  പ്രഥക്
വിദ്യാലയാ ദിശി ദിശി
ക്രിയന്താമാശ്രമാ: സഭാ:.
5
ഏകൈകസ്യാമാസു നേതാ
ചൈക: സ്യാദ്വിചക്ഷണ:
സര്‍വാഭിരനുബന്ധോ | ദ്വൈ-
താശ്രമസ്യാഭിരന്വഹം.

അര്‍തഥം:
    ഈ ആശ്രമത്തില്‍ വിദ്വാനായും  മുനിയായും ഉദാരചിത്താനായും  സമദൃഷ്ടിയായും ശാന്തഗംഭീരനായും ജിതേന്ദ്രിയനായും പരോപകാരിയായും ദീനദയാലുവായും സത്യവാനായും
സമര്‍ത്ഥനായും സദാചാരതത്പരനായും കര്‍ത്തവ്യങ്ങളെ ശീഘ്രം ചെയ്യുന്നവനായും മടിയില്ലാത്തവനായും എഅരിക്കുന്ന ഒരു ഗുരു ഉണ്ടായിരിക്കണം. ആ ഗുരു ഇതിന്റെ(ആശ്രമത്തിന്റെ) നേതൃത്വത്തെ സ്വീകരിച്ചിട്ട് നല്ല ഒരു സഭയെ ഉണ്ടാക്കണം. ഇതില്‍ (സഭയില്‍) ആരെല്ലാം ചേരുന്നുവോ,അവരെല്ലാം സഹോദരഭാവന ഉഅള്ളവരായിരിക്കണം. ഇവിടെ (ഈ ആശ്രമത്തി
ല്‍)എങ്ങനെയോ അതുപോലെ തന്നെ ദെശം തോറും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം പ്രത്യേകം വിദ്യാലയങ്ങളും വിദഗ് ദ്ധനായ ഓരോ നേതാവ് ഉണ്ടായിരിക്കണം.ഇതെല്ലാംകൂടി
ചേര്‍ന്നതിന് അദ്വൈതാശ്രമെന്നു പേര്‍.

ധര്‍മ്മ:

(ധര്‍മ്മം മാസികയ്ക്കെഴുതിയ മംഗളാശംസ)
    ധര്‍മ്മ ഏവം പരം ദൈവം
    ധര്‍മ്മ ഏവ മഹാധനം
    ധര്‍മ്മസ്സര്‍വ്വത്ര വിജയീ
    ഭവതു ശ്രേയസേ നൃണാം.

സമാധിശ്ശോകങ്ങള്‍

(ചട്ടമ്പിസ്വാമികള്‍ മഹാസമാധി പ്രാപിച്ചപ്പോല്‍ എഴുതിയത്)
    സര്‍വ്വജ്ഞ ഋഷിരുത്ക്രാന്ത:
    സദ്ഗുരു: ശുകവര്‍ത്മനാ
    ആഭാതി പരമവ്യോമ്നിപരിപൂര്‍ണ്ണ കലാനിധി:

    ലീലയാ കാലമധികം
    നീത്വാ | ന്തേ സ മഹാപ്രഭു:
    നിസ്സ്വം വപു: സമുതസൃജ്യ
    സ്വം ബ്രഹ്മവപുരാസ്ഥിത:.

ഒരു സമസ്യാപൂരണവും ഒരു മംഗളാശംശയും

    കൊല്ലത്തുനിന്നും വിളയത്തു കൃണനാശാന്റെ പത്രാധിപത്യ
ത്തില്‍ പ്രചരിച്ച വിദ്യാവിലാസിനി  മാസികയിലാണ്  ശ്രീനാരായണ
ഗുരുവിന്റെയും കുമാരനാശാന്റെയും ആദ്യകാലകവിതകള്‍ പ്രസിദ്ധീകരിച്ചത്.
സ്വാമികളും ആശാനും മാത്രം  പങ്കെടുത്ത ഒരു സമസ്യാപൂരണവും
വിദ്യാവിലാസിനിയില്‍(1073 മേടം, പു: 1, ല: 8) വന്നു. ഗുരുദേവന്റെ പൂരണം
ഇതാണ്.

    "കാലദേശകനകങ്ങള്‍ വിസ്മൃതി കരസ്ഥ
        മാക്കുമതുപോലെയ-
    പ്പാലെടുത്തു പരുകും ഖഗം ബകമെതിര്‍ത്തു
        ശുക്തിയതുപോലെ താന്‍
    വേല ചെയ്തുലയില്‍ വച്ചുരുക്കിയൊരിരുമ്പി-
        ലൊറ്റിയ ജലം വിയ-
    ജ്ജ്വാലയില്‍ പണമറിഞ്ഞു കൊള്ളുമുപദേശ-
        മോര്‍ക്കിലിതുപോലെയാം."

    മാവേലിക്കരനിന്നും 1101 മീനം മുതല്‍ കെ. പത്മനാഭപ്പണിക്കരുടെ
പത്രാധിപത്യത്തില്‍ മഹാകവി കുമാരനാശാന്റെ സ്മാരകാര്‍ത്ഥം പ്രസിദ്ധപ്പെടുത്തി
 വന്ന ധര്‍മ്മകുമാരന്‍ മാസികയ്ക്ക് ഗുരുദേവന്‍ നല്കിയ മംഗളാശംസ.

    "കര്‍മ്മം പരോപകാരം
    ധര്‍മ്മോപേതം പരത്തി ലോകത്തില്‍
    ശര്‍മ്മമര്‍ന്നു വളര്‍ന്നീ-
    ധര്‍മ്മകുമാരന്‍ ജയിക്ക ജനതയ്ക്കായ്!"

ജീവകാരുണ്യപഞ്ചകം

1
എല്ലാവരുമാത്മസഹോദഋഎ-
ന്നല്ലേ പര്‍യേണ്ടതിതോര്‍ക്കുകില്‍ നാം?
കോല്ലുന്നതുമെങ്ങനെ ജീവികളെ-
ത്തെല്ലും കൃപയറ്റു ഭുജിക്കയതും?
2
കൊല്ലാവൃതമുത്തമമാമതിലും
തിന്നാവ്രതമെത്രയുമുത്തമമാം
എല്ലാ മതസാരവുമോര്‍ക്കിലിതെ-
ന്നല്ലേ പറയേണ്ടതു ധാര്‍മ്മികരേ?
3
കൊല്ലുന്നതു തങ്കല്‍ വരില്‍ പ്രിയമാ-
മല്ലീ വിധിയാര്‍ക്കു ഹിതപ്രദമാം?
ചോല്ലേണ്ടതു ധര്‍മ്മ്യമിതാരിലുമൊ-
ത്തല്ലേ മരുവേണ്ടതു സൂരികളെ?
4
കൊല്ലുന്നവനില്ല ഭുജിപ്പതിനാ-
ളിലെങ്കിലശിക്കുക തന്നെ ദൃഢം,
കൊല്ലിക്കുക കൊണ്ടു ഭുജിക്കുകയാം
കൊല്ലുന്നതില്‍ നിന്നുമുരത്തൊരഘം.
5
കൊല്ലായകിലവന്‍ ഗുണമുള്ള പുമാ-
നല്ലായ്കില്‍ മൃഗത്തൊടു തുല്യനവന്‍
കൊല്ലുന്നവനില്ല ശരണ്യത മ -
റ്റെല്ലാ വക നന്മയുമാര്‍ന്നിടിലും.

Prose Works

ആത്മോപദേശശതകം

1
അറിവിലുമേറിയറിഞ്ഞിടുന്നവന്‍ ത-
ന്നരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും
കരുവിനു കണ്ണുകള്ഞ്ചുമുള്ളിടക്കി
-ത്തെരുതെരെ വീണുവണങ്ങിയോതിടേണം.
2
കരണവുമിന്ദ്രിയവും  കളേബരംതൊ-
ട്ടറിയുമനേകജഗത്തുമോര്‍ക്കിലെല്ലാം
പരവെളിതന്നിലുയര്‍ന്ന ഭാനുമാന്‍ തന്‍
തിരുവുരുവനു തിരഞ്ഞു തേറിടേണം
3

വെളിയിലിരുന്നു വിവര്‍ത്തമിങ്ങു കാണും
വെളി മുതലായ വിഭൂതിയഞ് ചുമോര്‍ത്താല്‍
ജലനിധിതന്നിലുയര്‍ന്നിടും തരങ്ഗാ-
വലിയതുപോലെയഭേദമായ് വരേണം.

4
അറിവുമറിഞ്ഞിടുമര്‍ത്ഥവും പുമാന്‍ ത-
ന്നറിവുമൊരാദി മഹസ്സു മാത്രമാകും;
വിരളത് വിട്ടു വിളങ്ങുമമ്മഹത്താ-
മറിവിലമര്‍ന്നഥൂ മാത്രമായിടേണം.

5
ഉലകരുറങ്ങിയുണര്‍ന്നു ചിന്ത ചേയ്യും
പലതുമിതൊക്കെയുമുറ്റു പാര്‍ത്തു നില് ക്കും
വില മതിയാത വിളക്കുദിക്കയും പിന്‍-
പൊലികയുമി, ല്ലിതു കണ്ടു പോയിടേണം.

6
ഉണരണമിന്നിയുറങ്ങണം ഭുജിച്ചീ-
ടണമശനം പുണരണമെന്നിവണ്ണം
അണയുമനേകല്പമാകയാലാ-
രുണരുവതുള്ളൊരു നിര്‍വികാരരൂപം!

7
ഉണരരുതിന്നിയുറങ്ങിടാതിരുന്നീ-
ടണമറിവായിതിന്നയോഗ്യനെന്നാല്‍
പ്രണവമുണര്‍ന്നു പിറപ്പൊഴിഞ്ഞു വാഴും
മുന്നിജനസേവയില്‍ മൂര്‍ത്തി നിര്‍ത്തിടേണം.

8
ഒളി മുതലാം പഴമഞ്ചുമുണ്ടു നാറും
നളികയിലേറി നയേന മാറിയാടും
കിളികളെയഞ്ചുമരിഞ്ഞു കീഴ്മറിക്കും
വെളിവുരുവേന്തിയകം വിളങ്ങിടേണം.

9
ഇരുപുറവും വരുമാറവസ്ഥയെപ്പൂ-
ത്തൊരു കൊടി വന്നു പടര്‍ന്നുയര്‍ന്നു മേവും
തരുവിനടിക്കു തപസ്സു ചെയ്തു വാഴും
നരനു വരാ നരകം നിനച്ചിടേണം.

10
'ഇരുളിലിരിപ്പവനാര് ?  ചൊല്ക നീ'  യെ-
ന്നൊരുവനുരപ്പതു കേട്ടു താനുമേവം
അറിവതിനായവനോടു 'നീയുമാരെ'-
ന്നരുളിമിതിന്‍ പ്രതിവാക്യമേകമാകും.

11
അഹമഹമെന്നരുളുന്നതിക്കെയാരാ-
യുകിലകമേ പലതല്ലതേകമാകും;
അകലുമഹന്തയനേകമാകയാലീ
തുകയിലഹം പൊരുളും തുടര്‍ന്നിടുന്നു.

12
തൊലിയുമെലുമ്പു മലം ദുരന്തമ:
കലളുമേന്തുമഹന്തയൊന്നു കാണ്‍ക!
പൊലിയുമിതന്യ പൊലിഞ്ഞു പൂര്‍ണ്ണമാകും
വലിയുമിതന്യ വരാ വരം തരേണം.

13
ത്രിഗുണമയം തിരുനീറണിഞ്ഞൊരീശ-
ന്നകമലരിട്ടു വണങ്ങിയക്ഷമാറി
സകലമഴിഞ്ഞു തണിഞ്ഞു കേവലത്തിന്‍
മഹമയുമറ്റു മഹസ്സിലാണിടേണം.

14
ത്രിഭുവനസീമ കടന്നു തിങ്ങി വിങ്ങും
ത്രിപുടി മുടിഞ്ഞു തെളിഞ്ഞിടുന്ന ദീപം
കടയതിക്കു കരസ്ഥമാകുവീലെ-
ന്നുപനിഷദുക്തിരഹസ്യമോര്‍ത്തിടേണം

15
പരയുടെ പാലു നുകര്‍ന്ന ഭാഗ്യവാന്മാര്‍-
ക്കൊരു പതിനായിരമാണ്ടൊരല്പനേരം;
അറിവപരപ്രകൃതിക്കധീനമായാ-
ലരനൊടിയായിരമാണ്ടുപോലെ തോന്നും.

16
അധികവിശാലമരുപ്രദേശമൊന്നായ്
നദി പെരുകുന്നതുപോലെ വന്നു നാദം
ശ്രുതികളിള്‍ വീണു തുറക്കുമക്ഷിയെന്നും
യതമിയലും യതിവര്യനായിടേണം.

17
അഴലെഴുമഞ്ചിതളാര്‍ന്നു രണ്ടു തട്ടായ-
ച്ചുഴലുമനാദി വിളക്കു തൂക്കിയാത്മാ
നിഴലുരുവായെരിയുന്നു നെയ്യതോ മുന്‍-
പഴകിയ വാസന, വര്‍ത്തി വൃത്തിയത്രേ.

18
അഹമിരുളല്ലിരുളാകിലന്ധരായ നാ-
മഹമഹമെന്നറിയാതിരുന്നിടേണം;
അറിവതിനാലഹമന്ധകാരമല്ലെ-
ന്നറിവതിനിങ്ങനെയാര്‍ക്കുമോതിടേണം.

19
അടിമുടിയറ്റുമതുണ്ടിതുണ്ടതുണ്ടെ-
ന്നടിയിടുമാദിമസത്തയുള്ളതെല്ലാം;
ജഡമിതു സര്‍വമനിത്യമാം; ജലത്തിന്‍
വടിവിനെ വിട്ടു തരങ്ഗമന്യമാമോ?

20
ഉലകിനു വേറൊരു സത്തയില്ലതുണ്ടെ-
ന്നുലകരുരപ്പതു സര്‍വ്വമൂഹഹീനം;
ജളനു വിശേയമെന്നു തോന്നിയാലും
നലമിയലും മലര്‍മാല നാഗമാമോ?

21
പ്രിയമൊരു ജാതിയിതെന്‍ പ്രിയം, ത്വദീയ-
പ്രിയമപരപ്രിയമെന്നനേകമായി
പ്രിയവിഷയം പ്രതി വന്നിടും ഭ്രമം; തന്‍-
പ്രിയമപരപ്രിയമെന്നറിഞ്ഞിടേണം.

22
പ്രിയപരന്റെയതെന്‍ പ്രിയം;സ്വകീയ-
പ്രിയപരപ്രിയമിപ്രകാരമാകും
നയമതിനാലെ നരന്നു നന്മ നല്കും
ക്രിയയപരപ്രിയഹേതുവായ് വരേണം.

23
അപരനുവേണ്ടിയഹര്‍ന്നിശം പ്രയത്നം
കൃപണത വിട്ടു കൃപാലു ചെയ്തിടുന്നു;
കൃപണനധോമുഖനായ്ക്കിടന്നു ചെയ്യു-
ന്നപജയകര്‍മ്മമവന്നു വേണ്ടി മാത്രം.

24
അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ-
ലവനിയിലാദിമമായൊരാത്മരൂപം
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.

25
ഒരുവനു നല്ലതുമന്യനല്ലലും ചേര്‍-
പ്പൊരു തൊഴിലാത്മവിരോധിയോര്‍ത്തിടേണം;
പരനു പരം പരിതാപമേകിടുന്നോ-
രെരിനരകാബ്ധിയില്‍ വീണെരിഞ്ഞിടുന്നു.

26
അവയമൊക്കെയമര്‍ത്തിയാണിയായ് നി-
ന്നവയവിയാവിയെയാവരിച്ചിടുന്നു;
അവനിവനെന്നതിനാലാവന്‍ നിനയക്കു-
ന്നവശതയാമവിവേകമൊന്നിനാലേ.

27
ഇരുളിലിരുന്നറിയുന്നതാകൂമാത്മാ-
വറിവതുതാനഥ നാമരൂപമായും
കരണമൊടിന്ദ്രിയകര്‍ത്തൃകര്‍മ്മമായും
വരുവതു കാണ്‍ക! മഹേന്ദ്രജാലമെല്ലാം.

28
അടിമുടിയറ്റടി തൊട്ടു മൗലിയന്തം
സ്ഫുടറിയുന്നതു തുര്യബോധമാകും;
ജഡമറിവീലതു ചിന്ത ചെയ്തു ചൊല്ലു-
ന്നിടയിലിരുന്നറിവല്ലറിഞ്ഞിണം.

29
മനമലര്‍ കൊയ്തു മഹേശപൂജ ചെയ്യും
മനുജനു മറ്റുരു വേല ചയ്തിടേണ്ട;
വനമലര കൊയ്തുമതല്ലയായ് കില്‍ മായാ-
മനുവുരുട്ടുമിരിക്കില്‍ മായ മാറും.

30
ജഡമറിവീലറിവിന്നു ചിന്തയില്ലോ-
തിടുകയുമി,ല്ലറിവെന്നറിഞ്ഞു സര്‍വം
വിടുകിലവന്‍ വിശദാന്തരങ്ഗനായ് മേ-
ലുടലിലമര്‍ന്നുഴലുന്നതില്ല നൂനം.

31

അനുഭവമാദിയിലൊന്നിരിക്കിലല്ലാ-
തനുമിതിയില്ലിതു മുന്നമക്ഷിയാലേ
അനുഭവിയാതതുകൊണ്ടു ധര്‍മ്മിയുണ്ടെ-
ന്നനുമിതിയാലറിവീലറിഞ്ഞിടേണം.

32
അറിവതു ധര്‍മ്മിയെയല്ല, ധര്‍മ്മമാമീ-
യരുളിയ ധര്‍മ്മിയദൃശ്യമാകയാലേ
ധര മുതലായവയൊന്നുമില്ല താങ്ങു-
ന്നൊരു വടിവാമറിവുള്ളതോര്‍ത്തിടേണം.

33
അറിവതു നിജസ്ഥിതിയിറിഞ്ഞിടാനായ്-
ധര മുതലായ വിഭൂതിയായി താനേ
മറിയുമവസ്ഥയിലേറി മാറി വട്ടം-
തിരിയുമലാതസമം തിരിഞ്ഞിടുന്നു.

34
അരനൊടിയാദിയരാളിയാര്‍ന്നിടും തേ-
രുരുളതിലേറിയുരുണ്ടിടുന്നു ലോകം;
അറിവിലനാദിയതായ് നടന്നിടും തന്‍-
തിരുവിളയാടലിതെന്നറിഞ്ഞിടേണം.

35
ഒരു പതിനായിരമാദിതേയരൊന്നായ്
വരുവതുപോലെ വരും വിവേകവൃത്തി
അറിവിനെ മൂടുമനിത്യ മായയാമീ-
യിരുളിനെയീര്‍ന്നെഴുമാദിസൂര്യനത്രേ.

36
അറിവിനു ശ്ക്തിയനന്തമുണ്ടിതെല്ലാ-
മരുതിയിടാം സമയന്യയെന്നിവണ്ണം
ഇരുപിരിവായതിലന്യ്യെസാമ്യമാര്‍ന്നു-
ള്ളുരുവിലമര്‍ന്നു തെളിഞ്ഞുണര്‍ന്നിടണം.

37
വിഷമതയാര്‍ന്നെഴുമന്യ വെന്നുകൊള്‍വാന്‍
വിഷമമഖണ്ഡവിവേകശക്തിയെന്ന്യേ;
വിഷമയെ വെന്നതിനാല്‍ വിവേകമാകും
വിഷയവിരോധിനിയോടണഞ്ഞിടേണം.

38
പല വിധമായറിയുന്നതന്യയൊന്നായ്
വിലസുവതാം സമയെന്നു മേലിലോതും
നിലയെയറിഞ്ഞു നിവര്‍ന്നു സാമ്യമേലും
കലയിലലിഞ്ഞു കലരന്നിരുന്നിടേണം.

39
അരുളിയ ശക്തികളെത്തുടര്‍ന്നു രണ്ടാം
പിരിവിവയില്‍ സമതന്‍ വിശേഷമേകം;
വിരതി വരാ വിഷമാവിശേഷമൊന്നി-
ത്തരമിവ രണ്ടു തരത്തിലാടുന്നു.

40
സമയിലുമന്യയിലും സദാപി വന്നി-
ങ്ങുമരുവതുണ്ടതതിന്‍ വിശേഷശക്തി
അമിതയതാകിലുമാകെ രണ്ടിവറ്റിന്‍-
ഭ്രമകലയാലഖിലം പ്രമേയമാകും.

41
'ഇതു കുട'മെന്നതിലാദ്യമാ'മിതെ'ന്നു-
ള്ളതു വിഷമാ  'കുട'മോ വിശേഷമാകും;
മതി മുതലായ മഹേന്ദ്രജാലമുണ്ടാ-
വതി'നിതു' താന്‍ കരുവെന്നു കണ്ടിടേണം.

42
'ഇദമറി'വെന്നതിലാദ്യമാ'മിതെ'ന്നു-
ള്ളതു സമ,തന്റെ വിശേഷമാണു ബോധം;
മതി മുതലായവയൊക്കെ മാറി മേല്‍ സദ്-
ഗതി വരുവാ'നിതി'നെബ്ഭജിച്ചിടേണം.

43
പ്രകൃതി പിടിച്ചു ചുഴറ്റിടും പ്രകാരം
സുകൃതികള്‍ പോലുമഹോ! ചുഴന്നിടുന്നു!
വികൃതി വിടുന്നതിനായി വേല ചെയ് വീ-
ലകൃതി ഫലാഗ്രഹമറ്ററിഞ്ഞിണം.

44
പലമസാരവുമേകമെന്നു പാരാ-
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധ യുക്തി പറഞ്ഞു പാമരന്മാ-
രലവതു കണ്ടലയാര്‍ന്നിടേണം.

45
ഒരു മതമന്യനു നിന്ദ്യമൊന്നിലോതും
കരുവപരന്റെ കണക്കിനൂനമാകും;
ധരയിലിതിന്റെ രഹസ്യമൊന്നു തനെ-
ന്നരിവലവും ഭ്രമമെന്നറിഞ്ഞിടേണം.

46
പൊരുതു ജയിപ്പതസാദ്ധ്യമൊന്നിനോടൊ-
ന്നൊരു മതവും പൊരുതാലൊടുങ്ങുവീല;
പരമതവാദിയിതോര്‍ത്തിടാതെ പാഴേ
പൊരുതു പൊലിഞ്ഞിടുമെന്ന ബുദ്ധി വേണം.

47
ഒരു മതമാകുവതിനുരപതെല്ലാ-
വരുമിതു വദികളാരുമോര്‍ക്കുവീല;
പരമതവാദമൊഴിഞ്ഞ പണ്ഡിതന്മാ-
രറിയുമിതിന്റെ രഹസ്യമിങ്ങശേഷം.

48
തനുവിലമര്ന്ന ശരീരി, തന്റെ സത്താ-
തനുവിലതെന്റെതിന്റെതെന്റെതെന്നു സര്‍വം
തനുതയൊഴിഞ്ഞു ധരിച്ചിടുന്നു; സാക്ഷാ-
ലനുഭവശാലികളാമിതോര്‍ക്കിലാരും.

49
അഖിലരുമാത്മസുഖത്തിനയ് പ്രയത്നം
സകലവുമിങ്ങു സദാപി ചെയ്തിടുന്നു;
ജഗതിയിലിമ്മതമേകമെന്നു ചിന്തി-
ച്ചഘമണയാതകതാരമര്‍ത്തിടേണം.

50
നിലമൊടു നീരതുപോലെ കാറ്റും തീയും
വെളിയുമഹംകൃതി വിദ്യയും മനസ്സും
അലകളുമാഴിയുമെന്നുവേണ്ടയെല്ലാ-
വുലകുമുയര്‍ന്നരിവായി മാറിടുന്നു.

51
അറിവിലിരുന്നൊരന്തയാദ്യണ്ടായ്-
വരുമിതിനോടൊരിദന്ത വാമയായും
വരുമിവ രണ്ടുലപങ്ങള്‍ പോലെ മായാ-
മരമഖിലം മറയെപ്പടര്‍ന്നിടുന്നു.

52
ധ്വനിമയമായ്ഗ്ഗഗനം ജ്വലിക്കുമന്നാ-
ളണയുമതിമ്കലശേഷ ദൃശ്യജാലം;
പുനരവിടെ ത്രിപുടിക്കു പൂര്‍ത്തി നല്കും
സ്വനവുമടങ്ങുമിടം സ്വയംപ്രകാശം!

53
ഇതിലെഴുമാദിമശക്തിയിങ്ങു കാണു-
ന്നിതു സകലം പെറുമാദിബീജമാകും;
മതിയതിലാക്കി മറന്നിടാതെ മായാ-
വനിതയില്‍ മനനം തുടര്‍ന്നിടേണം.

54
ഉണരുമവസ്ഥയുറക്കിലല്ലുറുക്കം
പുനരുണരുണരുമ്പൊഴുതും സ്ഫുരിക്കുവീല;
അനുദിനമിങ്ങനെ രണ്ടുമാദിമായാ-
വണിതയില്‍ നിന്നു പുറന്നു മാറിടുന്നു.

55
നെടിയ കിനാവിതു നിദ്രപോലെ നിത്യം
കെടുമിതുപോലെ കിനാവുമിപ്രകാരം
കെടുമതി കാണുകയില്ല,കേവലത്തില്‍
പെടുവതിനാലനിശം ഭ്രമിച്ചിടുന്നു.

56
കടലിലെഴും തിരപോലെ കായമോരോ-
ന്നുടനുടനേറിയുര്‍ന്നമര്‍ന്നിടുന്നു;
മുടിവിതിനെങ്ങിതു ഹന്ത! മൂലസംവിത്-
കടലിലജസ്രവുള്ള കര്‍മ്മമത്രേ!

57
അലയറുമാഴിയിലുണ്ടനന്തമായാ-
കലയിതു കല്യയനാദി ശരീരമേന്തി നാനാ-
സലില രസാദി ശരീരമേന്തി നാനാ-
വുലകുരുവായുരുവായി നിന്നിടുന്നു.

58
നവനവമിന്നലെയിന്നു നാളെ മറ്റെ-
ദദിവസമിതിങ്ങനെ ചിന്ത ചെയ്തിടാതെ
അവിരതമെണ്ണിയളന്നിടുന്നതെല്ലാം
ഭ്രമൊരു ഭേദ്വുമില്ലറിഞ്ഞിടേണം.

59
അറിവിനെ വിട്ടഥ ഞാനുമില്ലയെന്നെ-
പ്പിരിയുകിലില്ലറിവും,പ്രകാശമാത്രം;
അരിവറിയുന്നവനെന്നു രണ്ടുമോര്‍ത്താ-
ലൊരു പൊരുളാ, മതിലില്ല വാദമേതും.

60
അറിവിനെയും മമതയ്ക്കധീനമാക്കി-
പ്പറയുമിതിന്‍ പരമാര്‍ത്ഥമോര്‍ത്തിടാതെ,
പറകിലുപ്പരതത്ത്വമെന്നപോലീ-
യറിവറിയുന്നവന്യമാകുവീല.

61
വെളിവിഷയം വിലസുന്നു വേറുവേറാ-
യളവിടുമിന്ദ്രിയമാര്‍ന്നു തന്റെ ധര്‍മ്മം
ജളതയതിങ്ങു ദിഗംബരാദി നാമാ-
വലിയൊടുയര്‍ന്നറിവായി മാരിടുന്നു.

62
പരവശനായ്പ്പരതത്ത്വമെന്റെതെന്നോര്‍-
ക്കരുതരുതെന്നു കഥിപ്പതൊന്നിനാലേ
വരുമറിവേതു വരാ കഥിപ്പതാലേ
പരമപദം പരിചിന്ത ചെയ്തിടേണം.

63
അറിവിലിരുന്നപരത്വമാര്‍ന്നിടാതീ-
യറിവിനെയിങ്ങറിയുന്നതെന്നിയേ താന്‍
പരവശനായറിവീല പണ്ഡിതിന്‍ തന്‍-
പരമരഹസ്യമിതാരു പാര്‍ത്തിടുന്നു!

64
പ്രതിവിഷയം പ്രതിബന്ധമേറി മേവു-
ന്നിതിനെ നിജസ്മൃതിയേ നിരാകരിക്കൂ;
അതിവിശദസ് മൃതിയാലതീതവിദ്യാ-
നിധി തെളിയുന്നിതിനില്ല നീതിഹാനി.

65
ഒരു കുറി നാമറിയാത്തതൊന്നുമിങ്ങി-
ല്ലുരുമറവാലറിവീലുണര്‍ന്നിതെല്ലാം
അറിവവരില്ലതിരതാകയാലീ-
യരുമയെയാരറിയുന്നഹോ വിചിത്രം!

66
ഇര മുതലായവയെന്നുമിപ്രകാരം
വരിമിനിയും; വരവറ്റു നിലപതേകം;
അറിവതു നാമതു തന്നെ മറ്റുമെല്ലാ-
വരുമതുതന്‍ വടിവാര്‍ന്നു നിന്നിടുന്നു.

67
ഗണനയില്‍ നിന്നു കവിഞ്ഞതൊന്നു സാധാ-
രണമിവ രണ്ടുമൊഴിഞ്ഞൊരന്യരൂപം
നിനവിലുമില്ലതു നിദ്രയിങ്കലും മേ-
ലിനനഗരത്തിലുമെങ്ങുമില്ല നൂനം.

68
അരവവടാകൃതി പോലഹന്ത രണ്ടാ-
യരിവിലുമങ്ഗിയിലും കടക്കയാലേ,
ഒരു കുറിയാര്യയിതിങ്ങനാര്യയാകു-
ന്നൊരുകുറിയെന്നുണരേണമൂഹശാലി.

69
ശ്രുതി മുതലാം തുരഗം തൊടുത്തൊരാത്മ്-
പ്രതിമയെഴും കരണപ്രവീണനാളും
രതിരഥമേറിയഹന്ത രമ്യരൂപം
പ്രതി പുറമേ പുറ്രുമാറിടുന്നജസ്രം.

70
ഒരു രതി തന്നെയഹന്തയിന്ദ്രിയാന്ത:
കരണകളേബരമെന്നിതൊക്കെയായി
വിരിയുമിതിന്നു വിരാമമെങ്ങു,വേറാ-
മറിവവനെന്നറിവോളമോര്‍ത്തിടേണം.
71
സവനമൊഴിഞ്ഞു സമത്വമാര്‍ന്നു നില്പീ-
ലവനിയിലാരുമനാദി ലീലയത്രേ;
അവിരളമാകുമിതാകവേയറിഞ്ഞാ-
ലവനതിരറ്റ സുഖം ഭവിചിടുന്നു.

72
ക്രിയയൊരു കൂരിതവിദ്യ; കേവലം ചി-
ന്മയി മറുകൂറിതു വിദ്യ; മായയാലേ
നിയതമിതിങ്ങനെ നില്ക്കിലും പിരിഞ്ഞ-
ദ്ദ്വയപരഭാവന തുര്യമേകിടുന്നു.

73
ഒരു പൊരുളിങ്കലനേകണ്ടനേകം
പൊരുളിലൊരര്‍ഥവുമെന്ന ബുദ്ധിയാലേ
അറിവിലടങ്ങുമഭേദമായിതെല്ലാ-
വരുമരിവീലതിഗോപനീയമാകും

74
പൊടിയൊരു ഭൂവിലസംഖ്യമപ്പൊടിക്കുള്‍-
പ്പെടുമൊരു ഭൂവിതിനില്ല ഭിന്നഭാവം;
ജഡമമരുന്നതുപോലെ ചിത്തിലും ചി-
ത്തുടത്തിലിലുമിങ്ങിതിനാലിതോര്‍ക്കിലേകം.

75
പ്രകൃതി ജലം തനു ഫേനമാഴിയാത്മാ-
വഹമഹമെന്നലയുന്നതൂര്‍മ്മിജാലം
അകമലരാര്‍ന്നറിവൊക്കെ മുത്തു താന്‍ താന്‍
നുകരുവതാമമൃതായതിങ്ങു നൂനം.

76
മണലളവറ്റു ചൊരിഞ്ഞ വാപിയിന്‍മേ-
ലണിയണിയായല നീശിടുന്നവണ്ണം
അനൃതപരമ്പര വീശിയന്തരാത് മാ-
വിനെയകമേ ബഹുരൂമാകിടുന്നു.

77
പരമൊരു വിണ്ണു, പരന്ന ശ്ക്തി കാറ്റാ,-
മറിവനലന്‍, ജലമക്ഷ, മിന്ദ്രിയാര്‍ത്ഥം
ധരണി, യിതിങ്ങണെയഞ്ചു തത്ത്വമായ് നി-
ന്ന്രിയുമിതിന്റെ രഹസ്യമേകമാകും.

78
മരണവുമില്ല പുറപ്പുമില്ല വാഴ്വും
നരസുരരാദിയുമില്ല നാമരൂപം,
മരുവിലമര്‍ന്ന മരീചിനീരുപോല്‍ നി-
ല്പൊരു പൊരുളാം പൊരുളല്ലിതേര്‍ത്തിടേണം.

79
ജനിസമയം സ്ഥിതിയില്ല ജന്‍മിയന്യ-
ക്ഷണമതിലില്ലതിരിപ്പതെപ്രകാരം?
ഹനനവുമിങ്ങനെതന്നെയാകയാലേ
ജനനവുമില്ലിതു ചിത്പ്രഭാവമെല്ലാം.

80
സ്ഥിതിഗതിപോലെ വിരോധിയായ സൃഷ്ടി-
സ്ഥിതിലയമെങ്ങൊരു ദില്ലിലൊത്തു വാഴും?
ഗതിയിവ മൂന്നിനുമെങ്ങുമില്ലിതേര്‍ത്താല്‍
ക്ഷിതി മുതലായവ ഗീരു മാത്രമാകും
81
പ്രകൃതി പിരിഞ്ഞൊരു കൂറു ഭോക്തൃരൂപം
സകലവുമായ് വെളിയേ സമുല്ലസിക്കും
ഇഹപരമാമൊരു കൂറിദന്തയാലേ
വികസിതമാമിതു ഭോഗ്യവിശ്വമാകും.

82
അരണി കടഞ്ഞെഴുമഗ്നിപോലെയാരാ-
യ്വവരിലിരുന്നതിരറ്റെഴും വിവേകം,
പരമചിദംബരമാര്‍ന്ന ഭാനുവായ് നി-
ന്നെരിയുമതിന്നിരയായിടുന്നു സര്‍വം.

83
ഉടയുമിരിക്കുമുദിക്കുമൊന്നു മാറി-
ത്തുടരുമിതിങ്ങുടലിന്‍ സ്വഭാവമാകും,
മുടിയിലിരുന്നറിയുന്നു മൂന്നുമാത്മാ-
വിടരറുമൊന്നിതു നിര്‍വികാരമാകും.

84
അറിവതിനാലവനീവികാരമുണ്ടെ-
ന്നരുളുമിതോര്‍ക്കിലസത്യ,മുള്ളതുര്‍വീ;
നിരവധിയായ് നിലയറ്റു നില്പതെല്ലാ-
മറിവിലെഴും പ്രകൃതിസ്വരൂപമാകും.

85
നിഴലൊരു ബിംബമപേക്ഷിയാതെ നില്പീ-
ലെഴുമുലകെങ്ങുമബിംബമാകയാലേ,
നിഴലുമതല്ലിതു നേരുമല്ല വിദ്വാ-
നെഴുതിയിടും ഫണിപോലെ കാണുമെല്ലാം.

86
തനു മുതലായതു സര്‍വമൊന്നിലൊന്നി-
ല്ലനൃതവുമായതിനാലെയന്യഭാഗം
അനുദിനമസ്തമിയാതിരിക്കയാലേ
പുനരൃതരൂപവുമായ്പ്പൊലിഞ്ഞിടുന്നു.

87
തനിയെയിതൊക്കെയുമുണ്ടു തമ്മിലോരോ-
രിനമിതരങ്ങളിലില്ല,യിപ്രകാരം
തനു, മുതലായതു സത്തുമല്ല, യോര്‍ത്താ-
ലനൃതവുമല്ല,തവാച്യമായിടുന്നു.

88
സകലവുമുള്ള്തു തന്നെ തത്ത്വചിന്താ-
ഗ്രഹനിതു സര്‍വവുമേകമായ് ദ്രഹിക്കും;
അകമുഖമായറിയായ്കില്‍ മായയാം വന്‍-
പക പലതും ഭൃഅമേകിടുന്നു പാരം.

89
അറിവിലിരുന്നസദസ്തിയെന്നസംഖ്യം
പൊരിയിളകിബ്ഭുവനം സ്ഫുരിക്കയാലേ
അറിവിനെ വിട്ടൊരു വസ്തുവന്യമില്ലെ-
ന്നറിയണമീയറിവൈകരൂപ്യമേകും.

90
അനൃതമൊരസ്തിത്യേ മറയ്ക്കുകില്ലെ-
ന്നനുഭമുണ്ടു സദസ്തിയെന്നിവണ്ണം
അനുപദമസ്തിതയാലിതാവൃതം
ഘനമതിനാലെ കളേബരാദി കാര്യം.

91
പ്രിയവിഷയം പ്രതി ചെയതിടും പയത്നം
നിയതവുമങ്ങനെ തന്നെ നില്ക്കയാലേ
പ്രിയമജമവ്യപ്രമേകാ-
ദ്വയമിതു താന്‍ സുഖമാര്‍ന്നു നിന്നിടുന്നു.

92
വ്യയമണയാതെ വെളിക്കു വേല ചെയ്യും
നിയമമിരിപ്പതുകൊണ്ടു നിത്യമാകും
പ്രിയമകമേ പിരിയാതെയുണ്ടിതിന്നീ-
ക്രിയയൊരു കേവലബാഹ്യലിങ്ഗമാകും.

93
ചലമുടലറ്റ തനിക്കു തന്റെയാത്മാ-
വിലുമധികം പ്രിയവസ്തുവില്ലയന്യം;
വിലസിടുമാത്മഗത്പ്രിയം വിടാതീ
നിലയിലി;ര്പ്പതുകൊണ്ടു നിത്യമാത്മാ.

94
ഉലകവുമള്ളതുമായ്ക്കലര്‍ന്നു നില്ക്കും
നില വലുതായൊരു നീതികേടിതത്രേ,
അറുതിയിടാനരുതാതവാങ്മനോഗോ-
ചരമിതിലെങ്ങു ചരിച്ചിടും പ്രമാണം?

95
വിപുലതായാര്‍ന്ന വിനേദവിദ്യ മായാ-
വ്യഹിതയായ്  വിലസുന്നവിശ്യ്വവീര്യം
ഇവ,ളിവളിങ്ങവതീര്‍ണ്ണയായിടും,ത-
ന്നവയവമണ്ഡകടാഹകോടിയാകും.

96
അണുവുമഖണ്ഡവുമസ്തി നാസ്തിഉഎന്നി-
ങ്ങനെ വിലസുന്നിരഭാഗമായി രണ്ടും;
അണയുമനന്തരമസ്തി നാസ്തിയെന്നീ-
യനുഭവവും നിലയറ്റു നിന്നുപോകും.

97
അണുവറിവിന്‍ മഹിമാവിലങ്ഗമില്ലാ-
രണയുമഖണ്ഡവുമന്നു പൂര്‍ണ്ണമാകും;
അനുഭവിയാതറിവീലഖണ്ഡമാം ചിദ്-
ഘനമിതു മൗനഘനാമൃതാബ്ധിയാകും.

98
ഇതുവരെ നാമൊരു വസ്തുവിങ്ങറിഞ്ഞീ-
ലതിസുഖമെന്നനിശം കഥിക്കയാലേ
മതി മുതലായവ മാറിയാലുമാത്മ-
സ്വതയഴിയാതറിവെന്നു ചൊല്ലിടേണം.

99
അരിവഹമെന്നതു രണ്ടുമേകമാമാ-
വരണമൊഴിഞ്ഞവനന്യനുണ്ടു വാദം,
അറിവിനെ വിട്ടഹമന്യമാകുമെന്നാ-
ലറിവിനെയിങ്ങറിയാനുമാരുമില്ല.

100
അതുമിതുമല്ല സദര്‍ത്ഥമല്ലഹം സ-
ച്ചിദമൃതമെന്നു തെളിഞ്ഞു ധീരനായി
സദസദിതി പ്രതിപത്തിയറ്റു സത്തോ-
മിതി മൃദുവായ് മൃദുവായര്‍ന്നിടേണം!

ചിജ്ജഡചിന്തകം

അണുവു മുതല്‍ ആനവരെ ഉള്ളവയൊക്കെ ഇളകി നടക്കുന്നതും, പുല്ലു മുതല്‍ ഭൂരുഹപര്യന്തം നിലയില്‍ നില്‍ക്കുന്നതും ആകുന്നു. എന്നു വേണ്ട, നമ്മുടെ കണ്ണു, മൂക്കു മുതലായ ഇന്ദ്രിയങ്ങളില്‍ നിന്നും ബ്രഹ്മംവരെ ഒക്കെയും ചിത്തും, മണ്ണിന്നു തൊട്ടു മൂലാതിരസ്കരണിവരെ കാണപ്പെടുന്നതൊക്കെയും ജഡവും ആകുന്നു. ഈ ഇരു പിരിവുകളിലുമായി സൂത്രത്തില്‍ കോര്‍ത്തിട്ടിരിക്കുന്ന മണികള്‍ പോലെ എല്ലാ വകയും അടങ്ങിയിരിഉക്കുന്നു. ഈ ഇരു പിരിവുകളിലുമുള്ള പണ്ടങ്ങളെയൊക്കെയും അറിയിക്കുന്നതിനു പുറപ്പെടുന്ന നാമഭേദം ഒന്ന്. ഇവകളില്‍ നിന്നും ആത്മീയമായും ഭൗതികമായും വെളിപ്പെടുന്ന ശബ്ദഭേദം ഒന്ന്. ഇതു രണ്ടും ചെവിയിലും, താനാശ്രയിച്ചിരിക്കുന്ന പണ്ടം ഇന്നതെന്നുള്ള സൂചയോടുകൂടി വരുന്ന സ്പര്‍ശഭേദം ത്വക്കിലും, സൂര്യന്‍, ചന്ദ്രന്‍, അഗ്നി മുതലായ ജ്യോതിസ്സുകള്‍ എന്നല്ല, ഇവകളെക്കൊണ്ടു ശോഭിക്കുന്ന സകല പദാര്‍ത്ഥങ്ങളെയും ഏന്തിക്കൊണ്ടു നില്‍ക്കുന്ന വര്‍ണ്ണഭേദം കണ്ണിലും, മുന്തിരിങ്ങാപ്പഴം മുതലായ രസവര്‍ഗ്ഗങ്ങളെ ഉള്ളില്‍ അടക്കിക്കൊണ്ടുവരുന്ന രസഭേദം നാവിലും, താനിരുന്നിളകി വരുന്നത് ഇന്നതില്‍ നിന്നാണെന്നു ആ ഗന്ധദ്രവ്യത്തെ അറിയിക്കുന്ന തന്ത്രത്തോടു കൂടി വരുന്ന ഗന്ധഭേദം മൂക്കിലും ആയി അടങ്ങിയിരുന്നറിയപ്പെടുന്നു എന്നുള്ളത് സ്പഷ്ടമാകുന്നു.
എന്നാല്‍ ഈ ശബ്ദാദി വിഷയം അഞ്ചും ശ്രോത്രം മുതലായ ഇന്ദ്രിയങ്ങളില്‍ നിന്ന് അപ്പോഴപ്പോള്‍ തള്ളി വെളിയില്‍ വന്നിരുന്ന് കാണുന്നതോ, അതല്ല ഭൗതികമായി വെളിയില്‍ നില്‍ക്കുമ്പോള്‍ അതില്‍ ഇന്ദ്രിയങ്ങള്‍ വന്നു പറ്റി അറിയുന്നതോ, എന്നു നോക്കിയാല്‍, ഭൗതികമായി വെളിയില്‍ നില്‍ക്കുമ്പോള്‍ ഇന്ദ്രിയങ്ങള്‍ വന്നു പറ്റി അറിയപ്പെടുന്നു എങ്കില്‍ ഇതൊരു അസംഭവം തന്നെ. എങ്ങനെയെന്നാല്‍, നമ്മാല്‍ കാണപ്പെടുന്ന ഈ കുടം ഉണ്ടായിട്ട് ഇപ്പോള്‍ ഉദ്ദേശം ഒരു വര്‍ഷത്തിലധികമായിരിക്കുമെന്നു തോന്നുന്നു. എന്നാല്‍ കാണുന്ന ക്ഷണത്തില്‍ ഉദിചു വിളങ്ങിക്കൊണ്ടിണ്ടിരിക്കുന്ന ഈ കുടം കാണുന്നതിനു മുമ്പില്‍ ഇല്ലായിരുന്നു എന്നല്ലാതെ ഉണ്ടായിരുന്നുവെന്നുള്ളത് ശുദ്ധ അസംബന്ധം തന്നെ. അങ്ങനെയല്ല, നാം കണ്ടില്ല എന്നേ ഉള്ളൂ, കുടം ഉണ്ടായിരുന്നു എങ്കില്‍ ഇത് ഈ കുടത്തില്‍ കാണുന്ന പഴക്കത്തില്‍ നിന്നും തള്ളിവരുന്നതിലൊരു വ്യവഹാരമാണ്.
ഇതു നില്‍ക്കട്ടെ. നമ്മാല്‍ കാണപ്പെടുന്ന കുടം നാമില്ലാത്ത ദിക്കില്‍ ഇല്ലായിരുന്നു എന്നല്ലാതെ ഉണ്ടായിരുന്നു എന്നു പറഞ്ഞുകൂടാ. അതല്ല, ഉണ്ടായിരുന്നു എങ്കില്‍, അവിടെ അപ്പോള്‍ കണ്ടതിലൊരാളും കൂടി വേണ്ടിയിരിക്കുന്നു. അതെങ്ങനെ, കാണുന്ന ദിക്കില്‍ കണ്ടവനുണ്ടെന്നെല്ലാതെ കാണാത്ത ദിക്കില്‍ കണ്ടവനുണ്ടായിരുന്നു എന്നു പറയുന്നത്? അങ്ങനെ കണ്ടവനില്ല എങ്കില്‍ കാണപ്പെടുന്നതുമില്ല. അപ്പോള്‍ ഈ കുടം ഇതിനു മുമ്പില്‍ ഇല്ലായിരുന്നുവെന്നും, ഇപ്പോള്‍ ഈ ക്ഷണത്തില്‍ ഉദ്ദിച്ചു വിളങ്ങുന്നു എന്നും വെളിവാകുന്നു.
ഇങ്ങനെ കുടം തന്നെ ഇല്ലാതിരിക്കുമ്പോള്‍, കുടത്തില്‍ നിന്നും തള്ളി വരുന്ന, 'ഈ കുടം ഉണ്ടായിട്ട് ഒരു വര്‍ഷത്തിലധികമായിരിക്കുന്നു' എന്നുള്ള വ്യവഹാരം എങ്ങനെ നിലനില്‍ക്കുന്നു? അതല്ല, ഇന്നപ്പോല്‍ നിര്‍മ്മിതമായ ഇന്നയിന്ന ലക്ഷണങ്ങളോടുകൂടിയിരിക്കുന്ന ഒരു കുടം ഇന്ന ദിക്കിലിരിക്കുന്നു എന്നിങ്ങനെ നാം ഒരു ആപ്തനില്‍ നിന്നു ഗ്രഹിച്ചു കൊണ്ടു വന്ന്, ഇതാ ഇപ്പോള്‍ ആ അടയാളങ്ങളോടുകൂടിയ ഈ കുടത്തെ കാണുന്നു, അതു കൊണ്ടാണ് അന്നുതൊട്ടിന്നു വരെയുള്ള അളവെടുത്തു നോക്കിയതില്‍ ഇപ്പോള്‍ ഈ കുടം ഉണ്ടായിട്ട് ഒരു സംവത്സരത്തിലധികമായിരിക്കുന്നു എന്നു പറയുന്നത് എങ്കില്‍, അതും ഈ കുടത്തില്‍ നിന്ന് ഇപ്പോള്‍ തള്ളി വരുന്നതല്ലാതെ മേല്‍പ്രകാരം ഇതിനു മുമ്പില്‍ ഇല്ലായിരുന്നു എന്നു തന്നെ പറയണം.
അതല്ല, നാം തന്നെ പണ്ടൊരിക്കല്‍ കണ്ടിരുന്ന കുടമാണ് ഇത്. ആ കുടം കണ്ടിട്ടുള്ള അടയാളങ്ങളെല്ലാം ഇതാ ഇതില്‍ കാണുന്നു. ആ കുടം ത്ന്നെ ഈ കുടം . അതുകൊണ്ടാണ് ഈ കുടം ഉണ്ടായിട്ടിപ്പോള്‍ ഒരു സംവത്സരത്തിലധികമായിരിക്കുന്നു എന്നു പറയുന്നത് എങ്കില്‍, ഇപ്പോല്‍ നമ്മോടു കൂടി ഇരിക്കുന്ന ഈ കുടം അപ്പോള്‍ ഇതുപോലെ മമ്മോടുകൂടി ഇരുന്നിരുന്നു എന്നും,ഇടയില്‍ നശിച്ച്, ആ ശുദ്ധശൂന്യത്തില്‍ നിന്നും ഇങ്ങനെ നമ്മോടുകൂടി പൊങ്ങിയിരിക്കുന്നു എന്നും വ്യവഹാരം നേരിടുന്നു. അപ്പോള്‍ നാം ഇവിടെ പ്രസംഗിക്കുന്നത് ഭ്രമംകൊണ്ടു തന്നെയെന്നു വരുന്നു. അല്ലെങ്കില്‍ നമ്മുടെ പൂര്‍വ്വ ജന്മത്തിലുള്ള കഥയുടെ ജ്ഞാപകം നമ്മുകിപ്പോള്‍ ഉണ്ടായിരിക്കണം. അതില്ലല്ലോ. എന്നാല്‍ അതുപോലെ തന്നെ ഇതും ആലൊചിച്ചു നോക്കുമ്പോള്‍ അറിയാം. അതല്ല, സുഷുപ്തിയില്‍ നിന്നുണര്‍ന്നു വരുമ്പോള്‍ ഉണ്ടായിരിക്കുന്നതുപോലെയെങ്കില്‍, അതു വന്ധ്യയുടെ പുത്രന്‍ ഇല്ലെന്നു പറയുമ്പോള്‍, അല്ല അവന്‍ ശശവിഷാണംപോലെ ഉള്ളവനാണെന്നു പറയുന്നതുപോലെ തീരുന്നു.
ഇങ്ങനെ ഒന്നും അല്ലാ എങ്കില്‍, പിന്നെ എങ്ങനെയാണ് ഈ കുടത്തില്‍ എപ്രകാരം ഭൂതകാല വ്യവഹാരം നേരിട്ടിരിക്കുന്നതു എന്നു ചോദിച്ചാല്‍, ഈ വര്‍ത്തമാന ക്ഷണത്തില്‍ കുടമുണ്ടായി ഈ വിധത്തിലിരിക്കുന്നതിനു അവകാശം എല്ലല്ലോ എന്നുള്ള് ഊഹം ഉള്ളില്‍ നിന്നും തള്ളി വെളിയില്‍ വന്ന് കുടത്തില്‍ വീണ്, ഇതില്‍ പൂര്‍വ്വകാലീനമായ വ്യഹാരത്തെ തൊടുത്ത് ഇങ്ങനെ അസംബന്ധമായി വ്യവഹാരത്തെ വേറെ ഒന്നുമില്ല. അതു എന്ഹനെ എന്നാല്‍, സ്വപ്നത്തില്‍ നാം ഒരുവൃക്ഷത്തെ കണ്തുചെന്നു അടുത്തു നിന്നുകൊണ്ടു, 'ഹാ! ഈ വൃക്ഷമുണ്ടായിട്ടു ഇപ്പോള്‍ ഒരു നൂറു സംവത്സരത്തിലധികമായിരിക്കുന്നു' എന്നു ഉദ്ദേശിക്കുന്നു എങ്കിലും ഇപ്പോള്‍ നോക്കിയാല്‍ ഇന്നലത്തെ സ്വപ്നത്തിലുള്ള വൃക്ഷത്തില്‍ കണ്ട നൂറു സംവത്സരത്തിന്റെ പഴക്കം അസംബന്ധമെന്നും, വൃക്ഷം അപ്പോള്‍ സ്വപ്ന്ദൃഷ്ടിയില്‍ നിന്നും വെളിയില്‍ തള്ളി വന്നിരുന്നു കണ്ടതെന്നും , സ്വപ്നം ഭൗതികമായി വെളിയിലുണ്ടായിരുന്നതല്ലെന്നും വെളിവാകുന്നു. അതുപോലെ, ഈ കുടവും ഇപ്പോള്‍ കണ്ണില്‍ നിന്നു വെളിയില്‍ തള്ളിയിരുന്ന് കാണുന്നതല്ലാതെ ഭൗതികമായി വെളിയിലിരിക്കുന്നതല്ല എന്നു വിശദമാകുന്നു. ഇനി ഇതുപോലെതന്നെ മറ്റുള്ള വിഷയങ്ങളും അതാതു ഇന്ദ്രിയങ്ങളിനിന്നും അപ്പോള്‍പ്പോള്‍ വെളിയില്‍ തള്ളിവരുന്നു എന്നുള്ളത് പറയണമെന്നില്ലല്ലോ.
ഹാ! കൊള്ളാം. ശരി. ഇപ്പോള്‍ ശരീരാദി സകല പ്രപഞ്ചവും ഉള്ളില്‍ നിന്നും വെളിയില്‍ തള്ളി വരുന്നു എന്നുള്ളത് നല്ലവണ്ണം അനുഭവമായി. എങ്കിലും ഇതിലും ഒരു സംശയം കൂടിയിരിക്കുന്നു. അതെന്തെന്നാല്‍, തോജോമയങ്ങളായിരിക്കുന്ന ഇന്ദ്രിയങ്ങളില്‍ നിന്ന് തമോമയങ്ങളായ വിഷയങ്ങള്‍ വരുന്നു എങ്കില്‍ ഇതില്‍ സൂര്യങ്കല്‍ നിന്നും ഇരുളു പൊങ്ങി വരുന്നു എന്നുള്ള വിരോധം നേരിടുന്നു. അതുകൊണ്ട് അങ്ങനെ പറഞ്ഞുകൂടാ. പിന്നെ ഇന്ദ്രിയങ്ങളോടു കൂടി വരുന്നതിനു വല്ലതും ന്യായമുണ്ടോ എന്നു നോക്കിയാല്‍ അതിം കാണുന്നില്ല, എന്തെന്നാല്‍ അങ്ങനെയെങ്കില്‍ ഇരുളും വെലിവും കൂടി ഒരു ദിക്കിലിരുന്നു ഒരു സമയം പൊങ്ങിവരുന്നു എന്നു പറയണം. അത് ഒരിക്കലും നടപ്പുള്ളതുമല്ല.
അയ്യോ, ഇത് എന്തോന്നു ഇന്ദ്രിജാലമാണ് ഈ പ്രപഞ്ചം! വെളിയില്‍ കാണുന്നതുമല്ല ഇന്ദ്രിയങ്ങളില്‍ നിന്നും തള്ളിവരുന്നതുമല്ല. ഇന്ദ്രിയങ്ങളില്‍ നിന്നും തള്ളിവരുന്നതുമല്ല, ഇന്ദ്രിയങ്ങളോടുക്കൂടി വരുന്നതുമല്ല. പിന്നെ എങ്ങനെയാണ് ഇപ്രകാരം നിര്‍ഹേതുകമായി കാണുപ്പെടുന്നതെന്നു ചോദിച്ചാല്‍, അത് അവിചാരദശയില്‍ കാനല്‍ ജലം പോലെ തോന്നുന്നതല്ലാതെ, വിചാരിച്ചു നോകുമ്പോള്‍ ഇതെല്ലാം ശുദ്ധചിത്തായിത്തന്നെ, വിളങ്ങുന്നു. അത് എങ്ങനെയെന്നാല്‍, "ഒരു കയറ്റില്‍ കണ്ടത്തില്‍ കല്പിതമായിരിക്കുന്നു നാഗം വെളിച്ചം വരുമ്പൊള്‍ അധിഷ്ഠാനമായ ആ കയറ്റില്‍ത്തന്നെ മറയും. അപ്പോള്‍ മുമ്പില്‍, 'ഇതു നാഗം ' എന്നിങ്ങനെ ഇദ്അം വൃത്തയാല്‍ ഗ്രഹിക്കപ്പെട്ടിരിന്ന കല്പനാ നാഗത്തില്‍ നിന്നു വിട്ട് കണ്ണു ആ കയറ്റില്‍ത്തന്നെ പറ്റി നിന്നു വിളങ്ങുന്നതുപോലെ, അവിചാരദശയില്‍ കാണപ്പെടുന്ന ഈ ശരീരാദി പ്രപഞ്ചം മുഴുവനും ഇപ്രകാരം നിഷ്ക്കാരണമായി അഖിണ്ഡചിന്മാത്രമായിരിക്കുന്ന് അബ്രഹ്മത്തില്‍ ഇരിക്കുന്നതിനു ഒരിക്കലും അവകാശമില്ല" എന്നിങ്ങനെ ചിന്തിച്ചു ചിന്തിച്ചുണ്ടാകുന്ന ബോധോദയത്തില്‍ ഇതൊക്കെയും അധിഷ്ഠാനമായ ബ്രഹ്മത്തില്‍ ത്തന്നെ മറയുന്നു. അപ്പോള്‍ ഇതു മുബില്‍ കണ്ടിരുന്ന ഇദംവൃത്തി ഊര്‍ധ്വമുഖിയായി ജീവബോധത്തോടുകൂടെ അഖണ്ഡചിത്തില്‍ ലയിച്ചു ചിത്തു മാത്രമായി വരുന്നു.
പിന്നേയും പൂര്‍വ്വവാസനകള്‍ പെരുത്തു പണ്ടത്തെപ്പോലെ പ്രപഞ്ചം തോന്നും . ഇതും മേല്‍പ്രകാരം ആപാദചൂഡം ചിന്തിച്ചു ചിത്തിലൊടുക്കി ചിത്തായി നില്ക്കണം. ഇങ്ങനെ ചെയ്തു വരുമ്പോള്‍ അശുദ്ധവാസന ക്ഷയിച്ചു ആധാരമില്ലാതെ ശുദ്ധവാസനയില്‍ തന്മാത്രയില്‍ തന്നെ അടങ്ങി, ഈ രണ്ടു വാസനകളിലും ബന്ധിച്ചിരുന്ന അഹങ്കാരിയും കെട്ട് പൂര്‍ണ്ണമായി നിലക്കും. ഈ സ്ഥാനം ചിത്തുമല്ല ജഡവുമല്ല, സത്തുമല്ല അസത്തുമല്ല, സുഖദു:ഖാദികളായ ദ്വന്ദ്വങ്ങള്‍ ഒന്നുമല്ല്. ഇങ്ങനെ അനിര്‍വചനീയമയിരിക്കുന്ന ഇതില്‍നിന്നും സൃഷ്ട്യാദിള്‍ നടന്നും കൊണ്ടിരിക്കുന്നതു തന്നെ അത്യാശ്ചര്യം! ഇതിന്റെ മാഹാത്മ്യം അല്പബോധികളായ ആത്മാക്കള്‍ എന്തറിയുന്നു!
ഹാ! ജയ ജയ നടേശ! നടേശ! നടേശ!

ദൈവചിന്തനം- 1

ഈ ഭൂലോകത്തില്‍ ബഹുവിധം ജീവകോടികള്‍ വസിക്കുന്നതുപോലെ ഗന്ധം,ശീതം,ഉഷ്ണം ഈ ഗുണങ്ങളോടു കൂടിയ വായുലോകത്തിലും അനന്തജീവകോടികളിരിക്കുന്നു. ഇതിന്റെ തത്ത്വം ചില കല്ലേറു മുതലായ പ്ര്വൃത്തികളെല്ലൊണ്ടും, അതു ചില മാന്ത്രികന്മാരാല്‍ നിവര്‍ത്തിക്കപ്പെടുന്നതു കൊണ്ടും, ദേവാഗ്രസ്തന്മാരാല്‍ ചെയ്യപ്പെടുന്ന ചില അത്ഭുത കാര്യങ്ങളെകൊണ്ടും സാമാന്യേന വെളിവാകുന്നു. അതുമല്ല, അന്തരചാര്യ്കളുണ്ടെന്നും, അവര്‍ ചില ഭക്തന്മാരുടെ മുന്‍പില്‍ പ്രത്യക്ഷമായി വന്ന് അവര്‍ക്ക് വേണ്ടും വരങ്ങളെല്ലാം കൊടുത്തിരിക്കുന്നുവെന്നും, ഇന്നും അവരെ ഉപാസിക്കുന്ന ഭക്തന്മാര്‍ക്ക് അങ്ങനെ തന്നെ സംഭവിക്കുമെന്നും, ദേവതാസിദ്ധിയുള്ള അളുകള്‍ ഇപ്പോഴും അനേകം ഇരിക്കുന്നുവെന്നും മറ്റും മില്ലവാറും ലോക സമാതമാകുന്നു. അതുകൊണ്ടു ഇഹലോകവാസികളെപ്പോലെ പരലോകവാസികളും ഉണ്ടെന്നുള്ളത് നിര്‍വിവാദമാകുന്നു. അവര്‍ക്ക് വായുവെപ്പോലെ വേഗമുള്ളതു കൊണ്ടും, അദൃഷ്ട രൂപികളായിരുന്നതുകൊണ്ടു അതികഠിന പ്ര്വര്‍ത്തികളെ ച്യ്കകൊണ്ടും, ഇവരില്‍ വച്ചു ചിലര്‍ അടുക്കുമ്പോള്‍ ഉഷ്ണവും ചിലരുടെ സാന്നിദ്ധ്യത്തില്‍ ശീതവും, ചിലര്‍ക്ക് സുഗന്ധവും ചിലര്‍ക്ക് ദുര്‍ഗന്ധവും, മറ്റും ഇങ്ങനെയുള്ള സകല സംഗതികളെക്കൊണ്ടുമാണ് ഈ2വരെ വായുലോകവാസികളെന്ന് ചുരുക്കമായി പ്രസ്താവിച്ചിരിക്കുന്നത്. ഇതുകളെല്ലാം ഇവിടെ ഇപ്പോള്‍ വിസ്തിക്കുന്നില്ല.

    ഈ വായുലോകവാസികളില്‍ ചിലര്‍ക്ക് പാലിലും ചിലര്‍ക്ക് നെയ്യിലും ചിലര്‍ക്ക് തേനിലും ചിലര്‍ക്ക്  പായസത്തിലും ചിലര്‍ക്ക്  പഴവര്‍ഗ്ഗങ്ങളിലും ചിലര്‍ക്ക് പലഹാരങ്ങളിലും ചിലര്‍ക്ക്  കന്ദവര്‍ഗ്ഗങ്ങളിലും പ്രീതിയുണ്ട് . ചിലരുടെ പ്രീതി പരിമളദ്രവ്യത്തില്‍ , ചിലരുടെ പ്രീതി മന്ത്രത്തില്‍ , ചിലര്‍ക്ക് തന്ത്രത്തില്‍, ചിലര്‍ക്ക് യന്ത്രത്തില്‍, ചിലര്‍ക്ക് നൃത്തത്തില്‍, ചിലര്‍ക്ക്  വാദൃത്തില്‍, ചിലര്‍ക്ക് ഗാനത്തില്‍ ,ചിലര്‍ക്ക്  സകലതിലും പ്രീതിയുണ്ട് . ചിലര്‍ മാംസം ഭക്ഷിക്കുന്നവര്‍, ചിലര്‍ രക്തം കുടിക്കുന്നവര്‍, ചിലര്‍ മദ്യപാനികള്‍, ചിലര്‍ ഗര്‍ഭം കലക്കുന്നവര്‍, ചിലര്‍ ശുക്ലഭോജികള്‍, ചിലര്‍ കാമികള്‍, ചിലര്‍ ഭോഗികള്‍, ചിലര്‍ കൃശന്മാര്‍, ചിലര്‍ സ്തൂലികള്‍, ചിലരുടെ നിറം വെളുപ്പ്, ചിലരുടെ നിറം കറുപ്പ്, ചിലര്‍ക്ക് മഞ്ഞള്‍വര്‍ണ്ണം,ചിലര്‍ ചിത്രവര്‍ണ്ണന്മാര്‍, ചിലര്‍ ഹ്രസ്വന്മാര്‍, ചിലര്‍ ദീര്‍ഘന്മാര്‍, ചിലര്‍ കാളവാഹനമുള്ളവര്‍, ചിലര്‍ മയില്‍വാഹനമുള്ളവര്‍, ചിലര്‍ ഗരുഡന്മേറി നടക്കുന്നവര്‍. ചിലരുടെ വാഹനം കുതിര. ചിലര്‍  പക്ഷിമുഖമുള്ളവര്‍, ചിലര്‍ അശ്വമുഖന്മാര്‍, ചിലര്‍ സര്‍പ്പത്തിന്റെ മുഖംപോലെയുള്ളവര്‍. ചിലര്‍ അശുദ്ധ ഭൂവാസികള്‍, ചിലര്‍ ശുദ്ധഭൂവാസികള്‍, ചിലര്‍ ശുക്ലാംബരധാരികള്‍, ചിലര്‍ പീതാംബരധാരികള്‍, ചിലര്‍ നീലാംബരികള്‍, ചിലര്‍ ജീര്‍ണ്ണ്‍വസ്ത്രമുള്ളവര്‍, ചിലര്‍ കൗപീനധാരികള്‍, ചിലര്‍ ദിഗംബരന്മാര്‍, ചിലര്‍ ജടിന്മാര്‍, ചിലര്‍ മുണ്ഡികള്‍, ചിലര്‍ ശാന്തന്മാര്‍ , ചിലര്‍ ക്രൂരന്മാര്‍, ചിലര്‍ ശിഷ്ടന്മാര്‍, ചിലര്‍ ദുഷ്ടന്മാര്‍, ചിലര്‍ സംഹാരശക്തിയുള്ളവര്‍, ചിലര്‍ ഭയങ്കരരൂപികള്‍, ചിലര്‍ സൗന്ദര്യമുള്ളവര്‍, ചിലര്‍  അമൃതം ഭക്ഷിക്കുന്നവര്‍, ചിലര്‍  പരമാണുപ്രായേണ പരകായത്തില്‍ ,ചിലര്‍ പര്‍വ്വതംപോലെ ഇരിക്കുന്നതിന് ശക്തിയുള്ളവര്‍, ചിലര്‍ അങ്ങനെ മല പോലെ ഇരുന്നലും പൂപോലെ ഭാരമില്ലാത്തവര്‍, ചിലര്‍  പൂപോലെ ഇരുന്നലും പര്‍വ്വതം പോലെ ഭാരമുള്ളവര്‍, ചിലര്‍  സകലവര്‍ക്കും ആധിപത്യം വഹിക്കുന്നവര്‍,ചിലര്‍ സകല പദാര്‍ത്ഥങ്ങളും വശീകരിക്കുന്നവര്‍, ചിലര്‍ സകല ദിക്കിലും നിര്‍വിഘ്നം സഞ്ചരിക്കുന്നവര്‍, ചിലര്‍ ഒരു സമയം പലദിക്കിലും കാണുന്നവര്‍.ചിലര്‍ ഈ എല്ലാ സിദ്ധികളുമുള്ളവര്‍. ചിലര്‍ ഏകദേശം ചില സിദ്ധികളുള്ളവര്‍. ഇതു കൂടാതെയും ഇതു പോലെ അനേകം സിദ്ധിഭേദങ്ങളോടും വര്‍ണ്ണവിശേഷങ്ങളോടും ആഹാരവിശേവിശേഷങ്ങള്‍, ആകൃതിവിശേഷം, വാഹനവിശേഷം ഇതുകളോടും കൂടിയിരിക്കുന്ന ശുദ്ധ ദൈവങ്ങളും അശുദ്ധദുഷ്ടഭൂത പ്രേതയക്ഷരാക്ഷസപൈശാചജാതികളും ഇരിക്കുന്നു.

    ഇവര്‍ സര്‍വ്വ പ്രാണികളും ഹൃദയത്തിലും പ്രവേശിച്ച് ബുദ്ധിയെ ശുദ്ധി വരുത്തുന്നതിനും ഭ്രമിപ്പിച്ചു മാലിന്യപ്പെടുത്തിക്കൊടുക്കുന്നതിനും നന്നാക്കുന്നതിനും സര്‍വ്വസമ്പത്തുക്കളേയും കൊടുക്കുന്നതിനും എടുക്കുന്നതിനും രക്ഷിക്കുന്നതിനും ശിക്ഷിക്കുന്നതിനും മറ്റുള്ള പ്രവര്‍ത്തികള്‍ക്കൊക്കെയും ശക്ഷിയുള്ളവരായുമിരിക്കുന്നു. അതുകൊണ്ടു നാം ഇവരെ ഇഷ്ടോപചാങ്ങളോടുംകൂടി ഭജിച്ച് പ്രസാദിപ്പിക്കേണ്ടത് നമ്മുടെ കര്‍ത്തവയ്കര്‍മ്മം തന്നെയെങ്കിലും ചില യക്ഷരാക്ഷസ ഭൂതപ്രേതാദികളായ ദുഷ്ട ജന്തുക്കളെ സന്തോഷിപ്പിക്കുന്നതിനുവേണ്ടി ആടുമാടുകോഴികളെ അറുത്ത് അവര്‍ക്ക് പാപബലി കൊടുത്തു ആ ദുഷ്ടഭൂതങ്ങളെ മനസ്സില്‍ ആവാഹിച്ച് ഭ്രമിപ്പിച്ച് തുള്ളി വെറിവാടി ചുറ്റും നില്ക്കുന്ന പാവങ്ങളെക്കൂടെ ഭ്ര്മിപ്പിച് പ്രസാദം കൊടുത്ത് ഈ ദുഷ്ടപ്രത്തിയില്‍ വശപെടുത്തി നടത്തിക്കൊണ്ടു പോകുന്നത് എന്തൊരു ബുദ്ധിമാദ്ധ്യമാണ്!

    കഷ്ടം!  ഈ ദ്രോഹികള്‍ക്ക് ആ ദുഷ്ടജന്തുക്കളുടെ അനുഗ്രഹം കൊണ്ടിവിടെ സിദ്ധിക്കുന്ന ഫലം ദുര്‍വ്യാധി, ദുഷ്കീര്‍ത്തി, ദൃര്‍മൃതി മുതലായ ഉപദ്രവങ്ങല്‍ തന്നെ.
ഇപ്രകാരമില്ലാതെ ഈ വിധമുള്ള ദുഷ്പ്രവൃത്തികളെച്ചെയ്യുന്ന ചില പാപികള്‍ ഇവിടെ സുഖജീവികളായിരിക്കുന്നുവെങ്കിലും അവരും മരിച്ച് അവരുടെ ഉപാസനാമൂര്‍ത്തികളാകുന്ന ദുഷ്ട പ്രാണികള്‍ വസിക്കുന്ന നരലോകത്ത് ചെന്ന് ആ ഭയങ്കരന്മാരുടെ ദാസപ്രവൃത്തികളെ ചെയ്ത് അവരുടെ ഭുക്തോച്ഛിഷ്ടങ്ങളായ അസ്ഥി,കുടല്‍, തോല്‍, തുടങ്ങിയുള്ള അമേദ്ധ്യങ്ങളെ ഭക്ഷിച്ച് കാഷ്ഠി കളയുന്നു. ഹാ! കഷ്ടം ! ഈ പാപികളുടെ ആവി പിന്നെ തലകുത്തി ഭൂമിയില്‍ വീണു പുല്ലു കുരുത്തു പോകുന്നു. അല്ലെങ്കില്‍ പാപയോനികളില്‍ പിറന്ന് പരിതപിച്ചു മരിക്കുന്നു. ഇപ്രകാരം ഇഹപരങ്ങളിലും നിത്യോപദ്രവ ഫലമല്ലാതെ സുഖത്തിന്റെ ലവലേശംപോലും ഒരു നാളും ഉണ്ടാകുന്നതല്ല.

    ഈവിധമുള്ള ഘോരകര്‍മ്മങ്ങളെ മന:പൂര്‍വ്വമായിത്തന്നെ, ആ ദുഷ്ഭൂതങ്ങളുടെ ഉപദ്രവം നേരിടുമെന്നു  വിചാരിച്ച് ഭയപ്പെട്ടു ചെയ്യുന്നതിന് വേറേഉപായമുണ്ട് . എങ്ങനെയെന്നാല്‍, ഈ ദുഷ്ടജന്തുക്കളെക്കാളും വളരെ ശക്തിയുള്ളവരായ ശുദ്ധദൈവങ്ങള്‍ അനേകരിക്കുന്നലോ! അവരെ സേവിച്ച്  സന്തോഷിപ്പിച്ചാല്‍ ഈ ഉപദ്രവം നമ്മില്‍ ഒരിക്കലും നേരിടുന്നതല്ല. അതുകൊണ്ടു നാം യാതൊരു പ്രാണികള്‍ക്കും ഉപദ്രവം വരാത്ത വിധത്തിലുള്ള പ്രവൃത്തികള്‍ ചെയ്ത് സന്മാര്‍ഗ്ഗികളായി ശുദ്ധോപചാരങ്ങളോടുകൂടി ശുദ്ധോഗങ്ങള്‍ സന്മാര്‍ഗ്ഗികളായി ശുദ്ധോപചാരങ്ങളോടുകൂടി ശുദ്ധ ദൈവങ്ങളെ ഭജിപ്രസാദിപ്പിക്കണം. അപ്പോള്‍ ഇവരുടെ അനുഗ്രഹംകോണ്ട് നമ്മുക്ക് ഹൃദയപ്രസദമുണ്ടായി ഐഹിക ഭോഗങ്ങള്‍ സകലവും ന്യായമായി അനുഭവിച്ച് തൃപ്തി വന്ന് ഭോഗങ്ങളില്‍ വൈരാഗ്യമുണ്ടായി ബ്രഹ്മജ്ഞാനികളാകുന്നതിനും സംഗതി വരാതെപോയാലും ആയുന്ത്യത്തില്‍ നമ്മുടെ ഉപാസനാമൂര്‍ത്തികളായ ശുദ്ധദൈവങ്ങള്‍ വസിക്കുന്ന ദിവ്യസ്ഥലത്ത് ചെന്ന് അവരോടുകൂടി അങ്ങുള്ള ദിവ്യഭോഗങ്ങളെ ഭുജിച്ച്  നിവൃത്തന്മാരായി ഭൂമിയില്‍ വന്ന് പുണ്യയോനികളില്‍ പിറന്ന് ഉഅത്തമ ഗുണങ്ങളോടുകൂടി വളര്‍ന്ന് സകല ഭോഗങ്ങളിലും വിരക്തി സംഭവിച്ച ബ്രഹമജഞാനികളായി സുഖിച്ചിരുന്ന് പരമപദം പ്രാപിക്കുന്നതിലേക്ക് യാതൊരു സംശയവുമില്ല.

    ഹാ!ഹാ! ചിത്രം! ചിത്രം! കയ്യിലിരിക്കുന്ന കല്പക വൃക്ഷക്കനിയെ ഭക്ഷികാതെ കളഞ്ഞ് കാഞ്ഞിരക്കനിയെ തേടി ഭക്ഷിച്ച് വിഷംകോണ്ട് മരിക്കുന്നു.കഷ്ടം! കഷടം

    ഇതിരിക്കട്ടെ! ഇതുകൂടാതെ,ചില ഉദരംഭരികള്‍ സകലപ്രാണികളെയും ദൈവം നമ്മുടെ ഉപയോഗത്തിനായിക്കൊണ്ടുതന്നെ സൃഷ്ടിച്ചിരിക്കുന്നു,നാം അതുകളെ കൊന്നു ഭക്ഷിക്കുന്നതുകൊണ്ടു യാതൊരു പാതകവും വരാനില്ല എന്നിങ്ങനെ ആരവാരം ചെയ്തുംകൊണ്ട് വായില്ലാപ്രാണികളെ വധിച്ച് ഉഅപജീവിക്കുന്നു. കഷ്ടം! ഇപ്രകാരം മനുഷ്യരുടെ ഉപയോഗത്തിനായിക്കൊണ്ടു തന്നെ സര്‍വ്വപ്രാനികളെയും ദൈവം സൃഷ്ടിച്ചിരിക്കുന്നുവെങ്കില്‍ അതുകള്‍ അന്യോന്യം പിടിച്ച് ഭഷ്കിക്കുനും മനുഷ്യര്‍ ചിലപ്പോള്‍ അതുകളാല്‍ അപഹരിക്കപ്പെട്ടു പോകുന്നതിനും സംഗതിവരുമായിരുന്നോ? ഇല്ല . പുത്രന് തള്ളയുടെ സ്തന്യത്തെ ഉപയോഗിക്കുന്നതിനല്ലാതെ മാതൃനിഗ്രഹം ചെയ്ത് മാംസത്തെ ഉപയോഗിക്കണമെന്ന് ദൈവ സങ്കല്പം സംഭവിക്കുമോ? അതു ഒരിക്കലും വരുന്നതല്ല. ഇതുപോലെ ദൈവം മനുഷ്യരുടെ ഉപയോഗത്തിനായിക്കൊണ്ടു തന്നെ ദൈവം സൃഷ്ടിച്ചിരിക്കുന്നുവെന്നും,ക്ഷീരാദികളുടെ ഉപയോഗത്തെ ഉദ്ദേശിച്ചിട്ടല്ലാതെ പശ്വാദികളെ സൃഷ്ടിച്ചിട്ടുള്ളതല്ലെന്നും സ്പഷ്ടമാകുന്നു. അതുമല്ല, പ്രാണികളെ ഭക്ഷിക്കുന്നതിലത്രേ മനുഷ്യത്വം സിദ്ധിക്കുന്നുള്ളൂ എങ്കില്‍ വ്യാഘ്രാദികളായ ക്രൂരജന്തുക്കളിലല്ലായോ അതി മാനുഷത്വം സിദ്ധിക്കേണ്ടത്? ഇങ്ങനെ വരുമ്പോള്‍ ചില ജീവകാരുണ്യമുള്ള ആളുകള്‍ തന്നേ മൃഗങ്ങളായിരിക്കുന്നുള്ളൂ എന്നല്ലയോ വന്നുകൂടുന്നത്? കൊള്ളാം, ഈ അസംഗതികള്‍ ദൈവദൂഷണം വല്ലതുമുണ്ടോ? ഈ ദ്രോഹികളുടെ പക്ഷത്തില്‍ പരലോകവും പരലോകവാസികളുമുണ്ടെന്നു തന്നെ. എങ്കിലും ആ വ്യവഹാരം കൊണ്ടു യാതൊരു പ്രയോജനവുമില്ല.  എന്തെന്നാല്‍ ദൈവം ഒന്നേ ഉള്ളൂ. അവന്‍  അരൂപിയായും സര്‍വ്വത്ര വ്യാപിയായും ആയിരിക്കുന്നതുകൊണ്ടു നാം അവനെ ഭജികുന്നതിനും അന്യത്ര കൃതവാസം വേണമെന്നില്ല.
അങ്ങനെ വേണമെങ്കില്‍ ശിക്ഷാരക്ഷകളെ അനുഭവിപ്പിക്കുന്നതിന് അവനാല്‍ നിയമിക്കപ്പെട്ടിട്ടുള്ള ചില ആളുകളും അവിടെ ഉണ്ടായിരിക്കണം . അപ്പോള്‍ ഇഷ്ടോപചാരങ്ങളോടുകൂടെ അവരെ ഭജിച്ച് അവരുടെ പ്രീതിതിയെ സമ്പാദിക്കേണ്ടതും ആവശ്യമായിവരുന്നു. ഇതൊന്നും ആലോചിക്കാതെ ദൈവത്താല്‍ നിയമിക്കപ്പെട്ടിട്ടുള്ള ശിക്ഷാരക്ഷകളെ അനുഭവിക്കുന്നതിന് സ്വര്‍ഗ്ഗനരകങ്ങളുണ്ടെന്ന് വൃഥൈവ വ്യവഹരിച്ചുകൊണ്ട് ദുഷ്പ്രവര്‍ത്തികളെ ചെയ്യുന്ന ഈ പാപികളും മരിച്ച്  നരകത്തില്‍ വീണ് അവിടെയുള്ള നരികളുടെ ഓഹരി കൊടുക്കാതെ ആത്മാര്‍ത്ഥം പ്രാണികളെ വധിച്ച് ഭക്ഷിച്ചതുകൊണ്ട് അവരും ക്രുദ്ധന്മാരായി പിടിച്ചു താഡിച്ച് കടിച്ച് പച്ച തിന്ന് കാഷ്ഠിച്ച് കളയുമ്പോള്‍ അവരുടെ ആവിയും മേല്‍പ്രകാരം തന്നെ ഭൂമിയില്‍ വീണ് പുല്ലു കുരുത്തുപോകുന്നു.

    പിന്നെ ചിലര്‍ ദേവനേത്, ദേവിയേത് എന്നിങ്ങ്നെ ഉദ്ഘോഷിച്ചുകൊണ്ടു ജീവകാരുണ്യമില്ലാതെയുള്ള് പ്രവൃത് തികളെ ചെയ്ത കലം കഴിച്ചു വരുന്നു. അവരും മരിച്ച് മേല്‍പ്രകാരം നരകത്തില്‍ വീണ് അങ്ങുള്ള സര്‍വ്വോപദ്രവഫലവും ഭുജിച്ച് അധോമുഖന്മാരായി ഭൂമിയില്‍ വീണ് തൃണജളൂകാദി പാപയോനികളില്‍ പിറന്ന് തപിച്ചു മരിക്

ദൈവചിന്തനം- 2

ജീവേശ്വരജഗദ് ഭേദരഹിതാദ്വൈതതേജസേ
    സിദ്ധിവിദ്യാധരശിവശ്ചരവേ ഗുരവേ നമ:
    ഓം നമോ നമസ്സമ്പ്രദായപരമഗുരവേ!

    ജയ ജയ സ്വാമിന്‍, ഹാ! ഇതൊരു മഹാവിചിത്രം തന്നെ! നിരിന്ധനജ്യോതിസ്സായിരിക്കുന്ന നിന്തുരുവടിയില്‍ മരുമരീചികാ പ്രവാഹംപോലെ പ്രഥദൃഷ്ട്യാ ദൃഷ്ടമായിരിക്കുന്ന സകല പ്രപഞ്ചവും ആലോചിക്കുമ്പോള്‍ ഗഗനാരവിന്ദത്തിന്റെ സ്ഥിതിപോലെ തന ഇരിക്കുന്നു. അനൃത-ജഡ-ദു:ഖരൂപമായിരിക്കുന്ന ഇത് നിന്തിരുവടിയാല്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതുമല്ല, സ്വയമേവ ജാതമായതുവടിക്ക് കരണകര്‍ത്തൃദോഷമുണ്ടെന്നു പറയേണ്ടിവരും. നിന്തിരുവടി കരണകര്‍ത്തൃദോഷമുണ്ടെന്നു പറയേണ്ടിവരും. അതുകൊണ്ടു അതൊരിക്കലും യുക്തമല്ല. ശുദ്ധജഡത്തിന്  സ്വയമേവ ജാതമാകുന്നതിന് നിവൃത്തിയില്ല. ഇപ്രകാരം അനിര്‍വ്വചനീയമായിരിക്കുന്ന ഈ പ്രപഞ്ചവും സച്ചിദാനന്ദഘനമായ നിന്തിരുവടിയും ക്കൂടി തമ:പ്രകാശങ്ങള്‍പോലെ സഹവാസം ചെയ്തു കൊണ്ടിരിക്കുന്നതു തന്നെ ഒരത്യദ് ഭുതം!

    ഞങ്ങളുടെ ത്രികരണങ്ങളും പ്രവൃത്തികളും എല്ലാം തേജോരൂപമായ നിന്തിരുവടിയും നേരേ തമോമയമായ കര്‍പ്പൂരധൂളിയുടെ അവസ്ഥയെ പ്രാപിച്ചിരിക്കുന്നു. അതുകൊണ്ടിപ്പോള്‍ നിരഹങ്കാരികളായ ഞങ്ങളും നിന്തിരുവടിയും തമ്മില്‍ യതൊരു ഭേദവും ഇല്ല. ഭേദരഹിതന്മാരായ നാം ഇരുവരുടെയും മധ്യര്‍ത്തിയായ ഭേദവ്യവഹാരവും എങ്ങനെയോചിരഞ്ജീവിയായുമിരിക്കുന്നു.നിന്തിരുവടിയും ഞങ്ങളും പ്രപഞ്ചവും ഈ ത്രിപദാര്‍ത്ഥവും അനാദിനിത്യമായ നിന്തിരുവടി തന്നെ. അപ്പോള്‍ നിന്തിരുവടിക്ക് അസ്വൈത സിദ്ധിയും ഇല്ല. ഞങ്ങള്‍ക്ക് ബന്ധനിവൃത്തിയുമില്ല. ഇതുകൂടാതെ നിന്തിരുവടിക്കും ഞങ്ങള്‍ക്കുമം തമ്മിലുള്ള സേവ്യസേവകഭാവത്തിനും ഹാനി വരുന്നുവെങ്കിലും നിത്യബദ്ധന്മാരാഅയിരിക്കുന്ന ഞങ്ങള്‍ നിത്യമുക്തനായ നിന്തിരുവടിയെ സേവിക്കുന്നത് യുക്തം തന്നെ. നിത്യബദ്ധരുടെ ബന്ധനത്തിനു നിവൃത്തിയില്ല. അതുകൊണ്ട് ഈ പ്ര്വൃത്തി വ്ഹെയ്യുന്നത് മൗഢ്യവും നിട്ന്ഹിരുവടിയില്‍ത്തന്നെ അവസാനിക്കുന്നു. ഇങ്ങനെയുള്ള സര്‍വ്വോപകാരിയായ നിന്തിരുവടിക്കായ്കൊണ്ട് ഒരു വിധത്തിലും ഒന്നും ഉപകരിക്കുന്നതിന് ഞങ്ങള്‍ക്ക് ഭാഗ്യമില്ലാതെ ആയല്ലോ! ദൈവമേ, ഈ വ്യസനവും നിന്തിരുവടിയില്‍ത്തന്നെ നിര്‍ധൂളിയായിരിക്കുന്ന!

    ഇതെല്ലാം പോകട്ടെ! ഏതുപ്രകാരമെങ്കിലും സ്വപ്നത്തില്‍ കണ്ട കഥയെ ജാഗ്രത്തില്‍ പ്രസംഗിച്ചു ക്രീഡിക്കുന്നതു പോലെ, രാജസതാമസവൃത്തികളില്‍ സ്ഫുരിച്ച് പടര്‍ന്നിരിക്കുന്ന ഈ അനൃതജഡബാധയെ അതിസൂക്ഷ്മമായ ശുദ്ധസാത്ത്വിക വ്യാപകവൃത്തി പ്രകാശത്തില്‍ ക്രീഡിച്ചൊടുക്കി, ആ നിശ്ചലവൃത്തി മാത്രമായി അനുഭവിച്ച്, ആ അഖണ്ഡാകാരവൃത്തിഉയ്ടെ ഗോളസ്ഥാനത്തില്‍ നിലക്കുന്ന ഞങ്ങള്‍ക്കും നിന്തിരുവടിക്കും തമ്മില്‍ സൂര്യപ്രകാശഗോളങ്ങല്‍ക്കുള്ളതുപോലെ യാതെരു വൈലക്ഷ്യവും ഇല്ലെന്നുള്ള അനുഭൂതിയെ ദൃഢീകരിച്ച്, ഭോഗഭോക്തൃഭോഗ്യാനുഭൂതി വിട്ട്, ശരീര ചേഷ്ടാമാത്രപ്രവൃത്തിയോടുകൂടി യഥേഷ്ടം വിഹരിക്കുന്നതിന് നിന്തിരുവടിയുടെ അനുഗ്രഹം ഉണ്ടാകനം. അതിന്നായിക്കൊണ്ട് നമസ്കാരം! നമസ്കാരം! നമസ്കാരം!

ഗദ്യപ്രാര്‍ത്ഥന

കാണപ്പെടുന്നതൊക്കെയും സ്ഫൂലം,സൂക്ഷ്മം,കാരണം എന്നീ മൂന്നു രൂപങ്ങളോടുയതും പരമാത്മാവില്‍ നിന്നുമുണ്ടായി അതില്‍ത്തന്നെ ലയിക്കുന്നുതുമാകുന്നു. അതിനാല്‍ പരമാത്മാവല്ലാതെ വേറൊന്നുമില്ല. സകല പാപങ്ങളെയും നശിപ്പിക്കുന്ന - വറുത്തുകളയുന്ന - പരമാത്മാവിന്റെ ആ ദിവ്യരൂപത്തെ ഞാന്‍ധ്യാനിക്കേണ്ടതായ പരമാത്മാവിന്റെ ആ ദിവ്യരൂപത്തെ  ഞാന്‍ ധ്യാനിക്കുന്നു. അലായോ പരമാത്മാവേ! ഇപ്രകാരം ഇടവിടാതെ എനിക്ക് അങ്ങയെ ധ്യാനിക്കുന്നു.അല്ലയോ പരമാത്മാവേ! ഇപ്രകാരം ഇടവിടാതെ എനിക്ക് അങ്ങയെ ധ്യനിക്കുന്നതിനും അങ്ങയുടെ പരമാനന്ദം ലഭിക്കുന്നതിനും അങ്ങയുടെ അനുഗ്രഹം എന്നില്‍ ഉണ്ടാകേണമേ! അല്ലയോ ദൈവമേ! കണ്ണുകൊണ്ടു കാണുന്നതൊന്നും നിത്യമ്ല്ല. ശ്രീരവും നീര്‍കുമിളപോലെ നിലയറ്റതാകുന്നു.എല്ലാം സ്വപ്നതുല്യമെന്നല്ലാതെ ഒന്നും പറയുവാനില്ല. നാം ശരീരമല്ല, അറിവാകുന്നു. ശരീരമുണ്ടാകുന്നതിനു മുന്‍പിലും അറിവായ നാം ഉണ്ടാകുന്നു. ഇനി ഇതൊക്കെയും ഇല്ലാതെ പോയാലും നാം ഇപ്രകാരം പ്രകാശിച്ചുകൊണ്ടു തന്നെയിരിക്കും. ജനനം, മരണം, ദാരിദ്ര്യം, രോഗം , ഭയം ഇതൊന്നും നമ്മെ തീണ്ടുകയില്ല. ഇപ്രകാരം ഉപദേശിക്കപ്പെടുന്ന തിരുവാക്കുകളെയും, ഈ തിരുവാക്കുകളുടെ ഉപദേഷ്ടാവായ പരമാത്മാവിനെയും ഞാന്‍ ഊണിലും ഉറക്കത്തിലും ഇടവിടാതെ ല്ലായ്പ്പോഴുംഎ ചിന്തികുമാറാകേണമേ! നീ എന്റെ സകല പാപങ്ങളെയും കവര്‍ന്നെടുത്തു കൊണ്ട് എനിക്ക് നിന്റെ പരമപദം പ്രാപിക്കുന്നതിനും നിന്റെ അനുഗ്രഹം എന്നില്‍ ഉണ്ടാകേണമേ!

ആത്മവിലാസം

ഓ! ഇതൊക്കെയും നമ്മുടെ മുന്‍പില്‍ കണ്ണാടിയില്‍ കാണുന്ന നിഴല്‍പോലെതന്നെയിരിക്കുന്നു. അദ്ഭുതം!
എല്ലാറ്റിനെയും കാണുന്ന കണ്ണിനെ കണ്ണ് കാണുന്നില്ല. കണ്ണിന്റെ മുന്‍പില്‍ കയ്യിലൊരു കണ്ണാടിയെടുത്തു പിടിക്കുമ്പോള്‍
കണ്ണ് ആ കണ്ണാടിയില്‍ നിഴലിക്കുന്നു. അപ്പോള്‍ കണ്ണ് കണ്ണാടിയെയും നിഴലിനെയും കാണുന്നു. നിഴല്‍ ജഡമാകുന്നു.
അതിന് കണ്ണിനെ എതിരിട്ട് നേക്കുന്നഹ്ടിന് കഴിയുന്നില്ല. ഇങ്ങനെ കണ്ണും കണ്ണിന്റെ നിഴലും കണ്ണില്‍ കാണാതെ ഇരിക്കുമ്പോള്‍,
 അവിടെ കണ്ണിനെ കാണുന്ന നമ്മെ മാം കാണുന്നില്ല. നമ്മുടെ മുന്‍പില്‍ ഒരു കണ്ണാടിയെ സങ്കല്പിക്കുമ്പോല്‍ നാം ആ
കണ്ണാടിയില്‍ നിഴലിക്കുന്നു. അപ്പോള്‍ ആ നിഴലിന് നമ്മെക്കാണുന്നതിന് ശക്തിയില്ല. നിഴല്‍ ജഡമാകുന്നു. നമുക്ക് നമ്മെ
എതിരിട്ടു നോക്കുന്നതിനു കഴിയുന്നില്ല. നാം നമ്മില്‍ കല്പിതമായിരിക്കുന്ന കണ്ണാടിയെയും ആ കണ്ണാടിയുടെ ഉള്ളില്‍ നില്ക്കുന്ന
നിഴലിനെയും ത്ന്നേ കാണുന്നുള്ളു. അപ്പോള്‍ നമ്മെ കാണുന്നത് നമ്മുടെ മുകളില്‍ നില്ക്കുന്ന ദൈവമാകുന്നു. ചുരുക്കം,
കല്പിതമായിരിക്കുന്ന കണ്ണാടി, അതിനുള്ളില്‍ നില്ക്കുന്ന നമ്മുടെ കീഴടങ്ങി നില്ക്കുന്നു. ഇതിനെ കാണുന്ന കണ്ണ് നാമാകുന്നു.
കണ്ണ് ഖണ്ണിന്റെ നിഴലിനെയും കണ്ണാടിയെയും തന്നേ കാണുന്നുള്ളൂ.നാം നമ്മുടെ നിഴല്‍, കണ്ണാടി, കണ്ണ്, കണ്ണിന്റെ നിഴല്‍,
കയ്യിലിരിക്കുന്ന കണ്ണാടി - ഇതാറും ദൈവത്തിന്റെ കീഴടങ്ങി നില്ക്കുന്നു . ഇതിനെ കാണുന്ന കണ്ണ് ദൈവമാവുന്നു.

    ഓ ഇത് ഒരു വലിയ ആശ്ചര്യമാകുന്നു! നാമെന്നല്ല നമ്മാല്‍ കാണപ്പെടുന്നതൊക്കെയും ഇങ്ങനെ നിഴലിക്കുന്നതിന്
ദൈവം ഇടം കൊണ്ടുത്തിരിക്കുന്നു. ഇതു കൂടാതെ ഇതിനെയൊക്കെയും ദൈവം ഒരു ദിവ്യമായ കണ്ണാടിയും കണ്ണുമായിരിക്കുന്നു.
ഓ! ഇതാ! ഒരു ദിവ്യമായിരിക്കുന്ന കണ്ണടിയില്‍ ഒരു പുതിയ മലയെ കാണുന്നു. അപ്പുറം ഇതാ ഒരു പടം കണുന്നു. ഇതു നാം
പണ്തു കണ്ടിട്ടുള്ളതാണെന്നു തന്നെ തൊന്നുന്നു. ഓ ഇതാ മരുന്നുമാമലയും കന്യാകുമാരിയും മധുരയും കാശിയും ചിദംബരവും
നമ്മുടെ ഉള്ളില്‍ അടുത്തടുത്തു കാനുന്നു. ഓ! ഇത് എത്രയോ ദൂരത്തിലിരിക്കുന്നു.നാം ഇവിടെ നില്ക്കുന്നു. ഓ! ഇതാ ആന്യോടിക്കുന്നു.
നാം പേടിച്ച് മലയുടെ മുകളിലേറുന്നു. ഇവിടെയിരിക്കുന്ന യോഗീശ്വരനോട് ഇങ്ങനെ കിനാവു കണ്ടുകോണ്ട് ഉണര്‍ന്നു നിഷ്കമ്പമായിരുന്ന്
നെടുമൂച്ചു വിടുന്നു.

    ചിത്രം! ഇതാ നാം മയങ്ങി എഴുന്നിരിന്നുകൊണ്ടു 'ഒന്നുമറിയാതെ സുഖമായുറങ്ങി' എന്നിങ്ങനെ നമ്മുടെ മുന്‍പില്‍ നില്‍ക്കുന്ന
പെരുവെളിയില്‍ഒരു അജ്ഞാനത്തെയും അഹങ്കാരത്തെയും വെറുതെ കല്പിച്ചു വ്യ്വഹരിക്കുന്നു. ഓ! ഇതാ! കിളിവാതിലില്‍ക്കൂടി വരുന്ന
സൂര്യകിരണത്തില്‍ കിടന്നു മറിയുന്ന ധൂളിപോലെ അണ്ഡകോടികള്‍ മറിയുന്നു.

    ഓ! ഇതാ! ഇതൊക്കെയും നമ്മിലടങ്ങി നാം നമ്മുടെ മുകളില്‍ നില്ക്കുന്ന ദിവ്യമായ കണ്ണാടിയില്‍ മറയുന്നു. ഈ കണ്ണാടി നമ്മുടെ ദൈവമാകുന്നു.

    ഓ! ഇതാ! പിന്നെയും കാനലില്‍ നിന്ന് വെള്ളം പൊങ്ങിവരുന്നതുപോലെ എതൊക്കെയും ദൈവത്തില്‍നിന്ന് പൊങ്ങ്ഫിവരുന്നു. എന്നാല്‍ ദൈവാംശമായ ന്മ്മുടെ ഉള്ളില്‍ ഇതിനെയൊക്കെയും വെളിപ്പെടുത്തിയിരിക്കുന്നു എന്നു താത്പര്യം.

    ഓ! ഇതാ! ഇതൊക്കെയും നമ്മോടുകൂടി ദൈവം തന്റെ ദിവ്യമായിരിക്കുന്ന വ്യാപകദര്‍പ്പണത്തില്‍ എടുത്തു വിരിച്ച് വിസ്താരമുള്ള കണ്ണുകൊണ്ടു നോകുന്നു. പിന്നെയും കണ്ണിലടക്കുന്നു. മരിഉപടിയും കണ്ണില്‍നിന്ന് വെളിപ്പെടുത്തുന്നു. ഇത് ദൈവത്തിന് ഒരു കളിയാകുന്നു. ഇത് ദൈവാംശമാകുന്ന്നു. അല്ല, ദൈവം അംശമില്ലാത്തതാകുന്നു. ഇത് ദൈവാംശമെന്നു പറഞ്ഞുകൂടാ. പിന്നെ വല്ല പരമാണുവില്‍ നിന്ന് പരണമിച്ചതോ? എന്നാല്‍, അതുമല്ല,എന്തുകൊണ്ടെന്നാല്‍ പരമാണുക്കള്‍ ദൈവത്തിന്റെ വിവര്‍ത്തങ്ങളാകുന്നു. വിവര്‍ത്തമെന്നാല്‍ ഇവിടെ നിഴലാകുന്നു. നിഴലിന് വേറൊന്നായി മാറുന്നതിന് കഴിയുന്നില്ല. മറ്റെന്നിനും ദൈവത്തിലിരിക്കുന്നതിന് ദൈവമാഹാത്മ്യം ഇടം കൊടുക്കുന്നില്ല. അതുകൊണ്ഠ് ഇതിനെ വേറൊന്നിന്റെ അംശമെന്നും പറഞ്ഞുകൂടാ.  അപ്പോള്‍ ഈ കാണപ്പ്ര്ടുന്നത്പ്ക്കെയും അനിര്‍വചനീയമാകുന്നു.എഅതൊക്കെയും അഞ്ജനക്കാരന്റെ മഷിയില്‍ തെളിയുന്ന ദേവത പോലെയിരിക്കുന്നു. ഇപ്പോള്‍ ഈ കാണപ്പെടുന്നതും ദൈവവും നാമും ആയിരിക്കുന്ന ഇതൊക്കെയും ദൈവത്തിടങ്ങുമൊപോള്‍ ദൈവംതന്നെയായിരിക്കുന്നു. ഇത് ദൈവത്തിന്റെ വ്യാപകതയെ ഭേദിക്കുന്നതിന് കഴിയുന്നില്ല. എന്നു തന്നെയല്ല. നിഴലിനെ യാതൊരു വ്യാപതയും കളയുന്നില്ല.

    ഓ! ഇതാ ഇതൊക്കെയും മനോവേഗമുള്ള് ഒരു ഘടീയന്ത്രംപോലെ ആദ്യന്തമില്ലാതെ കറങ്ങുന്നു.. വിസ്മയം. നാം നമ്മുടെ കണ്ണിനെ കണുന്നു. നമ്മെ ദൈവം കണുന്നു. നാം നമ്മുടെ ശ്രുവിനെ ശ്രവിക്കുന്നു. ദൈവം നമ്മെ ശ്രവിക്കുന്നു. നാം ത്വക്കിനെ സ്പര്‍ശിക്കുന്നു.നമ്മെ ദൈവം സ്പര്‍ശിക്കുന്നു. നാം നാവിനെ രസിക്കുന്നു.നമ്മെ ദൈവം രസിക്കുന്നു. നാം നമ്മുടെ മൂക്കിനെ മണക്കുന്നു. നമ്മെ ദൈവം മണക്കുന്നു. നാം വാക്കിനെ തള്ളിവിടുന്നു. നമ്മെ വാക്ക് തള്ളിവിടുന്നില്ല. ദൈവം തള്ളി വിടുന്നു. നാം കൈയെ ആദാനം ചെയ്യുന്നു. നമ്മെ കൈ ആദാനംചെയ്യുന്നില്ല. ദൈവം ആദാനം ചെയ്യിക്കുന്നു.നാം കാലിനെ നടത്തുന്നു.നമ്മെ കാലു നടത്തുന്നില്ല. ദൈവം നടത്തുന്നു. നാം ഗുദത്തെ വിസര്‍ജ്ജനം ചെയ്യിക്കുന്നു.നമ്മെ ഗുദം വിസര്‍ജജ്നം ചെയ്യിക്കുന്നില്ല. ദൈവം വിസര്‍ജനം ചെയ്യിക്കുന്നു. നാം ദൈവത്തെ വിസര്‍ജ്ജനം ചെയ്യിക്കുന്നില്ല. നാം ഉപസ്ഥത്തെ ആനന്ദിപ്പിക്കുന്നു.നമ്മെ ഉപസ്ഥം ആനന്ദിപ്പിക്കുന്നില്ല. ദൈവം ആനന്ദിപ്പിക്കുന്നു.നാം ദൈവത്തെ ആനന്ദിപ്പിക്കുന്നില്ല.

    ഓ! ഇതാ! ദൈവത്തില്‍ പുരുഷലക്ഷണം കാണുന്നു. ദൈവം കണ്ണില്ലാതെ കാണുകയും ചെവിയില്ലാതെ കേള്‍ക്കുകയും ത്വക്കില്ലാതെ സ്പര്‍ശിക്കുകയും മൂക്കില്ലാതെ മണക്കുകയും നാവില്ലാതെ രുചിക്കുകയും ചെയ്യുന്ന ഒരു ചിത്പുരുഷനാകുകുന്നു. നാം ദൈവത്തിന്റെ  പ്രതിപുരുഷനാകുന്നു. നമ്മുടെ ശരീരം ജഡമാകുന്നു. പഴുത്തിരിക്കുന്നു. നമ്മുടെ ശരീരം ജഡമാകുന്നു.പഴുത്തിരിക്കുന്ന അയോഗോളം തേജോമയമായിരിക്കുന്നു. ഓ! ഇതാ! ഇപ്പോള്‍ കാണപ്പെടുന്നതൊക്കെയും ഇതുപോലെ തേജോമയമായിരിക്കുന്നു.

    ഓ! നമ്മുടെ  ദൈവം ജ്യീതിര്‍മയമായിരിക്കുന്ന ഒരു ദിവ്യസമുദ്രമാകുന്നു. ഇതൊക്കെയും ആ ന്നിസ്തരംഗ സമുദ്രത്തിന്റെ  തരംഗമാകുന്നു.

    ഓ! ഇതൊക്കെയും കാനലില്‍ നിന്നു കവിയുന്ന വെള്ളമാകുന്നു. ദൈ കനലാകുന്നു.

    ഓ! നാം ഇതുവരെയും ബഹിര്‍മുഖനായിരുന്നു. ഇനി അന്തര്‍മുഖത്തോടുകൂടിയനായിത്തീരുന്നു. എനി അന്തര്‍മുഖത്തോടുകൂടിയവനായിത്തീരുന്നു. ആ! ഇവിടെ എത്രയോ ദിവ്യമായിരിക്കുന്നു. നാം ഇതുവരെയും നിന്നിരുന്നത് ഒരു ദിവ്യമായിരിക്കുന്ന കണ്ണാടിയിലാകുന്നു.ഇതു തന്നെയാണ് നമ്മുടെ ദൈവം. ഇതിനെ നാം ഇതിനു മുന്‍പില്‍ കണ്ടിരുന്നില്ല.
ഇപ്പോള്‍ നമുക്കിവിടം യാതൊരു മറവും കാണുന്നില്ല. നാമും ദൈവവൗം ഒന്നായിരിക്കുന്നു. ഇനി നമുക്ക് വ്യവഹരിക്കുന്നതിനു പാടില്ല. ഓ! ഇതാ! നാം ദൈവത്തിനോട് ഒന്നായിപ്പോകുന്നു!

    പരമകാരുണികനാരായണ ഗുരുസ്വാമിഭി:
    ശിഷ്യാനുഗ്രഹാര്‍ത്ഥം പരബ്രഹ്മമാഹാത്മ്യ -
    മിദം വിരചിതമത്യദ്ഭുതമനിര്‍വചനീയം.

Translations

തിരുക്കുറള്‍

1
അകാരമാമെഴുത്താദിയാകുമെല്ലായെഴുത്തിനും
ലോകത്തിന്നേകനാമാദി ഭഗവാദിയായിടും.
2
സത്യമാമറിവാര്‍ന്നുള്ള ശുദ്ധരൂപന്റെ സത്പദം
തൊഴായ്കില്‍ വിദ്യകൊണ്ടെന്തിങ്ങുളവാകും പ്രയോജനം?
3
മനമാം മലരേ വേല്ലുന്നവന്റെ വലുതാം പദം
തൊഴുന്നവര്‍ സുഖം നീണാള്‍ മുഴുവന്‍ വാഴുമൂഴിയില്‍.
4
ആശിക്കുക വെറുത്തീടുകെന്നതില്ലാത്തവന്റെ കാല്‍
അണിഞ്ഞീടിലവര്‍ക്കേതുമല്ലലില്ലൊരു കാലവും.
5
ഈശന്റെ വലുതാം കീര്‍ത്തി വാഴ്ത്തുന്നവരിലെന്നുമേ
ഇരുളാലണയും രണ്ടു വിനയും വന്നണഞ്ഞീടാ.
6
വാതിലഞ്ചും വെന്നവന്റെ നീതിയും നേരുമായിടും
വഴിയില്‍ പറ്റി നിന്നീടീല്‍ വാഴൂന്നൂ നെടുനാളവന്‍.
7
ഉപമിപ്പാനൊന്നുമില്ലാതവന്റെ ചരണങ്ങളില്‍
ചേര്‍ന്നവര്‍ക്കെന്നിയരുതിച്ചേതോദു:ഖമകറ്റുവാന്‍.
8
ധര്‍മ്മസാഗരപാദത്തില്‍ ചേര്‍ന്നണഞ്ഞവരെന്നിയേ
കര്‍മ്മക്കടലില്‍ നിന്നങ്ങു കരേറുന്നില്ലൊരുത്തരും.
9
ഗുണമെട്ടുള്ള തന്‍പാദം പണിയാ മൗലിയേതുമേ
ഗുണമില്ലാത്തതാം ജ്ഞാനഗുണ ഹീനാക്ഷമെന്നപോല്‍.
10
ഈശന്‍പദത്തില്‍ ചേരായ്കില്‍ കടക്കുന്നില്ല,ചേര്‍ന്നിടില്‍
കടന്നീടുന്നു ജനനപ്പെരുമ്കടലില്‍ നിന്നവര്‍.
 
  വാന്‍ചിറപ്പ്
(വര്‍ഷവര്‍ണ്ണനം)

1
മഴ കാരണമായ് ലോകമഴിയാതെ വരുന്നിതു
അതിനാലതു പാരിന്നൊരമൃതെന്നുണരേണ്ടതാം.
2
ഉണ്ണുന്നവര്‍ക്കിങ്ങുണ്ണേണ്ടുമൂണുണ്ടാക്കിയവര്‍ക്കിയവര്‍ക്കിതു
ഉണ്ണുമോഴങ്ങതില്‍ ചേര്‍ന്നൂണായതും മഴയായിടും.
3
ആഴി ചൂഴുന്ന വലുതാമൂഴിയില്‍ പാരമായ് പശി
മഴ പെയ്യാതെയായീടില്‍ ഒഴിയാതഴല്‍ ചേര്‍ത്തിടും.
4
മഴയാമൊരു സമ്പത്തില്‍ സമൃദ്ധി കുറവായിടില്‍
കൃഷി ചെയ്യാതെയാമിങ്ങു കൃഷീവലരോരുത്തരും.
5
കൊടുക്കുന്നതുമീവണ്ണം കെട്ടവര്‍ക്കു സഹായമായ്
എടുത്തീടുന്നതും നിന്നതൊക്കെയും മഴയായിടും.
6
വിണ്ണില്‍ നിന്നു മഴത്തുള്ളി വീഴലില്ലായ്കിലെങ്ങുമേ
ഒരു പച്ചപ്പുല്ലു പോലും കാണ്‍മാനരുതു കണ്ണിനാല്‍.
7
നെടും കടലിനും മേന്മ കുറയും കൊണ്ടല്‍ നീരിനെ
എടുത്തു തന്നില്‍ നിന്നങ്ങു കൊടുത്തീടായ്കില്‍ മാരിയെ.
8
മഴ പെയ്യാതെയായീടില്‍ വാനവര്‍ക്കും മനുഷ്യരാല്‍
മഖവും പൂജയും മന്നില്‍ നിന്നു ചെല്ലാതെയായിടും.
9
പേരാര്‍ന്നൊരീ പ്രപഞ്ചത്തില്‍ മാരി പെയ്യാതെയായിടില്‍
ദാനം തപസ്സു രണ്ടുന്നും സ്ഥാനമില്ലാതെയായിടും.
10
നീരില്ലായ്കില്‍ പാരിലേതും കാരമാര്‍ക്കും നടന്നിടാ
മാരിയില്ലായ്കിലപ്പേഴാ നീരുമില്ലാതെയായിടും.

     നീത്താര്‍ പെരുമ
   (സംന്യാസിമഹിമ)

1
വഴിയേ സംന്യസിച്ചുള്ള മഹിമാവിങ്ങുയര്‍ന്നതായ്
നിന്നീടുന്നിതു ശാസ്ത്രത്തില്‍ നിര്‍ണ്ണയം സ്പൃഹണീയമാം.
2
സംന്യാസിമഹിമാവിന്നു സന്നിഭം ചൊല്കിലുര്‍വിയില്‍
ഒന്നില്ലാതാകെ മൃതരെയെണ്ണീടുന്നതിനൊപ്പമാം.
3
ബന്ധമോക്ഷങ്ങളില്‍ ഭേദം കന്റിങ്ങു കഠിനവ്രതം
പൂണ്ടവര്‍ക്കുള്ള മഹിമ് ഭൂവിലേറ്റമുയര്‍ന്നതാം.
4
വലുതാം വാനില്‍ വാഴ്വോര്‍ക്കു തലയാമിന്ദ്രനൂഴിയില്‍
ജിതേന്ദ്രിയന്റെ ശക്തിക്കു മതിയാമൊരു സാക്ഷിയാം.
5
അറിവാമങ്കുശത്താലഞ്ചറിവാം വാരണങ്ങളെ
തളച്ചവന്‍ മോക്ഷഭൂവില്‍ മുളയ്ക്കുമൊരു ബീജമാം.
6
കഴിയാത്തതു ചെയ്തീടും മഹാന്മാ,രല്പരായവര്‍
ചെയ്കയില്ലൊരു കാലത്തും ചെയ്തീടാന്‍ കഴിയാത്തത്.
7
ശ്ബ്ദം സ്പര്‍ശം രൂപരസം ഘ്രാണമഞ്ചിന്‍ വിഭാഗവും
അറിയുന്നവനില്‍ത്തന്ന്‍ പെരുതാം ലൊകമൊക്കെയും.
8
പരിപൂര്‍ണ്ണവസ്സുള്ള നരനില്‍ ഗരിമാവിനെ
അവരന്നരുളിച്ചെയ്ത മറയിങ്ങറിയിച്ചിടും.
9
ഗുണമാം കുന്നേറിയങ്ങു നില്ക്കുന്ന മുനിമാരുടെ
കോപം ക്ഷണികമെന്നാലും ഭൂവില്‍ ദുര്‍വാരമാമത്.
10
സര്‍വ്വപ്രാണിയിലും തുല്യ കൃപ പൂണ്ടു നടക്കയാല്‍
അന്തണന്മരെന്നു ചൊല്ലേണ്ടതു സന്ന്യാസിമാരെയാം.

    ഭാര്യാധര്‍മ്മം
    (ഗൃഹിണീത്വം)

1
വസതിക്കൊത്ത ഗുണമുള്ളവളായ്, വരവിന്‍ സമം
വ്യയവും ചെയ്യുകില്‍ ത്ന്റെ വാഴ്ചയ്ക്കു തുണയാമവള്‍.
2
ഗുണം കുടുംബിനിക്കില്ലാതാകി, ലെല്ലാമിരിക്കിലും
ഗുണമില്ല കുടുംബത്തിനി,ല്ലാതാകും കുടുംബവും.
3
ഗുണം കുടുംബിനില്ലാതാകി,ല്ലവള്‍ക്കതു
ഇല്ലാതെയാകിലെന്തുണ്ട, ല്ലാതാകും കുടുംബവും
4
ചാരിത്ര്യ ശുദ്ധിയാകുന്ന ഗുണത്തോടോത്തു ചേര്‍ന്നിടില്‍
ഗൃഹനായികയെക്കാളും വലുതെന്തു ലഭിച്ചിടാന്‍?
5
ദൈവത്തിനെത്തൊഴാത്മനാഥനെത്തൊഴുതെന്നുമേ
എഴുനേല്‍പ്പവ, പെയ്യെന്നു ചൊല്ലിടില്‍ മഴ പെയ്തിടും.
6
ത്ന്നെ രക്ഷിച്ചു തന്‍ പ്രാണനാഥനെപ്പേണി, പേരിനെ
സൂക്ഷിച്ചു ചോര്‍ച്ച്യില്ലാതെ വാണീടിലവള്‍ നാരിയാം.
7
അന്ത:പുരത്തില്‍ കാത്തീടിലെന്തുള്ളതവരെ സ്വയം
നാരിമാര്‍ കാക്കണം സ്വാത്മചാരിത്ര്യംകൊണ്ടതുത്തമം.
8
നാരിമാര്‍ക്കിങ്ങുതന്‍ പ്രാണനാഥപൂജ ലഭിക്കുകില്‍
ദേവലോകത്തിലും മേലാം ശ്രേയസ്സൊക്കെ ലഭിച്ചിടാ.
9
പേരു രക്ഷിക്കുന്ന നല്ല, നാരിയില്ലാതെയായിടില്‍
പാരിടത്തില്‍ സിംഹയാനം ഗൗരവം തന്നില്‍ വന്നിടാ.
10
നാരീഗുണം ഗൃഹത്തിന്നു ഭൂരിമംഗളമായത്
സാരനാം പുത്രനതിനു നേരായൊരു വിഭൂഷണം.

ഈശാവാസ്യോപനിഷത്

 1
ഈശന്‍ ജഗത്തിലെല്ലാമാ-
വസിക്കുന്നതുകൊണ്ടു നീ
ചരിക്ക മുക്തനായാശി-
ക്കരുതാരുടെയും ധനം.
2
അല്ലെങ്കിലന്ത്യം വരെയും
കര്‍മ്മം ചെയ്തിങ്ങ്സങ്ഗനായ്
ഇരിക്കുകയിതല്ലാതി-
ല്ലൊന്നും നരനു ചെയ്തിടാ.
3
ആസുരം ലോകമൊന്നുണ്ട്
കൂരിരുട്ടാലതാവൃതം
മോഹമാര്‍ന്നാത്മഹന്താക്കള്‍
പോകുന്നൂ മൃതരായതില്‍.
4
ഇളകാതേകമായേറ്റം
ജിതമാനസവേഗമായ്
മുന്നിലാമതിലെത്താതെ
നിന്നുപോയിന്ദ്രയാവലി.
5
അതു നില്ക്കുന്നു പോകുന്നി-
തോടുമന്യത്തിനപ്പുറം
അതില്‍ പ്രാണസ്പന്ദനത്തി-
ന്നധീനം സര്‍വകര്‍മ്മവും
6
അതു ലോലമതലോല-
മതു ദൂരമതന്തികം
അതു സര്‍വ്വാന്തരമതു
സാര്‍വത്തിനും പുറത്തുമാം
7
സര്‍വഭൂതവുമാതമാവില്‍
ആതമാവിനെയുമങ്ങനെ
സര്‍വഭൂതത്തിഅലും കാണു-
മവനെന്തുള്ളു നിന്ദ്യമായ്?
8
തന്നില്‍ നിന്നന്യമല്ലാതെ
എന്നു കണുന്നു സര്‍വവും
അന്നേതു മോഹമന്നേതു
ശോകമേകത്വദൃക്കിന്?
9
പങ്കമടംഗമില്ലാതെ
പരിപാവനമായ് സദാ
മനസ്സിന്‍ മനമായ് തന്നില്‍
തനിയേ പ്രോല്ലസിച്ചിടും
10
അറിവാല്‍ നിറവാര്‍ന്നെല്ലാ-
മറിയും പരദൈവതം
പകുത്തു വെവ്വേറായ് നല്കീ
മുന്‍പോലീ വിശ്വമൊക്കെയും.
11
അവിദ്യയെയുപാസിക്കു-
ന്നവരന്ധതമസ്സിലും
പോകുന്നൂ വിദ്യാരതര-
ങ്ങതേക്കാള്‍ കൂരിരുട്ടിലും.
12
അവിദ്യകൊണ്ടുള്ളതന്യം
വിദ്യകൊണ്ടുള്ളതന്യമാം
എന്നു കേള്‍ക്കുന്നിതോതുന്ന
പണ്ഡിതന്മാരില്‍ നിന്നു നാം.
13
വിദ്യാവിദ്യകള്‍ രണ്ടും ക-
ണ്ടറിഞ്ഞവരവിദ്യയാല്‍
മൃത്യുവെത്തരണം ചെയ്തു
വിദ്യയാലമൃതാര്‍ന്നിടും.
14
അസംഭൂതിയെയാധി-
പ്പവരന്ധതമസ്സിഅലും
പോകുന്നു സംഭൂതിരത-
രതേക്കാല്‍ കൂരിരുട്ടിലും.
15
സംഭൂതികൊണ്ടുള്ളതന്യ-
മസംഭൂതിജമന്യമാം
എന്നു കേള്‍ക്കുന്നിതോതുന്ന
പണ്ഡിതന്മാരില്‍ നിന്നു നാം.
16
വിനാശം കൊണ്ടു മൃതിയെ-
ക്കടന്നമൃതമാം പദം
സംഭൂതികൊണ്ടു സംപ്രാപി-
ക്കുന്നു രണ്ടുമറിഞ്ഞവര്‍.
17
മൂടപ്പെടുന്നു പൊന്‍പാത്രം
കൊണ്ടു സത്യമതിന്‍ മുഖം
തുറ്ക്കുകതു  നീ പൂഷന്‍!
സത്യധര്‍മ്മന്നു കാണുവാന്‍.
18
പിറന്നാദിയില്‍ നിന്നേക-
നായി വന്നിങ്ങു സൃഷ്ടിയും
സ്തിതിയും നാശവും ചെയ്യും
സൂര്യ! മാറ്റുക അശ്മിയെ.
19
അടക്കുകിങ്ങു കാണ്‍മാനായ്
നിന്‍ കല്ല്യാണകളേബരം
കണ്ടുകൂടാത്തതായ് കണ്ണു
കൊണ്ടു  കാണപ്പെടുന്നതായ്.
20
നിന്നില്‍ നില്ക്കുന്ന പുരുഷാ-
കൃതിയേതാണതാണു ഞാന്‍;
പ്രാണന്‍ പോമന്തരാത്മാവില്‍;
പിന്‍പു നീറാകുമീയുടല്‍.
21
ഓമെന്നു നീ സ്മരിക്കാത്മന്‍!
കൃതം സര്‍വം സ്മരിക്കുക
അഗ്നേ! ഗതിക്കയ് വിടുക
സന്മാര്‍ഗ്ഗത്തൂടെ ഞങ്ങളെ.
22
ചെയും കര്‍മ്മങ്ങളെല്ലാവു-
മറിഞ്ഞീടുന്ന ദേവ! നീ
വഞ്ചനം ചെയ്യുമേനസ്സു
ഞങ്ങളില്‍ നിന്നു മാറ്റുക.

അങ്ങേയ്ക്കു ഞങ്ങള്‍ ചെയ്യുന്നു
നമോവാകം മഹത്തരം

Philosophical

അദ്വൈതദീപിക

1
പേരായിരം പ്രതിഭയായിരമിങ്ങിവറ്റി-
ലാരാലെഴും വിഷയമായിരമാം പ്രപഞ്ചം,
ഓരായ്കില്‍ നേരിതു കിനാവുണരും വരെയക്കും
നേരാ, മുണര്‍ന്നളവുണര്‍ന്നവനാമശേഷം.

2
നേരല്ല ദൃശ്യമിതു ദൃക്കിനെ നീക്കി നോക്കില്‍
വേറല്ല വിശ്വമറിവാം മരുവിന്‍ പ്രവാഹം;
കാര്യത്തില്‍ നില്പതിഹ കാരണസത്തയെന്ന്യേ
വെറല്ല വീചിയിലിരിപ്പതു വാരിയത്രേ.

3
വാസസ്സു തന്തുവിതു പഞ്ഞിയിതാദിമൂല-
ഭൂതപ്രഘാതമിതുമൊര്‍ക്കുകിലിപ്രകാരം
മോധത്തില്‍ നിന്നു വിലസുന്നു മരുസ്ഥലത്തു
പാഥസ്സു പോലെ; പരമാവധി ബോധമത്രേ.

4
വൃത്തിസ്ഥമാമറിവില്‍ വിശ്വവുമില്ലതിന്റെ
വിത്താമവിദ്യയതുമില്ല വിളക്കു വന്നാല്‍
അദ്ദിക്കിലെങ്ങുമിരുല്ലുദാനങ്ങു വര്‍ത്തി-
വിട്ടാല്‍ വിളക്കു പൊലിയുത്തിരുളും വരുന്നു.

5
ആരായ്കിലീയുലമില്ലിതവിദ്യ തത്ത്വ-
മോരാതവര്‍ക്കിതുലകായ് വിലസും ഭൃഅമത്താല്‍
ആരാല് വിളക്കെരികിലില്ല പിശാചിതന്ധ-
കാരം ഭയന്നവനിരുട്ടു പിശാചുപോലാം.

6
ഉണ്ടില്ലയെന്നു മുറ മാറിയസത്തു സത്തു
രണ്ടും പ്രതീത,മിതനാദിതമ: സ്വഭാവം
രണ്ടും തരഞ്ഞിടുകിലില്ലയസത്തു, രജ്ജു-
ഖണ്ഡത്തിലില്ലുരഗ,മുള്ളതു രജ്ജു മാത്രം.

7
അസ്ത്യസ്തിയെന്നു സകലോപരി നില്പതൊന്നേ
സത്യം സമസ്തനുമനിത്യമസത്യമാകും
മൃത്തിന്‍ വികാരമതസത്യമിതിങ്കലൊക്കെ
വര്‍ത്തിപ്പതോര്‍ക്കിലൊരു മൃത്തിതു സത്യമത്രേ.

8
അജ്ഞാനവേളയിലുമസ്തി വിഭാതി രണ്ടു-
മജ് ഞാതമല്ല, സുഖവും, വിലസുന്നു മൂന്നും;
രജ്ജുസ്വരൂപമഹിയോടുമിദന്തയാര്‍ന്നു
നില്ക്കുന്നതിന്നിഹ നിദര്‍ശനമാമിതോര്‍ത്താല്‍.

9
വിശ്വം വിവേകദശയിങ്കലഴിഞ്ഞു സര്‍വ-
മസ്വസഥമാകിലുമഹ്ടിന്ദിയദൃശ്യമാകും
ദിക്കിന്‍ഭ്രമം വിടുകിലും ചിരമിങ്ങിവന്റെ
ദൃക്കിന്നു ദിക്കു പുനരങ്ങനെ തന്നെ കാണാം.

10
സത്യത്തിലില്ലയുലകം സകലം വിവേക-
വിദ്ധ്വസ്തമായ പിറകൂം വിലസുന്നു മുന്‍പോല്‍
നിസ്തര്‍ക്കമായ് മരുവിലില്ലിഹ നീരമെന്നു
സിദ്ധിക്കിലും വിലസിടുന്നിതു മുന്‍പ്രകാരം

11

ജ്ഞാനിക്കു സത്തുലക്കു സത്തുലകു ചിത്തു സുഖസ്വരൂപ-
മാനന്ദമല്ലനൃതമജ് ഞനിതപ്രകാശം
കാണുന്നവന്നു സുഖമസ്തിതയാര്‍ന്ന ഭാനു-
മാനര്‍ക്കനന്ധനിരുളാര്‍ന്നൊരു ശൂന്യവസ്തു.

12
വിത്തൊന്നു താന്‍ വിവിധമായ് വിലസുന്നിതിങ്ക-
ലരത്ഥാന്തരം ചെറുതുമില്ല വിശേഷമായി
രജ്ജുസ്വരൂപമറിയാതിരുളാല്‍ വിവര്‍ത്ത-
സര്‍പ്പം നിനയ്ക്കിലിതു രജ്ജുവില്‍ നിന്നു വേറോ?

13
ഓരോന്നതായവയവം മുഴുവന്‍ പിരിച്ചു
വേറാക്കിയാലുലകമില്ല,വിചിത്രമത്രേ!
വേറാകുമീയവയവങ്ങളുമേവമങ്ങോ-
ട്ടാരായ്കിലി,ല്ലഖിലവും നിജബോധ്മാത്രം.

14
നൂലാടതന്നിലുദകം നുരതന്നിലേവം
ഹാ! ലോകമകെ മറയുന്നൊരവിദിയാലേ;
ആലോചനാവിഷയമായിതു തന്റെ കാര്യ-
ജാലത്തൊടും മറകി,ലുണ്ടറിവൊന്നു മാത്രം.

15
ആനന്ദമസ്തിയതു ഭാതിയതൊന്നു തന്നെ
താനന്യമോര്‍ക്കിലതു നാസ്തി ന ഭാതി സര്‍വം;
കാനല്‍ജലം ഗഗനനീലസത്യമഭ്ര-
സൂനം,തുടര്‍ന്നു വിലസും ഗഗനാദി സത്യം.

16
ആത്മാവിലില്ലയെരഹംകൃതി യോഗിപോലെ
താന്‍ മായയാല്‍ വിവിധമായ് വിരഹിച്ചിടുന്നു;
യോഗസ്ഥനായ് നിലയില്‍ നിന്നിളകാതെ കായ-
വ്യൂഹം ധരിച്ചു വിഹരിച്ചിടുമിങ്ങു യോഗി.

17
അജ്ഞാനസംശയവിപര്യയമാത്മതത്ത്വ-
ജിജ്ഞാസുവിന്നു, ദൃഢബോധനിതില്ല തെല്ലും;
സര്‍പ്പപ്രതീതി ഫണിയോ കയറോയിതെന്ന
തര്‍ക്കം ഭ്രമം, കയറു കാണ്‍കിലിതില്ല തെല്ലും.

18
മുന്നേ കടന്നു വിഷയം പ്രതി വൃത്തി മുന്നില്‍
നിന്നീടുമാവരണമാം തിര നീക്കിടുന്നു;
പിന്നീടു കാണുമറിവും പ്രഭതന്റെ പിന്‍പോയ്
കണ്ണെന്ന പോലറിവു കാണുകയില്ല താനേ.

19
കാണുന്നു കണ്ണിഹ തുറക്കി,ലടയ്ക്കിലന്ധന്‍-
താനുള്ളില്‍ മേവുമറിവിങ്ങു വരായ്കയാലേ;
ജ്ഞാനം പുറത്തു തനിയേ വരികില്ല കണ്ണു-
വേണം, വരുന്നതിനു, കണ്ണിനു കാന്തിപോലെ.

ആത്മോപദേശശതകം

1
അറിവിലുമേറിയറിഞ്ഞിടുന്നവന്‍ ത-
ന്നരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും
കരുവിനു കണ്ണുകള്ഞ്ചുമുള്ളിടക്കി
-ത്തെരുതെരെ വീണുവണങ്ങിയോതിടേണം.
2
കരണവുമിന്ദ്രിയവും  കളേബരംതൊ-
ട്ടറിയുമനേകജഗത്തുമോര്‍ക്കിലെല്ലാം
പരവെളിതന്നിലുയര്‍ന്ന ഭാനുമാന്‍ തന്‍
തിരുവുരുവനു തിരഞ്ഞു തേറിടേണം
3

വെളിയിലിരുന്നു വിവര്‍ത്തമിങ്ങു കാണും
വെളി മുതലായ വിഭൂതിയഞ് ചുമോര്‍ത്താല്‍
ജലനിധിതന്നിലുയര്‍ന്നിടും തരങ്ഗാ-
വലിയതുപോലെയഭേദമായ് വരേണം.

4
അറിവുമറിഞ്ഞിടുമര്‍ത്ഥവും പുമാന്‍ ത-
ന്നറിവുമൊരാദി മഹസ്സു മാത്രമാകും;
വിരളത് വിട്ടു വിളങ്ങുമമ്മഹത്താ-
മറിവിലമര്‍ന്നഥൂ മാത്രമായിടേണം.

5
ഉലകരുറങ്ങിയുണര്‍ന്നു ചിന്ത ചേയ്യും
പലതുമിതൊക്കെയുമുറ്റു പാര്‍ത്തു നില് ക്കും
വില മതിയാത വിളക്കുദിക്കയും പിന്‍-
പൊലികയുമി, ല്ലിതു കണ്ടു പോയിടേണം.

6
ഉണരണമിന്നിയുറങ്ങണം ഭുജിച്ചീ-
ടണമശനം പുണരണമെന്നിവണ്ണം
അണയുമനേകല്പമാകയാലാ-
രുണരുവതുള്ളൊരു നിര്‍വികാരരൂപം!

7
ഉണരരുതിന്നിയുറങ്ങിടാതിരുന്നീ-
ടണമറിവായിതിന്നയോഗ്യനെന്നാല്‍
പ്രണവമുണര്‍ന്നു പിറപ്പൊഴിഞ്ഞു വാഴും
മുന്നിജനസേവയില്‍ മൂര്‍ത്തി നിര്‍ത്തിടേണം.

8
ഒളി മുതലാം പഴമഞ്ചുമുണ്ടു നാറും
നളികയിലേറി നയേന മാറിയാടും
കിളികളെയഞ്ചുമരിഞ്ഞു കീഴ്മറിക്കും
വെളിവുരുവേന്തിയകം വിളങ്ങിടേണം.

9
ഇരുപുറവും വരുമാറവസ്ഥയെപ്പൂ-
ത്തൊരു കൊടി വന്നു പടര്‍ന്നുയര്‍ന്നു മേവും
തരുവിനടിക്കു തപസ്സു ചെയ്തു വാഴും
നരനു വരാ നരകം നിനച്ചിടേണം.

10
'ഇരുളിലിരിപ്പവനാര് ?  ചൊല്ക നീ'  യെ-
ന്നൊരുവനുരപ്പതു കേട്ടു താനുമേവം
അറിവതിനായവനോടു 'നീയുമാരെ'-
ന്നരുളിമിതിന്‍ പ്രതിവാക്യമേകമാകും.

11
അഹമഹമെന്നരുളുന്നതിക്കെയാരാ-
യുകിലകമേ പലതല്ലതേകമാകും;
അകലുമഹന്തയനേകമാകയാലീ
തുകയിലഹം പൊരുളും തുടര്‍ന്നിടുന്നു.

12
തൊലിയുമെലുമ്പു മലം ദുരന്തമ:
കലളുമേന്തുമഹന്തയൊന്നു കാണ്‍ക!
പൊലിയുമിതന്യ പൊലിഞ്ഞു പൂര്‍ണ്ണമാകും
വലിയുമിതന്യ വരാ വരം തരേണം.

13
ത്രിഗുണമയം തിരുനീറണിഞ്ഞൊരീശ-
ന്നകമലരിട്ടു വണങ്ങിയക്ഷമാറി
സകലമഴിഞ്ഞു തണിഞ്ഞു കേവലത്തിന്‍
മഹമയുമറ്റു മഹസ്സിലാണിടേണം.

14
ത്രിഭുവനസീമ കടന്നു തിങ്ങി വിങ്ങും
ത്രിപുടി മുടിഞ്ഞു തെളിഞ്ഞിടുന്ന ദീപം
കടയതിക്കു കരസ്ഥമാകുവീലെ-
ന്നുപനിഷദുക്തിരഹസ്യമോര്‍ത്തിടേണം

15
പരയുടെ പാലു നുകര്‍ന്ന ഭാഗ്യവാന്മാര്‍-
ക്കൊരു പതിനായിരമാണ്ടൊരല്പനേരം;
അറിവപരപ്രകൃതിക്കധീനമായാ-
ലരനൊടിയായിരമാണ്ടുപോലെ തോന്നും.

16
അധികവിശാലമരുപ്രദേശമൊന്നായ്
നദി പെരുകുന്നതുപോലെ വന്നു നാദം
ശ്രുതികളിള്‍ വീണു തുറക്കുമക്ഷിയെന്നും
യതമിയലും യതിവര്യനായിടേണം.

17
അഴലെഴുമഞ്ചിതളാര്‍ന്നു രണ്ടു തട്ടായ-
ച്ചുഴലുമനാദി വിളക്കു തൂക്കിയാത്മാ
നിഴലുരുവായെരിയുന്നു നെയ്യതോ മുന്‍-
പഴകിയ വാസന, വര്‍ത്തി വൃത്തിയത്രേ.

18
അഹമിരുളല്ലിരുളാകിലന്ധരായ നാ-
മഹമഹമെന്നറിയാതിരുന്നിടേണം;
അറിവതിനാലഹമന്ധകാരമല്ലെ-
ന്നറിവതിനിങ്ങനെയാര്‍ക്കുമോതിടേണം.

19
അടിമുടിയറ്റുമതുണ്ടിതുണ്ടതുണ്ടെ-
ന്നടിയിടുമാദിമസത്തയുള്ളതെല്ലാം;
ജഡമിതു സര്‍വമനിത്യമാം; ജലത്തിന്‍
വടിവിനെ വിട്ടു തരങ്ഗമന്യമാമോ?

20
ഉലകിനു വേറൊരു സത്തയില്ലതുണ്ടെ-
ന്നുലകരുരപ്പതു സര്‍വ്വമൂഹഹീനം;
ജളനു വിശേയമെന്നു തോന്നിയാലും
നലമിയലും മലര്‍മാല നാഗമാമോ?

21
പ്രിയമൊരു ജാതിയിതെന്‍ പ്രിയം, ത്വദീയ-
പ്രിയമപരപ്രിയമെന്നനേകമായി
പ്രിയവിഷയം പ്രതി വന്നിടും ഭ്രമം; തന്‍-
പ്രിയമപരപ്രിയമെന്നറിഞ്ഞിടേണം.

22
പ്രിയപരന്റെയതെന്‍ പ്രിയം;സ്വകീയ-
പ്രിയപരപ്രിയമിപ്രകാരമാകും
നയമതിനാലെ നരന്നു നന്മ നല്കും
ക്രിയയപരപ്രിയഹേതുവായ് വരേണം.

23
അപരനുവേണ്ടിയഹര്‍ന്നിശം പ്രയത്നം
കൃപണത വിട്ടു കൃപാലു ചെയ്തിടുന്നു;
കൃപണനധോമുഖനായ്ക്കിടന്നു ചെയ്യു-
ന്നപജയകര്‍മ്മമവന്നു വേണ്ടി മാത്രം.

24
അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ-
ലവനിയിലാദിമമായൊരാത്മരൂപം
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.

25
ഒരുവനു നല്ലതുമന്യനല്ലലും ചേര്‍-
പ്പൊരു തൊഴിലാത്മവിരോധിയോര്‍ത്തിടേണം;
പരനു പരം പരിതാപമേകിടുന്നോ-
രെരിനരകാബ്ധിയില്‍ വീണെരിഞ്ഞിടുന്നു.

26
അവയമൊക്കെയമര്‍ത്തിയാണിയായ് നി-
ന്നവയവിയാവിയെയാവരിച്ചിടുന്നു;
അവനിവനെന്നതിനാലാവന്‍ നിനയക്കു-
ന്നവശതയാമവിവേകമൊന്നിനാലേ.

27
ഇരുളിലിരുന്നറിയുന്നതാകൂമാത്മാ-
വറിവതുതാനഥ നാമരൂപമായും
കരണമൊടിന്ദ്രിയകര്‍ത്തൃകര്‍മ്മമായും
വരുവതു കാണ്‍ക! മഹേന്ദ്രജാലമെല്ലാം.

28
അടിമുടിയറ്റടി തൊട്ടു മൗലിയന്തം
സ്ഫുടറിയുന്നതു തുര്യബോധമാകും;
ജഡമറിവീലതു ചിന്ത ചെയ്തു ചൊല്ലു-
ന്നിടയിലിരുന്നറിവല്ലറിഞ്ഞിണം.

29
മനമലര്‍ കൊയ്തു മഹേശപൂജ ചെയ്യും
മനുജനു മറ്റുരു വേല ചയ്തിടേണ്ട;
വനമലര കൊയ്തുമതല്ലയായ് കില്‍ മായാ-
മനുവുരുട്ടുമിരിക്കില്‍ മായ മാറും.

30
ജഡമറിവീലറിവിന്നു ചിന്തയില്ലോ-
തിടുകയുമി,ല്ലറിവെന്നറിഞ്ഞു സര്‍വം
വിടുകിലവന്‍ വിശദാന്തരങ്ഗനായ് മേ-
ലുടലിലമര്‍ന്നുഴലുന്നതില്ല നൂനം.

31

അനുഭവമാദിയിലൊന്നിരിക്കിലല്ലാ-
തനുമിതിയില്ലിതു മുന്നമക്ഷിയാലേ
അനുഭവിയാതതുകൊണ്ടു ധര്‍മ്മിയുണ്ടെ-
ന്നനുമിതിയാലറിവീലറിഞ്ഞിടേണം.

32
അറിവതു ധര്‍മ്മിയെയല്ല, ധര്‍മ്മമാമീ-
യരുളിയ ധര്‍മ്മിയദൃശ്യമാകയാലേ
ധര മുതലായവയൊന്നുമില്ല താങ്ങു-
ന്നൊരു വടിവാമറിവുള്ളതോര്‍ത്തിടേണം.

33
അറിവതു നിജസ്ഥിതിയിറിഞ്ഞിടാനായ്-
ധര മുതലായ വിഭൂതിയായി താനേ
മറിയുമവസ്ഥയിലേറി മാറി വട്ടം-
തിരിയുമലാതസമം തിരിഞ്ഞിടുന്നു.

34
അരനൊടിയാദിയരാളിയാര്‍ന്നിടും തേ-
രുരുളതിലേറിയുരുണ്ടിടുന്നു ലോകം;
അറിവിലനാദിയതായ് നടന്നിടും തന്‍-
തിരുവിളയാടലിതെന്നറിഞ്ഞിടേണം.

35
ഒരു പതിനായിരമാദിതേയരൊന്നായ്
വരുവതുപോലെ വരും വിവേകവൃത്തി
അറിവിനെ മൂടുമനിത്യ മായയാമീ-
യിരുളിനെയീര്‍ന്നെഴുമാദിസൂര്യനത്രേ.

36
അറിവിനു ശ്ക്തിയനന്തമുണ്ടിതെല്ലാ-
മരുതിയിടാം സമയന്യയെന്നിവണ്ണം
ഇരുപിരിവായതിലന്യ്യെസാമ്യമാര്‍ന്നു-
ള്ളുരുവിലമര്‍ന്നു തെളിഞ്ഞുണര്‍ന്നിടണം.

37
വിഷമതയാര്‍ന്നെഴുമന്യ വെന്നുകൊള്‍വാന്‍
വിഷമമഖണ്ഡവിവേകശക്തിയെന്ന്യേ;
വിഷമയെ വെന്നതിനാല്‍ വിവേകമാകും
വിഷയവിരോധിനിയോടണഞ്ഞിടേണം.

38
പല വിധമായറിയുന്നതന്യയൊന്നായ്
വിലസുവതാം സമയെന്നു മേലിലോതും
നിലയെയറിഞ്ഞു നിവര്‍ന്നു സാമ്യമേലും
കലയിലലിഞ്ഞു കലരന്നിരുന്നിടേണം.

39
അരുളിയ ശക്തികളെത്തുടര്‍ന്നു രണ്ടാം
പിരിവിവയില്‍ സമതന്‍ വിശേഷമേകം;
വിരതി വരാ വിഷമാവിശേഷമൊന്നി-
ത്തരമിവ രണ്ടു തരത്തിലാടുന്നു.

40
സമയിലുമന്യയിലും സദാപി വന്നി-
ങ്ങുമരുവതുണ്ടതതിന്‍ വിശേഷശക്തി
അമിതയതാകിലുമാകെ രണ്ടിവറ്റിന്‍-
ഭ്രമകലയാലഖിലം പ്രമേയമാകും.

41
'ഇതു കുട'മെന്നതിലാദ്യമാ'മിതെ'ന്നു-
ള്ളതു വിഷമാ  'കുട'മോ വിശേഷമാകും;
മതി മുതലായ മഹേന്ദ്രജാലമുണ്ടാ-
വതി'നിതു' താന്‍ കരുവെന്നു കണ്ടിടേണം.

42
'ഇദമറി'വെന്നതിലാദ്യമാ'മിതെ'ന്നു-
ള്ളതു സമ,തന്റെ വിശേഷമാണു ബോധം;
മതി മുതലായവയൊക്കെ മാറി മേല്‍ സദ്-
ഗതി വരുവാ'നിതി'നെബ്ഭജിച്ചിടേണം.

43
പ്രകൃതി പിടിച്ചു ചുഴറ്റിടും പ്രകാരം
സുകൃതികള്‍ പോലുമഹോ! ചുഴന്നിടുന്നു!
വികൃതി വിടുന്നതിനായി വേല ചെയ് വീ-
ലകൃതി ഫലാഗ്രഹമറ്ററിഞ്ഞിണം.

44
പലമസാരവുമേകമെന്നു പാരാ-
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധ യുക്തി പറഞ്ഞു പാമരന്മാ-
രലവതു കണ്ടലയാര്‍ന്നിടേണം.

45
ഒരു മതമന്യനു നിന്ദ്യമൊന്നിലോതും
കരുവപരന്റെ കണക്കിനൂനമാകും;
ധരയിലിതിന്റെ രഹസ്യമൊന്നു തനെ-
ന്നരിവലവും ഭ്രമമെന്നറിഞ്ഞിടേണം.

46
പൊരുതു ജയിപ്പതസാദ്ധ്യമൊന്നിനോടൊ-
ന്നൊരു മതവും പൊരുതാലൊടുങ്ങുവീല;
പരമതവാദിയിതോര്‍ത്തിടാതെ പാഴേ
പൊരുതു പൊലിഞ്ഞിടുമെന്ന ബുദ്ധി വേണം.

47
ഒരു മതമാകുവതിനുരപതെല്ലാ-
വരുമിതു വദികളാരുമോര്‍ക്കുവീല;
പരമതവാദമൊഴിഞ്ഞ പണ്ഡിതന്മാ-
രറിയുമിതിന്റെ രഹസ്യമിങ്ങശേഷം.

48
തനുവിലമര്ന്ന ശരീരി, തന്റെ സത്താ-
തനുവിലതെന്റെതിന്റെതെന്റെതെന്നു സര്‍വം
തനുതയൊഴിഞ്ഞു ധരിച്ചിടുന്നു; സാക്ഷാ-
ലനുഭവശാലികളാമിതോര്‍ക്കിലാരും.

49
അഖിലരുമാത്മസുഖത്തിനയ് പ്രയത്നം
സകലവുമിങ്ങു സദാപി ചെയ്തിടുന്നു;
ജഗതിയിലിമ്മതമേകമെന്നു ചിന്തി-
ച്ചഘമണയാതകതാരമര്‍ത്തിടേണം.

50
നിലമൊടു നീരതുപോലെ കാറ്റും തീയും
വെളിയുമഹംകൃതി വിദ്യയും മനസ്സും
അലകളുമാഴിയുമെന്നുവേണ്ടയെല്ലാ-
വുലകുമുയര്‍ന്നരിവായി മാറിടുന്നു.

51
അറിവിലിരുന്നൊരന്തയാദ്യണ്ടായ്-
വരുമിതിനോടൊരിദന്ത വാമയായും
വരുമിവ രണ്ടുലപങ്ങള്‍ പോലെ മായാ-
മരമഖിലം മറയെപ്പടര്‍ന്നിടുന്നു.

52
ധ്വനിമയമായ്ഗ്ഗഗനം ജ്വലിക്കുമന്നാ-
ളണയുമതിമ്കലശേഷ ദൃശ്യജാലം;
പുനരവിടെ ത്രിപുടിക്കു പൂര്‍ത്തി നല്കും
സ്വനവുമടങ്ങുമിടം സ്വയംപ്രകാശം!

53
ഇതിലെഴുമാദിമശക്തിയിങ്ങു കാണു-
ന്നിതു സകലം പെറുമാദിബീജമാകും;
മതിയതിലാക്കി മറന്നിടാതെ മായാ-
വനിതയില്‍ മനനം തുടര്‍ന്നിടേണം.

54
ഉണരുമവസ്ഥയുറക്കിലല്ലുറുക്കം
പുനരുണരുണരുമ്പൊഴുതും സ്ഫുരിക്കുവീല;
അനുദിനമിങ്ങനെ രണ്ടുമാദിമായാ-
വണിതയില്‍ നിന്നു പുറന്നു മാറിടുന്നു.

55
നെടിയ കിനാവിതു നിദ്രപോലെ നിത്യം
കെടുമിതുപോലെ കിനാവുമിപ്രകാരം
കെടുമതി കാണുകയില്ല,കേവലത്തില്‍
പെടുവതിനാലനിശം ഭ്രമിച്ചിടുന്നു.

56
കടലിലെഴും തിരപോലെ കായമോരോ-
ന്നുടനുടനേറിയുര്‍ന്നമര്‍ന്നിടുന്നു;
മുടിവിതിനെങ്ങിതു ഹന്ത! മൂലസംവിത്-
കടലിലജസ്രവുള്ള കര്‍മ്മമത്രേ!

57
അലയറുമാഴിയിലുണ്ടനന്തമായാ-
കലയിതു കല്യയനാദി ശരീരമേന്തി നാനാ-
സലില രസാദി ശരീരമേന്തി നാനാ-
വുലകുരുവായുരുവായി നിന്നിടുന്നു.

58
നവനവമിന്നലെയിന്നു നാളെ മറ്റെ-
ദദിവസമിതിങ്ങനെ ചിന്ത ചെയ്തിടാതെ
അവിരതമെണ്ണിയളന്നിടുന്നതെല്ലാം
ഭ്രമൊരു ഭേദ്വുമില്ലറിഞ്ഞിടേണം.

59
അറിവിനെ വിട്ടഥ ഞാനുമില്ലയെന്നെ-
പ്പിരിയുകിലില്ലറിവും,പ്രകാശമാത്രം;
അരിവറിയുന്നവനെന്നു രണ്ടുമോര്‍ത്താ-
ലൊരു പൊരുളാ, മതിലില്ല വാദമേതും.

60
അറിവിനെയും മമതയ്ക്കധീനമാക്കി-
പ്പറയുമിതിന്‍ പരമാര്‍ത്ഥമോര്‍ത്തിടാതെ,
പറകിലുപ്പരതത്ത്വമെന്നപോലീ-
യറിവറിയുന്നവന്യമാകുവീല.

61
വെളിവിഷയം വിലസുന്നു വേറുവേറാ-
യളവിടുമിന്ദ്രിയമാര്‍ന്നു തന്റെ ധര്‍മ്മം
ജളതയതിങ്ങു ദിഗംബരാദി നാമാ-
വലിയൊടുയര്‍ന്നറിവായി മാരിടുന്നു.

62
പരവശനായ്പ്പരതത്ത്വമെന്റെതെന്നോര്‍-
ക്കരുതരുതെന്നു കഥിപ്പതൊന്നിനാലേ
വരുമറിവേതു വരാ കഥിപ്പതാലേ
പരമപദം പരിചിന്ത ചെയ്തിടേണം.

63
അറിവിലിരുന്നപരത്വമാര്‍ന്നിടാതീ-
യറിവിനെയിങ്ങറിയുന്നതെന്നിയേ താന്‍
പരവശനായറിവീല പണ്ഡിതിന്‍ തന്‍-
പരമരഹസ്യമിതാരു പാര്‍ത്തിടുന്നു!

64
പ്രതിവിഷയം പ്രതിബന്ധമേറി മേവു-
ന്നിതിനെ നിജസ്മൃതിയേ നിരാകരിക്കൂ;
അതിവിശദസ് മൃതിയാലതീതവിദ്യാ-
നിധി തെളിയുന്നിതിനില്ല നീതിഹാനി.

65
ഒരു കുറി നാമറിയാത്തതൊന്നുമിങ്ങി-
ല്ലുരുമറവാലറിവീലുണര്‍ന്നിതെല്ലാം
അറിവവരില്ലതിരതാകയാലീ-
യരുമയെയാരറിയുന്നഹോ വിചിത്രം!

66
ഇര മുതലായവയെന്നുമിപ്രകാരം
വരിമിനിയും; വരവറ്റു നിലപതേകം;
അറിവതു നാമതു തന്നെ മറ്റുമെല്ലാ-
വരുമതുതന്‍ വടിവാര്‍ന്നു നിന്നിടുന്നു.

67
ഗണനയില്‍ നിന്നു കവിഞ്ഞതൊന്നു സാധാ-
രണമിവ രണ്ടുമൊഴിഞ്ഞൊരന്യരൂപം
നിനവിലുമില്ലതു നിദ്രയിങ്കലും മേ-
ലിനനഗരത്തിലുമെങ്ങുമില്ല നൂനം.

68
അരവവടാകൃതി പോലഹന്ത രണ്ടാ-
യരിവിലുമങ്ഗിയിലും കടക്കയാലേ,
ഒരു കുറിയാര്യയിതിങ്ങനാര്യയാകു-
ന്നൊരുകുറിയെന്നുണരേണമൂഹശാലി.

69
ശ്രുതി മുതലാം തുരഗം തൊടുത്തൊരാത്മ്-
പ്രതിമയെഴും കരണപ്രവീണനാളും
രതിരഥമേറിയഹന്ത രമ്യരൂപം
പ്രതി പുറമേ പുറ്രുമാറിടുന്നജസ്രം.

70
ഒരു രതി തന്നെയഹന്തയിന്ദ്രിയാന്ത:
കരണകളേബരമെന്നിതൊക്കെയായി
വിരിയുമിതിന്നു വിരാമമെങ്ങു,വേറാ-
മറിവവനെന്നറിവോളമോര്‍ത്തിടേണം.
71
സവനമൊഴിഞ്ഞു സമത്വമാര്‍ന്നു നില്പീ-
ലവനിയിലാരുമനാദി ലീലയത്രേ;
അവിരളമാകുമിതാകവേയറിഞ്ഞാ-
ലവനതിരറ്റ സുഖം ഭവിചിടുന്നു.

72
ക്രിയയൊരു കൂരിതവിദ്യ; കേവലം ചി-
ന്മയി മറുകൂറിതു വിദ്യ; മായയാലേ
നിയതമിതിങ്ങനെ നില്ക്കിലും പിരിഞ്ഞ-
ദ്ദ്വയപരഭാവന തുര്യമേകിടുന്നു.

73
ഒരു പൊരുളിങ്കലനേകണ്ടനേകം
പൊരുളിലൊരര്‍ഥവുമെന്ന ബുദ്ധിയാലേ
അറിവിലടങ്ങുമഭേദമായിതെല്ലാ-
വരുമരിവീലതിഗോപനീയമാകും

74
പൊടിയൊരു ഭൂവിലസംഖ്യമപ്പൊടിക്കുള്‍-
പ്പെടുമൊരു ഭൂവിതിനില്ല ഭിന്നഭാവം;
ജഡമമരുന്നതുപോലെ ചിത്തിലും ചി-
ത്തുടത്തിലിലുമിങ്ങിതിനാലിതോര്‍ക്കിലേകം.

75
പ്രകൃതി ജലം തനു ഫേനമാഴിയാത്മാ-
വഹമഹമെന്നലയുന്നതൂര്‍മ്മിജാലം
അകമലരാര്‍ന്നറിവൊക്കെ മുത്തു താന്‍ താന്‍
നുകരുവതാമമൃതായതിങ്ങു നൂനം.

76
മണലളവറ്റു ചൊരിഞ്ഞ വാപിയിന്‍മേ-
ലണിയണിയായല നീശിടുന്നവണ്ണം
അനൃതപരമ്പര വീശിയന്തരാത് മാ-
വിനെയകമേ ബഹുരൂമാകിടുന്നു.

77
പരമൊരു വിണ്ണു, പരന്ന ശ്ക്തി കാറ്റാ,-
മറിവനലന്‍, ജലമക്ഷ, മിന്ദ്രിയാര്‍ത്ഥം
ധരണി, യിതിങ്ങണെയഞ്ചു തത്ത്വമായ് നി-
ന്ന്രിയുമിതിന്റെ രഹസ്യമേകമാകും.

78
മരണവുമില്ല പുറപ്പുമില്ല വാഴ്വും
നരസുരരാദിയുമില്ല നാമരൂപം,
മരുവിലമര്‍ന്ന മരീചിനീരുപോല്‍ നി-
ല്പൊരു പൊരുളാം പൊരുളല്ലിതേര്‍ത്തിടേണം.

79
ജനിസമയം സ്ഥിതിയില്ല ജന്‍മിയന്യ-
ക്ഷണമതിലില്ലതിരിപ്പതെപ്രകാരം?
ഹനനവുമിങ്ങനെതന്നെയാകയാലേ
ജനനവുമില്ലിതു ചിത്പ്രഭാവമെല്ലാം.

80
സ്ഥിതിഗതിപോലെ വിരോധിയായ സൃഷ്ടി-
സ്ഥിതിലയമെങ്ങൊരു ദില്ലിലൊത്തു വാഴും?
ഗതിയിവ മൂന്നിനുമെങ്ങുമില്ലിതേര്‍ത്താല്‍
ക്ഷിതി മുതലായവ ഗീരു മാത്രമാകും
81
പ്രകൃതി പിരിഞ്ഞൊരു കൂറു ഭോക്തൃരൂപം
സകലവുമായ് വെളിയേ സമുല്ലസിക്കും
ഇഹപരമാമൊരു കൂറിദന്തയാലേ
വികസിതമാമിതു ഭോഗ്യവിശ്വമാകും.

82
അരണി കടഞ്ഞെഴുമഗ്നിപോലെയാരാ-
യ്വവരിലിരുന്നതിരറ്റെഴും വിവേകം,
പരമചിദംബരമാര്‍ന്ന ഭാനുവായ് നി-
ന്നെരിയുമതിന്നിരയായിടുന്നു സര്‍വം.

83
ഉടയുമിരിക്കുമുദിക്കുമൊന്നു മാറി-
ത്തുടരുമിതിങ്ങുടലിന്‍ സ്വഭാവമാകും,
മുടിയിലിരുന്നറിയുന്നു മൂന്നുമാത്മാ-
വിടരറുമൊന്നിതു നിര്‍വികാരമാകും.

84
അറിവതിനാലവനീവികാരമുണ്ടെ-
ന്നരുളുമിതോര്‍ക്കിലസത്യ,മുള്ളതുര്‍വീ;
നിരവധിയായ് നിലയറ്റു നില്പതെല്ലാ-
മറിവിലെഴും പ്രകൃതിസ്വരൂപമാകും.

85
നിഴലൊരു ബിംബമപേക്ഷിയാതെ നില്പീ-
ലെഴുമുലകെങ്ങുമബിംബമാകയാലേ,
നിഴലുമതല്ലിതു നേരുമല്ല വിദ്വാ-
നെഴുതിയിടും ഫണിപോലെ കാണുമെല്ലാം.

86
തനു മുതലായതു സര്‍വമൊന്നിലൊന്നി-
ല്ലനൃതവുമായതിനാലെയന്യഭാഗം
അനുദിനമസ്തമിയാതിരിക്കയാലേ
പുനരൃതരൂപവുമായ്പ്പൊലിഞ്ഞിടുന്നു.

87
തനിയെയിതൊക്കെയുമുണ്ടു തമ്മിലോരോ-
രിനമിതരങ്ങളിലില്ല,യിപ്രകാരം
തനു, മുതലായതു സത്തുമല്ല, യോര്‍ത്താ-
ലനൃതവുമല്ല,തവാച്യമായിടുന്നു.

88
സകലവുമുള്ള്തു തന്നെ തത്ത്വചിന്താ-
ഗ്രഹനിതു സര്‍വവുമേകമായ് ദ്രഹിക്കും;
അകമുഖമായറിയായ്കില്‍ മായയാം വന്‍-
പക പലതും ഭൃഅമേകിടുന്നു പാരം.

89
അറിവിലിരുന്നസദസ്തിയെന്നസംഖ്യം
പൊരിയിളകിബ്ഭുവനം സ്ഫുരിക്കയാലേ
അറിവിനെ വിട്ടൊരു വസ്തുവന്യമില്ലെ-
ന്നറിയണമീയറിവൈകരൂപ്യമേകും.

90
അനൃതമൊരസ്തിത്യേ മറയ്ക്കുകില്ലെ-
ന്നനുഭമുണ്ടു സദസ്തിയെന്നിവണ്ണം
അനുപദമസ്തിതയാലിതാവൃതം
ഘനമതിനാലെ കളേബരാദി കാര്യം.

91
പ്രിയവിഷയം പ്രതി ചെയതിടും പയത്നം
നിയതവുമങ്ങനെ തന്നെ നില്ക്കയാലേ
പ്രിയമജമവ്യപ്രമേകാ-
ദ്വയമിതു താന്‍ സുഖമാര്‍ന്നു നിന്നിടുന്നു.

92
വ്യയമണയാതെ വെളിക്കു വേല ചെയ്യും
നിയമമിരിപ്പതുകൊണ്ടു നിത്യമാകും
പ്രിയമകമേ പിരിയാതെയുണ്ടിതിന്നീ-
ക്രിയയൊരു കേവലബാഹ്യലിങ്ഗമാകും.

93
ചലമുടലറ്റ തനിക്കു തന്റെയാത്മാ-
വിലുമധികം പ്രിയവസ്തുവില്ലയന്യം;
വിലസിടുമാത്മഗത്പ്രിയം വിടാതീ
നിലയിലി;ര്പ്പതുകൊണ്ടു നിത്യമാത്മാ.

94
ഉലകവുമള്ളതുമായ്ക്കലര്‍ന്നു നില്ക്കും
നില വലുതായൊരു നീതികേടിതത്രേ,
അറുതിയിടാനരുതാതവാങ്മനോഗോ-
ചരമിതിലെങ്ങു ചരിച്ചിടും പ്രമാണം?

95
വിപുലതായാര്‍ന്ന വിനേദവിദ്യ മായാ-
വ്യഹിതയായ്  വിലസുന്നവിശ്യ്വവീര്യം
ഇവ,ളിവളിങ്ങവതീര്‍ണ്ണയായിടും,ത-
ന്നവയവമണ്ഡകടാഹകോടിയാകും.

96
അണുവുമഖണ്ഡവുമസ്തി നാസ്തിഉഎന്നി-
ങ്ങനെ വിലസുന്നിരഭാഗമായി രണ്ടും;
അണയുമനന്തരമസ്തി നാസ്തിയെന്നീ-
യനുഭവവും നിലയറ്റു നിന്നുപോകും.

97
അണുവറിവിന്‍ മഹിമാവിലങ്ഗമില്ലാ-
രണയുമഖണ്ഡവുമന്നു പൂര്‍ണ്ണമാകും;
അനുഭവിയാതറിവീലഖണ്ഡമാം ചിദ്-
ഘനമിതു മൗനഘനാമൃതാബ്ധിയാകും.

98
ഇതുവരെ നാമൊരു വസ്തുവിങ്ങറിഞ്ഞീ-
ലതിസുഖമെന്നനിശം കഥിക്കയാലേ
മതി മുതലായവ മാറിയാലുമാത്മ-
സ്വതയഴിയാതറിവെന്നു ചൊല്ലിടേണം.

99
അരിവഹമെന്നതു രണ്ടുമേകമാമാ-
വരണമൊഴിഞ്ഞവനന്യനുണ്ടു വാദം,
അറിവിനെ വിട്ടഹമന്യമാകുമെന്നാ-
ലറിവിനെയിങ്ങറിയാനുമാരുമില്ല.

100
അതുമിതുമല്ല സദര്‍ത്ഥമല്ലഹം സ-
ച്ചിദമൃതമെന്നു തെളിഞ്ഞു ധീരനായി
സദസദിതി പ്രതിപത്തിയറ്റു സത്തോ-
മിതി മൃദുവായ് മൃദുവായര്‍ന്നിടേണം!

അറിവ്'

1
അറിയപ്പെടുമിതു വേറ-
ല്ലറിവായിടും തിരഞ്ഞിടും നേരം;
അറിവിതിലൊന്നായതുകൊ-
ണ്ടറിവല്ലാതെങ്ങുമില്ല വേറൊന്നും.

2
അറിവില്ലെന്നാലില്ലീ-
യറിയപ്പെടുന്നതുണ്ടിതെന്നാലും;
അറിയവൊന്നില്ലെന്നാലീ-
യറിവേതറിവി,ന്നതിറിഞ്ഞീടാം.

3
അറിവിന്നളവില്ലാതേ-
തറിയാ,മറിവായതും വിളങ്ങുന്നു;
അറിവിലെഴുന്ന കിനാവി-
ങ്ങറിവായീടുന്നവണ്ണമങ്ങെല്ലാം.

4
അറിവിനു നിറവുണ്ടെന്നാ-
ലറിവല്ലാതുള്ളതെങ്ങിരുന്നീടും?
അറിവേതെന്നിങ്ങതു പോ-
യറിയുന്നങ്ങെന്നിതെങ്ങിരുന്നീടും?

5
അറിവിലിരുന്നു കെടുന്നീ,-
ലറിവാമെന്നാലിതെങ്ങിറങ്ങീടും?
അറിവിനെയറിയുന്നീലി,-
ങ്ങറിയും നേരത്തു രണ്തുമെന്നായി.

6
അറിയും മുന്‍പേതെന്നാ-
ലറവില്ലാതൊന്നുമിങ്ങിരിപ്പീല;
അറിവറ്റതിനേതതിരു-
ണ്ടറിവെന്നാലൊന്നുമിങ്ങു കാണ്‍മീല.

7
അറിയുന്നുണ്ടില്ലെന്നി-
ങ്ങറിയുന്നീലേതിലേതെഴുന്നീടും?
അറിയപ്പെടുമെങ്കിലുമ-
ല്ലറിവല്ലെന്നിങ്ങു നമ്മെ നോക്കീടില്‍.

8
അറിവെന്നന്നേയിതുമു-
ണ്ടറിയുന്നീലേതിലേതെഴുന്നീടും?
അറിവൊന്നെണ്ണം വേറി-
ല്ലറിവല്ലാതെങ്കിലെന്തിരിക്കുന്നു?

9
അറിവിന്നിടമൊന്നുണ്ടി-
ല്ലറിയപ്പെടുമെന്നതിന്നു വേറായി,
യറിയപ്പെടുമെന്നതേറുമെണ്ണീടില്‍?

10
അറിയുന്നീലന്നൊന്നീ-
യറിയപ്പെടുമെന്നതുണ്ടു പോയീടും;
അറിവിലിതേതറിയുന്നീ-
ലറിവെന്നാലെങ്ങു നിന്നു വന്നീടും?

11
അറിവിന്നവായ് നിന്നേ-
തറിയിക്കുന്നിങ്ങു നാമതായിടും;
അറിവേതിനമെങ്ങനെയീ-
യറിയപ്പെടുമെന്നതേതിതോതീടില്‍?

12
അരിവെന്നതു നീയതു നി-
ന്നറിവിട്ടറിയപ്പെടുന്നതെന്നായി,
അറിയപ്പൊടുമിതു രണ്ടൊ-
ന്നറിയുന്നുണ്യെന്നുമൊന്നതില്ലെന്നും.

13
അറിവുമതിന്‍ വണ്ണം ചെ-
ന്നറിയുന്നവനിന്‍ പകര്‍ന്നു പിന്നീടും
അറിയപ്പെടുമിതിലൊന്നീ-
യറിവിന്‍ പൊരി വീണു ചീന്തിയഞ്ചായി.

14
അറിയുന്നവനെന്നരിയാ-
മറിവെന്നറിയുന്നവന്നുമെന്നാകില്‍
അറിവൊന്നറിയുന്നവനൊ-
ന്നറിയുന്നതിലാറിതെട്ടുമായീടും.

15
അറിയപ്പെടുമിതിനൊത്തീ-
യറിവേഴൊന്നിങ്ങു താനുമെട്ടായി
അറിവിങ്ങനെ വെവ്വേറാ-
യറിയപ്പെടു,മെന്നതും വിടുര്‍ത്തീടില്‍.

ദൈവദശകം

1
ദൈവമേ! കാത്തുകൊള്‍കങ്ങു
കൈവിടാതിങ്ങു ഞങ്ങളെ;
നാവികന്‍ നീ ഭവാബ്ധിക്കോ-
രാവിവന്‍തോണി നിന്‍പദം

2
ഒന്നൊന്നായെണ്ണിയെണ്ണിത്തൊ-
ട്ടെണ്ണും പൊരുളൊടുങ്ങിയാല്‍
നിന്നിടും ദൃക്കു പോലുള്ളം
നിന്നിലസ്പന്ദമാകണം.

3
അന്നവസ്ത്രാദി മുട്ടാതെ
തന്നു  രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു
തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍.

4
ആഴിയും തിരയും കാട്ടും
ആഴവും പോലെ ഞങ്ങളും
മായയും നിന്‍ മഹിമയും
നീയുമെന്നുള്ളിലാകണം.

5
നീയല്ലോ സൃഷ്ടിയും സ്രഷടാ-
വായതും സൃഷ്ടിജാലവും
നീഅയല്ലോ ദൈവമേ, സൃഷ്ടി
ക്കുള്ള സാമഗ്രിയായതും.

6
നിയല്ലോ മായയും മായാ-
വിയും മായാവിനോദനും
നീയല്ലോ മായയേ  നീക്കി-
സ്സായുജ്യം നല്‍കുമാര്യനും.

7
നീ സത്യം ജ്ഞാനമാനന്ദം
നീ തന്നേ വര്‍ത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോര്‍ക്കില്‍ നീ.

8
അകവും പുറവും തിങ്ങും
മഹിമാവാര്‍ന്ന നിന്‍പദം
പുകഴുത്തുന്നൂ ഞങ്ങ,ളങ്ങു
ഭഗവാനേ ജയിക്കുക.

9
ജയിക്കുക മഹാദേവ,
ദീനാവനപരായണ,
ജയിക്കുക ചിദാനന്ദ,
ദയാസിന്ധോ ജയിക്കുക.

10
ആഴമേറും നിന്‍ മഹസ്സാ-
മാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം.

ദര്‍ശനമാല

1. അധ്യാരോപദര്‍ശനം

1
ആസീദഗ്രേ| സദേവേദം
ഭുവനം സ്വപ്നവത് പുന:
സസര്‍ജ സര്‍വം സങ്കല്പ-
മാത്രേണ പരമേശ്വര:

2
വാസനാമയമേവാദാ-
വാസീദിദമഥ പ്രഭു:
അസൃജന്മായയാ സ്വസ്യ
മായാവീവാഖിലം ജഗത്.

3
പ്രാഗുത്പത്തേരിദം സസ്മിന്‍
വീലീനമഥ വൈ സ്വത:
ബീജാദങ്കുരവത്സ്വസ്യ
ശക്തി,രേവാസൃജത്സ്വയം.

4
ശ്ക്തിസ്തു ദ്വിവിധാ ജ്ഞേയാ
തൈജസീ താമസീതി ച
സഹവാസോ | നയോര്‍ നാസ്തി
തേജസ് തിമിരയോരിവ.

5
മനോമാത്രമിദം ചിത്ര-
മിവാഗ്രേ സര്‍വമീദൃശം;
പ്രാപയാമാസ വൈചിത്ര്യം
ഭഗവാംശ്ചിത്രകാരവത്.

6
ആസീത് പ്രകൃതിരേവേദം
യഥാ |ദൗ യോഗവൈഭവ:
വ്യതനോദഥ യോഗീവ
സിദ്ധിജാലം ജഗത്പതി:

7
യദാ |ത്മവിദ്യാസങ്കോചസ്
തദാ |വിദ്യാ ഭയങ്കരം
നാമരൂപാത്മനാ | ത്യര്‍ത്ഥം
വിഭാതീഹ പിശാചവത്.

8
ഭ്യങ്കരമിദം ശൂന്യം
വേതാളനഗരം യഥാ
തഥൈവ വിശ്വമഖിലം
വൃഅകരോദദ്ഭുതം വിഭു:

9
അര്‍ക്കാദ്യഥാകൃമം വിശ്വം
തഥാ നൈവേദമാത്മന:
സുപ്തേരിവ പ്രാദുരാസീ-
ദ്യുഗപത്സ്വസ്യ വീക്ഷയാ.

10
ധാനാദിവ വടോ യസ്മാത്
പ്രാദുരാസീദിദം ജഗത്
സ ബ്രഹ്മാ സ ശിവോ വിഷ്ണു:
സ \പര: സര്‍വ  ഏവ സ:

    2.അപവാദദര്‍ശനം

1
ചൈതന്യാദാഗതം സ്ഥൂല-
സൂക്ഷ്മാത്മകമിദം ജഗത്
അസ്തി ചേത്സദ്ഘനം സര്‍വം
നാസ്തി ചേദസ്തി ചിദ്ഘനം.

2
അന്യന്ന കാരണാത് കാര്യം
അസദേതദതോ | ഖിലം
അസത: കഥമുത്പത്തി-
രനുതപന്നസ്യ കോ ലയ:

3
യസ്യോത്പത്തിര്‍ലയോ നാസ്തി
തത് പരം ബ്രഹ്മ നേതരത്
ഉത്പത്തിശ്വ ലയോ | സ്തീതി
ഭ്രമത്യാതമനി മായയാ.

4
കാരണാവൃതിരിക്തത്വാത്
കാര്യസ്യ കഥമസ്തിതാ?
ഭവത്യത: കാരണസ്യ
കഥസ്തി ച നാസ്തിതാ?

5
കാര്യത്വാദസതോ |സ്യാസ്തി
കാരണം ന ഹൃതോ ജഗത്
ബൃഹ്മൈവ തര്‍ഹി സദസ-
ദിതി മുഹ്യതി മന്ദധീ:

6
ഏകസ്യൈവാസ്തി സത്താ ചേ-
ദന്യസ്യാസൗ ക്വ വിദ്യതേ?
സത്യസ്ത്യാത്മാശ്രയോ യദൃ-
പ്യസതി സ്യാദസംഭവ:

7
വിഭജ്യാവയവം സര്‍വ-
മേകൈകം തത്ര ദൃശ്യതേ
ചിന്മാത്രമഖിലം നാന്യ-
ദിതി മായാവിദൂരഗം.

8
ചിദേവ നാന്യദാഭാതി
ചിത: പരമതോ ന ഹി
യച്ച നാഭാതി തദസ-

9
ആനന്ദ ഏവാസ്തി ഭാതി
നാന്യ: കശ്ചിദതോ |ഖിലം
ആനന്ദഘനമന്യന്ന
വിനാ| | ന്നന്ദേന വിദ്യതേ.

10
സര്‍വം ഹി സച്ചിദാനന്ദം
നേഹ നാനാ |സ്തി ലിഞ്ചന
യ: പശ്യതീഹ നാനേവ
മൃത്യോര്‍ മൃത്യും സ ഗച്ഛതി.

    3.അസത്യദര്‍ശനം

1
മനോമയമിദം സര്‍വം
ന മന: ക്വാപി വിദ്യതേ
അതോ വ്യോമ്നീവ നീലാദി
ദൃശ്യതേ ജഗദാത്മനി

2
മനസോ |നന്യയാ സര്‍വം
കല്പ്യതേ |വിദ്യയാ ജഗത്
വിദ്യയാ | സൗ ലയം യാതി
തദാലേഖ്യമിവാഖിലം.

3
വിജൃംഭതേ യത്തമസോ
ഭീരോരിഹ പിശാചവത്
തദിദമം ജാഗ്രതി സ്വപ്ന-
ലോകവദ് ദൃശ്യതേ ബുധൈ:
4
സങ്കല്പകല്പിതം ദൃശ്യം
സങ്കല്പോ യത്ര വിദ്യതേ
ദൃശ്യം തത്ര ച നാന്യത്ര
കൂത്രചിദ്രജ്ജുസര്‍പ്പവത്.

5
സങ്കല്പമനസോ: കശ്ച്-
ന്നഹി ഭേദോ | സ്തി യന്മന:
തദവിദ്യാ തമ: പ്രഖ്യ-
മിന്ദ്രജാലമിവാദഭുതം.
6
മരീചികാവത് പ്രാജ്ഞസ്യ
ജഗദാത്മസ്നി ഭാസതേ
ബാലസ്യ സത്യമിതി ച
പ്രതിബിംബമിവ ഭ്രമാത്.

7
ആത്മാ ന ക്ഷീരവദ്യാതി
രൂപാന്തരമതോ | ഖിലം;
വിവര്‍ത്തമിന്ദ്രജാലേന
വിദ്യതേ നിര്‍മ്മിതം യഥാ.

8
മായൈവ ജഗതാമാദി-
കാരണം നിര്‍മ്മിതം തയാ
സര്‍വം ഹി മായിനോ നാന്യ-
ദസത്യം സിദ്ധിജാലവത്
9
വിഭാതി വിശ്വം വൃദ്ധസ്യ
വിയദ്വനമിവാത്മനി
അസത്യം പുത്രികാരൂം
ബാലസ്യേവ വിപര്യയ:

10
ഏകം സത്യം ന ദ്വിതീയം
ഹ്യസത്യം ഭാതി സത്യവത്
ശിലൈവ ശിഅവലിങ്ഗം ന
ദ്വിതീയം ശിലപിനാ കൃതം.

    4.മാ യാ ദ ര്‍ ശ നം

1
ന വിദ്യതേ യാ സാ മായാ
വിദ്യാ |വിദ്യാ പരാ |പരാ
തമ: പ്രധാനം പ്രകൃതിര്‍
ബഹുധാ സൈവ ഭാസതേ
2
പ്രാഗുത്പത്തേര്‍ യഥാ |ഭാവോ
മൃദേവ ബ്രഹ്മണ: പൃഥക്
ന വിദ്യതേ ബ്രഹ്മ ഹി യാ
സാ മായാ | മേയവൈഭവാ.

3
അനാതമാ ന സദാത്മാ സദ്
ഇതി വിദ്യോതതേ യയാ
സൈവാവിദ്യാ യഥാ രജ്ജു-
സര്‍പ്പതത്ത്വാവധാരണം.

4
ആത്മാ ന സദനാത്മാ സദ്
ഇതി വിദ്യോതതേ യയാ
സൈവാവിദ്യാ യഥാ രജ്ജു-
സര്‍പ്പയോരഥാര്‍ത്ഥദൃക്.

5
ഇന്ദ്രിയാണി മനോബുദ്ധീ
പഞ്ച്പ്രാണാദയോ യയാ
വിസൃജ്യന്തേ സൈവ പരാ
സൂക്ഷ്മാങ്ഗാനി ചിദാത്മന:

6
അങ്ഗാന്യോതാന്യവഷ്ടഭ്യ
സുഖീ ദു:ഖീവ മുഹ്യതി
ചിദാത്മാ മായയാ സ്വസ്യ
തത്ത്വതോ | സ്തി ന കിഞ്ചന.

7
ഇന്ദ്രിയാണാം ഹി വിഷയ:
പ്രപഞ്ചോ | യം വിസൃജ്യതേ
യയാ സൈവാ | പരാ| ധ്യാത്മ-
സ്ഥൂലസങ്കല്പനാമയീ.

8
ശുക് തികായാം യഥാ | ജ്ഞാനം
രജതസ്യ തഥാത്മനി
കല്പിതസ്യ നിദാനം ത-
ത്തമ ഇത്യവഗമ്യതേ.

9
ധീയതേ | സ്മിന്‍ പ്രകര്‍ഷേണ
ബീജേ വൃക്ഷ ഇവാഖിലം
അത: പ്രാധാന്യതോ വാ | സ്യ
പ്രധാനമിതി കഥ്യതേ.

10
കരോതീതി പ്രകര്‍ഷേണ
പ്രകൃത്യൈവ ഗുണാന്‍ പൃഥക്
നിഗദ്യതേ | സൗ പ്രകൃതിര്‍
ഇതീഹ  ത്രിഗുണാത്മികാ.

    5.ഭാനര്‍ശനം

1
അന്തര്‍ബഹിര്‍വദാസീനം
സദാ ഭ്രമരചഞ്ചലം
ഭാനം ദ്വിധൈവ സാമാന്യം
വിശേഷ ഇതി ഭിദ്യതേ.

2
സ്ഥൂലം സൂക്ഷ്മമം കാരണം ച
തുര്യം ചേതി ചതുര്‍വിധം
ഭാനശ്രയം ഹി തന്നാമ
ഭാനസ്യാപ്യുപചര്യതേ.

3
ദൃശ്യതാമിഹ കായോ | ഹം
ഘടോ |യമിതി ദൃശ്യതേ
സ് ഥൂലമാശ്രിത്യ യദ്ഭാനം
സ് ഥൂലം തദിതി മന്യതേ.

4
അത്ര കായോ ഘട ഇതി
ഭാനം യത്തദ്വിശ്രിത്യ
തഥാ | ഹമയമിതി യത്
സാമാന്യമിതി ച സ്മൃതം.

5
ഇന്ദ്രിയാണി മനോബുദ്ധീ
വിഷയാ: പഞ്ചവായവ:
ഭാസ്യന്തേ യേന തത്സൂക്ഷ്മം
അസ്യ സൂക്ഷമാശ്രയത്വത:

6
അജ്ഞോ | ഹമിതി യദ്ഭാനം
തത് കാരണമുദാഹൃതം
അത്രാഹമിതി സാമാന്യം
വിശേഷോ | ജ്ഞ ഇതി സ്ഫുരത്.

7
അഹം ബ്രഹ് മേതി യദ്ഭാനം
തത്തുര്യമിതി ശംസ്യതേ
സാമാന്യ്മഹമിത്യംശോ
ബ്രഹമേത്യത്ര വിശിഷ്യതേ.

8
യത്ര ഭാനം തത്ര ഭാസ്യം
ഭാനം യത്ര ന തത്ര ന
ഭാസ്യമിത്യന്വയേനാപി
വൃതിരേകേണ ബോധ്യതേ

9
യഥാ ദൃഗ് ദൃശ്മാത്മാനം
സ്വയമാത്മാ ന പശ്യതി
അതോ ന ഭാസ്യതേ ഹ്യാത്മാ
യം പശ്യതി സ ഭാസ്യതേ.

10
യദ് ഭാസ്യതേ തദധ്യസ്തം
അനധ്യസ്തം ന ഭാസ്യതേ
യദധ്യസ്തം തദസദ -
പ്യനധ്യസ്തം സദേവ തത്.

    6.കര്‍മ്മദര്‍ശനം

1
ആത്മൈവ മായയാ കര്‍മ്മ
കരോതി ബഹുരൂപധൃക്
അസ്നങ്ഗ: സ്വപ്രകാശോ | പിനിദ്രായാമിവ തൈജസ:

2
മന്യേ വദാമി ഗൃഹ്ണാമി
ശൃണോമീത്യാദി രൂപത:
ക്രിയതേ കര്‍മ്മ പരമാ-
ത്മനാ ചിത്തേന്ദ്രിയാത്മനാ.

3
ആത്മൈവ കര്‍മ്മണ: പൂര്‍വ-
മന്യത് കിഞ്ചിന്ന വിദ്യതേ
തത: സ്വേനൈവ കര്‍മ്മാണി
ക്രിയയന്തേ നിജമായയാ.

4
സക്തിരസ്ത്യാത്മന: കാചി-
ദ്ദുര്‍ഘടാ നന് പൃഥക് സ്വത:
തയൈവാരോപ്വൈതേ കര്‍മ്മ
നിഖിലം നിഷ്ക്രിയാത്മനി.

5
സ്ര്‍വദാ | സങ്ഗ ഏവാത്മാ
 |ജ്ഞതയാ കര്‍മ്മസങ്ഗിവത്
ക്രോതിന കരോമീതി
ന ജ് ഞ: കര്‍മ്മസു സജ്ജതേ.

6
ജ്വലതി ജ്വലനോ വയുര്‍-
വാതി വര്‍ഷതി വാരിദ:
ധ്രാത്മാ സന്‍ ധരതി ഖ-
ല്വേകോ വഹതി വാഹിനീ.

7
ഊര്‍ദ്ധ്വം പ്രാണോ ഹ്യധോ |പാന:
ഖല്വേകോ യാതി നിഷ്ക്രിയ:
നാഡ്യന്തരാലേ ധമതി
ക്രന്ദതി സ്പന്ദതി സ്ഥിത:

8
അസ്തിജന്മര്‍ദ്ധിപരിണ-
ത്യപക്ഷയവിനാശനം
ഷഡഭാവമിഹ യോ യാതി
സ നാന്യോ | വിക്രിയാതമന:

9
സ്വയം ക്രിയന്തേ കര്‍മ്മാണി
കരണൈരിന്ദ്രിയൈരപി
അഹം ത്വസങ്ഗ: കൂടസ്ഥ
ഇതിജാനാതി കോവിദ:

10
ദൃശ്യത്വാദ് ഭാസ്യമഹമ-
പ്യതോ |ഹം സുക്തിരങ്ഗവത്
അധ്യസ്ത്മേക ഏവാദ്യ
ശ്വോ |പി സര്‍വോപരി സ്ഥിത:

    7.ജഞാനദര്‍ശനം

1
ജഞാനമേകം ഹി നിരുപാ
ധികം സോപാധികം ച തത്
അഹങ്കാരാദിഹീനം യജ്-
ജ്ഞാനം തന്നിരുപാധികം.

2
അഹന്തയാ | ന്തര്‍ബഹിര-
സ്തി യദേവമിദന്തയാ
ഭാനവൃത്ത്യാ | ന്വിതം യത്തു
ജ്ഞാനം സോപാധികം മതം.

3
അനാതമനാമഹങ്കാരാ-
ദീനാം യേനാനുഭൂയതേ
സാക്ഷീ തദാത്ജമജ്ഞാനം സ്യാ-
ദ്യേനൈവാമൃതമശ്യതേ.

4
അഹങ്കാരാദികാര്യം യ-
ദനാത്മകമസൊഖ്യകം
യേനാവഗമ്യതേ | നാത്മ-
ജ്ഞാനം തദവധാര്യതേ.
5
യഥാവദ് വസ്തുവിജ്ഞാനം
രജ്ജുതത്ത്വാവബോധവത്
യത്തദ്യഥാര്‍ത്ഥവിജഞാന-
മയഥാര്‍ത്ഥതോ|ന്യഥാ.
6
യത്സാന്നിദ്ധ്യാദേവ സര്‍വം
ഭാസതേ സ്വയമേവ തത്
പ്രത്യക്ഷജഞാനമിതി ചാ-
പരോക്ഷമിതി ലക്ഷ്യതേ.
7
യയാനു |സാധകം സാധ്യം
മീയതേ ജ്ഞാനരൂപായാ
വൃത്ത്യാ സാ | നുമിതി: സാഹ-
ചര്യസംവിത് സോപമിതിര്‍-
മൃഗോ | യമിതി രൂപായാ.
8
ഗത്വാ സമീപം മേയസ്യ
മീയതേ ശ്രുതലക്ഷണ:
യയാ സംവിത് സോപമിതിര്‍-
മൃഗോ | യമിതി രൂപയാ.
9
അഹം മമേതി ജ്ഞാനം യദ്
ഇദം തദിതി യച്ച തത്
ജീവജഞാനം തദപര-
മിന്ദ്രിയജ്ഞാനമിഷ്യതേ.

10
ഓം തത് സദൈതി നിര്‍ദ്ദിഷടം
ബ്രഹ്മാത് മൈക്യമുപാഗതം
കല്പനാദിവിഹീനം യ-
ത്തത് പരജ്ഞാനമീര്യതേ.

    8.ഭക് തിദര്‍ശനം

1
ഭക്തിരാത്മനുസന്ധാനം
ആത്മാ||നന്ദഘനോ യത:
ആത്മാനമനുസന്ധത്തേ
സദൈവാത്മ്വിദാത്മനാ.

2
അനുസന്ധീയതേ ബ്രഹ്മ
ബ്രഹ്മാനന്ദ്ഘനം യത:
സദാ ബ്രഹ്മാനുസന്ധാനം
ഭക്തിരിത്യവഗമ്യതേ.

3
ആനന്ദമേവ ധ്യായന്തി
സര്‍വേ ദു:ഖം ന കശ്ചന
യദാനന്ദപരം ധ്യാനം
ഭക്തിരിത്യപദിശ്യതേ.

4
ആത്മൈവ ബ്രഹ് മ ഭജതി
നാന്യമാത്മാത്മാനമാത്മവിത്
ഭജതിതി യദാത്മാനം
ഭക്തിരിത്യഭിധീയതേ.

5
ആനന്ദ ആത്മാ ബ്രഹ്മേതി
നാമൈതസ്യവ തന്യതേ
ഇതി നിശ്ചിതധീര്‍ യസ്യ
സ ഭക്ത ഇതി വിശ്രുത:

6
ആനന്ദോ| ഹമഹം ബ്രഹ്മാ-
ത്മാ | ഹമസ്മീതി രൂപത:
ഭാവനാ സതതം യസ്യ
സ ഭക്ത ഇതി വിശ്രുത:

7
ഭാര്യാ ഭജതി ഭര്‍ത്താരം
ഭര്‍ത്താ ഭാര്യാം ന കേവലം
സ്വാനന്ദമേവ ഭജതി
സര്‍വോ | പി വിഷയസ്ഥിതം.

8
ഏവം പശ്യതി കുത്രാപി
വിദ്വാനാത്മസുഖം വിനാ
ന കിഞ് ചിദപരം തസ്യ
ഭക്തിരേവ ഗരീയസീ.

9
ലോകസ്യ പിതരി സ്വസ്യ
ഗുരൗ പിതരി മാതരി
സത്യസ്യ സഥാപയിതരി
തത് പഥേനൈവ യാതരി.

10
നിയന്തരി നിഷിധസ്യ
സര്‍വേഷാം ഹിതകര്‍ത്തരി
യോ | നുരാഗോ ഭക്തിരത്ര
സാ പരാ പരമാത്മനി.

    9 യോഗദര്‍ശനം

1
സതതം യോജയതി യദ്
യുനക്തി ച ചദാത്മനി
മനോനിരോധരൂപാ | യം
സ യോഗ ഇതി ശംസിത:

2
ന ദ്രഷ്ടാ ദ്രര്‍ശനം ദൃശ്യം
വിദ്യതേ യത്ര തത്ര ഹൃത്
യോജയേദ് വാസനാ യാവദ്
യോഗോ | യമിതി യോഗവിത്.

3
നാമരൂപമിദം സര്‍വം
ബ്രഹ്മൈവേതി വിലീയതേ
യദ് ബ്രഹ്മണി മനോ നിത്യം
സ യോഗ ഇതി നിശ്ചിത:

4
ചിത്തസ്യ് തൈലധാരാവ-
ദ്വൃത്ത്യാ | വിച്ഛിന്നയാ ||ത്മനി
നിരന്തരം രമ്യതേ യത്
സ യോഗോ യോഗിഭി: സ്മൃത:

5
യതോ യതോ മനോ യാതി
സദാ||ത്മനി തതസ്തത:
നിയമ്യ യോജയേദേതദ്
യോഗോ| യം യുജ്യതാമിഹ.

6
സര്‍വാനര്‍ത്ഥകര :പുംസാം
സങ്കല്പ: കല്പിതൈ: സഹ
ഉന്മൂല്യ വാസനാജാലൈര്‍-
യേനാത്മനി നിരുധ്യതേ.

7
ദൃശ്യസ്യ ന ദൃശോ| സ്തിത്വം
അതോ ദൃശ്യം ദൃഗാത്മകം
ഇതി യുഞജിത ദൃഗ് രൂപേ
യ: സ യോഗവിദാം വര:

8
യദാ പിബന്‍ മനോഭ്രങ്ഗ:
സ്വാനന്ദമധുമാധുരീം
ന  സ്പന്ദതി വശീകൃതൃ
യോജിതോ യോഗവായുനാ.

9
ധ്യാനമന്തര്‍ ഭ്രുവോര്‍ ദൃഷ്ടിര്‍-
ജിഹ്വാഗ്രാം ലംബികോര്‍ധ്വത:
യദാ സ്യാത് ഖേചരീമുദ്രാ
നിദ്രാലസ്യാദി നാശിനീ.

10
ജ് ഞാനംകര്‍മ്മേതി ലോക | സ്മിന്‍
ദ്വിധാ യോഗ: സമാസത:
അനയോര്‍ യോഗവിസ്താര:
സര്‍വ: പരിസമാപ്യതേ.

    10.നിര്‍വാണദര്‍ശനം

1
നിര്‍വാണം ദ്വിവിധം ശുദ്ധ-
മശുദ്ധം ചേതി തത്ര യത്
ശുദ്ധം നിര്‍വാസനം തദ്വദ്
അശുദ്ധം വാസനാന്വിതം.
2
അതിശുദ്ധം ശുദ്ധമിതി
ശുദ്ധം ച ദ്വിവിധം താഥാ
അശുദ്ധശുദ്ധം ചാശുദ്ധ-
മശുദ്ധാശുദ്ധമുച്യതേ.
3
അതിശുദ്ധം ത്രിധാ പശ്ചാദ്
വരേ ചൈകം വരീയസി
ഏകമേകം വരിഷ്ഠേ | ഥ
ശുദ്ധം ബ്രഹ്മവിദി സ്ഥിതം.
4
അശുദ്ധശുദ്ധം വിരജ-
സ്തമോ| ന്യത് സരജസ്തമ:
മുമുക്ഷൗ പ്രഥമം വിദ്യാദ്
ദ്വിതീയം സിദ്ധികാമിഷു.
5
ദഗ്ധ്വാ ജഞാനാഗ്നിനാ സര്‍വ-
മുദ്ദിശ്യ ജഗതാം ഹിതം
കരോതി വിധിവത് കര്‍മ്മ
ബ്രഹ്മവിദ് ബ്രഹ്മണി സ്ഥിത:
6
സംന്യസ്യ സര്‍വകര്‍മ്മാണി
സതതം ബ്രഹ്മനിഷ്ഠയാ
യശ്ചരത്യവനൗ ദേഹ-
യാത്രായൈ ബ്രഹ്മവിദ്വര:
7
അന്യേന വേദിതോ വേത്തി
ന വേത്തി സ്വയമേവ യ:
സ വരീയാന്‍ സദാ ബ്രഹ്മ-
നിര്‍വാണമയമശ്നുതേ.
8
സ്വയം ന വേത്തി കിഞ്ചിന്ന
വേദിതോ|പി തഥൈവ യ:
സ വരിഷ്ഠ: സദാ വൃത്തി-
ശൂന്യോ| യം ബ്രഹ്മ കേവലം.

9
ഹേയോപാദേയതാ ന ഹ്യ-
സ്യാത്മാ വാ സ്വപ്രകാശക:
ഇതി മത്വാ നിര്‍ത്തേത
വൃത്തിര്‍ നാവര്‍ത്തതേ പുന:
10
ഏകമേവാദ്വിതീയം ബ്ര-
ഹ്മാസ്തി നാന്യന്ന സംശയ:
ഇതി വിദ്വാന്‍ നിര്‍ത്തേത പുന:
    ഓം തത് സത്.

ബ്രഹ്മവിദ്യാപഞ്ചകം

1
നിത്യാനിത്യവിവേകതോ ഹി നിതരാം
    നിര്‍വേദമാപദ്യ സദ്-
വിദ്വാനത്ര ശമാദി ഷട്ക ലസിത:
    സ്യാന്മുക്തികാമോ ഭുവി,
പശ് ചാദ്  ബ്രഹ്മവിദുത്തം പ്രണതി സേ-
    വാദ്യൈ: പ്രസന്നം ഗുരും
പൃച്ഛേത് കോ| ഹമിദം കുതോ ജഗദിതി
    സ്വാമിന്‍! വദ ത്വം പ്രഭോ!

2
ത്വം ഹി ബ്രഹ്മ ന ചേന്ദ്രിയാണി ന മനോ
    ബുദ്ധിര്‍ ന ചിത്തം വപു:
പ്രാണാഹങ് കൃതയോ|ന്യദപ്യസദവി-
    ദ്യാകല്പിതം സ്വാത്മിനി
സര്‍വം ദൃശ്യതയാ ജഡം ജഗദിദം
    ത്വത്ത: പരം നാന്യതോ
ജാതം ന സ്വത ഏവ ഭാതി മൃഗതൃ-
    ഷണാഭം ദരി ദൃശ്യതാം
3
വ്യാപ്തം യേന ചരാചരം ഘടശരാ-
    വാദീവ മൃത്സത്തയാ
യസ്യാന്ത: സ്ഫുരിതം യദാത്മകമിദം
    ജാതം യതോ വര്‍ത്തതേ;
യസ്മിന്‍ യത് യത് പ്രലയേ | പി സദ്ഘനമജം
    സര്‍വം യദന്വേതി തത്
സത്യം വിദ്ധ്യമൃതായ നിര്‍മ്മലധിയോ
    യസ്മൈ നമസ്കുര്‍വതേ.
4
സൃഷ്ട്വേദം പ്രകൃതേരനുപ്രവിശതീ   
    യേയം യയാ ധാര്യതേ
പ്രാണീ പ്രവിവിക്ത്ഭുഗ് ബഹിരഹം
    പ്രാജ്ഞസ്സുഷുപ്തൗ യത:
യസ്യാമാത്മകലാ സ്ഫുരത്യഹമിതി
    പ്രത്യന്തരങ്ഗം ജനൈര്‍
യസ്യ സ്വസ്തി സമര്‍ത്ഥ്യതേ പ്രതിപദാ
    പൂര്‍ണ്ണാ ശൃണു ത്വം ഹി സാ.
5
പ്രജ്ഞാനം ത്വഹമസ്മി തത്ത്വമസി തദ്   
    ബ്രഹ്മായമാത്മേതി സം-
ഗായന്‍ വിപ്രചര പ്രശാന്തമനസാ
    ത്വം ബ്രഹമബോധോദയാത്
പ്രാരബ്ധം ക്വ നു സഞ്ചിതം തവ കിമാ-
    ഗാമി ക്വ കര്‍മ്മാപ്യസത്
ത്വയ്യധ്യസ്തമതോ | ഖിലം ത്വമസി സ-
    ച്ചിന്മാത്രമേകം വിഭു:

നിര്‍വൃതിപഞ്ചകം

1
കോ നാമ ദേശ: കാ ജാതി:
പ്രവൃത്തി: കാ കിയദ് വയ:
ഇത്യാദി വാദോപരതിര്‍
യസ്യ തസ്യൈവ നിര്‍അവൃതി:
2
ആഗച് ഛ മാ ഗച്ഛ
പ്രവിശ ക്വ നു ഗചഛ്സി
ഇത്യാദി വാദോപരതിര്‍
യസ്യ തസ്യൈവ നിര്‍വൃതി:
3
ക്വ യാസ്യസി കദാ||യാത:
കുത ആയാസി കോ|സി വൈ
ഇത്യാദി വദോപരതിര്‍
യസ്യ തസ്യൈവ നിര്‍വൃതി:
4
അഹം ത്വം സോ | യാത:
ബഹിരസ്തി ന വാസ്തി വാ
ഇത്യാദി വാദോപരതിര്‍
യസ്യ തസ്യൈവ നിര്‍വൃതി
5
ജ്ഞാതാജ്ഞാത്സമ: സ്വാന്യ-
ഭേദശൂന്യ: കുതോ ഭിദാ
ഇത്യാദി വാദോപരതിര്‍
യസ്യ തസ്യൈവ നിര്‍വൃതി:

ശ്ശോകത്രയീ

1
അസ്തി ധര്‍മ്മീത്യനുമിതി:
കഥം ഭവതി വാഗപി?
അസന്നികൃഷ്ടത്വാദസ്മിന്‍
പ്രത്യക്ഷമനുമാനത്.
2
ന വിദ്യതേ| സ്തി ധര്‍മ്മീതി
പ്രത്യക്ഷമനുമാനവത്
മാനാഭാവാദസൗ നേതി
ബോധ ഏവാവശിഷ്യതേ.
3
അസന്നികൃഷ്ടത്വാദസ്യ
പ്രത്യക്ഷം ധര്‍മ്മധര്‍മ്മിണോ:
അസൃഷ്ടസാഹചര്യാച്ച
ധര്‍മ്മിണ്യനുമിതി: കുത:?

വേദാന്തസൂത്രം

1 അഥ യദാത്മനോ ജിജ്ഞാസുസ്തദിദം ബ്രഹ്മൈവാഹം.
2 കിം തസ്യ ലക്ഷമസ്യ ച കതി ഗണനയേതി.
3 തജ്ജ്യോതി:
4 തേനേദം പ്രജ്ജ്വലിതം.
5 തദിദം സദസദിതി.
6 ഭൂയോ സത: സദസദിതി.
7 സച്ഛബ്ദാദയോ തദഭാവശ്ചേതി.
8 പൂര്‍വം സദിദമനുസൃതൃ ചക്ഷരാദയശ് ചൈകം ചേതി.
9 ജ്ഞാതൃജ്ഞാനയോരന്യോന്യ
  വിഷയവിഷയിത്വന്മിഥുനത്വമിതി.
10 ഏവം ജ്ഞാനജ്ഞേയ വിഭാഗ:
11 ഏകൈകം രുദ്രത്വമാസീദിതി.
12 ബ്രഹ്മൈവാഹം തദിദം ബ്രഹ്മൈവാഹമസ്മി.
13 അതീതാഗാമിനോരസത്ത്വം യത: യദേതദന്വിഅച്ഛത.
14 പരിമാണം തത:
15 സദസതോരന്യോന്യകാര്യകാരണത്വാത്.
16 അഹം മമേതി വിജ്ഞാത: മത്തോ നാന്യ:
17 തദ്വത് തസ്മാത്.
18 ദൃഗ് ദൃശ്യയോ: സമാനകാലീനത്വാത്.
19 സുഖൈകത്വാത്.
20 വ്യാപകതയാ ദിശാമസ്തിത്വാത്.
21 അണുമഹദയവ ദിശാമസ്തിത്വാത്.
22 അസതോ| വ്യാപകത്വാത്.
23 ആത്മാന്യത് കിഞ്ചിന്നാസ്തി.
24 തസ്മാത് തസ്യ സത്ത്വാച്ച.

ഹോമമന്ത്രം

   ഓം
അഗ്നേ തവ യത്തേജസ്തദ് ബ്രാഹ്മം.
അതസ്ത്വം പ്രത്യക്ഷം ബ്രഹ്മാസി.
ത്വദീയ ഇന്ദ്രിയാണി മനോബുദ്ധിരിതി
            സപ്തജിഹ്വാ:
ത്വയി വിഷയാ ഇതി സമിധോ ജുഹൊമി.
അഹമിത്യാജ്യം ജുഹോമി.
ത്വം ന: പ്രസീദ പ്രസീദ.
ശ്രേയശ് ച പ്രേയശ് ച പ്രയച് ഛ സ്വാഹാ.
         ഓം ശാന്തി: ശാന്തി: ശാന്തി:

അനുബന്ധം

ശ്രീസുബ്രഹ്മണ്യസ്തുതി

1
ഒട്ടാകെയെന്നുമൊരു പട്ടാങ്ങമായ വഴി   
    കിട്ടാതുഴന്നു വലയും
മുട്ടാളനായ മമ കെടായ ദാരസുത-
    മുട്ടായ ദു:ഖമൊഴിവാന്‍
എട്ടായ മൂര്‍ത്തിതനുരടായ ശക്തിധര-
    മട്ടായ മൂര്‍ത്തി പളനി-
ക്കൊട്ടാരവാതില്‍ പതിനെട്ടാംപടിക്കു വഴി-
    കിട്ടാന്‍ തുണയ്ക്ക സതതം.

2
മാലാകവേ പളനി കൈലാസവാസിസുതമ!
    വേലായുധത്തിനെതിര-
ല്ലാലാതസംസ്ഥശിഖി ബാലാക്കകോടിയൊടു
    ചേലാകയില്ലതു ദൃഢം
ആ ലാക്കു നോക്കിയിനി ഹാലാശനാത്മജനെ
    മേലാക്കി നില്‍ക്ക മനമേ
ലോലാക്ഷിമാരുടെ  ലീലാരസത്തില്‍  വഴി
    ചാലാക്കൊലാ വെറുതെ നീ.

3
നാളേക്കു നന്മ, മറുനാളേക്കു പുഷ്ടി,  ബഹു-
    നാളേയ്ക്കു വാഴ്ചയുമിദം
ചീളെന്നു  കണ്ടു പല നാളേക്കുറിപ്പടികള്‍
    നീളേ സ്മരിച്ചു കഴിയും
കോളേ ഗുഹസ്മൃതി, നിഗാളേ വരുന്ന യമ
    വാളേറിലെ സ്മരണയി-
ല്ലാളേവമപ്പളനിയാളെക്കുമാര പെരു-
    മാളെ ബ്ഭജിക്ക മനമേ!

4
ഭോഷാകൃതേ മമ മനീഷാധമേ! ത്സടിതി
    യോഷാശ വിട്ടൊഴിക നീ
രോഷാദിയും തദനു കാഷായവസ്ത്രമൊടു
    ദോഷായിയാവുക സുഖം
ഭീഷാമകറ്റുവതിനേഷാ സുപദ്ധതിയ
    ശേഷാത്മവേദിവിദുഷാം
തോഷാവഹാ നിഖിലദോഷാപഹാ പളനി
    ഭൂ ഷാമുഖപ്രിയകരീ.

5
സാരാര്‍ത്തതത്ത്വവഴി നേരായറിഞ്ഞമൃത-
    പൂരാഗമത്തിനിഹ സം-
സാരാര്‍ണ്ണവാഹ്വയിത ദാരാര്‍ത്ഥ പുത്രമയ-
    കാരാഗൃഹം കഴിയണം
ആരാണിതിന്നൊരുപകാരായ നല്ലതിദ-
    മാരായവേണ്ട മനമേ!
മാരാരിജന്‍ പളനിപൂരാലയന്‍ ഹൃദയ!
    ധാരാളമായ ഗുരു താ.

6
ഗാത്രം നിനയ്ക്കില്‍ മലമൂത്രസ്ഥപാത്രമപ-
    മിത്രം സ്വകര്‍മ്മനിരയാം
സൂത്രസ്ഥിതം നിജകളത്രം തനൂജഗൃഹ-
    മാത്രം ക്ഷണക്ഷയി ദൃഢം
ക്ഷാത്രം മുതല്‍ വലിയ ഗോത്രങ്ങളും സ്വപന-
    മാത്രങ്ങളാം പഴനിയാം
ക്ഷേത്രസ്ഥിതം ബഹുലശാസ്ത്രപ്രിയം സപദി   
    നേത്രങ്ങളേ! കലയതാം.

7
കല്പാഗമത്തിനെയുമല്പാര്‍ത്ഥഭാവമതി-
    ലുല്പാദ്യമാന വടിവാം
കല്പാന്തകോടി രവികലപാഭ പൂണ്ടു ഭഗ -
    വല്‍പാദ ഭ്ക്തിസഹിതം
യത് പാര്‍ശ്വസന്നിധിയിലല്പാര്‍ത്തനയ്ക്കരിയ
    സപാത്രമാകില്‍ മനമേ
തത് പാപമാ ശിഖരി യുത്പാദിതം പഴനി-
    നില്പായ മൂര്‍ത്തി കൃപയാ.

8
വാകായഹൃത്തിനുടെ ലാക്കായ മായയുടെ
    ഭോഷ്ക്കായ നോക്കു വിഷയം
കാല്‍ക്കശിനുള്ള വിലയേല്‍ക്കാതെയുള്ള ലഘു-
    ഫൂല്‍ക്കാരതുഅല്ല്യ ഭവമേ
നാല്‍ക്കാലി പോലെ മയി താല്‍ക്കാലികാശയുടെ
    ഭാക്കാകൊലാ നിജാരിപൂന്‍
കാല്‍ക്കാക്കി വെയ്ക്കുമൊരു വേല്‍ക്കാരനാം പള്നി-
    യേക്കാത്തിടുന്ന ഭഗവന്‍.

9
യാഗാദി കൊണ്ടുമപി യോഗാദി കൊണ്ടുമരി-
    യൊഗാപനോദമതിലും
വേഗാലഹോ വിഷയഭൊഗാശ തന്നുടെ വി-
    യൊഗായ യത്നമഫലം
രാഗാദിയാം ഹൃദയരോഗാതിരേകമൊരു
    ഭാഗായ നീങ്ങുവതിനായ്
നാഗാങ്ക മൂര്‍ത്തിയുടെ ഭാഗായ തല്‍ പളനി
    പൂഗായ ചെയ്ക നമനം.

10
ഫുല്ലാംബുജാസ് ത്രനുടെ വല്ലായ്മയേ നയന-
    മല്ലാലമാത്ത ഗിരിസ-
ന്നുല്ലാസമാര്‍ന്നു നിജ സല്ലാഭാമായമതി-
    ലുല്ലാസസോത്സവതയാ
ചൊല്ലാര്‍ന്നു നപളനിയെല്ലാധിപന്‍ ഭവതി
    നല്ലാത്മജന്റെ വടിവാ-
യെല്ലാജഗ്മകുട ചില്ലാമവന്റെ കൃപ
    തെല്ലാകിലും ശുഭകരീ.

11
ലക്ഷം ധനിക്കു ദശലക്ഷത്തിലാശ ദശ-
    ലക്ഷം ലഭിച്ചാലവിലോ
ലക്ഷം ശതം നിയൗതലക്ഷം സഹസ്രശത-
    ലക്ഷം ദുരാശകളിമേ
അക്ഷങ്ങള്‍ നമ്മുടയ ശിക്ഷക്കധീനമുത
    ദക്ഷം മനസ്സവിഷയം
ലക്ഷം ദുരാശയിതു രക്ഷപ്പെടും പളനി-
    ഭിക്ഷപ്രഭോ:  കരുണയാ.

12

ധീമജ്ജനത്തിലുമസീമവ്യഥു
    ധാമത്വമേകുവതിന-
ക്കാമന്‍ ജഗത്തിലതി കേമന്‍ നിനയ്ക്കിലതി-
    ഭീമന്‍ തദ്ദീയമയതാം
സീമന്തിനീളിത തൂമന്ദഹാസഗുണ-
    യാമക്കാടാക്ഷവലയാല്‍
ഹേ മന്ദചിത്ത തവധീ മങ്ങൊലാ പളനി-
    യാമമ്മലക്കണക നീ.

13
വേധാ വിധിച്ച വിധി വേധായ ശക്തനൊരു
    മേധാവിയും നഹി പുനര്‍-
ബ്ബാധാ നിരോധമതിലാധാരമിങ്ങൊരപ-
    രാധായ മത്രമിതി തേ
മേധാധമേ വിഫലയാ ധാരണാ നിയതി
    മേധാവിലും പിടിപെടും
മോധാര നീ പളിനിനാഥാംഘ്രി നില്ല്പതിനൊ-
    രാധാരമയ് വരികെടോ.

14
ഊനങ്ങള്‍ തങ്ങളില്‍ വീലീനങ്ങളായ വക
    ലീനങ്ങളെന്നു കരുതി
ശ്വാനങ്ങള്‍ പോലുമഭിമാനം നിമിത്തമിഹ
    ഞാനെന്നു പൊങ്ങുമധികം
ഈ നിന്ദകേടു പരമാനന്ദമെന്നു കരു-
    താനങ്ങു പോണ്ട മനമേ!
ജ്ഞാനം നിനക്കു ഹൃദി നൂനം വരാന്‍ പളനി-
    യാനം പെരുത്തു ശുഭദം.

15
താന്‍ താന്‍ യഥാസ്വമതി ചെയ്യുന്ന പോലെ ഫലി
    താന്‍ താന്‍ വിസംശയമഹോ
താന്‍ താന്‍ ഭുജിക്കുമതു സ്വാന്താശു കണ്ടു ഗുരു
    ശാന്താത്മന ശുഭകരം
ഭ്രന്തായ സംസരണ കാന്താര സഞ്ചരണ-
    താന്തായമാന കലുഷം
താന്താന്‍ നിനക്കു രുചിയാം താന്‍ ദൃഢം പളനി
    കാന്താരയേശഭജനാല്‍.

16
 
പാതായ ദേഹി ഭുവി മാതാവു തന്നുദര-
    പാതാളദുര്‍ഗ്ഗതി കലര്‍-
ന്നേതാദൃശ വ്യഥകളോതാന്‍ പ്രയാസമതു
    നീ താനറിഞ്ഞു മനമേ!
പ്രേതാധി മേലിലിനിയേതാണഹോ ദിവസ-
    മെതാള്‍ക്കുമിന്നിതിലഹോ
ഭൂതാധിപന്‍ പളനിപൂതാലയന്‍ കരുണ
    നേതാവിതിന്‍ സുഗതയേ.

17

നീ വാ എടോ ഹൃദയ! പോയ്  വാ കുമാരപദ-
    സേവാര്‍ത്ഥമപ്പളനിയില്‍
ചാവാനടുത്തു വഹിയാ വാമമെന്നു ബുധ-
    ജീവാര്‍ദ്ധമല്ലതു ദൃഢം
നാവാലൊരിക്കലുടനാ ബാഹുലേയ പദ-
    ഭാവാല്‍  ജപിക്കിലധുനാ
ഭൂരിവഹ്നി മുതലാ വായുഗാദി വരെ-
    യാവാം നിനക്കു വശഗം.

18

കേര്‍ണ്ണങ്ങളേ ദുരിതവര്‍ണ്ണങ്ങള്‍ കൊണ്ടടികള്‍
    പൂര്‍ണ്ണങ്ങളായ് വരരുതേ
കീര്‍ണ്ണങ്ങളായവ സുവര്‍ണ്ണം ഗ്രഹിപ്പതിനു-
    ദീര്‍ണ്ണങ്ങള്‍ നിങ്ങളതിനാല്‍
ജീര്‍ണ്ണങ്ങളാകണമപര്‍ണ്ണാത്മജന്റെ ശുഭ-
    വര്‍ണ്ണങ്ങളാലതിനിനി-
ത്തൂര്‍ണ്ണം യുവാം പളനിവര്‍ണ്ണങ്ങള്‍ കേട്ടു പരി-
    പൂര്‍ണ്ണങ്ങളായി വരുവി.

19

ഹാഹാ! വിഭോ! പഴനി ഗേഹാധിനാത ഗര-
    ളാഹാരസംഭവ ശിഖീ-
വാഹാഢ്യ ദുര്‍വ്വിഷയ മോഹാപഹം തരിക
    സാഹായ്യമൊന്നു ലഘുവായ്
ആഹാരനിന്ദ്രപശു വാഹാദി പോലെ തവ
    മാഹാത്മ്യമൊന്നുമറിയാ-
താഹാ ഗതാ വെറുതെ നീഹാരശൈലതന-
    യേഹാര്‍ത്ഥസല്‍ഫലതരോ|

20

മാര്‍ത്താണ്ഡഷള്‍ക്കമൊടെതിര്‍ത്താഭ നില്ക്കില
    വയാര്‍ത്താ ഭവിക്കുമളവേ
ചേര്‍ത്താ മഹാ പളനി കര്‍ത്ത്യായനീതനയ   
    കാര്‍ത്തസ്വരാഭ മകുടം
മാര്‍ത്താണ്ഡപുത്രനുടെ കൂര്‍ത്തായ സായകമെ-
    തിര്‍ത്തായ് വരുന്ന സമയേ
മാര്‍ത്താഴെ വച്ചുടനമ്ര്‍ത്താര്‍ത്തി തീര്‍പ്പതിനു
    കാല്‍ത്താമരയ്ക്കു നമനം.

21

ബാലേന്ദു ബിംബമൊരുപോലേ നിരന്നതിനു
    മേലേ കുറുള്‍ നിരയുമ-
പ്പോലേ മിളത്തിലക മാലേയകുങ്കുമമ-
    യാലേപ കാന്തി വടിവും
ചാരേ കലര്‍ന്നതി വിശാലേ മഹല്‍ പളനി-
    ശൈലേശനായ ഭഗവല്‍-
ഫാലേ വസിക്കില്‍ മതിയാലേ വരും ശമന-
    മാലേതുമില്ല മനമേ!

22

അല്ലീശരാന്തകനുമല്ലീസുതാപതിയു-
    മല്ലീവിശേഷഭവനും
യല്ലീലയാ ബഹുലസല്ലീലയോടതിജ-
    ഗല്ലില്ലരായിതുടനേ
അല്ലീശരാതിരുചി വല്ലീശനായ് പളനി
    ചൊല്ലീശനായ ഭഗവ-
ച്ചീല്ലീവിലാസമയ ചീല്ലീലയെന്‍ മനസി
    തെല്ലിങ്ങുദിച്ചു വരണം.

23

രണ്ടാറു ലോചനമതുണ്ടാറു വക്ത്ര്മവ-
    കൊണ്ടായവണ്ണമൊരു നോ-
ക്കുണ്ടാകിലായവനു രണ്ടാമതില്ല ജനി-
    കൊണ്ടാവലാതി നിയതം
ഉണ്ടാകുവാന്‍ പളനി കൊണ്ടാടി വാഴുമറു
    രണ്ടായ ഹസ്ത! കൃപ മേ-
യുണ്ടാശയെങ്കിലുമതുണ്ടാകുവാന്‍ നിയതി-
    യുണ്ടാകുമോ ശിവ! ശിവ!

24

ചണ്ഡാംശു തുല്യവര തുണ്ഡാഭനാം പളനി
    മണ്ണാണ്ട ഷണ്‍മുഖനുടേ
കണ്ണാടി തന്‍ സുഗുണമെണ്ണാമെടുത്ത തില-
    പിണ്ഡാം പ്രഭാനിചയമ-
ദ്ദണ്ഡായുധന്‍ കലുഷമെണ്ണാന്‍ വരും ദശയില്‍
    നണ്ണായ് വരേണമകമേ.

25

ശ്വാസാജ്ജഗജ്ജിനി നിവാസാദിയും യദഭി-
    ഭാസാ ച തദ്വിലയവും
നാസാപ്രഭാവമുടയാ സാരതത്ത്വമഹി-
    മാസാദിതും പണി തുലോം
യാ സാധിതാ ഹൃദയ! നീ സാധുവായിതര-
    ധാ സാരമില്ലതിനു നീ
വാസായ തല്‍ പളനി വാസാധിരാജ ഗുഹ-
    നാസാപുടം കരുതുക.

26

ഇന്നിന്നിശാധിപതി മിന്നിക്കിലും സ്വതനു-
    വൊന്നിങ്കലേറി ഗണനം
വൃന്ദിക്കിലും ഗുഹനെ വന്ദിച്ചു വാഴ്ത്തുവതി-
    നുന്നിദ്രനെന്ന നിലയില്‍
കുന്നിച്ചഴും പളനികുന്നിന്ദ്ര ഷഡ്വദന!
    മന്ദസ്മിതപ്രഭകളാ-
ലൊന്നിങ്ങു മന്മനസി വന്നങ്ങുദിപ്പതിനു
    വന്ദിച്ചിടുന്നു സതതം.

27

സ് കന്ദപ്രഭോ! പളനികുന്നപ്രഭോ! മൃദുല-
    കുന്ദപ്രസൂന നിരകള്‍
നിന്ദപ്പെടും വദനമന്ദസ്മിതപ്രഭയില്‍
    നന്നിച്ചലിച്ചിടുകയോ!
എന്നത്ര തോന്നിടുമമന്ദദ്യുതിക്കരിയ
    കുന്ദത്വമാളുമധര-
സ്പന്ദപ്രഭാ ശകലമൊന്നത്ര മന്ദനസി
    വന്നത്യരം വിലസണം.

28

താരഞ്ചു കൊണ്ടു പല കൂരമ്പു തീര്‍ത്ത ബഹു-
    മാര സ്വരൂപരുചിയേ
ദൂരത്തയച്ചു സുകുമാരത്വവാന്‍ പളനി
    പൂരമ്പലാധിപനുടേ
സൂര്യപ്രഭാശ്രവണപൂരത്തിലേ സ്ഫുരിത-
    ഹീരത്തിലൊന്നിഹ മദീ-
യോരസ്തലത്തിനധികാരപ്രഭോ ഹൃദയ
    ചാരത്തു ചേര്‍ക്ക ശുഭദം.

29

ജ്ഞാനപ്രദന്‍ ത്രിദശസേപ്രാധാനി കുല
    യാനത്തലാനുജനുമയ്
ക്കാനന്ദദന്‍ പളനിയാനന്ദവസി ഗള-
    ഭൂനന്ദിയോര്‍ക്ക മനമേ
ഫേനപ്രഭാഹസിത വേനല്‍ പ്രഭാത രുചി
    ദീനപ്രദീനപരമാം
യാനപ്രദേശമതു ദാനസ്തലസ്മരണ
    ദീനക്ഷയത്തിനുതകും.

30

ഹാരങ്ങളാടി മണിപൂരങ്ങള്‍ കോര്‍ത്തിടകള്‍
    ദൂരം വെടിഞ്ഞു നടുവില്‍
പാരം പ്രഭാഭിരിടചേരുന്ന നായകസു-
    മാരഞ്ജിതദ്യുതിയൊടും
താരങ്ങളാലമൃതകാരന്‍ കണക്കെ നിജ
    ചാരത്തു താരകവിപ-
ക്ഷോരസ്തലം പഴനിസാരം നിനയ്ക്ക് ബഹു-
    വാരം മദീയ മനമേ!

31

ശ്രീകാളിദേവിയിലഭീകത്വമാര്‍ന്നു ബത
    ശ്രീ കാശിനാഥനുളവായ്
ശ്രീ കാര്‍ത്തികേയ വടിവേകാത്മജന്‍ പളനി-
    ഭൂ കാത്തിടുന്ന ഭഗവാന്‍
ഏകാദശാനുഗമിതൈകാ സുബാഹുലത
    നീ കാണ്‍ മദീയ മനമേ!
ഭീ കാത്തിടാതെ സ്മൃതി ചെയ്താര്‍ത്തി തീര്‍പ്പതിന-
    നേകായുതങ്ങളവകള്‍!

32

വാടാത്ത കാന്തിയ കൂടായ് മഹല്‍ പളനി-
    വീടായരാതിവിലിന-
ക്കോടാലിയായ് നിഖി8ല ഖോടാവലീ പ്രണത-
    ചോടായ ഷണ്‍മുഖനുടേ
ഈടാര്‍ന്ന പത്മജനു വീടായൊരീയുലക
    കോടാനുകോടികളട-
ങ്ങീടാനിടം വലിയ പേടായമാന വയര്‍
    തേടാശു നീ ഹൃഅദയമേ!

33
തന്‍ ചാരു പാദഭജനം ചാദിയില്‍ പളനി-
    സഞ്ചാരിയാഅയ ജനത-
യ്ക്കഞ്ചാത ശക്രനുടെ വെഞ്ചാമരാദിയുത
    മഞ്ചാധിരോഅഹപദവും
പഞ്ചാര പാലൊടശനഞ്ചാപി നല്‍കിലവ-
    രഞ്ചാറുവക്ത്രനുടെയ-
പ്പൊന്‍ചാര്‍ത്തു കൈവളകള്‍ നെഞ്ചാകവേ നിറയെ
    മുന്‍ചാടിനിന്നരുള്‍ക മേ.

34

സര്‍വ്വാമയങ്ങളുടെ ദുര്‍വ്വാരനിഷ്ക്രമണ-
    പൂര്‍വ്വാപരക്ഷയകരന്‍
പൂര്‍വ്വാംബുജാസ്യനരി ഗര്‍വാപഹന്‍ നിഖില-
    ഗീര്‍വ്വാണ  വന്ദിതപദന്‍
ശര്‍വ്വാംശജന്‍ പഴനി സര്‍വ്വാധികാരിയുടെ
    ഗുര്‍വ്വാഭകാഞ്ചി ദിവിഷത്
സര്‍വ്വാധിദായി മമ സര്‍വ്വാഭിലാഷവുമ-
    ഖര്‍വ്വായിതം തരിക മേ.

35

എന്‍കഷ്ടതയ്ക്കരിയ പൊന്‍കട്ട നല്‍പ്പളനി-
    ടങ്കപ്രധാരിജ ദൂകൂ-
ലാങ്കസ്ഥലം ബഹുല തങ്കസ്ഥലം ഹൃദയ-
    പങ്കക്ഷതത്തിനരിവാള്‍
എങ്കല്‍ സ്ഫുരിക്ക മലതങ്കക്കടിപ്പടക-
    ളങ്കപ്രദം പശുപതി-
യ്ങ്കത്തില്‍ വെയ്ക്കുമകളങ്ക പ്രധാനമണി   
    ശങ്കദ്രുമത്തിനു ദവം.

36

കായത്തിനുണ്ടിനിയപായം വരുന്നതിനു
    പായത്തിനുള്ള വഴിയോര്‍-
ത്തായത്താല്‍ നിര്‍ത്തുവതിനായഗ്രിമപ്പളനി-
    മായയ്ക്കൊഴിഞ്ഞു വഹിയാ
നീയന്തമെങ്കിലുമമേയപ്പളന്യധിപ-
    നായസ്സുരേന്ദ്രവൃതനാ-
നായക്യമാണ്ടു മറിമായപ്പദാംബുജ
    യുഗായത്ത്മാക മനമേ

37

ദേഹത്തില്‍ ഞാനിട്ജിഒ ദൃഢാഹന്ത മര്‍ത്ത്യനതി-
    മോഹത്തിനാസ്പദമതര്‍-
ക്കോഹം വിവേകമോടെ രോഹം വിനാപി നിജ-
    സോഹം നിലയ്ക്കിട വരാ
ആഹന്യ്മാനമപി ലോകത്തിനമ്മൃ ത-
    ദാഹത്തെ വിട്ടു വരികി-
ല്ലാഹന്ത തല്‍ പളനിഗേഹസ്ഥവഹ്നി മതി-
    ലേ ഹത്തിലേറി വരണം.

38

ആശപ്പിശാചിനുടെ വേശത്തിനാല്‍ ഹൃദയ-
    കോശത്തിനായമയമിതില്‍
നീ ശക്തിയോടരികില്‍ മോശപ്പെടാതഭിനി-
    വേശപ്പെടുന്ന നിലയില്‍
ക്ലേശാപ്പെടുന്ന യമപാശപ്രയഗമതി-
    ലേശപപ്പെടാതെ കഴിവാ-
നാശപ്പെടുന്നു പളനീശാപ്പുരാന്റെ കൃപ-
    ലേശത്തിനൊന്നിഹ ഞാന്‍.

39

വമ്പാര്‍ന്നഹങ്കരണ, കൊമ്പാര്‍ന്ന ദുര്‍വിഷയ-
    കമ്പാര്‍ന്ന മോഹനിരയാ
കിമ്പാകദാരുവതില്‍ വപാപദുഷ്ടഫല-
    മമ്പാ വളര്‍ന്നു വരവേ
ചമ്പാശതച്ഛവി നിലിഅമ്പാദി സേവ്യമിഹ
    നിന്‍പാദഭക്തി മുഴുവന്‍
സമ്പാദ്യമാകുമൊരു തുമ്പാക്കണം പളനി-
    മുമ്പാലയാധിപ വിഭോ!

40

വേണ്ടാതൊയുള്ള്തിനു പോണ്ടാ ദുരാശ തവ
    വേണ്ടാ കദാപി കതിധാ
തീണ്ടായ്ക നീ വിഷയവേണ്ടായ്മയാ പ്പളനി-
    യാണ്ടാണ്ടിസേവ ശുഭദാ
പൂണ്ടാശു തച്ചരണമാണ്ടാശു ഭക്തിയതി-
    നുണ്ടാത്മളഭമതില്‍ നി-
ന്നേണ്ടാല്‍ വരാത്ത ഗതി വീണ്ടാശു വന്നടികള്‍
    കൊണ്ടാടിടും ഹൃദയമേ!

41

കാണപ്പെടുന്ന പരമാണം ജഗത്തു പര-
    മാണുക്കളോളവുമതില്‍
പ്രാണി പ്രഭേദമതില്‍ നൂണങ്ങിനേ പുറമെ
    പൂണുള്ളതും സകലതും
ക്ഷോണിക്കു നല്ല പുതു കാണിസ്ഥലം പളനി
    വാണുമാരഭഗവാ-
നേണപ്രധാരിസുതനാണജ്ജഗത്തറിക
ചേണുറ്റു മേ ഹൃദയമേ.

42

പൊറ്റായശേഷമൊരു നൂറ്റാണ്ടിരുന്നു പുന-
    രറ്റാലതാണു ശുഭമെ
ന്നുറ്റായ ചിന്തയതു തൊറ്റായ മായയുടെ
    ചുറ്റാണു സാരമറികില്‍
മറ്റാണു, ജന്മമൃതി പറ്റാതെയാത്മനില-
    യേറ്റാല്‍ ത്രിലോകി വശഗം
മറ്റാരുമില്ലിതിനൊരുറ്റായവന്‍ പളനി-
    പറ്റായ മൂര്‍ത്തിയൊഴികേ.

43

കേഴക്കുരംഗമിഴിയൂഴപ്പെടുന്ന കൃഷി
    വാഴപ്പെടുന്ന ഭവനം
കീഴെക്കഴിഞ്ഞവകള്‍ വാഴപ്പെടുന്ന വിധ-
    മൂഴങ്ങളെത്ര വളരേ!
ചൂഴിച്ചിതന്‍ ജടരനൂഴത്തില്‍ മേലിലിനി
    വാഴപ്പെടായ്ക മനമേ!
കോഴക്കുറച്ചിലിനു തോഴപ്രഭോ; പളനി-
    വാഴക്കഴിക്ക സുഖമാം.

44

നൂറായിരം കെടുതിയേറാനടുത്തു പല
    മാറാത്ത രോഗനിരകള്‍
തേറാന്‍ തുടങ്ങി കരയേറാ തുടങ്ങി കര   
    നാറാന്‍ തുടങ്ങി വദനം
കൂരാളുകള്‍ക്കിഹ സുമാരായ് തുടങ്ങി തക-
    രാറായ് പളന്യധിപതേ!
നീറായി രക്ത്മിരു കൂറായ മൂര്‍ത്തിതന-
    യാറായവക്ത്ര ശരണം.

45

കുഷ്ടാദിയായ പല ദുഷടാമയം വപുഷി-
    ജുഷടാ യദീയ സഹനേ
ശിഷ്ടാംഗ കേഷ്വപി ച ചേഷ്ടാ നിനയ്ക്കിലിനി-
    യൊട്ടാകയില്ല ബലവും
ശിഷടാനുകൂല പരിപുഷ്ടാ പെരുത്തു പരി-
    തുഷ്ട്യാപി ചേത്തവ കൃപാ-
കൃഷ്ടാ ദശാ പളനി നിഷഠാഖിലാര്‍ത്ഥ മമ
    നഷ്ടാ ഭവിഷ്യതി ദൃഢം.

46

നാലക്ഷരങ്ങളനുകൂലത്തിലില്ലരികി-
    ലാ ലക്ഷിയും ശുഭദയ-
ല്ലാലക്കലില്ല പശു ശാലക്കലില്ല് വിള
    മൂലക്കലില്ല ധനവും
കാലത്തിനൊത്ത ഗുണശീലത്വമില്ല ഹൃദ-
    യാലസ്യമോ ബഹുതരം
ലോലക്കടാക്ഷമുന ചാലെക്കനിഞ്ഞു തരി-
    കാലംബനം പളനി മേ!

47

ചാവുന്നതാണുടനെ വേവുന്നതാണു തടി
    പോവുന്നതാണിതു ദൃഢം
നോവും നിനയ്ക്കിലഥ നോവും വിശക്കില്‍ വയര്‍
    രാവും പുലര്‍ന്നു പകലാം
ജീവന്‍ വിടുന്നള്വു ചാവും തുടര്‍ന്നുടനെ
    യാവും പിറപ്പതി വിപ-
ത്താവുന്ന ദുര്‍വ്വഴികള്‍ പോവും ദൃഅഢം പളനി
    മേവുന്ന ദേവുന്ന ദേവകൃപയാല്‍.

48

പൊട്ടിപ്പൊരിഞ്ഞു വരുമൊട്ടി ഭവാഖ്യ ശിഖി
    ചുട്ടിങ്ങുയര്‍ന്നു ബഹുവാഴ്-
പെട്ടിങ്ങെഴുന്ന മൃതി മട്ടിങ്ങിനെ വ്യഥകള്‍
    മുട്ടിച്ചു തന്നെ കഴിയും
കുട്ടിക്കുരംഗമിഴി പെട്ടിക്കു വച്ച നിധി
    കുട്ടിക്കുമാരനിവരാല്‍
കിട്ടിതിന്റെ വഴി മുട്ടിക്കുമപ്പളനി
    വീടിന്റെ നാഥനൊരുവന്‍.

49

തുമ്പറ്റ സംസരണ വന്‍പറ്റു നോക്കിലിതി-
    ലന്‍പുറ്റു പോകയരുതേ
മുമ്പറ്റതായ കഥ പിമ്പത്ര വന്നതിനു
    പിമ്പും യഥൈവ ച തഥാ
എന്‍പക്ഷമിന്നിതിനു കമ്പറ്റു പളനി
    വമ്പുറ്റ ദേവപദമാം
സമ്പത്തിലെ മണി ചിലമ്പറ്റമാര്‍ന്ന മൃദു പൊന്‍-
    പട്ടിലേ സ്മരണയാല്‍.

50

പത്താക്കു മാലയുടെ വൃത്താകൃതിക്കു സമ-
    മൊത്തായ ചന്ദ്രകസമൂ-
ഹത്തില്‍ നിറന്നു വികസത്താമ്ര ഹേമമണി-
    സത്തായപോലെ വടിവായ്
ഒത്തായ് പിഞ്ഛനികരത്താല്‍ സ്ഫുരിച്ചശിത-
    മുത്താര്‍ന്ന ബര്‍ഹിയിലിരു-
ന്നത്താരകാരി പളനിസതാനവാസി മമ
    ചിത്താംബരേ വിലസണം.

51

നാരായണാബ്ജഭവ മാരാരികള്‍ക്കുമിഹ
    നേരായവണ്ണമറിവാ-
നോരാത്ത ശക്തി നിജ സാരായുധം സ്വകര-
    താരാലെഴുന്നരുള്‍കയില്‍
പാരാതെര്‍പ്പതിനു നേരായ് സുരാസുരരി-
    ലാരാനുമീയുലകിലി-
ല്ലീരാറു കയ്യുടയ ധീരാശയം പളനി
    ശൂരായുധം തുണ മമ.

52

ചത്തും പിറന്നുമുലകത്തുള്ള ജീവിക-
    ളകത്തും പുറത്തുമനിശം
സത്തും തഥൈവ പരചിത്തും പുന: പരമ-
    മുത്തും നിജാകൃതിയുമായ്
കത്തും വിഭാവസു സമീപത്തുമങ്ങഥ   
    പുറത്തും യഥൈവ സകല-
സ്വത്തും പളന്യവനി ഭൃത്തുംഗഭൂവുപ-
    നിഷത്തുള്ളിലേ പ്പരപൊരുള്‍

53

യന്മായയാ വിവിധ കര്‍മ്മാംബുരാശിയതില്‍
    നിര്‍മ്മഗ്നനെങ്കിലുമഹം
ധര്‍മാര്‍ത്ഥകാമമുഖ സന്മാര്‍മെങ്കിലിഹ
    പിന്മാറിയെങ്കിലുമഹോ
നിര്‍മ്മായമായ് പളനി ഷാണ്‍മാതുരസ്മരണ   
    മെമ്മാര്‍വ്വിലുണ്ടിതതിനാല്‍
സന്മാനുഷന്‍ സുകൃതകര്‍മ്മാവു ഞാനിനി വ-
    രും മാര്‍ഗ്ഗമെന്തുതൃണവല്‍.

54

വിത്താശകൊണ്ടു സുകൃതത്താല്പരീയമരി-
    കത്തായതില്ല ചെറുതും
സ്വത്തായതും സ്വരിപുഭിത്തായതും സുഖസു-
    ഹൃത്തായതും നഹി തുലോം
ചിത്താംബുജേ പളനിസത്തായ ദേവചര-
    ണത്താരതുണ്ടു നിയതം
ചത്താകിലെന്തിതസുഭൃത്താകിലെ4ന്തിഹ വി-
    പത്താകിലെന്തു വിഷമം.

55

പഞ്ചമ്യനുഷണകരഞ്ചുന്ന ഫാലഭുവി-
    ചഞ്ചല്‍ സുകുന്തുളഭരൈ:
കിഞ്ചില്‍ സ്ഫുരദ്വിധുകലാഞ്ചല്‍ കളങ്കമതു
    തഞ്ചുന്ന നന്മൃഗമദം
നെഞ്ചില്‍ പൊലുഞ്ഞുരുകിലാഞ്ചിത്ത തേ പളനി
    മഞ്ചസ്ഥിതന്റെ കൃപയു-
ണ്ടെഞ്ചൊല്‍പ്പടിത്തരമുദഞ്ചിക്കില്‍ നിങ്കലൊരു
    പഞ്ചത്വവും പിടിപെടാ.

56

ശ്രീവാസുദേവവിഭു നീ വാഅരിജാസനനു-
    മാ വാമദേവനുമഹോ
ശ്രീവാണിമാതൃ ദിവഭോഗാദി നിഖില-
    ദേവാണിമാതൃ ദിവഭോഗാദി നീ നിഖില-
    ദേവാധിരാജനപി നീ,
നീ വായുബന്ധു യമദേവാശനാധിപനു-
    മാ വാര്‍ദ്ധിനാഥനുമഹോ
നീ വായു വൈശ്രവണനേവാന്യരും പളനി
    ഭൂവാണിടുന്ന ഭഗവന്‍.

57

അര്‍ക്കേന്ദുതാരഗണ മക്ഖേടസഞ്ചയവു-
    മാക്കേകിവാഹനഭവാന്‍
ദിക്കേ ദിഗന്തരമതൊക്കേയതും ശ്വസന
    ഭുക്കേവമുള്ള ഗണവും
ഒക്കേ ഭവാന്‍ കപികളക്കേസരിക്കരിക-
    ളക്ഖേചരങ്ങളുമഹോ
തല്‍ക്കേവലപ്പളനി ദിക്കേകനാഥ യിവ-
    യൊക്കേ ഭവാനയി ദൃഢം.

58

ശ്രുത്യാദി ഭുക്രതു പുരസ്ത്യാദിയും സനക-
    നിത്യാദി മാമുനികളും
ക്ഷിത്യാധിപത്യ പിതൃപത്യാഅത്മജാദി മനു,
    പത്യാദിയാം മനുജരും
ദിത്യാത്മജാസുരരദിത്യാത്മജ ത്രിദശ-
    രിത്യാദി സര്‍വ്വരുമഹോ
സ്ത്യാത്മരൂപ പളനീത്യാവി ഭൂമിപതി   
    നിത്യത്വമാണ്ടൊരു ഭവാന്‍.

59

പ്രോദ്യച്ചരാചരമവിദ്യാപി വിദ്യയുമഥാ-
    ദ്യന്തമദ്ധ്യനിലയും
വിദ്യാദി ശ്ബദവുമവേദ്യാത്മവസ്തുവുമ-
    നദ്യാപി മായയുമഹോ
ആദ്യാദിയം പളനി വേദ്യാലയന്‍ യദഭി-
    ഭേദ്യാര്‍ത്ഥമില്ല ലവവും
പാദ്യായ വാ നിജ നിവേദ്യായ വാ ത്രിജഗ-
    ദാദ്യായ കിന്തു കരവൈ.

60

ഒന്നായവന്‍ വിവിധ ഭിന്നായി തന്‍ ത്രിദശ-
    വൃന്ദായുതസ്തുതപദന്‍
കുന്നായവന്‍സുതയില്‍ നിന്നായി പ്രമഥ-
    വൃന്ദാധിപന്‍ ശിഖിവഹന്‍
വൃന്ദാരകദ്രുമദനിന്ദാപദന്‍ സുകൃത-
    വൃന്ദാലയന്‍  സുവദനന്‍
മുന്നായവന്‍ പളനികുന്നാലയന്‍ സപദി
    തന്നീടു മേ ശിവപദം.

   ഫലശ്രുതി

ഇത്യുല്‍കൃഷ്ടവിശാഖഷഷ്ഠിസമഭി-
    ഖ്യാതം മഹദ്വര്‍ണ്ണനീ-
യസ്ത്വത്യുല്‍ക്കടമോദന്റെ രുജശാ-
    ന്തിക്കായ് രചിച്ചേനഹം
അത്യന്തം ദൃഢഭക്തിപൂര്‍വ്വമിതു പാ-
    ഠം ചെയ് വവര്‍ക്കും ഗദ-
പ്രത്യൂഹാദി കൊടുത്തു സൗഖ്യമധികം
    നല്‍കും ശിവന്‍ ഷണ്‍മ്മുഖന്‍.